നിലമ്പൂർ: പതിനാറ് വയസ്സുകാരിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രമുഖ മോട്ടിവേഷൻ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫിലിപ് മമ്പാടിനെ നിലമ്പൂർ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ചേവായൂർ സ്വദേശിയായ പെൺകുട്ടിക്ക് നേരെയാണ് അതിക്രമം നടന്നത്. മുൻ പോലീസ് ഉദ്യോഗസ്ഥൻ കൂടിയായ ഇയാളെ ഇന്നലെ രാത്രി വൈകിയാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. സാമൂഹിക മാധ്യമങ്ങളിൽ നിരവധി മോട്ടിവേഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഫിലിപ് മമ്പാട്. കുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു എന്ന പരാതിയെ തുടർന്നാണ് നിലമ്പൂർ പോലീസ് നടപടി സ്വീകരിച്ചത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്നുള്ള വിവരം. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.
