മലപ്പുറം:ആഗസ്റ്റ് 21 ന് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ വിലക്കയറ്റം തടയുവാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുക, സംസ്ഥാനത്തെ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും ഓണത്തിന് മുമ്പായി ഒരു മാസത്തെ ശമ്പളം ബോണസായി നല്‍കുക, ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക ഓണത്തിന് മുമ്പായി നല്‍കുക, ചുമട്ട് തൊഴിലാളികളുടെ ജോലി സ്ഥിരത ഉറപ്പ് വരുത്തുക, എന്‍ എഫ് എസ് എ ഗോഡൗണ്‍ തൊഴിലാളികളുടെ പുതിക്കിയ കൂലി മുന്‍കാല പ്രാബല്യത്തോടെ അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് നടത്തുന്ന സെക്രട്ടറിയേറ്റ് ധര്‍ണ്ണയില്‍ മലപ്പുറം ജില്ലയില്‍ നിന്നും ആയിരം തൊഴിലാളികളെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു. യോഗം ഐ എന്‍ ടി യുസി ജില്ലാ പ്രസിഡന്റ ് വി പി ഫിറോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അറക്കല്‍ കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ഹസ്സന്‍ പുല്ലങ്കോട്, ഗഠ ഗീത ജയന്‍ അറക്കല്‍ സുബൈര്‍ പച്ചീരി. നിയോജക മണ്ഡലം പ്രസിഡന്റുമാരായ ജൊമേഷ് തോമസ്സ്,അബ്ദു രണ്ടത്താണി, ബാലന്‍ കൊണ്ടോട്ടി, കുഞ്ഞാവതാനൂര്‍. സിഹാബുല്‍ ഹക്ക് ,ജലീല്‍ വണ്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com