Thursday, September 18News That Matters

NATIONAL NEWS

പള്ളികളില്‍ ഇനി സര്‍വേ പാടില്ല: ഇടക്കാല ഉത്തരവിട്ട് സുപ്രിംകോടതി

NATIONAL NEWS
ന്യൂഡല്‍ഹി: രാജ്യത്തെ മുസ്‌ലിം പള്ളികള്‍ക്ക് മേല്‍ അവകാശവാദം ഉന്നയിക്കുന്ന പുതിയ അന്യായങ്ങളൊന്നും ഫയലില്‍ സ്വീകരിക്കരുതെന്ന് കീഴ്‌ക്കോടതികള്‍ക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കി. നിലവിലുള്ള അന്യായങ്ങളില്‍ നടപടികളും അന്തിമവിധികളും പാടില്ല. സര്‍വേകള്‍ ഒരു കാരണവശാലും നടത്തരുതെന്നും സുപ്രിംകോടതി ഇടക്കാല ഉത്തരവിട്ടു. 1991ലെ ആരാധനാലയ സംരക്ഷണ നിയമം കര്‍ശനമായി പാലിക്കണമെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റീസുമാരായ സഞ്ജയ് കുമാര്‍, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.ആരാധനാലയ സംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കണമെന്ന ഹരജികളും നിയമം തന്നെ റദ്ദാക്കണമെന്നുമുള്ള ഹരജികളുമാണ് കോടതി പരിഗണിച്ചത്. ഗ്യാന്‍വാപി, മധുര ശാഹീ ഈദ്ഗാഹ് മസ്ജിദ്, സംഭല്‍ ശാഹീ ജാമിഅ് മസ്ജിദ് തുടങ്ങി 10 പള്ളികളിലെ കേസുകള്‍ക്ക് ഈ വിധി ബാധകമാണ്. കേസുകള്‍ ഇപ്പോള്‍ ഈ കോടതിയുടെ പരിഗണനയിലാണ്. ചിലപ്പോള്‍ കക്ഷികള്‍ പുതിയ അന്യായങ്ങ...

വിനോദയാത്രാ സംഘത്തിലെ നാല് വിദ്യാർഥിനികൾ മുങ്ങിമരിച്ചു; ആറ് അധ്യാപകർ അറസ്റ്റിൽ

NATIONAL NEWS
ബെംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ മുരുഡേശ്വറിൽ സ്കൂൾ വിനോദയാത്രാ സംഘത്തിലെ നാല് വിദ്യാർഥിനികൾ മുങ്ങിമരിച്ചു. കോലാർ മുളബാഗിലു മൊറാർജി ദേശായി റസിഡൻഷ്യൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ ശ്രാവന്തി, ദീക്ഷ, ലാവണ്യ, ലിപിക (എല്ലാവർക്കും 15 വയസ്സ്) എന്നിവരാണ് മരിച്ചത്. 46 വിദ്യാർത്ഥികളും ആറ് അധ്യാപകരും അടങ്ങുന്ന സംഘം ചൊവ്വാഴ്ചയാണ് മുരുഡേശ്വർ സന്ദർശിച്ചത്. വൈകുന്നേരം 5.30 ഓടെ അധ്യാപകരും വിദ്യാർത്ഥികളും ബീച്ചിലേക്ക് പോയതായി പൊലീസ് പറഞ്ഞു. ലൈഫ് ഗാർഡ് മുന്നറിയിപ്പ് നൽകിയെങ്കിലും അത് വകവയ്ക്കാതെ വിദ്യാർഥിനികൾ കടലിലിറങ്ങുകയായിരുന്നു. ഏഴ് വിദ്യാർഥിനികൾ കടലിൽ മുങ്ങിത്താണു. ഒരാളുടെ മൃതദേഹം ചൊവ്വാഴ്ച വൈകിട്ടും ബാക്കി മൂന്ന് പേരുടെ മൃതദേഹങ്ങൾ ഇന്നലെ രാവിലെയുമാണ് ലഭിച്ചത്. മറ്റ് മൂന്ന് പേരെ ലൈഫ് ഗാർഡും പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് സുരക്ഷിതമായി കരയ്ക്കെത്തിക്കുകയും ആശുപത്രിയിൽ പ്രവേശിപ...

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കാനുള്ള സമയപരിധി ശനിയാഴ്ച അവസാനിക്കും.

NATIONAL NEWS
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കാനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി രണ്ടുദിവസം മാത്രം. ഫീസില്ലാതെ ആധാര്‍കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയുക ഡിസംബര്‍ 14 വരെ മാത്രമാണ്. ഇതിനോടകം തന്നെ നിരവധി തവണയാണ് സൗജന്യമായി ആധാര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി കേന്ദ്രം നീട്ടിയത്. സമയപരിധി ഇനിയും നീട്ടിയില്ലായെങ്കില്‍ ഡിസംബര്‍ 14 ന് ശേഷം വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ ഫീസ് നല്‍കേണ്ടി വരും. മൈആധാര്‍ പോര്‍ട്ടല്‍ വഴി മാത്രമാണ് സൗജന്യ സേവനം ലഭിക്കുക.ആധാര്‍ എടുത്തിട്ട് 10 വര്‍ഷം കഴിഞ്ഞെങ്കില്‍ കാര്‍ഡ് ഉടമകള്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം. പക്ഷേ ഇത് നിര്‍ബന്ധമല്ല. പേര്,വിലാസ്,ജനനതീയതി ,മറ്റ് വിശദാംശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈനായി യുഐഡിഎഐ വെബ്‌സൈറ്റിന്റെ പോര്‍ട്ടലില്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം. അതേസമയ...

ലക്കി ഭാസ്കർ പ്രചോദനമായി; ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടി ഒൻപതാം ക്ലാസ് വിദ്യാർഥികൾ.

NATIONAL NEWS
മികച്ച വിജയം നേടിയ ചിത്രമാണ് ദുൽഖർ സൽമാന്റെ ലക്കി ഭാസ്കർ. ബാങ്ക് ഉദ്യോ​ഗസ്ഥൻ തട്ടിപ്പ് നടത്തി പണം സമ്പാദിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം കണ്ട് ലക്കി ഭാസ്കറിനെപ്പോലെ പണം സമ്പാദിക്കാനായി ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടിയിരിക്കുകയാണ് നാല് സ്കൂൾ വിദ്യാർഥികൾ. വിശാഖപട്ടണം സെന്റ്. ആൻസ് ഹൈസ്കൂളിലെ വിദ്യാർഥികളാണ് ഒളിച്ചോടിയത്. ബാ​ഗുകളുമായി വിദ്യാർഥികൾ ഹോസ്റ്റലിന്റെ മതിൽ ചാടുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ഒൻപതാം ക്ലാസിൽ പഠിക്കുന്ന കിരൺ കുമാർ, കാർത്തിക്, ചരൺ തേജ, രഘു എന്നിവരാണ് പണം സമ്പാദിക്കാൻ ഹോസ്റ്റൽ വിട്ടത്. ലക്കി ഭാസ്കർ സിനിമ കണ്ടതിനു പിന്നാലെ ദുൽഖറിന്റെ കഥാപാത്രം ഇവരെ ഏറെ സ്വാദീനിച്ചിരുന്നു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. വീടുകളും കാറുകളും വാങ്ങാൻ ദുൽഖറിനെ പോലെ പണം സമ്പാദിച്ചതിനു ശേഷമേ തിരിച്ചുവരൂ എന്നാണ് ഇവർ സുഹൃത്തുക്കളോട് പറയുകയായിരുന്നു. വിദ്യാർഥികളെ കാണാതായതോടെ ഹോസ്റ്റൽ പൊലീസിനെ...

കളിക്കുന്നതിനിടെ 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു; അഞ്ചുവയസുകാരനെ രക്ഷിക്കാനുള്ള ശ്രമം 20ാം മണിക്കൂറിലേക്ക്.

NATIONAL NEWS
ജയ്പൂര്‍: 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. വയലില്‍ കളിക്കുന്നതിനിടിയെയാണ് ആര്യന്‍ കുഴല്‍ക്കിണറില്‍ വീണത്. ഇന്നലെ ഉച്ചയോടെ രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. കുട്ടിയുടെ ചലനങ്ങള്‍ നിരീക്ഷിച്ചുവരുന്നതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. പുലര്‍ച്ച രണ്ടുമണിയോടെയാണ് അവസാനമായി കുട്ടിയുടെ ചലനങ്ങള്‍ നിരീക്ഷിച്ചതെന്നും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെും അധികൃതര്‍ പറഞ്ഞു. സമാന്തരമായി കുഴിക്കുകയും പൈപ്പിലൂടെ ഓക്‌സിജന്‍ നല്‍കുകയും ചെയ്യുന്നുണ്ട്. കയറിന്റെയും മറ്റ് ഉപകരണങ്ങളുടെയും സഹായത്തോടെ കുട്ടിയെ പുറത്തെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് സമാന്തരമായി കുഴിയുണ്ടാക്കി കുട്ടിയെ പുറത്തെടുക്കാനാണ് ശ്രമം. കാളിഖാഡ് ഗ്രാമത്തിലെ വയലില്‍ കളിക്കുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെ കുട്ടി തുറ...

കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കുമിടയിലേക്ക് ബസ് ഇടിച്ചുകയറി; 4 പേർക്ക് ദാരുണാന്ത്യം

NATIONAL NEWS
മുംബൈ: മുംബൈയിൽ ബസ് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കുമിടയിലേക്ക് ഇടിച്ചുകയറി നാല് പേർക്ക് ദാരുണാന്ത്യം. 25 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച രാത്രി കുർളയിലെ ബിഎംസിഎൽ വാർഡിന് സമീപമായിരുന്നു സംഭവം. ബ്രേക്ക് തകരാറാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. നിരവധി കാറുകൾക്കും ഓട്ടോറിക്ഷകൾക്കും കേടുപാടുണ്ടായി. ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുർള റെയിൽവേ സ്റ്റേഷനിൽ നിന്ന് അന്ധേരിയിലേക്ക് പോകുകയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ ചില്ലുകൾ തകർന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റവരെയെല്ലാം ഭാഭ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ സർക്കാരിനെ സമീപിക്കുമെന്ന് കുർള നിയമസഭാംഗം മങ്കേഷ് കുടൽക്കർ പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തക...

റെയിൽവേ ട്രാക്കിലേക്ക് ആനക്കൂട്ടം, ട്രെയിൻ സർവീസ് നിർത്തിവെപ്പിച്ച് എഐ ക്യാമറ

NATIONAL NEWS
ഭുവനേശ്വർ: റെയിൽവേ ട്രാക്കിൽ ആനകൾ എത്തിയാൽ മുന്നറിയിപ്പ് നൽകാനായി ഒഡിഷയിലെ വനത്തിൽ സ്ഥാപിച്ച എഐ ക്യാമറകൾ വിജയകരം. റൂർക്കേല ഫോറസ്റ്റ് ഡിവിഷനിലെ നാല് എഐ ക്യാമറകൾ ആനക്കൂട്ടത്തെ കണ്ടതിന് പിന്നാലെ കണ്ട്രോൾ റൂമിലേക്ക് മുന്നറിയിപ്പ് നൽകുകയായിരുന്നു. തുടർന്ന് ട്രെയിനുകൾ പിടിച്ചിട്ട് അപകടം ഒഴിവാക്കി. വിരമിച്ച ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത് നന്ദയാണ് തന്റെ സാമൂഹ്യ മാധ്യമങ്ങളിലൂടെ എഐ ടെക്നോളജി ആനകളുടെ ജീവൻ രക്ഷിച്ച നേട്ടം പങ്കുവെച്ചത്. ട്രെയിനുകൾ കടന്നുപോകുമ്പോൾ ആനകളെ ഇടിക്കുകയും അപകടങ്ങൾ ഉണ്ടാവുകയും ചെയ്യുന്ന നിരവധി സംഭവങ്ങൾ ഒഡിഷയിൽ നിന്ന് റിപ്പോർട്ട് ചെയ്യാറുണ്ട്. ഈ സാഹചര്യത്തിലാണ് എഐ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്. പരീക്ഷണാടിസ്ഥാനത്തിലാണ് റൂർക്കേല ഫോറസ്റ്റ് ഡിവിഷനിൽ പദ്ധതി നടപ്പിലാക്കിയത്. പദ്ധതി വിജയകരമായതോടെ കിയോഞ്ജർ, ബോണായി ഫോറസ്റ്റ് ഡിവിഷനുകളിലും ഈ രീതി ...

കടൽ കടന്ന് ലക്ഷദ്വീപിലും മദ്യമെത്തി; 267 കെയ്സ് എത്തിച്ചത് കേരള ബിവറേജസ് കോർപ്പറേഷൻ

NATIONAL NEWS
കൊച്ചി: ലക്ഷദ്വീപ് എന്ന 'ഡ്രൈലാൻഡി'ലേയ്ക്ക് ഒടുവിൽ മദ്യമെത്തി. മദ്യനിരോധനമുണ്ടായിരുന്ന ലക്ഷദ്വീപിലേയ്ക്ക് കേരള ബിവറേജസ് കോർപ്പറേഷൻ്റെ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും ബിയറുമാണ് എത്തിയത്. കപ്പൽ മാർ​ഗ്ഗമാണ് ലക്ഷദ്വീപിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ ബം​ഗാരം ദ്വീപിലേയ്ക്ക് 267 കെയ്സ് മദ്യം എത്തിയത്. ഇതിൽ 80 ശതമാനവും ബിയറാണ്. ലക്ഷദ്വീപിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും അളവിലുള്ള മദ്യം തീരംതൊടുന്നത്. 215 കെയ്സ് ബിയറും 39 കെയ്സ് വിദേശമദ്യവും 13 കെയ്സ് ഇന്ത്യൻ നി‍ർമ്മിത വിദേശമദ്യവുമാണ് ലക്ഷദ്വീപിൽ എത്തിയിരിക്കുന്നത്. നേരത്തെ ഇന്ത്യൻ നിർ‌മ്മിത വിദേശമദ്യവും ബിയറും കയറ്റി അയയ്ക്കാൻ ബിവറേജസ് കോർപ്പറേഷന് സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കീഴിൽ വിനോദസഞ്ചാരത്തിൻ്റെ ചുമതലയുള്ള 'സ്പോർട്സി'ൻ്റെ അപേക്ഷ പരി​ഗണിച്ചായിരുന്നു സംസ്ഥാനത്തിൻ്റെ അനുമതി. നിലവിൽ വിനോദസഞ്ചാരത്തെ...

ബാബരി മസ്ജിദ് തകർക്കപ്പെട്ടിട്ട് ഇന്ന് 32 വർഷം.

NATIONAL NEWS
ബാബരി മസ്ജിദ് തകർക്കപ്പെട്ടിട്ട് ഇന്ന് 32 വർഷം. 1992 ഡിസംബർ ആറിനാണ് സകല നിയമസംവിധാനങ്ങളും നോക്കിനിൽക്കെ, കർസേവകർ പള്ളി പൊളിച്ചിട്ടത്. പള്ളി നിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം ഉയർന്നെങ്കിലും കരം നൽകിയ ഭൂമിയിൽ പള്ളിയുടെ നിർമാണം ആരംഭിച്ചിട്ടില്ല. ബഹുസ്വര ഇന്ത്യയുടെ നെഞ്ചിലെ മായാത്ത മുറിവാണ് ഉത്തർപ്രദേശിലെ അയോദ്ധ്യയിലെ ബാബരി മസ്ജിദ്. പള്ളി പൊളിച്ച് 32 വർഷം പിന്നിടുമ്പോഴും ആ കൊടുംപാതകത്തിൻറെ പേരിൽ ഒരാളും ശിക്ഷിക്കപ്പെട്ടില്ല. ബാബരി മസ്ജിദ് തകർത്തതിൽ ആസൂത്രണമോ ക്രിമിനൽ ഗൂഢാലോചനയോ തെളിയിക്കാനായില്ലെന്ന് പറഞ്ഞ് പ്രത്യേക കോടതി 32 പ്രതികളെയും വെറുതെ വിട്ടിരുന്നു. അയോധ്യയിൽ നിന്ന് 25 കിലോമീറ്റർ അകലെ ധന്നിപ്പുരിൽ പള്ളി നിർമിക്കാൻ നൽകിയ സ്ഥലത്ത് ഇപ്പോഴും ഒരു നിർമ്മാണ പ്രവർത്തനവും ആരംഭിച്ചിട്ടില്ല. അയോധ്യ തകർക്കത്തിൽ പരിഹാരത്തിനായി ദൈവത്തോട് പ്രാർഥിച്ചുവെന്ന മുൻ ചിഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ തുറന...

വാടകയിലുള്ള ജി എസ് ടി: കേന്ദ്ര ധനമന്ത്രിയെ സന്ദർശിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി.

NATIONAL NEWS
ചെറുകിട വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്ന വാടകയിന്മേലുള്ള ജിഎസ്ടി നയം പുന പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി കൊടിക്കുന്നിൽ സുരേഷ് എംപി. കേരളത്തിലെ ചെറുകിട വ്യാപാരികൾ, അടുത്തിടെ കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ പങ്കാളിത്തമുള്ള ജി എസ് ടി കൗൺസിലിന്റെ തീരുമാനപ്രകാരം  വാടകയിൻമേൽ ജി എസ് ടി ഏർപ്പെടുത്തിയ നടപടി പിൻവലിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ചിരുന്നതായും ഇതു സംബന്ധിച്ച് അപ്പോൾ തന്നെ മന്ത്രിക്ക് നിവേദനവും നൽകിയിരുന്നതായി കൊടിക്കുന്നിൽ പറഞ്ഞു . കഴിഞ്ഞദിവസം  ഇത് സംബന്ധിച്ചിട്ടുള്ള മറുപടി ധനകാര്യവകുപ്പ് സഹമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭ്യമായി. മറുപടിയിൽ  ചെറുകിട വ്യാപാരികളുടെ വാടകയിലുള്ള ജി എസ് ടി തീരുമാനം സംബന്ധിച്ച് പുനർചിന്തനം നടത്തുന്നതിനായി തുടർന്നുവരുന്ന കൗൺസിൽ യോഗത്തിൽ പരിഗണിക്കാം ...

ഭരണഘടനയുടെ 75ാം വാർഷികാഘോഷനിറവിൽ രാജ്യം

NATIONAL NEWS
ദില്ലി: അവകാശങ്ങളുടെ കാവലാളാണ് ഭരണഘടനയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇന്ത്യൻ ഭരണഘടനയുടെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പാര്‍ലമെന്‍റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളിലെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. ഭരണഘടനാ ദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് രാഷ്ട്രപതി സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗം ആരംഭിച്ചത്. രാജ്യത്തെ ഏറ്റവും പവിത്രമായ ഗ്രന്ഥമാണ് ഭരണഘടനയെന്നും ഭരണഘടന സാമൂഹിക രാഷട്രീയ മേഖലകളുടെ ആധാരശിലയാണെന്നും രാഷ്ട്രപതി പറഞ്ഞു.അവകാശങ്ങളുടെ കാവലാളാണ് ഭരണഘടന. സമൂഹത്തിന്‍റെ നെടും തൂണാണ് ഭരണഘടന. ഭരണഘടനാ മൂല്യങ്ങൾ ഓരോ പൗരനും ഉയർത്തിപ്പിടിക്കണമെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു.വനിത സംവരണ ബിൽ, ജി എസ് ടി തുടങ്ങിയ ഭരണനേട്ടങ്ങളും രാഷ്ട്രപതി പരാമര്‍ശിച്ചു. രാജ്യത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കാൻ ഭരണഘടന ശിൽപ്പികൾ ദീർഘവീക്ഷണം പുലർത്തി. ഇന്ത്യ ഇന്ന...

അമ്മാവൻ പീഡിപ്പിച്ചെന്ന് മലപ്പുറം സ്വദേശിനി; ഹർജി തള്ളി സുപ്രീംകോടതി

NATIONAL NEWS
പീഡനവിവരം അറിഞ്ഞാല്‍ പരാതിക്കാരിയായ യുവതിയെ ആര് വിവാഹം കഴിക്കുമെന്ന് സുപ്രീംകോടതി. മലപ്പുറം സ്വദേശിനിയായ യുവതിയുടെ ഹർജി തള്ളിയാണ് ജസ്റ്റിസുമാരായ ബി.വി.നാഗരത്‌ന, എൻ.കെ. സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ചോദ്യം. തനിക്ക് അഞ്ചു വയസുള്ളപ്പോള്‍ അമ്മാവൻ പീഡിപ്പിച്ചെന്നാരോപിച്ച്‌ പതിനേഴാം വയസില്‍ നല്‍കിയ പരാതിയെ തുടർന്നെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് യുവതി സമർപ്പിച്ച ഹർജിയാണ് തള്ളിയത്.അഞ്ച് വയസ് ആയിരുന്നപ്പോള്‍ അമ്മാവൻ പീഡിപ്പിച്ചെന്നാണ് മലപ്പുറം സ്വദേശിനിയുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി 17 വയസ് ഉള്ളപ്പോഴാണ് പെണ്‍കുട്ടി പരാതി നല്‍കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേരള പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും പരാതി നല്‍കാനുണ്ടായ കാലതാമസം ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി കേസ് റദ്ദാക്കുകയായിരുന്നു. ഇതിനെതിരെ പരാതിക്കാരിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. പോലീസ് നടത്ത...

ആരും രാജിവയ്ക്കുന്നില്ല; കെ .സുരേന്ദ്രന്‍റെ രാജി ആവശ്യം തള്ളി കേന്ദ്രനേതൃത്വം ബിജെപി

NATIONAL NEWS
ഡല്‍ഹി: ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍റെ രാജി ആവശ്യം തള്ളി കേന്ദ്രനേതൃത്വം. ആരും രാജിവയ്ക്കുന്നില്ലെന്ന് കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ പ്രതികരിച്ചു. യുഡിഎഫും എൽഡിഎഫും വ്യാജപ്രചരണം നടത്തുന്നു. ബിജെപി കേരള രാഷ്ട്രീയത്തിൽ മാറ്റം ഉണ്ടാക്കാനാണ് വന്നതെന്ന് ജാവഡേക്കർ എക്സിൽ കുറിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. പാലക്കാട്ടെ തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി. പാലക്കാട്ടെയും കേരളത്തിലെയും തോൽവിയുടെ സാഹചര്യം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. വിജയസാധ്യത അട്ടിമറിക്കുന്ന രീതിയിൽ ശോഭാ സുരേന്ദ്രൻ പ്രവർത്തിച്ചുവെന്നും സുരേന്ദ്രൻ ആരോപിക്കുന്നു. ദേശീയ പ്രസിഡന്‍റ് ജെ.പി നദ്ധ, സംഘടന ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ്‌ എന്നിവരെയാണ് രാജി സന്നദ്ധത അറിയിച്ച...

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര; പണിതീരാത്ത പാലത്തില്‍ നിന്ന് കാര്‍ താഴേക്ക് വീണു, മൂന്ന് മരണം

NATIONAL NEWS
ലഖ്‌നോ: ഗൂഗിള്‍ മാപ്പ് നോക്കി കാറില്‍ യാത്ര ചെയ്ത മൂവര്‍സംഘം പണിതീരാത്ത പാലത്തില്‍ നിന്ന് താഴേക്ക് വീണ് മരിച്ചു. കാര്‍ യാത്രക്കാരായ മെയിന്‍പുരി സ്വദേശി കൗശല്‍കുമാര്‍, ഫറൂഖാദ് സ്വദേശികളായ വിവേക് കുമാര്‍, അമിത് കുമാര്‍ എന്നിവരാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ബറെയ്‌ലിയില്‍ പണിതീരാത്ത പാലത്തില്‍ ശനിയാഴ്ച രാത്രി ആയിരുന്നു അപകടം. ബറെയ്‌ലിയെയും ബദാവൂന്‍ ജില്ലയെയും ബന്ധിപ്പിച്ചുകൊണ്ട് രാംഗംഗ നദിക്ക് കുറുകെ പണിയുന്ന പാലത്തിലാണ് അപകടം. മണല്‍ത്തിട്ടയില്‍ വീണ കാര്‍ തകര്‍ന്നനിലയില്‍ ഞായറാഴ്ച രാവിലെ പ്രദേശവാസികളാണ് കണ്ടത്. കാറിനകത്ത് മൂന്നുപേരെ മരിച്ച നിലയിലും കണ്ടെത്തി. ദതാഗഞ്ചില്‍ നിന്ന് ഫരീദ്പൂരിലേക്ക് പോവുകയായിരുന്നു കാറിലുണ്ടായിരുന്നവരെന്നും ഗൂഗിള്‍ മാപ് ഉപയോഗിച്ച് വഴിനോക്കിയാണ് പോയിരുന്നതെന്നും പൊലീസ് സ്ഥിരീകരിച്ചു. പാലം പണിതീരാതെ കിടക്കുകയായിരുന്നെന്ന വിവരം ഇവര്‍ക്ക് അറിയാന്‍ സാധിച്ചില്ല. വേഗതയില്‍...

വഖഫ് ബില്ല്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം

NATIONAL NEWS
ന്യൂഡല്‍ഹി: മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ശൈത്യകാല പാർലമെന്റ് ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം. ഡിസംബര്‍ 20 വരെയാണ് സമ്മേളന കാലയളവ്. വഖഫ് നിയമ ഭേദഗതി ബില്‍ പാസാക്കാനും, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലടക്കം 15 സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കാനുമാണ് സര്‍ക്കാർ നീക്കം. വഖഫ് നിയമ ഭേദഗതിയില്‍ സംയുക്ത പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് തയ്യാറാക്കി കഴിഞ്ഞു. വഖഫ് ഉള്‍പ്പെടെ അഞ്ച് പുതിയ ബില്ലുകളും ഉള്‍പ്പെടെ 15 ബില്ലുകളാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ പട്ടികപ്പെടുത്തിയിരിക്കുന്നത്. അഞ്ച് പുതിയ കരട് നിയമനിര്‍മാണങ്ങളില്‍ ഒരു സഹകരണ സര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള നിയമവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വഖഫ് (ഭേദഗതി) ബില്ലും മുസ്സൽമാൻ വഖഫ് (റദ്ദുചെയ്യൽ) ബില്ലും ഉൾപ്പെടെ എട്ട് ബില്ലുകളാണ് ലോക്‌സഭയിലുള്ളത്​. മുസ്ലിം സമുദായം ഏറെക്കുറെ നിയന്ത്രിക്കുന്ന ബോർഡുകളിൽ നിന്നും ട്രിബ്യൂണലുകളിൽ ന...

മദ്യപിച്ച് സ്‌കൂളിലെത്തി പ്രധാനാധ്യാപകനും അധ്യാപകനും;അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരനും ലഹരിയില്‍; തര്‍ക്കം

NATIONAL NEWS
പട്‌ന: മദ്യപിച്ച് സ്‌കൂളിലെത്തിയ പ്രധാനാധ്യാപകനും അധ്യാപകനും അറസ്റ്റില്‍. ബിഹാറിലെ നളന്ദ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ഈ ആഴ്ച ആദ്യമാണ് അറസ്റ്റിനാസ്പദമായ സംഭവം. പ്രധാനാധ്യാപകന്‍ നാഗേന്ദ്ര പ്രസാദ്, കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അധ്യാപകന്‍ സുബോദ് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മദ്യ ലഹരിയില്‍ സ്‌കൂളിലെത്തിയ ഇരുവരുടെയും അസാധാരണ പെരുമാറ്റമാണ് സംശയത്തിന് ഇടയാക്കിയത്. തുടര്‍ന്ന് മറ്റുദ്യോഗസ്ഥര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇരുവരും മദ്യലഹരിയില്‍ വിദ്യാര്‍ത്ഥികളോടും പ്രദേശവാസികളോടും സംസാരിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മദ്യലഹരിയില്‍ നടക്കാന്‍ പോലും സാധിക്കാത്ത അധ്യാപകന്‍ റോഡിലേക്ക് കുഴഞ്ഞുവീഴുന്നതടക്കമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സ്ഥലത്തെത്തിയ പൊലീസ് ഇയാളെ വലിച്ച് വാനിലേക്ക് കയറ്റുകയായിരുന്നു. അതിനിടെ പൊലീസ് ഉദ്യോഗസ്ഥരും പ്രദേശവാസിക...

ഹെയര്‍ ഡ്രൈയര്‍ പൊട്ടിത്തെറിച്ചു; യുവതിക്ക് ഇരുകൈപ്പത്തികളും നഷ്ടമായി

NATIONAL NEWS
ബെംഗളൂരു: അയല്‍വാസിക്ക് കൊറിയര്‍ വഴി വന്ന ഹെയര്‍ ഡ്രൈയര്‍ ഉപയോഗിച്ച് നോക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവതിക്ക് കൈപ്പത്തികള്‍ നഷ്ടമായി. കര്‍ണാടകയില്‍ ഭഗല്‍കോട്ടിലാണ് സംഭവം. ബാസമ്മ എന്ന യുവതിക്കാണ് കൈപ്പത്തികള്‍ നഷ്ടമായത്. ചൈനീസ് നിര്‍മിത ഹെയര്‍ ഡ്രൈയര്‍ ആണ് പൊട്ടിത്തെറിച്ചത്. അയല്‍വാസിയായ ശശികലക്ക് കൊറിയര്‍ വഴിയെത്തിയതായിരുന്നു ഹെയര്‍ ഡ്രൈയര്‍. ശശികല സ്ഥലത്തില്ലാത്തതിനാല്‍ കൊറിയര്‍ കൈപ്പറ്റാന്‍ ബാസമ്മയോട് ആവശ്യപ്പെട്ടിരുന്നു. ഡിടിഡിസി കൊറിയര്‍ വഴിയാണ് ഡ്രൈയര്‍ എത്തിയത്. കൊറിയറില്‍ ശശികലയുടെ പേരും മൊബൈല്‍ നമ്പറും വിലാസവും നല്‍കിയിരുന്നു. ഇത് പ്രകാരമാണ് കൊറിയര്‍ വാങ്ങിയതും കൈവശം വച്ചതെന്നും ബാസമ്മ വ്യക്തമാക്കി. ബാസമ്മയോടൊപ്പമുണ്ടായിരുന്ന അയല്‍വാസികളിലൊരാളാണ് ഹെയര്‍ ഡ്രൈയര്‍ പ്രവര്‍ത്തിപ്പിച്ചുനോക്കാന്‍ നിര്‍ദേശിച്ചത്. പ്ലഗില്‍ ഘടിപ്പിച്ച ഹെയര്‍ ഡ്രൈയര്‍ ഓണ്‍ ആക്കി സെക്കന്റുകള്‍ക്കുള്ളില്‍ പൊ...

നെറ്റ് പരീക്ഷയ്ക്ക് ഡിസംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

NATIONAL NEWS
ന്യൂഡല്‍ഹി: യുജിസി നെറ്റ് ഡിസംബര്‍ 2024 പരീക്ഷയ്ക്കായി അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 10 വരെ യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ ugcnet.nta.ac.in.വഴി ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള ക്രമീകരണമാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഒരുക്കിയിരിക്കുന്നത്. ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 11 ആണ്. അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ അവസരം നല്‍കും. ഡിസംബര്‍ 12നാണ് കറക്ഷന്‍ വിന്‍ഡോ ഓപ്പണ്‍ ആകുക. ഡിസംബര്‍ 13 രാത്രി 11.50 വരെ അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ അവസരം നല്‍കും. അഡ്മിറ്റ് കാര്‍ഡ്, സിറ്റി സ്ലിപ്പ് എന്നിവ പിന്നീട് പ്രസിദ്ധീകരിക്കും. ജനുവരി ഒന്നുമുതല്‍ ജനുവരി 19 വരെയാണ് പരീക്ഷ. ജനറല്‍ വിഭാഗത്തിന് 1150 രൂപയാണ് ഫീസ്. ജനറല്‍ വിഭാഗത്തില്‍ സാമ്പത്തികമായ പിന്നാക്കം നില്‍ക്കുന്നവര്‍ക്കും, ഒബിസി, എസ് സി, എസ്ടി വിഭാഗങ്ങള്‍ക്കും ഫീസ് ഇളവുണ്ട്. നോണ്‍ ക്രീമിലെയറില്‍ ഉള്‍പ്പെടുന്ന ഒബിസി വിഭാഗങ്ങള്...

തുടർച്ചയായ അപകടങ്ങൾ, ദുരന്ത കെണിയായ റോഡിനെതിരെ രക്തത്തിൽ കത്തെഴുതി ​ഗ്രാമവാസികൾ

NATIONAL NEWS
രാജസ്ഥാൻ: ഒന്നര വർഷമായി തകർന്ന് കിടക്കുന്ന റോഡിനെതിരെ നിരവധി തവണയാണ് രാജസ്ഥാനിലെ ചുരുവിലെ ഗ്രാമവാസികൾ പരാതി നൽകിയത്. ഭരണാധികാരികൾ തിരിഞ്ഞ് നോക്കിയില്ല എന്ന് മാത്രമല്ല നിരവധിപേരാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്. രോ​ഗികളെ പലപ്പോഴും കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതെ പലരും മരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരെയാണ് ​ഗ്രാമവാസികൾ അവരുടെ പ്രതിക്ഷേധവും, ആവശ്യവും അറിയിച്ച് രക്തത്തിൽ പരാതി എഴുതിയത്. ഒന്നര വർഷമായി ഈ റോഡുകൾ പൊട്ടി പൊളിഞ്ഞ് കിടക്കുകയാണ്. 19 മാസങ്ങൾക്ക് മുൻപ് ഇവിടെ റോഡിൻ്റെ പുനർനിർമാണം ആരംഭിച്ചെങ്കിലും പൂർത്തിയാക്കിയില്ല നിരവധിപേരാണ് ഇതിനെതിരെ പരാതി നൽകിയത്. ധീരാസർ ഗ്രാമത്തിൽ നിന്ന് ചുരുവിലേക്കുള്ള ദൂരം 35 കിലോമീറ്ററാണ്. എന്നാൽ 35 കിലോമീറ്റർ ദൂരം പിന്നിടാൻ ഇവിടുത്തെ ജനങ്ങൾക്ക് ഒരു മണിക്കൂറിലധികം സമയമെടുക്കും. പല തവണ കളക്ടറെ സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല. ഈ അവസ്ഥയിലാണ് രക്ത...

‘കുഞ്ഞിനെ വേണ്ട, നഷ്ടപരിഹാരം മതി!’; അപകടത്തിൽ പൊള്ളലേറ്റ കുഞ്ഞിന്റെ ബന്ധുക്കൾ.

NATIONAL NEWS
നവംബർ 15 വെള്ളിയാഴ്ച രാത്രി 10.30നാണ് ഝാൻസി മെഡിക്കൽ കോളേജിലെ ന്യൂബോൺ കെയർ യൂണിറ്റിൽ തീ പിടിച്ചത്. പ്രാഥമിക വിലയിരുത്തലിൽ ഒക്സിജൻ കോൺസെൻട്രേറ്ററിലെ ഷോ‍‍ർ‌ട്ട് സർക്യൂട്ട് ആണ് അപകട കാരണം. 49 കുഞ്ഞുങ്ങളിൽ പത്തു പേർ തൽക്ഷണം മരിച്ചു. മരിച്ച 3 കുഞ്ഞുങ്ങളെ തിരിച്ചറിയാൻ പോലുമാകാത്ത വിധം തീ കവർന്നിരുന്നു. 'ഞങ്ങളുടെ കുഞ്ഞ് മരിച്ചിട്ടുണ്ട്. ധനസഹായം വേണം' അപകടത്തിൽ പൊള്ളലേറ്റ ഒരു കുഞ്ഞിന്റെ ബന്ധുക്കൾ ആശുപത്രി ജീവനക്കാരോട് ധനസഹായം ആവശ്യപ്പെടുകയാണ്. നിങ്ങളുടെ കുഞ്ഞ് ജീവനോടെ ഉണ്ടെന്നും ചികിത്സയിലാണെന്നും ജീവനക്കാർ അറിയിച്ചു. പക്ഷെ ബന്ധുക്കൾക്ക് കുഞ്ഞിനെയല്ല, നഷ്ടപരിഹാരം ആണ് വേണ്ടത്. മരിച്ച നവജാത ശിശുക്കളുടെ ബന്ധുക്കൾക്ക് യു. പി സർക്കാർ 5 ലക്ഷം രൂപയും കേന്ദ്ര സർക്കാർ 2 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇത് നേടിയെടുക്കാനാണ് കുഞ്ഞ് മരിച്ചുവെന്ന വാദം. ശനിയാഴ്ച്ച രാവിലെ മെഡിക്കൽ കോളേജിൽ നടന്ന സംഭ...

MTN NEWS CHANNEL

Exit mobile version