Thursday, April 16News That Matters

കാണാതായ മകന് വേണ്ടി 4 മാസമായി യുഎഇയില്‍ അലഞ്ഞ പിതാവിനെ തേടി എത്തിയത്: മകന്റെ മരണവാർത്ത

ഷാർജ: മാസങ്ങളായി യുഎഇയിലെവിടെയോ പോയി മറഞ്ഞ മകന് വേണ്ടി പ്രാർത്ഥനയോടെ കാത്തിരുന്ന പിതാവിനെ തേടി എത്തിയത് നെഞ്ചുലക്കുന്ന വിവരം. ജിത്തുവിനായി കാത്തിരുന്ന അച്ഛൻ സുരേഷിനും നാട്ടിലെ ബന്ധുക്കള്‍ക്കും ഞെട്ടലാവുകയാണ് മരണ വാർത്ത. മകന്റെ മൃതദേഹം കണ്ടെത്തിയെന്നും, ബന്ധുക്കളെ കണ്ടെത്താനാകാതെ വന്നതോടെ മൃതദേഹം സാംസ്‌കാരിച്ചെന്നുമാണ് പോലീസ് അറിയിച്ചിരിക്കുന്നത്.തൃശൂർ മാള സ്വദേശിയായ തൊറവാക്കുടി ജിത്തു സുരേഷ് (28) ആണ് മരിച്ചത്. ജിത്തുവിനെ നാലു മാസം മുൻപ് ആണ് കാണാതായത്. തുടർന്നു അച്ഛൻ സുരേഷ് ഈ മകന് വേണ്ടി യുഎഇ യിലെ ഓരോ പ്രദേശത്തും അലഞ്ഞു അന്വേഷിക്കുകയായിരുന്നു.

3 വർഷമായി ഷാർജ ഇത്തിസലാത്തില്‍ കരാർ ജീവനക്കാരൻ ആയിരുന്നു ജിത്തു. ജിത്തുവിന്റെ പിതാവ് അബുദാബിയില്‍ ഒരു സ്ഥാപനത്തില്‍ ട്രാൻസ്‌പോർട് സൂപ്പർവൈസർ ആയി ജോലി ചെയ്തു വരികയാണ്. ഇതിനിടെയാണ് ബുതീനയില്‍ താമസിച്ചിരുന്ന ജിത്തുവിനെ മാർച്ച്‌ 10 മുതല്‍ കാണാനില്ലെന്നു സുഹൃത്തുക്കള്‍ അച്ഛൻ സുരേഷിനെ അറിയിച്ചത്. അന്ന് തൊട്ട് മകൻ പോകാൻ സാധ്യതയുള്ളെ സ്ഥലങ്ങളില്‍ എത്തി തിരച്ചില്‍ നടത്തുകയായിരുന്നു അദ്ദേഹം.

പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. മാർച്ച്‌ 30 വരെ ജിത്തുവിന്റെ മൊബൈല്‍ പ്രവർത്തിക്കുകയും ചെയ്തിരുന്നു. 4 മാസമായി ഒരു വിവരവും കിട്ടാതായിട്ടും പ്രതീക്ഷ കൈവിട്ടില്ല. കൃത്യമായി ജോലിക്ക് പോവാൻ പോലും കഴിയാതെ തിരച്ചില്‍ തുടരുകയായിരുന്നു.ഇതിനിടെയാണ് ഷാർജ കോർണിഷ്നു സമീപത്തെ കെട്ടിടത്തില്‍ നിന്നും ജിത്തുവിന്റെ മൃതദേഹം കണ്ടെടുത്തെന്നും, 3 മാസത്തില്‍ കൂടുതല്‍ അജ്ഞാത മൃതദേഹം ആശുപത്രിയില്‍ സൂക്ഷിക്കാൻ കഴിയാതിരുന്നതോടെ സംസ്കാരം നടത്തിയെന്നുമാണ് സുരേഷിന് വിവരം ലഭിച്ചിരിക്കുന്നത്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version