Thursday, September 18News That Matters

KERALA NEWS

കണ്ണൂരിൽ ഹജ്ജ് ഹൗസ് നിർമ്മിക്കുന്നതിന് സ്ഥലം കണ്ടെത്തി,ഒരു വർഷത്തിനുള്ളിൽ പണി പൂർത്തീകരിക്കും: മന്ത്രി വി. അബ്ദുറഹ്‌മാൻ

KERALA NEWS
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിന് യാത്രയാകുന്ന മൂന്ന് എമ്പാർക്കേഷൻ പോയിന്റുകളിലൊന്നായ കണ്ണൂർ വിമാനത്താവളത്തിന് സമീപം സംസ്ഥാനത്തെ രണ്ടാമത്തെ ഹജ്ജ് ഹൗസ് നിർമ്മിക്കുമെന്ന് ബഹു. കായികം, വഖഫ്, ഹജ്ജ് തീർഥാടനം, ന്യൂനപക്ഷ ക്ഷേമം വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു. പുതിയ ഹജ്ജ് ഹൗസ് ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് വിഭാവനം ചെയ്യുന്നതെന്നും ബഹു. മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു. മട്ടന്നൂരിൽ എയർപോർട്ട് കോമ്പൗണ്ടിൽ കിൻഫ്രയുടെ ഭൂമിയിൽ ഹജ്ജ് ഹൗസ് നിർമിക്കാനാണ് തീരുമാനം. ഹജ്ജ് ഹൗസിനായി കണ്ടത്തിയ ഭൂമി ഹജ്ജ് കമ്മിറ്റി ചെയർമാൻ, ഹജ്ജ് കമ്മിറ്റി അംഗങ്ങൾ, മറ്റു ജന പ്രതിനിധകൾ എന്നിവരോടൊപ്പം സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഭൂമി കൈമാറ്റത്തിനായി വ്യവസായ വകുപ്പു മന്ത്രിയുമായി ചർച്ച നടത്തി ഭൂമി വിട്ടുത്തരാൻ തീരുമാനമായിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു. 10 കോടി രൂപയാണ് ഏകദേശ നിർമാ...

സമസ്തയ്ക്കുള്ളിലെ തർക്കങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന മുശാവറ യോഗത്തിൽ വാക്കേറ്റം.

KERALA NEWS
സമസ്തയ്ക്കുള്ളിലെ തർക്കങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന മുശാവറ യോഗത്തിൽ വാക്കേറ്റം. സാദിഖലി തങ്ങൾക്കെതിരെ പരാമർശം നടത്തിയ ഉമർ ഫൈസി മുക്കത്തെ മാറ്റിനിർത്തി ചർച്ച ചെയ്യണമെന്ന ആവശ്യം ഉയർന്നതോടെയായിരുന്നു വാക്കേറ്റം. തർക്ക വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക മുശാവറ ചേരുമെന്ന് അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. അതേസമയം സമസ്ത മുശാവറയിൽ നിന്ന് അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ഇറങ്ങിപ്പോയി എന്ന വാർത്ത തള്ളി സമസ്ത. ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാനരഹിതമാണ്. സമയക്കുറവ് മൂലം മറ്റ് അജണ്ടകൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം ചേരാൻ തീരുമാനിക്കുകയാണ് ഉണ്ടായതെന്നും സമസ്ത വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. ഖാസി ഫൗണ്ടേഷൻ രൂപീകരണവുമായി ബന്ധപ്പെട്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അധിക്ഷേപിച്ചു എന്ന ആരോപണത്തിൽ ഉമർ ഫൈസിക്കെതിരെ നടപടി വേണമെന്നായിരുന്നു ലീഗ് അനുകൂലികളുടെ പ്രധാന ആവശ്യം. വിഷയം ചർച്ച ചെയ്യുമ്പോൾ ഉമ്മർ ഫൈ...

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മുന്നറിയിപ്പ്

KERALA NEWS
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടക്കി, തൃശൂര്‍ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല...

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ സിദ്ദിഖ് അറസ്റ്റില്‍.

KERALA NEWS
തിരുവനന്തപുരം: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ സിദ്ദിഖ് അറസ്റ്റില്‍. ചോദ്യം ചെയ്യലിനായി തിരുവനന്തപുരം നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നില്‍ ഹാജരായപ്പോഴാണ് സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മകന്‍ ഷഹീന്‍ സിദ്ദിഖിനൊപ്പമാണ് താരം തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെത്തിയത്. നേരത്തേ സുപ്രീം കോടതിയില്‍ നിന്ന് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യമെടുത്തിരുന്നു. ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് നടന്‍ ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തി വിചാരണകോടതിയില്‍ ഹാജരാക്കി ജാമ്യം നല്‍കണമെന്ന വ്യവസ്ഥ നടപ്പാക്കാനായി സിദ്ദിഖിനെ വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. 2016ല്‍ 'സുഖമായിരിക്കട്ടെ' എന്ന സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് ക്ഷണിച്ചെന്നും പിന്നീട് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ സിദ്ദിഖ് താമസിച്ച മുറിയില്‍വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പരാതി. ഇത് പ്രകാര...

ഡിജിറ്റൽ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേർ അറസ്റ്റിൽ.

KERALA NEWS
തിരുവനന്തപുരം: ഡിജിറ്റൽ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേർ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി മിഷാബ്, മലപ്പുറം സ്വദേശി മുഹമ്മദ് മുഫസിൽ എറണാകുളം സൈബർ പൊലീസിന്റെ പിടിയിലായത്. പ്രതികൾ വെർച്വൽ അറസ്റ്റ് വഴി തട്ടിയെടുത്തത് നാല് കോടിയോളം രൂപയാണെന്നാണ് വിവരം. വാഴക്കാല സ്വദേശി ബെറ്റി ജോസഫിന്റെ പരാതിയിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. പൊലീസ് എന്ന വ്യാജേനയുളള ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് വ്യാപകമാകുന്നതിനിടെയാണ് അറസ്റ്റ് നടക്കുന്നത്. ഇരകളുടെ ഫോണിലേക്ക് വിളിച്ചശേഷം നിയമവിരുദ്ധമായ ഇടപാട് നടന്നിട്ടുണ്ടെന്നാണ് പ്രതികൾ പറയുക. ഉത്തരേന്ത്യൻ കേന്ദ്രീകരിച്ചും ഇത്തരത്തിലുളള സംഘങ്ങൾ പ്രവർത്തിക്കുന്നെണ്ടെന്ന വിവരം നേരത്തെ ലഭിച്ചിരുന്നു. ഉത്തരേന്ത്യൻ സംഘങ്ങളെ സഹായിക്കുന്ന രണ്ടുപേരാണ് പിടിയിലായവരെന്നാണ് പൊലീസ് പറഞ്ഞു. പ്രതികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് സൂചന നൽക...

KSEB യുടെ സുപ്രധാന അറിയിപ്പുകള്‍ : 7 കാര്യങ്ങള്‍ ഓണ്‍ലൈനിലൂടെ മാത്രം

KERALA NEWS
ഡിസംബർ മാസം തുടങ്ങിയതോടെ ഉപഭോക്താക്കള്‍ കെ എസ് ഇ ബിയുടെ സുപ്രധാന മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം പുതിയ വൈദ്യുതി കണക്ഷൻ ഉള്‍പ്പെടെയുള്ള അപേക്ഷകളക്കമുള്ള പല കാര്യങ്ങളും ഇന്ന് മുതല്‍ ഓണ്‍ലൈനിലൂടെ മാത്രമാകും സാധ്യമാകുക. വൈദ്യുതി കണക്ഷൻ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാകുന്നതില്‍ ചിലപ്പോഴെങ്കിലും കാലതാമസമുണ്ടാകുന്നു എന്ന ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച്‌ അപേക്ഷകള്‍ പൂർണ്ണമായും ഓണ്‍ലൈനാക്കാൻ തീരുമാനിച്ചതെന്ന് കെ എസ് ഇ ബി നേരത്തെ തന്നെ അറിയിച്ചിരുന്നു. പ്രധാനമായും 7 കാര്യങ്ങളാണ് കെ എസ് ഇ ബി ഇത് സംബന്ധിച്ച്‌ അറിയിച്ചിട്ടുള്ളത്.പുതിയ കണക്ഷനും മറ്റ് സേവനങ്ങള്‍ക്കുമുള്ള ആപ്ലിക്കേഷനുകള്‍ ഇന്ന് മുതല്‍ ഓണ്‍ലൈനായി മാത്രമായിരിക്കും സ്വീകരിക്കുകയെന്നാണ് അറിയിപ്പ്. സെക്ഷൻ ഓഫീസില്‍ നേരിട്ടുള്ള പേപ്പർ അപേക്ഷകള്‍ പൂർണ്ണമായും ഒഴിവാക്കും. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം സേവനം എന്ന നിലയില്‍ മാത്രം അപേക്ഷകള്‍ പരിഗണിക്...

ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് BMW കാറും AC വീടും; വിജിലന്‍സ് അന്വേഷണത്തിന് ധനവകുപ്പ്.

KERALA NEWS
സാമൂഹ്യസുരക്ഷാ പെന്‍ഷനില്‍ ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ കൂടുതല്‍ നടപടികളുമായി ധനവകുപ്പ്.വന്‍ ക്രമക്കേട് കണ്ടെത്തിയ മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ നഗരസഭയില്‍ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍ദേശം നല്‍കി. പെന്‍ഷന്‍ അര്‍ഹത സംബന്ധിച്ച്‌ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍, വരുമാന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച റവന്യു ഉദ്യോഗസ്ഥര്‍, പെന്‍ഷന്‍ അനുവദിച്ചു നല്‍കിയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണത്തിനും കടുത്ത നടപടിക്കും നിര്‍ദേശിച്ചിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന തുടര്‍നടപടികള്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യാനും ധനവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണ പുരോഗതി ഓരോ മാസവും വിലയിരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടക്കല്‍ നഗരസഭയിലെ ഏഴാം വാര...

നവജാത ശിശുവിൻ്റെ അസാധാരണ വൈകല്യത്തിൽ നാല് ഡോക്ടർമാർക്കെതിരെ കേസ്.

ALAPPUZHA, KERALA NEWS, LOCAL NEWS
ആലപ്പുഴയിൽ നവജാത ശിശുവിൻ്റെ അസാധാരണ വൈകല്യത്തിൽ നാല് ഡോക്ടർമാർക്കെതിരെ കേസ്. അനീഷ്, സുറുമി ദമ്പതികളുടെ കുഞ്ഞാണ് അസാധരണ വൈകല്യങ്ങളുമായി ജനിച്ചത്. കുഞ്ഞിന്റെ മുഖം സാധാരണ രൂപത്തിലായിരുന്നില്ല. തുറക്കാൻ കഴിയാത്ത വായ, സ്ഥാനം തെറ്റിയ, തുറക്കാത്ത കണ്ണ്, ഹൃദയത്തിന് ദ്വാരം തുടങ്ങിയ വൈകല്യങ്ങളോടെ ജനിച്ച ശിശുവിന് ജനനേന്ദ്രിയം ഉണ്ടെങ്കിലും സാരമായ വൈകല്യമാണുള്ളതെന്നാണ് ദമ്പതികൾ വ്യക്തമാക്കുന്നത്. പതിനൊന്നും അഞ്ചും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളുടെ അമ്മയാണ് സുറുമി. മൂന്നാമത്തെ കുട്ടിക്കാണ് അസാധരണ വൈകല്യം കണ്ടെത്തിയത്. ആലപ്പുഴ അമ്മയും കുഞ്ഞും ആശുപത്രിക്കെതിരെയും സ്കാൻ ചെയ്ത മിഡാസ്, ശങ്കേഴ്സ് എന്നീ ലാബുകൾക്കെതിരെയുമാണ് കുടുംബത്തിൻ്റെ പരാതി. വൈകല്യങ്ങൾ ഗർഭകാലത്തെ സ്കാനിംഗിൽ ഡോക്ടർമാർ അറിയിച്ചില്ലെന്നാണ് ദമ്പതികളുടെ പരാതി. ഏഴ് തവണ സ്‌കാന്‍ ചെയ്തിട്ടും വൈകല്യം ഉണ്ടെന്ന് ഡോക്ടർ പറഞ്ഞില്ലെന്നും പരാതിയിൽ ചൂണ്ടിക...

ഷവർമ്മ വിൽക്കുന്ന ഭക്ഷണശാലകളിൽ കർശന പരിശോധന നടത്തണം: ഹൈക്കോടതി

KERALA NEWS
കൊച്ചി: ഷവര്‍മ്മ വില്‍ക്കുന്ന ഭക്ഷണശാലകളില്‍ കര്‍ശന പരിശോധന നടത്തണമെന്ന നിർദേശവുമായി കേരള ഹൈക്കോടതി. ഭക്ഷണശാലകള്‍ ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഭക്ഷണശാലകളുടെ ലൈസൻസ് റദ്ദാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. 2022ല്‍ കാസര്‍ഗോഡ് ഷവര്‍മ്മ കഴിച്ച് 16 വയസുകാരി മരിച്ച കേസിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. കേസിലെ നഷ്ടപരിഹാര ആവശ്യം ഉടന്‍ തീര്‍പ്പാക്കാന്‍ വിചാരണക്കോടതിക്ക് ഹൈക്കോടതി നിര്‍ദ്ദേശവും നൽകി. അതേസമയം സംസ്ഥാനത്ത് ഷവർമ്മ കഴിച്ച് നിരവധി പേർക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു. സംസ്ഥാനത്ത് ഷവർമ ഉണ്ടാക്കുന്നതിന് മാർ​ഗനിർദേശങ്ങൾ ഉൾപ്പെടെ സർക്കാർ പുറത്തിറക്കുകയും ചെയ്തിരുന്നു. ലൈസൻസില്ലാതെ ഷവർമ വിറ്റാൽ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും നിർദേശിക്കുന്ന വിവിധ മാർഗനിർദേശങ്ങൾ ആരോ​ഗ്യ വകുപ്പ് പുറത്തിറക്കിയിരുന്നു. ...

ഭൂമിയുടെ വില കുറച്ച്‌ ആധാരം റജിസ്റ്റര്‍ ചെയ്തവര്‍ക്ക് പുതിയ സ്‌കീമുമായി സര്‍ക്കാര്‍

KERALA NEWS
ഭൂമിയുടെ വില കുറച്ച്‌ കാണിച്ച്‌ ആധാരം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുദ്രവിലയുടെ പകുതിത്തുകയടച്ച്‌ കേസില്‍ നിന്നൊഴിവാകാമെന്ന് സര്‍ക്കാര്‍. മുദ്രവിലയില്‍ 50 ശതമാനം ഇളവിനുപുറമേ രജിസ്‌ട്രേഷന്‍ ഫീസ് പൂര്‍ണമായും ഒഴിവാക്കും. 2017 ഏപ്രില്‍ ഒന്നുമുതല്‍ 2023 മാര്‍ച്ച്‌ 31 വരെയുള്ള വിലകുറച്ചുകാണിച്ച ആധാരങ്ങള്‍ക്കാണിത് ഈ തീരുമാനം ബാധകം. റവന്യു റിക്കവറിക്കു വിട്ട കേസുകള്‍ക്കും കോടതിയുടെ പരിഗണനയിലുള്ളവയ്ക്കും ഇളവ് ബാധകമാണ്. സബ് രജിസ്ട്രാറുടെ ഓഫീസിലെത്തി മുദ്രവില ഇ-പേമെന്റായോ പണമായോ നല്‍കാം. നോട്ടീസ് ലഭിക്കാത്തവരും കോമ്ബൗണ്ടിങ് സ്‌കീമിന്റെ ആനുകൂല്യത്തിന് അര്‍ഹരാണ്.1986 മുതല്‍ 2017 മാര്‍ച്ച്‌ 31 വരെ റിപോര്‍ട്ടുചെയ്ത അണ്ടര്‍ വാല്യുവേഷന്‍ കേസുകള്‍ സെറ്റില്‍മെന്റ് കമ്മിഷന്‍ മുഖേനയാണ് തീര്‍പ്പാക്കുന്നത്. ഇതിന് മുദ്രവിലയ്‌ക്കൊപ്പം രജിസ്‌ട്രേഷന്‍ ഫീസും നല്‍കണം. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മുദ്രവിലയില്‍ 60 ശതമാനവു...

നടിയുടെ പരാതി: മണിയൻപിള്ള രാജുവിനെതിരെ കേസ്

KERALA NEWS
നടൻ മണിയൻ പിള്ള രാജുവിനെതിരെ പീരുമേട് പൊലീസ് കേസെടുത്തു. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് കേസെടുത്തത്. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കാറില്‍ പോകുമ്ബോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചു, ശരീരത്തില്‍ കടന്നു പിടിച്ചു തുടങ്ങിയ പരാതിയിലാണ് പീരുമേട് പോലീസ് കേസെടുത്തത്. 2009 ഇല്‍ കുട്ടിക്കാനത്ത് നിന്ന് ലൊക്കേഷനിലേക്ക് മണിയൻപിള്ള രാജുവിനൊപ്പം കാറില്‍ പോകുന്നതിനിടയാണ് സംഭവമെന്ന് പരാതിയില്‍ ആരോപിക്കുന്നു. നടൻറെ പെരുമാറ്റം മാനഹാനി ഉണ്ടാക്കി എന്നും നടിയുടെ പരാതിയില്‍ പറയുന്നുണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഹാജിമാർക്കുള്ള സാങ്കേതിക പരിശീലന ക്ലാസുകൾക്ക് തുടക്കം

KERALA NEWS
ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്ന ഹാജിമാർ രാജ്യത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും നന്മക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ- കായിക - വഖഫ് - ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ അഭ്യർത്ഥിച്ചു. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഹാജിമാർക്ക് നടത്തുന്ന സാങ്കേതിക പരിശീലന ക്ലാസുകളുടെ സംസ്ഥാന തല ഉദ്ഘാടനം താനൂരിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മലപ്പുറം ജില്ലാ കളക്ടറും ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസറുമായ വി ആർ വിനോദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാർ വഴി ഹജ്ജിന് പുറപ്പെടുന്ന 14590 പേർക്കും ഇനി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കും പ്രയാസരഹിതമായി ഹജ്ജ് നിർവഹിച്ചു തിരിച്ചു വരാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും സർക്കാർ തയ്യാറാക്കിയിട്ടുണ്ട് . സംസ്ഥാനത്തെ 600 ഓളം ട്രൈനർമാരും 20 ഫാക്കൾട്ടി മെമ്പർമാരും പതിനാല് ജില്ലകളിലായി അറു...

പിണറായി വിജയന്‍ സംഘിയെന്ന് കെ എം ഷാജി.

KERALA NEWS
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. പിണറായി വിജയന്‍ സംഘിയാണ്. പാണക്കാട് തങ്ങളുടെ മെക്കിട്ട് കേറാന്‍ വന്നാല്‍ കൈയും കെട്ടി നോക്കിയിരിക്കില്ലെന്നാണ് കെ എം ഷാജിയുടെ ഭീഷണി. ഇതിന് ഇന്നലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലായിരുന്നു കെ എം ഷാജിയുടെ പ്രസംഗം. ചൊറി വന്നവനൊക്കെ മാന്താന്‍ വേണ്ടി പാണക്കാട്ടേക്ക് വരുന്നൊരു പ്രവണതയുണ്ട്. ഞങ്ങളൊക്കെ വെറുതെ കുത്തിയിരിക്കുകയാണെന്ന ഒരു വിചാരവും ഒരുത്തനും വേണ്ട. മെക്കിട്ട് കയറാന്‍ വന്നാല്‍ കളിക്കുന്നവന്റെ ട്രൗസര്‍ അഴിക്കും. ഇത് മുഖ്യമന്ത്രിയോട് മാത്രമല്ല പറയുന്നതെന്നും ഷാജി.ഇന്നലെയാണ് സന്ദീപ് വാര്യര്‍ പാണക്കാടെത്തി സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചത്. ഇതിനു പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. സന്ദീപ് വാര്യരുടെ പാണക്കാട് സന്ദര്‍ശനത്തില്‍ മുസ്ലീം ലീഗിനെ കടന്...

പ്രധാനമന്ത്രി കേരളത്തിൽ വന്നത് മൃതശരീരങ്ങൾ കണ്ട് ആസ്വദിക്കാൻ: എം സ്വരാജ്.

KERALA NEWS
വയനാട് പുനരധിവാസത്തിലെ കേന്ദ്ര സമീപനം, പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി എം സ്വരാജ്. പ്രധാനമന്ത്രി കേരളത്തിൽ വന്നത് മൃതശരീരങ്ങൾ കണ്ട് ആസ്വദിക്കാൻ. കൂട്ടക്കൊലയുടെ ഭൂതകാല സ്മരണയെന്നോണമാണ് പ്രധാനമന്ത്രിയുടെ സന്ദർശനമെന്ന് എം സ്വരാജ് വ്യക്തമാക്കി. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാ‍ർത്ഥി ഡോ.പി.സരിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനസാക്ഷി തൊട്ടുതീണ്ടിയിട്ടില്ലാത്ത മനുഷ്യൻ എന്ന പദത്തിന് പോലും പ്രധാനമന്ത്രി അർഹനല്ലെന്നും എം സ്വരാജ് പറഞ്ഞു. കേരളത്തിനെതിരെ കേന്ദ്രം അപ്രഖ്യാപിത യുദ്ധം നടത്തുകയാണ്. അതിലൊരു യുദ്ധമായാണ് വയനാടിനെയും കണ്ടത്. വിഷയത്തിൽ മാധ്യമങ്ങളെല്ലാം കേന്ദ്ര സ‍ർക്കാരിനെ വിമ‍ർശിച്ചത് സ്വാഗതാർഹമാണ്. കേന്ദ്രത്തിൻ്റെ കേരള വിരുദ്ധ നിലപാടിനെതിരെ ഡൽഹിയിൽ സംസ്ഥാന സ‍ർക്കാർ സമരം നടത്തിയപ്പോൾ കേരളത്തിലെ കോൺഗ്രസ് അതിനെ പിന്നിൽ നിന്ന് കുത്തിയെന്നും സ്വ...

ബിജെപി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍

KERALA NEWS
തിരുവനന്തപുരം: ബിജെപി നേതൃത്വവുമായി ഇടഞ്ഞ പാര്‍ട്ടി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ഇനി നാലുദിവസം മാത്രം ശേഷിക്കേയാണ് ബിജെപി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കഴിഞ്ഞ കുറെ നാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു സന്ദീപ് വാര്യര്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വേദിയില്‍ ഇരിപ്പിടം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഇറങ്ങിപ്പോയതോടെയാണ് സന്ദീപ് വാര്യര്‍ ബിജെപി വിടുന്നു എന്ന തരത്തില്‍ അഭ്യൂഹം ശക്തമായത്. തന്റെ വിഷമങ്ങള്‍ അറിയിച്ചപ്പോള്‍ അത് കണക്കിലെടുക്കാന്‍ പോലും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തയ്യാറായില്ലെന്നും സന്ദീപ് വാര്യര്‍ തുറന്നടിച്ചു. താന്‍ മാനസികമായി വല്ലാതെ വിഷമിച്ച ഘട്ടത്തില്‍ പോലും പാര്‍ട്ടിയിലെ ഒരു നേതാവ് പോലും വിളിക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ...

ശ്രെദ്ധിച്ചില്ലെങ്കിൽ പണികിട്ടും; മുന്നറിയിപ്പുമായി MVD

KERALA NEWS
രാത്രി യാത്രയിൽ നല്ല ഹെഡ് ലൈറ്റുകൾ അത്യവശ്യമാണ്. എന്നാൽ എതിരെ വരുന്ന ഡ്രൈവർമാരെ അന്ധരാക്കുന്ന വെളിച്ചം തികച്ചും കുറ്റകരവുമാണ്. റോഡിൽ അവശ്യം പാലിക്കേണ്ട മര്യാദകളിൽ ഒന്നാണ് രാത്രി യാത്രകളിൽ ഹെഡ് ലൈറ്റ് ഡിം ചെയ്യുക എന്നത്. അവശ്യഘട്ടങ്ങളിൽ മാത്രം ഹെഡ് ലൈറ്റ് ഹൈ ബീമിൽ തെളിയിക്കുക. മുന്നറിയിപ്പുമായി MVD. താഴെ പറയുന്ന സമയങ്ങളിൽ ഹെഡ് ലൈറ്റ് ഡിം ചെയ്ത് മാത്രം സഞ്ചരിക്കുക.1. എതിരെ വരുന്ന വാഹനം ഒരു 200 മീറ്ററെങ്കിലും അടുത്തെത്തുമ്പോൾ. 2. സ്ട്രീറ്റ് ലൈറ്റ് പ്രവർത്തിക്കുന്ന റോഡുകളിൽ. 3. ഒരു വാഹനത്തിൻ്റെ തൊട്ടുപിറകിൽ പോകുമ്പോൾ കൂടാതെ രാത്രിയിൽ ഇൻഡിക്കേറ്റർ ഉപയോഗിക്കുമ്പോൾ തീർച്ചയായും ഹെഡ്ലൈറ്റ് ഡിം ആക്കാൻ മറക്കരുത്. കാരണം അതിശക്തമായി തെളിഞ്ഞു നിൽക്കുന്ന ഹെഡ്ലൈറ്റ് പ്രകാശത്തിൽ അതിനോട് ചേർന്ന് നിൽക്കുന്ന ഇൻഡിക്കേറ്ററിന്റെ തീവ്രത കുറഞ്ഞ പ്രകാശം എതിരെ വരുന്നവരുടെ കണ്ണിൽ പെടില്ല.ഇത് അപകടത്തിലേക്ക് വ...

‘വഖഫ് ബോർഡിനോട് ഭൂമി ഏറ്റെടുക്കാൻ നിർദേശം വന്നത് വിഎസ് സർക്കാരിന്റെ കാലത്ത്; നോട്ടീസ് അയച്ചത് ടി കെ ഹംസ’

KERALA NEWS
കൊച്ചി: മുനമ്പം വിഷയത്തില്‍ വിശദീകരണവുമായി വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ നിയമിച്ച നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമാണ് വഖഫ് ബോര്‍ഡിനോട് ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദേശം വന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് ഹൈക്കോടതിയുടെ കോടതി അലക്ഷ്യ ഉത്തരവ് വന്നെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. 2014 മുതല്‍ 2019 വരെ റഷീദലി ഷിഹാബ് തങ്ങളായിരുന്നു വഖഫ് ബോര്‍ഡ് ചെയര്‍മാന്‍. 'കോടതി അലക്ഷ്യമാവും എന്നതുകൊണ്ടാണ് ഉത്തരവ് പരിഗണിക്കേണ്ടി വന്നത്. എന്നാല്‍ മുനമ്പത്തെ കുടുംബങ്ങള്‍ക്ക് എന്റെ കാലത്ത് ഒരു നോട്ടീസ് പോലും അയച്ചില്ല. സിപിഐഎം നേതാവ് ടി കെ ഹംസ ചെയര്‍മാന്‍ ആയപ്പോഴാണ് മുനമ്പത്തെ കുടുംബങ്ങള്‍ക്ക് നോട്ടീസ് അയച്ചത്. വി എസ് സര്‍ക്കാരിന്റെ അതേ നിലപാടായിരുന്നു മുനമ്പം വിഷയത...

കയ്യില്‍ കാശില്ലെന്ന ആശങ്ക വേണ്ട; കെഎസ്ആര്‍ടിസിയില്‍ ഡിജിറ്റല്‍ പേമെന്റും

KERALA NEWS
തിരുവനന്തപുരം: കയ്യില്‍ കാശില്ലെന്ന് കരുതി ഇനി കെഎസ് ആര്‍ടിസി ബസില്‍ കയറാന്‍ ആശങ്ക വേണ്ട. ഡെബിറ്റ് കാര്‍ഡിലൂടെയും യുപിഐ ആപ്പിലൂടെയും ഇനി ടിക്കറ്റെടുക്കാം. ചലോ ആപ്പുമായി സഹകരിച്ചാണ് പദ്ധതി. നിലവില്‍ തിരുവനന്തപുരം ജില്ലയില്‍ ചില ബസുകളിൽ നടപ്പാക്കിയ ഈ സംവിധാനം സംസ്ഥാനത്താകെ വ്യാപിപ്പിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. ഇതുസംബന്ധിച്ച കരാറില്‍ ഉടന്‍ ഒപ്പുവയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആര്‍ടിസിയുടെ നേരത്തെയുണ്ടായിരുന്ന ട്രാവല്‍കാര്‍ഡും പുതുക്കി ഇതില്‍ ഉപയോഗിക്കാനാകും. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം, മറ്റ് പ്രധാന ബാങ്കുകളുടെ ആപ്പ് എന്നിവയിലൂടെ ടിക്കറ്റ് തുക നല്‍കാനാകും. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് സ്വീകരിക്കില്ല. ബസുകളുടെ വിവരങ്ങള്‍ ചലോ ആപ്പില്‍ അപ്പ്ലോഡ് ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. യാത്രക്കാര്‍ക്ക് തങ്ങള്‍ക്ക് പോകേണ്ട ബസ് എവിടെ എത്തി, റൂട്ടില്‍ ഏതൊക്കെ ബസ് ഓടുന...

കെ. ഗോപാലകൃഷ്ണനും എൻ. പ്രശാന്തിനും സസ്പെൻഷൻ

KERALA NEWS
ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിലെ ചേരിപ്പോരില്‍ അച്ചടക്ക നടപടികളുമായി സംസ്ഥാന സർക്കാർ. വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണനെയും കൃഷി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എൻ. പ്രശാന്തിനെയും സസ്പെൻഡ് ചെയ്തു. മല്ലു ഹിന്ദു ഐ.എ.എസ് വാട്‌സ്‌ആപ്പ് ഗ്രൂപ്പ് വിവാദത്തിലാണ് ഗോപാലകൃഷ്ണനെ സസ്പെൻഡ് ചെയ്തത്. അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരായ പരസ്യ അധിക്ഷേപത്തിലാണ് പ്രശാന്തിനെതിരായ നടപടി. ഇരുവർക്കെതിരെ നടപടി സ്വീകരിക്കാനുള്ള ചീഫ് സെക്രട്ടറിയുടെ ശിപാർശക്ക് മുഖ്യമന്ത്രി അംഗീകാരം നല്‍കുകയായിരുന്നു. മല്ലു ഹിന്ദു ഐ.എ.എസ് വാട്‌സ്‌ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കെ. ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ചീഫ് സെക്രട്ടറി ശിപാർശ ചെയ്തിരുന്നു. ഫോണ്‍ ഹാക്ക് ചെയ്തെന്ന ഗോപാലകൃഷ്ണന്‍റെ വിശദീകരണം തള്ളിയാണ് റിപ്പോർട്ടില്‍ ഉചിതമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയോട് ചീഫ് സെക്രട്ടറി ശിപാർശ ചെയ്തത്. നേരത്തെ, വാട്‌സ്‌ആപ്പ് ഗ്രൂപ്പ് വിവ...

വാടക വീട്ടിൽ ചാരായം വാറ്റ് നടത്തിയ ഫ്രീലാൻസ് ഫോട്ടോഗ്രാഫറെ എക്സൈസ് കയ്യോടെ പിടിയിൽ.

KERALA NEWS
മാന്നാർ: വാടക വീട്ടിൽ ചാരായം വാറ്റ് നടത്തിയ ഫ്രീലാൻസ് ഫോട്ടോ ഗ്രാഫറെ എക്സൈസ് കയ്യോടെ പിടിയിൽ. മാന്നാർ പഞ്ചായത്ത് ആറാം വാർഡിൽ കുരട്ടിക്കാട് ഭാഗത്ത് വാടകക്ക് താമസിച്ചു വന്നിരുന്ന അമ്പലപ്പുഴ വടക്ക് നീർക്കുന്നം  കൊച്ചുപുരക്കൽ വീട്ടിൽ ഇർഷാദ് മകൻ അബ്ദുൽ മനാഫിനെ (32) 100 ലിറ്റർ കോടയും 25 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായാണ് പിടികൂടിയത്. വാടക വീട്ടിൽ ചാരായം വാറ്റ് നടത്തുന്നതായി എക്സൈസിന് സംശയമുണ്ടായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ഒരാഴ്ചയായി വീടും, പരിസരവും എക്സൈസ് കർശനമായി നിരീക്ഷിക്കുകയായിരുന്നു. ശേഷമാണ് വാടക വീട്ടിൽ എക്സൈസ് പരിശോധന നടത്തി ചാരായം വാറ്റിയ കുറ്റത്തിന് മനാഫിനെ പിടികൂടിയത്. പ്രതി താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് 100 ലിറ്റർ കോടയും 25 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തതായും എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഫ്രീലാൻസ് ഫോട്ടോ ഗ്രാഫറായി പ്രവർത്തിക്കുന്ന മനാഫ് വൻ തോതിൽ...

MTN NEWS CHANNEL

Exit mobile version