വിവാഹം കഴിഞ്ഞ് ഒരുമാസം മാത്രം; നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചു
വിവാഹം കഴിഞ്ഞ് ഒരുമാസം മാത്രം; ഭര്‍ത്താവ് മറ്റന്നാള്‍ വിദേശത്തേക്കും; നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചു. പയ്യോളി മൂന്നുകുണ്ടന്‍ ചാല് സ്വദേശി ഷാനിന്റെ ഭാര്യ ആര്‍ദ്രയാണ് ആത്മഹത്യ ചെയ്തത്. ഇരുപത്തിനാല് വയസായിരുന്നു. ഭര്‍തൃവീട്ടിലെ കിടപ്പുമുറിയിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മുറിയില്‍ ഉണ്ടായിരുന്ന സമയത്താണ് ആത്മഹത്യ. രാത്രി 8 മണിയോടെ ആർദ്ര കുളിക്കാന്‍ കയറിയെന്നും 9 മണി ആയിട്ടും പുറത്തിറങ്ങാതായപ്പോള്‍ ബലമായി തുറന്ന് പരിശോധിച്ചു എന്നുമാണ് ഷാന്‍ നല്‍കിയിരിക്കുന്ന മൊഴി.ഫെബ്രുവരി 2ന് ആയിരുന്നു ഷാനിന്റേയും ആർദ്രയുടേയും വിവാഹം കഴിഞ്ഞത്. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ആര്‍ക്കും അറിവില്ല. ആർദ്ര അത്തരമൊരു പരാതി കുടുംബത്തെ അറിയിച്ചിട്ടും ഇല്ല. കോഴിക്കോട് ലോ കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് ആര്‍ദ്ര. വിദേശത്ത് ജോലി ചെയ്യുന്ന ഷാന്‍ മറ്റന്നാള്‍ മടങ്ങാ...