Sunday, March 1News That Matters

രണ്ട് സ്കൂൾ വിദ്യാർത്ഥിനികളെ കാണാതായി; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

ആറ്റിങ്ങൽ: സ്കൂളിലേക്ക് പോയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായ സംഭവത്തിൽ ആറ്റിങ്ങൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളായ ശ്രീവൈഗ, എയ്ഞ്ചൽ എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ മുതൽ കാണാതായത്. ചിറയിൻകീഴ് സ്വദേശിനിയാണ് ശ്രീവൈഗ, എയ്ഞ്ചൽ വക്കം സ്വദേശിനിയുമാണ്.​ചൊവ്വാഴ്ച രാവിലെ സ്കൂളിൽ പോകാനായി യൂണിഫോം ധരിച്ച് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു ഇരുവരും. എന്നാൽ വൈകുന്നേരമായിട്ടും കുട്ടികൾ തിരികെ എത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ സ്കൂളിലും സുഹൃത്തുക്കളുടെ വീടുകളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് രക്ഷിതാക്കൾ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകുകയായിരുന്നു.​രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത പോലീസ്, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും കുട്ടികളുടെ സുഹൃത്തുക്കൾ വഴി വിവരങ്ങൾ ശേഖരിച്ചും തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കുട്ടികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലോ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version