Thursday, January 15News That Matters

WAYANAD

വാഹനത്തില്‍ രേഖകളില്ലാത്ത പണം കടത്തി; ചേലക്കര അതിര്‍ത്തിയില്‍ 25 ലക്ഷം രൂപ പിടികൂടി

LOCAL NEWS, WAYANAD
ചേലക്കര: ചേലക്കര അതിര്‍ത്തിയില്‍ 25 ലക്ഷം രൂപ പിടികൂടി. കലാമണ്ഡലത്തിന്റെ സമീപത്ത് നിന്നാണ് പണം പിടിച്ചത്. പണത്തിന്റെ ഉറവിടം വ്യക്തമല്ല. വാഹനത്തില്‍ കടത്തിയ പണമാണ് പിടികൂടിയത്. തിരഞ്ഞെടുപ്പ് സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ട്. കൊള്ളപ്പുള്ളി സ്വദേശികളില്‍ നിന്ന് പൊലീസാണ് പണം പിടിച്ചെടുത്തത്. പണത്തെ സംബന്ധിച്ച് മതിയായ രേഖകള്‍ ഇല്ലെന്ന് ഇന്‍കം ടാക്‌സും അറിയിച്ചു. എന്നാല്‍ ബാങ്കില്‍ നിന്ന് പിന്‍വലിച്ച പണമാതിന്നാണ് വാദം. കൃത്യമായ രേഖകളുണ്ടെന്നും ഇവർ പ്രതികരിച്ചു. നാളെ തിരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ട് തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. കണക്കില്‍പ്പെടാത്ത പണം വ്യാപകമായി കൊണ്ടുവരുന്നുവെന്ന പരാതിക്കിടയിലാണ് പണം പിടിച്ചെടുത്തിരിക്കുന്നത്. ചെറുതുരുത്തിയില്‍ നിന്ന് തൃശൂരിലേക്ക് വരുന്ന വഴിക്കാണ് പണം പിടിച്ചെടുത്തത്. അതേസമയം പണം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കൊണ്ടുവന്നതാണ...

പൊലീസിനെ വെല്ലുവിളിച്ച് അൻവറിന്റെ വാർത്താസമ്മേളനം; തടഞ്ഞ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍.

LOCAL NEWS, WAYANAD
ചേലക്കര: പി വി അൻവറിന്റെ വാർത്താസമ്മേളനം തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷൻ. അൻവറിനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ലെന്ന് മാത്രമല്ല, തർക്കിക്കുകയും ചെയ്തു. അൻവറിനെതിരെ നടപടിയുണ്ടാകുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. തടയാനെത്തിയ ഉദ്യോഗസ്ഥനോട് അൻവർ നിസ്സഹകരണ മനോഭാവമാണ് പുലർത്തിയത്. ഏത് നിയമ പ്രകാരമാണ് ലംഘനമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് താൻ സംസാരിച്ചതാണെന്നും അൻവർ ഉദ്യോഗസ്ഥനോട് പറഞ്ഞു. വെറുതെ പിണറായി പറഞ്ഞിട്ട് വന്നാൽ താൻ കോടതിയിലേക്ക് പോകുമെന്നും പിണറായി എന്തിനാണ് ഈ വായില്ലാ കോടാലിയെ ഭയപ്പെടുന്നതെന്നും അൻവർ ചോദിച്ചു. ഉദ്യോഗസ്ഥൻ ചട്ടം വായിച്ചുകേൾപ്പിച്ചിട്ടും അൻവർ വാർത്താസമ്മേളനം നിർത്താൻ തയ്യാറായില്ല. തുടക്കത്തിൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചുകൊണ്ടാണ് പി വി അൻവർ തുടങ്ങിയത്. പിണറായി വിജയൻ എന്തിനാണ് തന്നെ ഇത്ര ഭയപ്പെടുന്നതെന്നും, ഹോട്ടലുകാർ തൊട്ട് എല്ലാവരെയു...

വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കിറ്റ്: കേസെടുത്ത് പൊലീസ്

LOCAL NEWS, WAYANAD
കല്‍പ്പറ്റ: വിതരണം ചെയ്യുന്നതിനായി എത്തിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. തോല്‍പ്പെട്ടി സ്വദേശി ശശികുമാറിനെതിരെയാണ് കേസെടുത്തത്. കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവാണ് ശശികുമാര്‍.വയനാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ഉള്‍പ്പടെ ചിത്രങ്ങള്‍ പതിച്ച കിറ്റുകളായിരുന്നു പിടിച്ചെടുത്തത്. 38 കിറ്റുകള്‍ പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ കേസെടുക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡാണ് കിറ്റുകള്‍ പിടിച്ചെടുത്തത്. ശശികുമാറിന്റെ വീടിന്റെ പരിസരത്തുനിന്നായിരുന്നു കിറ്റുകള്‍ കണ്ടെത്തിയത്. കിറ്റില്‍ സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ ഉള്‍പ്പടെ കോണ്‍ഗ്രസ് ദേശീയ നേതാക്കളുടെയും ചിത്രങ്ങളുണ്ടായിരുന്നു. ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളുമാണ് കിറ്റിലുണ്ടായിരുന്നത്. ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് നല്‍കാനെന്നാണ് കിറ...

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് നല്‍കിയത് പുഴുവരിച്ച അരി, ഒന്നിനും കൊള്ളാത്ത റവ, മാവ്…!

LOCAL NEWS, WAYANAD
കല്‍പ്പറ്റ: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് ഭക്ഷണത്തിനായി നൽകിയത് പുഴുവരിച്ച അരിയെന്ന് പരാതി. മേപ്പാടി പഞ്ചായത്തിൽ നിന്ന് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത പുഴുവരിച്ച അരി ലഭിച്ചത്. സന്നദ്ധസംഘടനകളും റവന്യൂ വകുപ്പും നൽകിയ കിറ്റുകളാണ് ദുരന്തബാധിതർക്ക് നൽകിയതെന്നാണ് പഞ്ചായത്തിന്റെ വാദം. ഇവ കളയാതെ വീട്ടിലെ മൃഗങ്ങൾക്ക് നൽകാമെന്ന് നോക്കിയാൽ അതിന് പോലും സാധ്യമല്ലെന്ന് ഭക്ഷ്യവസ്തുക്കൾ ലഭിച്ചവർ പറയുന്നു. പുഴുവരിച്ചതും കട്ടപിടിച്ചതുമായ അരി, മാവ്, റവ എന്നിവയാണ് ഇവർക്ക് ലഭിച്ചത്. സംഭവത്തിൽ മേപ്പാടി പഞ്ചായത്ത് ഓഫീസിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പഞ്ചായത്തിനുള്ളിലേക്ക് ഇരച്ചുകയറിയ പ്രവർത്തകർ ഇരിപ്പിടങ്ങൾ മറിച്ചിടുകയും പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിൽ കയറി പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെ പൊലീസുമായി സംഘർഷവുമുണ്ടായി. പ്രവർത്തകർ ദുരന്തബാധിതർക്ക് വിതരണം ചെയ്ത അരി ഓഫി...

കോഴിക്കോട് നിന്നും കൂടുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കണം: പ്രിയങ്ക ഗാന്ധി

LOCAL NEWS, WAYANAD
തുവ്വൂർ: കോഴിക്കോട് എയർപോർട്ടിൽ നിന്നും കൂടുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കണമെന്ന് വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പറഞ്ഞു. വണ്ടൂർ നിയോജക മണ്ഡലത്തിലെ തൂവ്വൂരിൽ നടന്ന കോർണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. വിമാനയാത്ര നിരക്ക് വർധനവ് പ്രവാസികൾ നേരിടുന്ന വലിയ പ്രശ്നമാണ്. അതു കുറയ്ക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണം. കഴിഞ്ഞ 35 വർഷമായി ഞാൻ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുണ്ട്. അതിനാൽ രാഷ്ട്രീയക്കാരെ ഞാൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അധികാരം നിലനിർത്താൻ വേണ്ടി ജനങ്ങളെ വിഭജിക്കാൻ മടിയില്ലാത്ത ആളാണ് നരേന്ദ്ര മോദി. ഇദ്ദേഹത്തിന് വേണ്ടത് അധികാരം മാത്രമാണ്. രാജ്യത്തെ ജനങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് പൂർണമായും അദ്ദേഹം മറക്കുന്നു. അധികാരത്തിലിരിക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമേ നരേന്ദ്ര മോദിയ്ക്കുള്ളൂ. വിലക്കയറ്റം മൂലം ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. മോദി നയങ്ങൾ രൂപപ്പെടുത്...

വലിയ ശബ്ദം കേട്ടു, പിന്നാലെ വൈദ്യുതി നിലച്ചു; കെഎസ്ഇബി ജീവക്കാരെത്തിയപ്പോള്‍ കണ്ടത് കാട്ടാന ചരി‍ഞ്ഞ നിലയിൽ

LOCAL NEWS, WAYANAD
കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളി പാക്കത്ത് വൈദ്യുതാഘാതം ഏറ്റ് കാട്ടാന ചരിഞ്ഞു. വൈദ്യുതി നിലച്ചത് പരിശോധിക്കാൻ പോയ കെ എസ് ഇ ബി ജീവനക്കാരാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.വലിയ ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. വലിയ ശബ്ദമുണ്ടായ ഉടനെ വൈദ്യുതി ബന്ധം നിലക്കുകയായിരുന്നു. തുടര്‍ന്ന് കെഎസ്ഇബി ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. ഇതിനുശേഷം കെഎസ്ഇബി ജീവനക്കാരെത്തി തോട്ടത്തിൽ പരിശോധന നടത്തിയപ്പോഴാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിച്ചു.വ നം വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തി.പോസ്റ്റ്മോർട്ടത്തിനുശേഷം ആനയെ സംസ്കരിക്കും.സമീപത്തെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റാണ് ആന ചരിഞ്ഞത്. കഴിഞ്ഞ മാസവും വയനാട്ടിൽ വൈദ്യുതാഘാതമേറ്റ കാട്ടാന ചരിഞ്ഞിരുന്നു. തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് കാട്ടാന ചരിഞ്ഞത്....

പരപ്പൻപാറ ഭാഗത്ത് മരത്തിൽ കുടുങ്ങിയ നിലയിൽ മൃതദേഹഭാ​ഗം

LOCAL NEWS, WAYANAD
മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലിലേതെന്ന് സംശയിക്കുന്ന മൃതദേഹഭാഗം പരപ്പൻപാറ ഭാഗത്ത് നിന്ന് കണ്ടെത്തി. തേൻ ശേഖരിക്കാനായി വനത്തിനകത്തേക്ക് എത്തിയ ആദിവാസികളാണ് മൃതദേഹഭാഗം മരത്തിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തുന്നത്. ചൂരൽമലയ്ക്കും താഴെയുള്ള മേഖലയാണ് പരപ്പൻപാറ, അതിനോട് ചേർന്ന് കിടക്കുന്ന വനമേഖലയിൽ നിന്നാണ് എല്ലിന്റെ കഷ്ണം കുടുങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തുന്നത്. ചൂരൽമലയിൽ ക്യാമ്പ് ചെയ്യുന്ന ഫയർ ഫോഴ്‌സ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. തെരച്ചിൽ കൃത്യമായി നടക്കുന്നില്ലെന്നും വീണ്ടും കാര്യക്ഷമമായ രീതിയിൽ തെരച്ചിൽ നടത്തണമെന്ന ആവശ്യവും പ്രദേശത്ത് പുകയുന്ന സാഹചര്യത്തിലാണ് ഇപ്പോൾ മൃതദേഹ ഭാഗം കണ്ടെത്തിയിരിക്കുന്നത്. എൻഡിആർഎഫ് സംഘവും മറ്റും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെങ്കിലും തെരച്ചിൽ കാര്യമായി നടക്കുന്നിലായിരുന്നുവെന്നും ആക്ഷേപമുണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്...

അതേ ഗെറ്റപ്പ്, അതേ താടി, അതേ അപ്പിയറൻസ്; രാഹുൽ ഗാന്ധിയുടെ അപരൻ മധ്യപ്രദേശിൽ നിന്ന് വയനാട്ടിലെത്തി

LOCAL NEWS, WAYANAD
ഗെറ്റപ്പ് ഒരുപോലെ താടിയും മുടിയും അതുപോലെത്തന്നെ! വെള്ള ഷർട്ടും ശരീരഭാഷയും രാഹുലിന്റേത് പോലെതന്നെ. രാകേഷ് കുശ്വാഹ എന്നാണ് കക്ഷിയുടെ പേര്. മധ്യപ്രദേശിലെ ഭോപ്പാലിലെ ഒരു കോൺഗ്രസ് നേതാവ് കൂടിയാണ് രാകേഷ്. ഭാരത് ജോഡോ യാത്രയ്ക്കിടെ താടിയും മുടിയും നീട്ടിവളർത്തിയ രാഹുലിനെയാണ് അപ്പിയറൻസിൽ രാകേഷ് മാതൃകയാക്കിയിരിക്കുന്നത്. 'രാഹുൽ ഗാന്ധിയുടെ ഫാൻ ആണ് ഞാൻ. സ്‌കൂൾ കാലഘട്ടം മുതൽക്കേ അദ്ദേഹത്തെ ആരാധിക്കുകയാണ്. അദ്ദേഹം എവിടെയൊക്കെ ഉണ്ടോ അവിടെയെല്ലാം ഞാനുണ്ടാകും'; രാകേഷ് പറയുന്നു. പ്രിയങ്ക ഗാന്ധി 5 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് രാകേഷിന്റെ അഭിപ്രായം. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

തിരഞ്ഞെടുപ്പ് കന്നിയങ്കം; പ്രിയങ്ക ഗാന്ധിക്ക് വന്‍ സ്വീകരണം

LOCAL NEWS, WAYANAD
കല്‍പ്പറ്റ: തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിനായി എത്തിയ പ്രിയങ്ക ഗാന്ധിക്ക് വന്‍ സ്വീകരണം നല്‍കി യുഡിഎഫ് പ്രവര്‍ത്തകര്‍. റോഡ്‌ഷോയ്ക്ക് ശേഷം പ്രിയങ്കയുടെ പൊതുപരിപാടി ആരംഭിച്ചു. സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പടെ വേദിയിലുണ്ട്. വയനാടിനെ പ്രതിനിധീകരിക്കാന്‍ കഴിയുന്നത് ആദരമായി കണക്കാക്കുന്നുവെന്ന് പ്രിയങ്ക പറഞ്ഞു. പതിനേഴാം വയസിലാണ് താന്‍ ആദ്യമായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. വയനാടിന്റെ ഭാഗമാകുന്നത് വലിയ അംഗീകാരമാണെന്നും പ്രിയങ്ക പറഞ്ഞു. വയനാട്ടിലെ ജനകീയ വിഷയങ്ങളില്‍ ഇടപെടും. ഓരോ ആളുകളുടെയും വീട്ടിലെത്തി പ്രശ്‌നങ്ങള്‍ കേള്‍ക്കും. താന്‍ കാരണം ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു. 'അച്ഛനും അമ്മയ്ക്കും സഹോദരനും വേണ്ടി 35 വര്‍ഷത്തോളം പ്രചാരണം നടത്തി. ആദ്യമായാണ് എനിക്ക് വേണ്ടി പ്രചാരണം. ഈ അവസരം തന്നതിന് കോണ്‍ഗ്രസ് ...

ആവേശത്തിന്റെ വയനാട്; പ്രിയങ്കയെ വരവേൽക്കാൻ പതിനായിരങ്ങൾ

LOCAL NEWS, WAYANAD
കൽപ്പറ്റ: രാഹുൽ ​ഗാന്ധി കൂടിയെത്തിയതോടെ ആവേശത്തിന്റെ കൊടുമുടിയിലാണ് വയനാട്. പതിനായിരങ്ങളാണ് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രിയങ്കയേയും രാഹുൽ ​ഗാന്ധിയേയും വരവേൽക്കാൻ എത്തിയിരിക്കുന്നത്. ഇത്തവണ കോൺഗ്രസിന്റെയും, മുസ്‌ലിം ലീഗിന്റെയും പതാകകളുയർത്തിയല്ല വരവേൽപ്. മൂവർണ നിറത്തിലുള്ളതും, ഹരിത നിറത്തിലുമുള്ള ബലൂണുകൾ ഉയർത്തിയാണ് ഇക്കുറി പ്രവർത്തകർ നേതാക്കളെ വരവേൽക്കുന്നത്. വെയിലും ചൂടും വകവയ്ക്കാതെ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് റോഡ്ഷോയിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്. ' Welcome Priyanka Gandhi ' പ്ലക്കാർഡുകളും ഉയർത്തിയിട്ടുണ്ട്. രാഹുൽ ​ഗാന്ധിയുടേയും പ്രിയങ്കയുടേയും ചിത്രങ്ങൾ അടങ്ങിയ നിരവധി പ്ലക്കാർഡുകളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ ജില്ലകളിൽ നിന്നടക്കമാണ് പ്രവർത്തകർ എത്തിയിരിക്കുന്നത്. ഇന്ദിരാ​ഗാന്ധിയെപ്പോലെ പ്രിയങ്കയെ കാണുമെന്നാണ് ജനക്കൂട്ടത്തിന്റെ പ്രതികരണം. രാഹുൽ‍ ​ഗാന്ധിയ...

MTN NEWS CHANNEL

Exit mobile version