Monday, May 25News That Matters

മുസ്ലീംലീഗിന് അഞ്ച് മന്ത്രിമാര്‍ തന്നെ; പി കെ ബഷീര്‍ മന്ത്രിയാകും

മലപ്പുറം: വി ഡി സതീശന്‍ മന്ത്രിസഭയില്‍ മുസ്ലീംലീഗിന് അഞ്ച് മന്ത്രിമാര്‍ തന്നെ. പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീര്‍, കെ എം ഷാജി, എന്‍ ഷംസുദ്ദീന്‍, വി ഇ അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ മന്ത്രിമാരാകും. പട്ടിക നിയുക്ത മുഖ്യമന്ത്രിക്ക് കൈമാറി. അന്തിമ പ്രഖ്യാപനം വൈകീട്ട് ഉണ്ടാകുമെന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ പ്രതികരിച്ചു. കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള അവസാന നിമിഷം പട്ടികയില്‍ നിന്നും ഒഴിവായി. പകരം പി കെ ബഷീര്‍ ഇടംപിടിക്കുകയായിരുന്നു. അബ്ദുള്‍ ഗഫൂറിനെ ഒഴിവാക്കി എ കെ എം അഷ്‌റഫിനെ മന്ത്രിയാക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ല. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള പ്രതിനിധിയായി എകെഎം അഷ്‌റഫിനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് പരസ്യമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. മന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിച്ച പേരുകള്‍ സീല്‍ഡ് കവറില്‍ കൈമാറിയെന്നും സാദിഖലി തങ്ങളുടേതാണ് അന്തിമ തീരുമാനമെന്നും എം കെ മുനീര്‍ പ്രതികരിച്ചു. അഞ്ച് പേരുടെ പട്ടികയാണ് കൈമാറിയതെന്നും മുസ്ലിം ലീഗിന്റെ നിര്‍ദേശം നിയുക്ത മുഖ്യമന്ത്രി അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം കെ മുനീര്‍ പ്രതികരിച്ചു. മുസ്ലീം ലീഗിന്റേത് മാത്രമല്ല യുഡിഎഫിന്റെ മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമായെന്നാണ് പിഎംഎ സലാം പ്രതികരിച്ചത്. മന്ത്രിമാരെ സംബന്ധിച്ച് സാദിഖലി തങ്ങള്‍ പ്രഖ്യാപനം നടച്ചത്തുമെന്ന് പി കെ ബഷീറും പ്രതികരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version