Thursday, September 18News That Matters

NATIONAL NEWS

പ്രണയനൈരാശ്യം; ജലാറ്റിൻ സ്റ്റിക് കെട്ടിവെച്ച് പെൺകുട്ടിയുടെ വീടിന് മുന്നിൽ 21കാരന് ദാരുണാന്ത്യം

NATIONAL NEWS
ബെംഗളൂരു: പ്രണയനൈരാശ്യത്തെത്തുടർന്ന് ജീവനൊടുക്കി 21കാരൻ. നാഗമംഗല സ്വദേശി രാമചന്ദ്രയാണ് ശരീരത്തിൽ ജലാറ്റിൻ സ്റ്റിക് കെട്ടിവെച്ച് സ്ഫോടനം നടത്തി ജീവനൊടുക്കിയത്. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഇയാൾ പ്രണയത്തിലായിരുന്നു. എന്നാൽ രക്ഷിതാക്കൾ ബന്ധത്തിന് തടസം നിന്നതോടെ കലേനഹള്ളിയിലെ ഇവരുടെ വീടിന് മുന്നിൽ എത്തി രാമചന്ദ്ര ആത്മഹത്യ ചെയ്യുകയായിരുന്നു. പാറമടകളിൽ സ്ഫോടനം നടത്താൻ ഉപയോഗിക്കുന്ന ജലാറ്റിൻ സ്റ്റിക്കാണ് ഉപയോഗിച്ചത്. സംഭവസ്ഥലത്തുവെച്ച് തന്നെ രാമചന്ദ്ര മരിച്ചതായി പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ രാമചന്ദ്രയ്‌ക്കെതിരെ നേരത്തേ പൊലീസ് പോക്സോ കേസെടുത്തിരുന്നു. തുടർന്ന് വിചാരണത്തടവിലായിരുന്ന ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്. രാമചന്ദ്രയുടെ മരണത്തിൽ നാഗമംഗല പൊലീസ് കേസെടുത്തിട്ടുണ്ട്. ഫൊറൻസിക് സംഘം സ്ഥലം സന്ദർശിച്ച് തെളിവെടുത്തു. നിങ്ങൾ ...

സ്കൂളിൽ നിന്ന് നൽകിയ ബാറ്ററി പൊട്ടിത്തെറിച്ചു; എട്ട് വയസുകാരന് കാഴ്ച നഷ്ടമായി

NATIONAL NEWS
അഹമ്മദാബാദ്: സ്കൂളിൽ നിന്ന് നൽകിയ ബാറ്ററി പൊട്ടിത്തെറിച്ച് എട്ട് വയസുകാരന് കാഴ്ച നഷ്ടമായി. ഗുജറാത്ത് പഞ്ചമഹൽ ജില്ലയിലെ ​ഗായത്രി ഇന്റർനാഷണൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ വിരേന്ദ്ര കുമാർ താക്കൂറിനാണ് ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായത്. അപകടത്തിൽ കുട്ടിയുടെ സ്വകാര്യ ഭാഗത്തും കൈകൾക്കും പരിക്കേറ്റിട്ടുണ്ട്. സ്കൂളിൽ നിന്ന് നൽകിയ ആറായിരം രൂപ വിലവരുന്ന റോബോട്ടിക്സ് കിറ്റിൽ ഉണ്ടായിരുന്ന എഎ ബാറ്ററി പൊട്ടിത്തെറിച്ചായിരുന്നു അപകടം. സംഭവത്തിന് പിന്നാലെ കുട്ടിയെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അഹമ്മദാബാദിലേക്ക് മാറ്റുകയായിരുന്നു. മറ്റ് പരിക്കുകൾ ചികിത്സിച്ച് ഭേദമാക്കാനായെന്നും കണ്ണിന് സംഭവിച്ച പരിക്ക് ​ഗുരുതരമായിരുന്നുവെന്നും ഡോക്ടർമാർ പ്രതികരിച്ചു. സംഭവത്തിൽ കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്...

ഡോ മന്‍മോഹന്‍ സിംഗ് അന്തരിച്ചു.

NATIONAL NEWS
മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗ് അന്തരിച്ചു. 92 വയസായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 2004 മെയ് 22നാണ് ഇന്ത്യയുടെ പതിനാലാമത് പ്രധാനമന്ത്രിയായി മന്‍മോഹന്‍ സിങ് അധികാരമേറ്റത്. രണ്ടാമത് അധികാരമേറ്റത് 2009 മെയ് 22നാണ്. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്ബത്തിക വിദഗ്ദ്ധരില്‍ ഒരാളായിരുന്നു. അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ മഹദ് വ്യക്തിത്വമാണ് ഓർമ്മയാകുന്നത്.രാജ്യത്തിന്റെ സാമ്ബത്തിക രംഗത്തെ ഉടച്ചുവാർത്ത ധനമന്ത്രിയായും ലൈസൻസ് രാജ് ഇല്ലാതാക്കിയ ധനമന്ത്രിയെന്നും പേരെടുത്ത അദ്ദേഹം സാമ്ബത്തിക ഉദാരവത്കരണ നയങ്ങള്‍ നടപ്പാക്കിയതിലൂടെ ശ്രദ്ധേയനായി. ജവഹർലാല്‍ നെഹ്റുവിന് ശേഷം 5 വർഷം പൂർത്തിയാക്കിയ ശേഷം വീണ്ടും അധികാരത്തിലെത്തിയ ആദ്യ പ്രധാനമന്ത്രിയായിരുന്നു. 1932 സെപ്റ്റംബർ 26ന് ഇപ്പോഴത്തെ പാകിസ്താനിലുള്ള പഞ്ചാബിലെ ഗാഹില്‍, സിഖ് കുടുംബ...

ആരിഫ് ഖാനെ കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റി,

NATIONAL NEWS
കേരള ഗവർണർ സ്ഥാനത്ത് നിന്നും ആരിഫ് മുഹമ്മദ് ഖാനെ മാറ്റി. നിലവില്‍ ബിഹാർ ഗവർണർ സ്ഥാനം വഹിച്ചിരുന്ന രാജേന്ദ്ര വിശ്വനാഥ് അർലേകറാകും പുതിയ കേരള ഗവർണർ. അഞ്ച് വർഷ കാലാവധി കേരള ഗവർണർ സ്ഥാനത്ത് പൂർത്തിയാക്കിയ ആരിഫ് ഖാന് ബിഹാർ ഗവർണറായി നിയമനം നല്‍കാനാണ് കേന്ദ്ര തീരുമാനം. സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോര് തുടരുന്നതിനിടയിലാണ് ആരിഫ് ഖാനെ മാറ്റിയതെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ സെപ്റ്റംബർ 5 ന് ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണർ പദവിയില്‍ അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു. അതേസമയം ആരിഫ് ഖാന് പകരക്കാരനായി എത്തുന്ന രാജേന്ദ്ര വിശ്വനാഥ് അർലേകർക്ക് കടുത്ത ആർ എസ് എസ് – ബി ജെ പി പശ്ചാത്തലമാണ് ഉള്ളത്. ഗോവ മന്ത്രി സഭയിലടക്കം അംഗമായിരുന്ന രാജേന്ദ്ര വിശ്വനാഥ്, ബിഹാർ ഗവർണർ സ്ഥാനത്ത് നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് രാജേന്ദ്ര വിശ്വന...

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്:

NATIONAL NEWS
ബെം​ഗളൂരു: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ബെം​ഗളൂരുവിലെ സോഫ്റ്റ് വെയർ എൻജിനീയറിന് നഷ്ടമായത് 11.8 കോടി രൂപ. കള്ളപ്പണം വെളുപ്പിക്കുന്നതിന് ബാങ്ക് അകൗണ്ട് തുറക്കാൻ ആധാർ കാർഡ് ഉപയോ​ഗിച്ചെന്ന് കണ്ടെത്തിയെന്നു പറഞ്ഞാണ് 39 വയസ്സുകാരനായ എൻജിനീയറെ തട്ടിപ്പിനിരയാക്കിയത്. ടെലികോം റ​ഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോ​ഗസ്ഥനെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ യുവാവിനെ വിളിച്ചത്. നവംബർ 25 മുതൽ 12 വരെയാണ് തട്ടിപ്പ് നടത്തിയത്. എൻജിനീയറുടെ ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള സിം കാർഡ് നിയമവിരുദ്ധ പരസ്യങ്ങൾക്കും ഉപദ്രവകരമായ സന്ദേശങ്ങൾ അയയ്ക്കാനും ഉപയോഗിച്ചുവെന്നും തട്ടിപ്പുകാർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മുംബൈ കൊളാബ സൈബർ പൊലീസ് കേസെടുത്തിട്ടുണ്ടെന്നുമാണ് ഇയാൾ അറിയിച്ചത്. തുടർന്ന് പൊലീസ് സ്റ്റേഷനിൽ നിന്നാണെന്ന് പറഞ്ഞ് മറ്റൊരു ഫോൺ കോളുമെത്തുകയായിരുന്നു. ആധാർ കാർഡ് കള്ളപ്പണം വെളുപ്പിക്കാനുള്ള ബാങ്ക് അക്കൗണ്ട് തുറക...

പ്രണയത്തില്‍ നിന്ന് പിന്മാറി, യുവാവിനെ വിളിച്ചു വരുത്തി ജനനേന്ദ്രിയം മുറിച്ച് 21കാരി

NATIONAL NEWS
ലഖ്‌നൗ: പ്രണയം നിരസിച്ചതിനെ തുടർന്ന് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി. അതേ ആയുധം ഉപയോ​ഗിച്ച് കൈ ഞരമ്പ് മുറിക്കാനും യുവതി ശ്രമിച്ചു. വിവരം അറിഞ്ഞ് പൊലീസെത്തി രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ മുസാഫർ നഹറിൽ ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ഉത്തർപ്രദേശിലെ കുൽഹേദിയിലെ ചാർത്തവാൽ ​ഗ്രാമത്തിലെ താമസക്കാരാണ് ഇരുവരും. എട്ട് വർഷമായി ഇരുവും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇതിനിടെ യുവാവ് മറ്റൊരു യുവതിയുമായി വിവഹം നിശ്ചയിച്ചു. അതിൽ അസ്വസ്ഥയായിരുന്നു യുവതി. അവസാനമായി നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് കാണാനെത്തിയപ്പോഴായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ യുവാവ് തന്നെയാണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്. യുവാവിൻ്റെ ജനനേന്ദ്രിയം മുറിച്ചതായും ശേഷം സ്വന്തം കൈ ഞരമ്പുകൾ മുറിക്കാൻ ശ്രമിച്ചതായും യുവതി മൊഴി നൽകിയതായി ...

ഇരുമുടി കെട്ട്‌ നിറക്കുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ചു; ഒൻപത് അയ്യപ്പ ഭക്തർക്ക് പരിക്ക്

NATIONAL NEWS
ബെംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ ഇരുമുടി കെട്ട്‌ നിറക്കുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ച് അയ്യപ്പ ഭക്തർക്ക് പരിക്കേറ്റു. ഒൻപത് അയ്യപ്പ ഭക്തർക്കാണ് പരിക്കേറ്റത്. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഹുബ്ബള്ളി കിംഗ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടുനിറയ്ക്ക് വേണ്ടി തയ്യാറാക്കിയ പന്തലിന് സമീപം സൂക്ഷിച്ച ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഗ്യാസിന് നേരത്തെ ലീക്കുണ്ടായിരുന്നു. പൂജക്കായി ദീപം തെളിയിച്ചപ്പോഴാണ് സ്ഫോടനം ഉണ്ടയാത്. ഇന്ന് സന്നിധാനത്തേയ്ക്ക് യാത്ര പോകാനിരുന്ന ഭക്തർക്കാണ് പൊള്ളലേറ്റത്. വീടിന് സമീപത്തെ പറമ്പിൽ ശബരിമല സന്നിധാന മാതൃകയിൽ തയ്യാറാക്കിയ പന്തൽ സ്ഫോടനത്തിൽ പൂർണ്ണമായും കത്തി നശിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@...

ക്ലാസ് മുറിയിൽവെച്ച് മദ്യപിച്ചത് പിടികൂടി; സ്കൂൾ പ്രിൻസിപ്പൽ ജീവനൊടുക്കി.

LOCAL NEWS, NATIONAL NEWS
മുംബൈ: സ്കൂളിൽവെച്ച് മദ്യപിച്ചത് പിടി കൂടിയതോടെ സ്വയം ജീവനൊടുക്കി സ്കൂൾ പ്രിൻസിപ്പൽ. ജില്ല പരിഷത്ത് സ്കൂളിന്റെ ചുമതലയിലുള്ള പ്രിൻസിപ്പലാണ് ജീവനൊടുക്കിയത്. ലോഹ താലൂക്കിലെ മലക്കോളി ​ഗ്രാമത്തിലെ വീട്ടിലാണ് പ്രിൻസിപ്പാലിനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച മഹാരാഷ്ട്രയിലെ നന്ദേഡിലെ ലിംബോട്ടി ​ഗ്രാമത്തിലാണ് സംഭവം. സ്കൂളിൽവെച്ച് മദ്യപിക്കുന്നത് വിദ്യാർത്ഥികൾ കാണുകയും വിവരം മാതാപിതാക്കളെ അറിയിക്കുകയും ചെയ്തതിനെ തുട‍ർന്നാണ് സംഭവം. ബുധനാഴ്ച ക്ലാസ് മുറിയിലിരുന്ന് മദ്യപിച്ച സംഭവം ​ഗ്രാമം മുഴുവൻ അറിഞ്ഞിരുന്നു. വിവരം ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറെ അറിയിക്കുകയും മൂന്ന് അധ്യാപകരെ സ്കൂളിലേക്ക് അയക്കുകയും ചെയ്തു. അവർ എത്തിയപ്പോൾ പ്രിൻസിപ്പലിനെ മദ്യപിച്ച നിലയിലാണ് കണ്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ​ഗ്രാമവാസികൾ പക‍ർത്തുകയും സോഷ്യൽ മീഡിയയിൽ ഇത് വൈറലാവുകയും ചെയ്തു. ഇതോടെ വിഷയം കൂടുതൽ വഷളായി. അന്ന് വീട്ടിലേ...

വന്നത് വീട്ടുപകരണങ്ങൾ എന്ന പേരിലുള്ള പാഴ്സൽ; യുവതിക്ക് ലഭിച്ചത് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം

NATIONAL NEWS
അമരാവതി: ആന്ധ്രപ്രദേശില്‍ വീട്ടുപകരണങ്ങൾ എന്ന പേരിൽ യുവതിയ്ക്ക് അയച്ചു കിട്ടിയ പാഴ്സലിൽ ഉണ്ടായിരുന്നത് മൃതദേഹം. ഗോദാവരി ജില്ലയിലെ യെന്ദഗാന്ഡിയിലാണ് സംഭവം. നാഗ തുളസി എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. വീട് നിര്‍മിക്കാന്‍ യുവതി ക്ഷത്രിയ സേവ സമിതിയോട് ധനസഹായം ആവശ്യപ്പെട്ടിരുന്നു. ആദ്യഘട്ടത്തില്‍ വീട് നിര്‍മാണത്തിന് ആവശ്യമായ ടൈലുകള്‍ സമിതി യുവതിയ്ക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെ കൂടുതല്‍ സഹായം വേണമെന്ന് യുവതി ആവശ്യം ഉന്നയിച്ചിരുന്നു. ഇക്കുറി വീട്ടിലേക്ക് ആവശ്യമായ ലൈറ്റ്, ഫാന്‍ മുതലായവ കൈമാറാമെന്നായിരുന്നു സമിതി ഉറപ്പ് നല്‍കിയത്. വാട്‌സ്ആപ്പില്‍ ഇത് സംബന്ധിച്ച് സന്ദേശവും യുവതിക്ക് ലഭിച്ചിരുന്നു വ്യാഴാഴ്ചയാണ് യുവതിക്ക് പാര്‍സല്‍ ലഭിക്കുന്നത്. വീടിന് പുറത്ത് പാര്‍സെല്‍ കൊണ്ടുവന്ന പെട്ടി വെച്ച യുവാവ്, ലൈറ്റുകളും മറ്റുമാണെന്ന് പറഞ്ഞ് സ്ഥലത്ത് നിന്നും മടങ്ങി. പിന്നീട് പെട്ടി തുറന്ന് നോക്കിയപ്പോഴാണ്...

കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള മുട്ട മോഷ്ടിച്ച് പ്രിന്‍സിപ്പല്‍.

NATIONAL NEWS
പട്‌ന: സ്‌കൂളിലെ ഉച്ചഭക്ഷണത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് വിതരണം ചെയ്യാനെത്തിച്ച മുട്ട മോഷ്ടിച്ച് പ്രിന്‍സിപ്പല്‍. മുട്ട സ്വന്തം ബാഗിലാക്കി വീട്ടിയേ്ക്ക് കൊണ്ടു പോവുകയാണ് ചെയ്തത്. മുട്ടകള്‍ കട്ടെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചിരിച്ചതോടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തി സംഭവം നടന്നത് തന്നെയാണെന്ന് ഉറപ്പിച്ചു. വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളില്‍ പ്രതിഷേധ പ്രകടനം നടത്തി. വൈശാലിയിലെ ലാല്‍ഗഞ്ച് ബ്ലോക്കിലെ സര്‍ക്കാര്‍ സകൂളിലാണ് സംഭവം. ഡിസംബര്‍ 12 ന് എടുത്തതാണെന്ന് പറയപ്പെടുന്ന വീഡിയോയില്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി കൊണ്ടു വന്ന മുട്ടകള്‍ പ്രിന്‍സിപ്പല്‍ തന്റെ ബാഗിലിട്ട് വീട്ടിലേയ്ക്ക് കൊണ്ടു പോകുന്നത് കാണാം. എന്നാല്‍ താന്‍ മുട്ടകള്‍ വീട്ടിലേയ്ക്ക് കൊണ്ടുപോയിട്ടില്ലെന്നും സ്‌കൂളിലെ പാചകക്കാരന് നല്‍കി...

മുംബൈ ബോട്ടപകടത്തിൽ മരണം 13 ആയി; അപകടത്തില്‍ കാണാതായവരില്‍ മലയാളി കുടുംബവും

NATIONAL NEWS
മുംബൈ: മുംബൈ ബോട്ട് അപകടത്തില്‍ കാണാതായവരില്‍ മലയാളി കുടുംബവുമെന്ന് റിപ്പോര്‍ട്ട്. മാതാപിതാക്കള്‍ ഒപ്പമുണ്ടായിരുന്നെന്ന് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആറു വയസ്സുകാരന്‍ അറിയിച്ചു. ജെഎന്‍പിടി ആശുപത്രിയിലാണ് കുട്ട ചികിത്സയിലുള്ളത്. അപകടത്തിൽ മരണസംഖ്യ 13 ആയി. 101 യാത്രക്കാരെ രക്ഷിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. മരിച്ചവരിൽ 10 പേർ സാധാരണക്കാരും 3 പേർ നേവി ഉദ്യോഗസ്ഥരുമാണ്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അപകടം ഉണ്ടായത്. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ എലിഫന്റാ ഗുഹകളിലേക്ക് പോകുകയായിരുന്ന നീൽകമൽ എന്ന ബോട്ടാണ് അപകടത്തിൽപെട്ടത്. അപടകം നടക്കുമ്പോൾ ബോട്ടിൽ നൂറിലധികം യാത്രക്കാർ ഉണ്ടായിരുന്നു. അമിതവേഗതയിൽ നിയന്ത്രണംവിട്ടുവന്ന നേവി സ്പീഡ് ബോട്ട് ഇടിച്ചാണ് യാത്രാബോട്ട് മറിഞ്ഞത്. ബോട്ട് ആടിയുലഞ്ഞപ്പോൾ യാത്രക്കാർ കൂട്ടമായി കടലിലേക്ക് എടുത്തുചാടിയതാണ് അപകടത്തിന്റെ...

പ്രായമുള്ളയാൾ ക്യൂവിൽ നിന്നത് 20 മിനിറ്റ്; പതിനാറ് ജീവനക്കാർക്ക് CEO യുടെ ‘നിൽപ്പുശിക്ഷ’

NATIONAL NEWS
ലഖ്‌നൗ: പ്രായമുള്ള ആള്‍ക്ക് ക്യൂവില്‍ കാത്തുനില്‍ക്കേണ്ട സാഹചര്യമുണ്ടായപ്പോള്‍ ജീവനക്കാര്‍ക്ക് 'നില്‍പ്പുശിക്ഷ' നല്‍കി സിഇഒ. ഉത്തര്‍പ്രദേശിലെ നോയിഡ അതോറിറ്റിയുടെ കീഴിലുള്ള റസിഡന്‍ഷ്യല്‍ പ്ലോട്ട് ഡിപ്പാര്‍ട്ടുമെന്റ് ഓഫീസിലാണ് സംഭവം. പതിനാറ് ജീവനക്കാര്‍ക്കായിരുന്നു 20 മിനിറ്റ് നേരം ഒരേ നില്‍പ് നില്‍ക്കേണ്ടിവന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഒരു വനിതാ ജീവനക്കാരിയുടെ കൗണ്ടറിന് മുന്‍പില്‍ പ്രായമുള്ളയാള്‍ കാത്തുനില്‍ക്കുന്നത് സിഇഒയുടെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹത്തിന്റെ ആവശ്യങ്ങളില്‍ പെട്ടെന്ന് നീക്കുപോക്കുണ്ടാക്കാന്‍ അദ്ദേഹം ജീവനക്കാരിയോട് ആവശ്യപ്പെട്ടു. എന്നാല്‍ 20 മിനിറ്റ് കഴിഞ്ഞിട്ടും പ്രായമായ വ്യക്തി അതേ നില്‍പ് നില്‍ക്കുന്നതാണ് സിഇഒ കണ്ടത്. ഇതോടെ ഓഫീസ് ജീവനക്കാരോട് 20 മിനിറ്റ് നില്‍ക്കാന്‍ സിഇഒ ആവശ്യപ്പെടുകയായിരുന്നു. സ്ഥലമിടപാട് സംബന്ധിച്ച് ദിവസേന ആയിരത്തോളം ആളുകള്‍ വന്നുപോകുന്നയിടമാ...

പുഷ്പ 2 റിലീസ് തിരക്ക്; മരണം രണ്ട്.

NATIONAL NEWS
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ കുട്ടിക്ക് ശ്രീതേഷ് (9) മസ്തിഷ്ക മരണം സംഭവിച്ചു. ചികിത്സയില്‍ തുടരുന്നതിനിടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ രേവതി നേരത്തെ മരണപ്പെട്ടിരുന്നു. സന്ധ്യ തിയേറ്ററില്‍ നടന്ന പ്രീമിയര്‍ ഷോയ്ക്കിടെയായിരുന്നു ദാരുണമായ സംഭവം. അല്ലു അര്‍ജുന്റെ വലിയ ഫാനായ മകന്‍ ശ്രീതേജിന്റെ നിര്‍ബന്ധപ്രകാരം പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്ക് സന്ധ്യ തിയറ്ററില്‍ എത്തിയതായിരുന്നു ദില്‍ഷുക്നഗര്‍ സ്വദേശിനിയായ രേവതിയും കുടുംബവും. ഇതിനിടെ അല്ലു അര്‍ജുന്‍ തിയറ്ററിലേക്ക് എത്തുകയും താരത്തെ കാണാന്‍ ആരാധകര്‍ തിരക്ക് കൂട്ടുകയും ചെയ്തു. തിയറ്ററിലേക്ക് കയറാനുള്ള ശ്രമത്തിനിടെ രേവതിയും മകന്‍ ശ്രീതേജും തിരക്കില്‍പ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ രേവതിയേയും ശ്രീതേജിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രേവതി മരിച്ചു. രേവ...

ഒറിജിനൽ ആനയ്ക്ക് നിയമപ്രശ്നം; റോബോട്ടിക്ക് കൊമ്പനെ നടയിരുത്തി

NATIONAL NEWS
ബെംഗളൂരു: കർണാടകയിലെ ജഗദ്‌ഗുരു രേണുകാചാര്യ ക്ഷേത്രത്തിൽ റോബോട്ട് ആനയെ നടയിരുത്തി നടി ശില്പ ഷെട്ടി. 800 കിലോഗ്രാമിനടുത്ത് ഭാരമുള്ള റോബോട്ട് ആനയെയാണ് നടയിരുത്തിയത്. വന്യജീവികളായ ആനകളെ നടയിരുത്തുന്നത് അവസാനിപ്പിച്ച ക്ഷേത്രമാണ് ചിക്കമഗളൂരുവിലെ ജഗദ്‌ഗുരു രേണുകാചാര്യ ക്ഷേത്രം. നിയമപ്രശ്നം ചൂണ്ടികാണിച്ചായിരുന്നു ഈ ഇടപെടൽ. അതിനാലാണ് ശില്പ ഷെട്ടി റോബോട്ട് ആനയെ നടയിരുത്തിയത്. നടയിരുത്തൽ ചടങ്ങിൽ പങ്കെടുത്ത കർണാടക പരിസ്ഥിതി മന്ത്രി ഈശ്വർ ബി കന്ത്റെ നിരവധി മഠങ്ങളും ക്ഷേത്രങ്ങളും ആനകളെ നടയിരുത്താൻ അനുമതി ചോദിച്ചിരുന്നുവെന്നും എന്നാൽ നിയമപ്രശ്നം മൂലം അനുവദിക്കാനാകില്ലെന്നും പറഞ്ഞിരുന്നു. അവയ്ക്ക് പരിഹാരമായി ഇത്തരത്തിൽ റോബോട്ടിക് ആനകളെ ഉപയോഗിക്കാനാകുന്നതാണെന്നും പറഞ്ഞു. നടിയുടെ ഈ നീക്കത്തിന് അഭിനന്ദിച്ച് നിരവധി മൃഗസ്നേഹികളുടെ സംഘടനകളും മറ്റും രംഗത്തുവന്നിട്ടുണ്ട്. റബ്ബർ, ഫൈബർ, മെറ്റൽ. മെഷ്, ഫോം, സ്റ്റീൽ എ...

അധ്യാപകനെ തട്ടിക്കൊണ്ടു പോയി തോക്ക് ചൂണ്ടി വിവാഹം കഴിപ്പിച്ചു

NATIONAL NEWS
പട്‌ന: സ്‌കൂളിലേയ്ക്ക് പോകുന്ന വഴി അധ്യാപകനെ തട്ടിക്കൊണ്ട് പോയി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു. നാല് വര്‍ഷത്തെ പ്രണയ ബന്ധം ആരോപിച്ചാണ് യുവതിയുടെ ബന്ധുക്കള്‍ നിര്‍ബന്ധിച്ച് യുവാവിനെ വിവാഹം കഴിപ്പിച്ചത്. ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ രണ്ട് സ്‌കോര്‍പിയോ വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ബിഹാറിലെ ബെഗുര്‍സരായി ജില്ലയിലാണ് സംഭവം. ഗുഞ്ചന്‍ എന്ന സ്ത്രീയുടെ ബന്ധുക്കളാണ് അധ്യാപകനായ അവ്‌നിഷ് കുമാര്‍ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയത്. ഇരുവരും നാല് വര്‍ഷത്തെ പ്രണയത്തിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. സ്‌കൂളില്‍ അധ്യാപകനായി സര്‍ക്കാര്‍ ജോലി കിട്ടിയതിന് ശേഷം ഈ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ യുവാവ് സമ്മതിച്ചിരുന്നില്ലെന്നാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം. കതിഹാറിലുള്ള ഇയാളുടെ വീട്ടില്‍ ഒരുമിച്ച് താമസിക്കുകയും പതിവായി ഹോട്ടലുകളില്‍ പോകാറുണ്ടെന്നുമ...

വിദേശത്ത് പോകുന്നവര്‍ക്കായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്; പ്രതി പിടിയില്‍

NATIONAL NEWS
വ്യാജ മെഡിക്കല്‍ സർട്ടിഫിക്കറ്റ് നിർമ്മിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. വിദേശത്ത് പോവുന്നവരില്‍ നിന്ന് പണം ഈടാക്കിയതിനു ശേഷം ജില്ലയിലെ പ്രമുഖ മെഡിക്കല്‍ സ്ഥാപനത്തിന്റെ വെബ്‌ സൈറ്റ് ഹാക്ക് ചെയ്താണ് പ്രതി വ്യാജ മെഡിക്കല്‍ സർട്ടിഫിക്കറ്റ് നിർമിച്ചിരുന്നത്. കേസില്‍ മലപ്പുറം സ്വദേശി നിസാർ സാംജെയെയാണ് സൈബർ പൊലീസ് മുംബൈയില്‍ നിന്ന് അറസ്റ്റു ചെയ്തത്. ഗള്‍ഫ് നാടുകളിലേക്ക് പോകുന്നവർക്ക് വിസ നടപടികളുടെ ഭാഗമായുള്ള മെഡിക്കല്‍ ചെക്കപ്പിന്റെ രേഖകള്‍ പ്രമുഖ സ്ഥാപനത്തിന്റെ പേരില്‍ ഉണ്ടാക്കി നല്‍കുകയായിരുന്നു. മെഡിക്കല്‍ സെന്ററിന് അനുവദിച്ച Wafid, Mofa എന്നീ വെബ് സൈറ്റുകളുടെ യൂസർ നെയിം, പാസ്വേർഡ് എന്നിവ ഹാക്ക് ചെയ്ത് മെഡിക്കല്‍ ഫിറ്റ് ആകാത്ത ആളുകള്‍ക്ക് വിദേശ രാജ്യങ്ങളിലേക്ക് ജോലിക്ക് പോകാനായി വ്യാജ മെഡിക്കല്‍ സർട്ടിഫിക്കറ്റ് ഉണ്ടാക്കി എന്നാണ് കേസ്. ഇങ്ങനെ ലക്ഷക്കണക്കിന് രൂപയാണ് പ്രതികള്‍ തട്ടിയെടുത്തതെന്ന്...

മകളെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിയെ കൊലപ്പെടുത്തി പിതാവ്.

NATIONAL NEWS
ഹൈദരാബാദ്: പന്ത്രണ്ടുവയസുകാരിയായ മകളെ പീഡിപ്പിച്ചതായി ആരോപണം നേരിടുന്ന ബന്ധുവിനെ കൊലപ്പെടുത്തി പിതാവ്. കുവൈറ്റിലായിരുന്ന പിതാവ് നാട്ടിലെത്തി പ്രതിയെ കൊലപ്പെടുത്തിയ ശേഷം തിരിച്ചുപോകുകയായിരുന്നു. ആന്ധ്രാപ്രദേശില്‍ ഡിസംബര്‍ ആറിനാണ് കൊലപാതകം നടന്നത്. കൊലക്കേസ് അന്വേഷിച്ച പൊലീസിന് ആദ്യഘട്ടത്തില്‍ തുമ്പൊന്നും ലഭിച്ചില്ല. കൊലപാതകം നടത്തിയെന്ന് കരുതുന്ന ആള്‍ സ്വന്തം യൂട്യൂബ് ചാനലിലൂടെ ഇക്കാര്യം ഏറ്റുപറഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പതിനഞ്ച് വര്‍ഷമായി കുവൈറ്റില്‍ ജോലി ചെയ്തുവരികയായിരുന്നു ആന്ധ്രാസ്വദേശി. ഭാര്യയും മകളും ഇയാള്‍ക്കൊപ്പം കുവൈറ്റിലായിരുന്നു താമസം. എന്നാല്‍ പിന്നീട് ഇയാള്‍ മകളെ നാട്ടിലുള്ള ഭാര്യയുടെ മാതാപിതാക്കളുടെ സംരക്ഷണത്തിലാക്കി. മകളുടെ ചെലവിനുള്ള പണം ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഭാര്യയുടെ കുടുംബത്തിൻ്റെ സാമ്പത്തികനില മോശമായതിനെ തുടര്‍ന്ന് ഭാര്യാ മാതാവിനേയും അദ്ദേ...

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിൻ്റെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി

NATIONAL NEWS
ന്യൂഡല്‍ഡി: ഡോ വന്ദനാ ദാസ് കൊലക്കേസില്‍ പ്രതി സന്ദീപിൻ്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജാമ്യം നല്‍കുന്നതില്‍ കോടതിക്ക് ഉദാര സമീപനമാണുള്ളതെന്നും എന്നാല്‍ ഈ കേസില്‍ അതിന് കഴിയില്ലെന്നും സുപ്രീംകോടതി പറഞ്ഞു. പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങളില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. പ്രതി ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം വലുതാണ്. ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ച കോടതി, വിചാരണ വേഗത്തിലാക്കണമെന്ന സന്ദീപിൻ്റെ അഭിഭാഷകൻ്റെ ആവശ്യം തള്ളി. കേസില്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സന്ദീപ് സുപ്രീം കോടതിയെ സമീപിച്ചത്. 2023 മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന കോട്ടയം കുറുപ്പന്തറ സ്വദേശിനിയായ വന്ദനാ ദാസ് കൊല്ലപ്പെടുന്നത്. അയല്‍വാസിയുമായി ഉണ്ടായ പ്രശ്‌നത്തെത്തുടര്‍ന്ന് പരിക്കേല്‍ക്കുകയും തുടര്‍ന്ന് പൊലീസുകാര്‍ ആശുപത്രിയില്‍ എത്ത...

നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍.

NATIONAL NEWS
ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത്. പുഷ്പ 2 റിലീസ് ദിവസത്തെ പ്രത്യേക പ്രദര്‍ശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അല്ലുവിനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂബിലി ഹില്‍സിലെ വീട്ടിലെത്തിയാണ് അല്ലുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അല്ലുവിനെ ചിക്കടപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇക്കഴിഞ്ഞ ഡിസംബര്‍ നാലാം തീയതി ഹൈദരാബാദിലെ സന്ധ്യ തീയറ്ററിലായിരുന്നു സംഭവം നടന്നത്. ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കാണാനെത്തിയ ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39)യാണ് തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാന്‍വിക്കും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്. ഇതിനിടെ അല്ലു അര്‍ജുന്‍ അപ്രതീക്ഷിതമായി തിയറ്ററിലേക്ക...

മലയാളി സൈക്കിളിസ്റ്റിനെ മത്സരത്തിനിടെ ഇടിച്ച് തെറിപ്പിച്ചു; തെളിവുണ്ടായിട്ടും ഉരുണ്ടു കളിച്ച് കർണാടക പൊലീസ്

NATIONAL NEWS
ബെംഗളൂരു: സൈക്കിളിങ് മത്സരത്തിനിടെ കാർ ഇടിച്ചു തെറിപ്പിച്ച് ഗുരുതര പരിക്കുകളോടെ ബെംഗളൂരുവിൽ ചികിത്സയിൽ കഴിയുകയാണ് അങ്കമാലി സ്വദേശിയായ റോണി ജോസ്. റോണി ജോസിനെ ഇടിച്ചു തെറിപ്പിച്ച കാറിനെ കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടും പ്രതിയേയും കാറിനേയും കണ്ടെത്താതെ ഉരുണ്ടു കളിക്കുകയാണ് കർണാടക പൊലീസ് എന്നാണ് ആക്ഷേപം. കഴിഞ്ഞ ഒക്ടോബറിൽ ചിത്രദുർഗ്ഗയിൽ വെച്ചായിരുന്നു ചുവന്ന നിറത്തിലുളള സ്വിഫ്റ്റ് കാർ റോണിയെ ഇടിച്ചു വീഴ്ത്തിയത്. അപകടത്തിൽ വലതുകാലിന് ഗുരുതരമായി പരിക്കേറ്റ റോണി രണ്ടു മാസമായി ബെംഗളൂരുവിൽ വൈറ്റ് ഫീൽഡിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഹൂബ്ലി സൈക്കിളിങ് ക്ലബ് സംഘടിപ്പിച്ച1000 കിലോമീറ്റർ സൈക്കിളിങ് മത്സരത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നെത്തിയതായിരുന്നു റോണി ജോസ്. ഹുബ്ബള്ളി-ദാവൻഗെരെ-തുംകൂർ-മൈസൂർ ദേശീയ പാതയായിരുന്നു മത്സരത്തിന് നിശ്ചയിച്ച റൂട്ട്. റോണി ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെട്ട് ഒക്ടോബർ 17ന് 2...

MTN NEWS CHANNEL

Exit mobile version