Tuesday, January 20News That Matters

Author: admin

എട്ടു വീട്ടിൽ മുഹമ്മദ്‌ മരണപ്പെട്ടു

MARANAM
വേങ്ങര: നൗഫ ഹോസ്പിറ്റലിൽ റോഡ് കണ്ണൻ ചാൽ സ്വദേശിയും STU ചുമട്ടു തൊഴിലാളിയുമായ എട്ടു വീട്ടിൽ മുഹമ്മദ്‌ (കർത്താൻ വീട്ടിൽ) എന്നവർ മരണപ്പെട്ടു. മയ്യിത്ത് നമസ്ക്കാരം രാത്രി 7 മണിക്ക് വേങ്ങര ടൗൺ പുത്തൻ പള്ളിയിൽ നടക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഗവര്‍ണറായി അധികാരമേറ്റു

KERALA NEWS
തിരുവനന്തപുരം: 23ാംമത് കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ രാവിലെ പത്തരയ്ക്ക് നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഉള്‍പ്പടെ ചടങ്ങില്‍ സംബന്ധിച്ചു. സത്യാപ്രതിജ്ഞാ ചടങ്ങിന് ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പുതിയ ഗവര്‍ണറെ അഭിനന്ദിച്ചു. ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസും ഗവര്‍ണറുടെ സത്യാപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു. ഇന്നലെ വൈകിട്ട് തിരുവനന്തപുരം എയര്‍പോര്‍ട്ട് ടെക്‌നിക്കല്‍ ഏര്യയില്‍ എത്തിയ നിയുക്ത ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു. രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്കൊപ്പം ഭാര്യ അനഘ ആര്‍ലേക്കറും ഉണ്ടായിരുന്നു. മന്ത്രിമാരായ കെ. രാജന്‍...

ഉംറക്ക് കൊണ്ടുപോയവരെ മദീനയില്‍ ഉപേക്ഷിച്ച്‌ ഏജന്‍റ് മുങ്ങിയതായി പരാതി

GULF NEWS
ഉംറക്ക് കൊണ്ടുപോയവരെ മദീനയില്‍ ഉപേക്ഷിച്ച്‌ ഏജന്‍റ് മുങ്ങിയതായി പരാതി . മംഗലാപുരം പുത്തൂർ സ്വദേശി അഷ്റഫ് സഖാഫിക്കെതിരെയാണ് പരാതി. ഭക്ഷണം ലഭിച്ചില്ലെന്നും പണം നല്‍കാത്തതിനാല്‍ റൂമില്‍ നിന്നും ഇറക്കി വിട്ടെന്നും ഉംറക്ക് പോയവർ പറയുന്നു.അഷ്റഫ് സഖാഫിയുടെ ഉടമസ്ഥതയിലുള്ള മുഹമ്മദിയ്യ ഹജ്ജ് ഗ്രൂപ്പ് വഴി ഉംറക്ക് പോയവർക്കാണ് ബുദ്ധിമുട്ട് നേരിട്ടത്. മടക്ക് ടിക്കറ്റ് നല്‍കാത്തതിനാല്‍ നിരവധി പേർ ഇപ്പോഴും ദമ്മാം വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുന്നതായും തീർഥാടകർ പറയുന്നു . 160 പേരാണ് മുഹമ്മദിയ ഹജ്ജ് ഗ്രൂപ്പ് വഴി ഉംറക്ക് പോയത്.കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ നിന്നായി 160ഓളം പേരാണ് മുഹമ്മദിയ്യ ഹജ്ജ് ഗ്രൂപ്പ് വഴി ഉംറക്ക് പോയത്. പുലര്‍ച്ചെ സമയത്ത് റൂമില്‍ നിന്നും ഇറക്കിവിട്ടെന്നും കൊടും തണുപ്പായിരുന്നുവെന്നും തീര്‍ഥാടകര്‍ പറയുന്നു. പ്രായമായ ആളുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ക്യാന്‍സര്‍ രോഗികളുമു...

നാരങ്ങ അല്ലി തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

TIRURANGADI
വള്ളിക്കുന്ന്: കോടക്കാട് കൂട്ടുമൂച്ചിയില്‍ മധുരനാരങ്ങയുടെ അല്ലി തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. കോലാക്കല്‍ സാദിഖിന്റെയും ഫൗസിയയുടെയും ഏക മകള്‍ അലിഷ്ബ സാദിഖ്‌ ആണ് മരിച്ചത്. ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

സംഗീത വിരുന്നൊരുക്കി പുതുവത്സരത്തെ വരവേറ്റ് മലപ്പുറം പ്രസ്‌ക്ലബ്

MALAPPURAM
മലപ്പുറം:  സംഗീത വിരുന്നൊരുക്കി പുതുവത്സരത്തെ വരവേറ്റ് മലപ്പുറം പ്രസ്‌ക്ലബ്. മലപ്പുറം പ്രസ്‌ക്ലബ്ബ്ഹാളില്‍ നടന്ന സംഗീത സായാഹ് നവും പുതുവത്സരാഘോഷവും മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് എസ്.മഹേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ പി.വി.നാരായണന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍  സംസ്ഥാന സമിതിയംഗം വി.അജയകുമാര്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.ബി.സതീഷ് കുമാര്‍, വി.പി.റഷാദ്, ജിജോ ജോര്‍ജ്  പ്രസംഗിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി വി.പി.നിസാര്‍ സ്വാഗതവും നസീബ് കാരാട്ടില്‍ നന്ദിയും പറഞ്ഞു. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റീല്‍സ് മത്സര വിജയികളായ എം.കെ.സക്കീര്‍ ഹുസൈന്‍, കെ.ടി.സഈദ് അന്‍വര്‍, രമേശ് ചുങ്കപ്പള്ളി എന്നിവര്‍ക്കുള്ള ക്യാഷ് അവാര്‍ഡ് നഗരസഭാധ്യക്ഷന്‍ സമ്മാനിച്ചു. സംഗീത സായാഹ്നം നയിച്ച സുനി...

പരപ്പനങ്ങാടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Accident
പരപ്പനങ്ങാടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പരപ്പനങ്ങാടി ടെലിഫോൺ എക്സ്ചേഞ്ച് റോഡ് -സൂപ്പി മക്കാന കത്ത് സുഹൈൽ (19) ആണ് മരണപ്പെട്ടത്. വൈകുന്നേരം പുത്തൻ പീടികയിൽ വച്ച് ആണ് അപകടം.  കൂടെ ഉണ്ടായിരുന്ന കുട്ടിയെ തിരൂരങ്ങാടി സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. മരണപ്പെട്ട സുഹൈലിന്റെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി  നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കലൂരിലെ നൃത്ത പരിപാടി; ഹെൽത്ത്‌ ഇൻസ്‌പെക്ടർക്ക് സസ്പെൻഷൻ

KERALA NEWS
കൊച്ചി: ഉമാ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ അപകടം ഉണ്ടായ പരിപാടി സംബന്ധിച്ച വിവാദത്തിൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർക്ക് സസ്പെൻഷൻ. നൃത്ത പരിപാടിക്ക് ലൈസൻസ് അപേക്ഷ നൽകിയത് മേലധികാരികളെ അറിയിച്ചില്ല, പരിപാടി നടന്ന ദിവസം സ്റ്റേഡിയം സന്ദർശിച്ചില്ല എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ. റവന്യൂ, ഹെൽത്ത്, എഞ്ചിനീയറിംഗ് വിഭാഗങ്ങളുടെ വീഴ്ച പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നഗരസഭാ സെക്രട്ടറിക്ക് നിർദേശം ലഭിച്ചിട്ടുണ്ട്. സംഘാടകർ വകുപ്പുകൾക്ക് അപേക്ഷ നൽകിയത് പരിപാടിക്ക് ഒരു ദിവസം മുൻപ് മാത്രമായിരുന്നു. ടിക്കറ്റില്ലാതെ നടത്തുന്ന പരിപാടിയെന്ന് നഗരസഭയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് അപേക്ഷ സമർപ്പിച്ചത്. തലേദിവസം നഗരസഭാ അധികൃതർ സ്റ്റേഡിയത്തിൽ പരിശോധനയ്ക്കായി ചെന്നപ്പോൾ അവിടം സ്റ്റേജ് നിർമാണം ഒന്നും നടക്കാതിരുന്നത് ശ്രദ്ധയിൽപെട്ടതിനാൽ തിരിച്ചുപോന്നു. എന്നാൽ നിർമാണങ്ങൾ എല്ലാം നടന്നത് പരിപാടിയുടെ ദിവസമായിരുന്നു. എന്നാൽ അ...

ബഷീറിന്റെ ദുരിത ഫണ്ട് സർക്കാർ എഴുതിത്തള്ളണമെന്ന് NFPR

MALAPPURAM
2019ലെ പ്രളയ കാലത്ത് നഷ്ടം സംഭവിച്ച വർക്ക് സർക്കാർ നൽകിയ തുകയിൽ നിന്ന് ഒരു ഭാഗം തുക തിരിച്ചടക്കണമെന്ന ഉത്തരവ് പിൻവലിക്കണ മെന്ന് ദേശീയ മനുഷ്യാവ കാശ സംഘടനയായ എൻ എഫ് പി ആർ തിരൂരങ്ങടി താലൂക്ക് കമ്മിറ്റി സർക്കാറി നോട് ആവശ്യപ്പെട്ടു. ബഷീറിന്റെ ദയനീയാ വസ്ഥയെക്കുറിച്ച് കഴി ഞ്ഞ 27ന് സിറാജ് വാർത്ത നൽകിയിരുന്നു. ജില്ലാ പ്രസി ഡന്റ് അബ്ദുർറഹീം പൂക്ക ത്ത്, ജന. സെക്രട്ടറി മുസ്തഫ ഹാജി പുത്തൻതെരു, തിരൂരങ്ങാ ടി താലൂക്ക് പ്രസിഡന്റ് എം സി അറഫാത്ത് പാറപ്പുറം, തിരൂർ താലൂക്ക് സെക്രട്ടറി പി എ ഗഫൂർ താനൂർ, ബിന്ദു അച്ഛമ്പാട്ട്, നിയാസ് അഞ്ചപ്പുര എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശിച്ചത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിയുടെ മാസ്റ്റർ പ്ലാനിന് മന്ത്രിസഭയുടെ അംഗീകാരം

KERALA NEWS
തിരുവനന്തപുരം: മുണ്ടക്കൈ - ചൂരല്‍മല പുനരധിവാസം വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. പുനരധിവാസ പദ്ധതിയുടെ മാസ്റ്റർ പ്ലാനിന് മന്ത്രിസഭ അംഗീകാരം നല്‍കി. പദ്ധതിയുടെ നിര്‍മ്മാണ ചുമതല കിഫ്ബിക്ക് കൈമാറാനാണ് സാധ്യത. രണ്ട് എസ്റ്റേറ്റിലായി ടൗണ്‍ഷിപ്പുകള്‍ വികസിപ്പിച്ച് വീടുകള്‍ നിര്‍മ്മിക്കാനുള്ള കര്‍മ്മപദ്ധതിയുടെ കരടുരേഖ കഴിഞ്ഞമാസം 22 ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തിരുന്നു. തൊട്ടടുത്ത മന്ത്രിസഭാ യോഗം അംഗീകാരം നല്‍കാൻ തീരുമാനിച്ചെങ്കിലും മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, എം ടി വാസുദേവന്‍ നായര്‍ എന്നിവരുടെ നിര്യാണത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച യോഗം ചേര്‍ന്നിരുന്നില്ല. വൈകിട്ട് 3.30 ന് വിളിച്ചിരിക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കും. പുനരധിവാസത്തിന് സാമ്പത്തികസഹായം വാഗ്ദാനം ചെയ്ത സ്‌പോണ്‍സര്‍മാരുമായി മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തുന്നു...

‘കടലിൽച്ചാടി ആത്മഹത്യ’ പോക്സോ കേസ് പ്രതി 2 മാസത്തിനു ശേഷം അറസ്റ്റിൽ

MALAPPURAM
കാളികാവ്: ‘കടലിൽച്ചാടി ആത്മഹത്യചെയ്ത’ പോക്സോ കേസ് പ്രതി രണ്ടുമാസത്തിനുശേഷം പിടിയിൽ. ബേപ്പൂർ കടപ്പുറത്ത് ആത്മഹത്യാകുറിപ്പ് എഴുതിവെച്ച് പോലീസിനെ കബളിപ്പിച്ച് മുങ്ങിയ മാളിയേക്കൽ സ്വദേശി പള്ളാട്ടിൽ മുഹമ്മദ് നാഫി(24)യാണ് അറസ്റ്റിലായത്. രണ്ടുമാസം മുൻപാണ് മുഹമ്മദ് നാഫി വീടുവിട്ടത്. കടപ്പുറത്തെത്തി ആത്മഹത്യാകുറിപ്പ് എഴുതിവെച്ച് വസ്ത്രങ്ങളടങ്ങിയ ബാഗ് കരയിലുപേക്ഷിച്ച് മുങ്ങി. കടലിൽച്ചാടി ആത്മഹത്യചെയ്തുവെന്നു കാണിക്കാനായിരുന്നു ഈ നാടകങ്ങൾ. തുടർന്ന് ബേപ്പൂർ പോലീസ് തീരദേശ പോലീസിന്റെ സഹായത്തോടെ കടലിലും തിരച്ചിൽ നടത്തി. നാഫിയുടെ ഫോണിൽനിന്ന് എറണാകുളത്തുള്ള ഒരു പെൺസുഹൃത്തിന് അയച്ച എസ്.എം.എസ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തിൽ പോലീസ് എത്തിയത്. ആലപ്പുഴയിൽനിന്നാണ് പ്രതിയെ പിടിച്ചത്. ഒളിവിൽപ്പോയശേഷം വീട്ടുകാരുമായോ സുഹൃത്തുകളുമായോ ബന്ധപ്പെട്ടിരുന്നില്ല. നാഫി പ്രതിയായ ...

അമ്മയെയും നാലു സഹോദരിമാരെയും കൊലപ്പെടുത്തി; 24 കാരന്‍ പിടിയില്‍

CRIME NEWS
ലഖ്‌നൗ: അമ്മയേയും നാലു സഹോദരിമാരെയും കൊലപ്പെടുത്തി യുവാവ്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗ ഹോട്ടല്‍ ശരണ്‍ജീതിലാണ് ക്രൂര കൊലപാതകം നടന്നത്. സംഭവത്തില്‍ അര്‍ഷാദ് എന്ന 24 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ തര്‍ക്കത്തെത്തുടര്‍ന്ന് അര്‍ഷാദ് അമ്മയേയും സഹോദരിമാരെയും കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അമ്മ ആസ്മ, മക്കളായ അല്‍ഷിയ (19), റഹ്മീന്‍ (18), അക്‌സ (16), ആലിയ (9) എന്നിവരാണ് കൊല്ലപ്പെട്ടത്. ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ആഗ്ര സ്വദേശിയാണ് പിടിയിലായ അര്‍ഷാദ്. അമ്മയും സഹോദരിമാരും ഉറങ്ങിക്കിടക്കുമ്പോള്‍ ബ്ലേഡ് ഉപയോഗിച്ച് യുവാവ് ഇവരുടെ കഴുത്ത് മുറിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്നുള്ള നിരാശയിലാണ് കൃത്യം നടത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്....

‘റോബിന്‍’ ബസിന് പിഴയിട്ട് MVD

KERALA NEWS
കല്‍പ്പറ്റ: നിയമവിരുദ്ധമായി മള്‍ട്ടികളര്‍ ലേസര്‍ ലൈറ്റുകള്‍ ഘടിപ്പിച്ച് സര്‍വ്വീസ് നടത്തിയ ടൂറിസ്റ്റ് ബസിന് അരലക്ഷം രൂപ പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്. കൊല്ലം രജിസ്‌ട്രേഷനിലുള്ള റോബിന്‍ ബസിനാണ് ബത്തേരിയില്‍ വെച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിഴയിട്ടത്. തിരുവല്ല ഭാഗത്ത് നിന്നും മൈസൂരുവിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ബസിന്റെ അകത്ത് റിവോള്‍വിങ് ലൈറ്റുകളും പുറത്ത് എല്‍ഇഡി ലേസര്‍ ലൈറ്റുകളും മറ്റും ഘടിപ്പിച്ചിരുന്നു. നിയമവിരുദ്ധമായി ഘടിപ്പിച്ച ലൈറ്റുകളുടെ എണ്ണം കണക്കാക്കിയാണ് പിഴയിട്ടതെന്നാണ് വിവരം. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം എവിഐ പി എസ് ശ്രീജിത്തിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പോക്സോ കേസ്: ആത്മഹത്യാ നാടകം കളിച്ച പ്രതി പിടിയിൽ

CRIME NEWS
പോക്സോ കേസില്‍ ശിക്ഷ ഉറപ്പാകുമെന്ന് കണക്കുകൂട്ടിയതോടെ ആത്മഹത്യാ നാടകം കളിച്ച പ്രതി വലയില്‍. പള്ളാട്ടില്‍ മുഹമ്മദ് നാഫി(24)യേയാണ് കാളികാവ് പൊലീസ് ആലപ്പുഴയില്‍ നിന്ന് പിടികൂടിയത്. മലപ്പുറം മാളിയേക്കലില്‍ നിന്നുമാണ് നാഫിയെ കാണാതായത്. രണ്ടുമാസം മുമ്ബാണ് സംഭവം. നാഫിയെ കാണാതായതിനെ തുടർന്ന് മാതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ ബേപ്പൂർ കടപ്പുറത്തു നിന്നും ആത്മഹത്യാ കുറിപ്പ് അടങ്ങിയ ഒരു ബാഗ് കണ്ടെടുക്കുകയും ചെയ്തു. കടലില്‍ ചാടി ആത്മഹത്യ നടത്തിയെന്ന് വരുത്തിത്തീർക്കാനായിരുന്നു പ്രതിയുടെ ലക്ഷ്യം. തുടർന്ന് കാളികാവ് പോലീസ്, ബേപ്പൂർ സ്റ്റേഷൻ പരിധിയിലെ കരയിലും സമീപ പ്രദേശങ്ങളിലെ തീരദേശ പൊലീസ് സ്റ്റേഷനുകളിലും നേരിട്ട് പോയി അന്വേഷണം നടത്തി. എല്ലാ തീരദേശ പൊലീസ് സ്റ്റേഷനുകളിലേക്കും സന്ദേശം കൈമാറുകയും ചെയ്തു. കടലില്‍ കാണപ്പെട്ട എട്ടോ...

യുവാവ് കുത്തേറ്റു മരിച്ചു;

CRIME NEWS
തൃശൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തൃശൂർ വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ലിവിനാണ് (30) കൊല്ലപ്പെട്ടത്. സംഭവത്തില്‍ 14 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ജില്ലാ ആശുപത്രിക്ക് മുന്നില്‍ തേക്കിൻകാട് മൈതാനിയില്‍ ഇരിക്കുകയായിരുന്ന കുട്ടിയുമായി ലിവിൻ തർക്കത്തില്‍ ഏർപ്പെടുകയായിരുന്നു. പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുട്ടി ലിവിനെ കുത്തുകയായിരുന്നു. രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പം എത്തിയത് ലിവിന്‍ ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ലിവിന്‍റെ മൃതദേഹം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

അമ്പലവൻ കാരാട്ട് മൊയ്‌ദീൻ കുട്ടി മരണപ്പെട്ടു.

MARANAM
ഇരിങ്ങല്ലൂർ അമ്പലമാട് സ്വദേശി അമ്പലമാട്‌ ഹയാത്തുൽ ഉലൂം മദ്രസ റസീവരുമായിരുന്ന അമ്പലവൻ കാരാട്ട് മൊയ്‌ദീൻ കുട്ടി 92 വയസ്സ് എന്നവർ മരണപ്പെട്ടു.മക്കൾ സൈദലവി, അബ്ദുറസാഖ്, കുഞ്ഞിമുഹമ്മദ്, റഷീദ് മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കോട്ടപ്പറമ്പ് ജുമാമസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കടലുണ്ടിപ്പഴയിൽ കുളിക്കുന്നതിനിടെ നവവരന് ദാരുണാന്ത്യം

Accident
കോട്ടക്കൽ: ഭാര്യവീട്ടിൽ വിരുന്നിനെത്തി ബന്ധുക്കൾക്കും വീട്ടുകാർക്കുമൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ നവവരന് ദാരുണാന്ത്യം. പേരാമ്പ്ര മേപ്പയൂർ വാളിയിൽ ബംഷീർ-റംല ദമ്പതികളുടെ മകൻ മുഹമ്മദ് റോഷനാണ് (24) മരിച്ചത്. കടലുണ്ടിപ്പഴയിൽ എടരിക്കോട് മഞ്ഞമാട് കടവിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ചൊവ്വാഴ്‌ചയാണ് മരണം. ചുടലപ്പാറ പത്തൂർ ഹംസക്കുട്ടിയുടെ മകൾ റാഹിബയുമായി കഴിഞ്ഞ 21നായിരുന്നു റോഷന്റെ വിവാഹം നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി മക്കയില്‍ മരിച്ചു

GULF NEWS
സ്വകാര്യ ഗ്രൂപ്പില്‍ ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശിനിയായ തീർഥാടക മക്കയില്‍ മരിച്ചു. പാണ്ടിക്കാട് ചാത്തങ്ങോട്ടുപുറം നിരന്നപറമ്ബില്‍ താമസിക്കുന്ന കാളികാവ് അടക്കാകുണ്ട് ക്രസന്റ് ഹൈസ്‌കൂള്‍ ഉറുദു അധ്യാപിക സുബൈദ (64) ആണ് മരിച്ചത്. കുടുംബസമേതം ഉംറ നിർവഹിക്കാനെത്തിയ ഇവർക്ക് രണ്ടാഴ്ച്ച മുമ്ബ് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മക്ക കിങ് അബ്ദുല്‍ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച്ച രാവിലെയാണ് മരണം. കിഴക്കേ വെട്ടിക്കാട്ടിരി പരേതനായ ഏലംകുളവൻ മുഹമ്മദ്‌ എന്ന ചെറിയാപ്പ ഹാജിയുടെ മകളാണ്. ഭർത്താവ്: കെ. അബ്ദുല്‍ കരീം (വനിത കോളേജ്, വണ്ടൂർ ഹിന്ദി അധ്യാപകൻ), മകൻ: ഫാസില്‍. ഭർത്താവും മകനും മക്കയിലുണ്ട്. നടപടിക്രമങ്ങള്‍ പൂർത്തിയാക്കി മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും ...

15 വയസുകാരിയെ കാണാനില്ല

KERALA NEWS
പാലക്കാട്: പാലക്കാട് വലപ്പുഴ ചൂരക്കോട് നിന്ന് 15 വയസ്സുകാരിയെ കാണാതായതായി പരാതി.ചൂരക്കോട് സ്വദേശി അബ്ദുൾ കരീമിൻ്റെ മകൾ ഷഹാനാ ഷെറിനെയാണ് കാണാതായത് കൊടുമുണ്ടയിലുള്ള ബന്ധു വീട്ടിൽ നിന്ന് പുസ്തകങ്ങൾ എടുത്ത് വരാമെന്ന് ഒരു സുഹൃത്തിനോട് പറഞ്ഞിരുന്നുവെന്ന് പിന്നീട് വിവരം ലഭിച്ചു. ശേഷം കുട്ടി പട്ടാമ്പി റെയിൽവേ സ്റ്റേഷന് സമീപം എത്തിയതിൻ്റെ ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തി. പട്ടാമ്പി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

നിക്ഷേപകന്‍ ജീവനൊടുക്കിയ സംഭവം; തുക വീട്ടിലെത്തി കൈമാറി ബാങ്ക്

KERALA NEWS
തിരുവനന്തപുരം: ഇടുക്കിയില്‍ സഹകരണ സൊസൈറ്റിക്ക് മുന്നില്‍ ജീവനൊടുക്കിയ സാബു തോമസിന്റെ നിക്ഷേപ തുക പൂര്‍ണ്ണമായും കുടുംബത്തിന് കൈമാറി ബാങ്ക്. നിക്ഷേപ തുകയും പലിശയും അടക്കം 14,59,944 രൂപയാണ് ബാങ്ക് കൈമാറിയത്. ബാങ്ക് ബോര്‍ഡ് മെമ്പര്‍ കെഎം ചന്ദ്രന്‍, സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതലയുള്ള സന്ധ്യ എന്നിവരുടെ നേതൃത്വത്തില്‍ സാബുവിന്റെ വീട്ടിലെത്തിയാണ് തുക കൈമാറിയത്. തുക പൂര്‍ണമായും കുടുംബത്തിന്റെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കുകയായിരുന്നു. അതിനിടെ ജീവനൊടുക്കിയ തോമസിനെ അധിക്ഷേപിച്ച് എംഎം മണി എംഎല്‍എ രംഗത്തെത്തി. സാബുവിന് എന്തെങ്കിലും മാനസിക പ്രശ്‌നം ഉണ്ടായിരുന്നോയെന്നും ചികിത്സ ചെയ്തിരുന്നോ എന്നുമൊക്കെയുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതാണെന്നും അതിന്റെ പാപഭാരം സിപിഐഎമ്മിന്റെ തലയില്‍ കെട്ടിവെക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും എംഎം മണി പറഞ്ഞു. കട്ടപ്പന റൂറല്‍ ഡവലപ്പ്‌മെന്റ് കോഓപ്...

മദ്യക്കട കുത്തിത്തുറന്ന് മോഷണം; മോഷ്ടാവ് ഉറങ്ങിപോയി

NATIONAL NEWS
ഹൈദരാബാദ്: മദ്യക്കട കുത്തിത്തുറന്ന് മോഷണം നടത്താനെത്തിയ യുവാവിന് അമളി പിണഞ്ഞു. കട കുത്തിതുറന്നു അകത്ത് കയറിയപ്പോള്‍ അകത്ത് കണ്ടത് ആവശ്യത്തിന് മദ്യം. ആവശ്യത്തിലധികം കുടിച്ചതോടെ പൂസായി ഉറങ്ങിപോയതാണ് യുവാവിന് പിണഞ്ഞ അമളി. രാവിലെ കടയുടെ ഷട്ടര്‍ തുറന്നപ്പോള്‍ മോഷ്ടാവിനെ കണ്ട് ഉടമ ഞെട്ടിപ്പോയി. അബോധാവസ്ഥയില്‍ കിടക്കുന്ന യുവാവിനെയാണ് ഉടമ കണ്ടത്. യുവാവിനെ ആശുപത്രിയിലേക്ക് പിന്നീട് മാറ്റി. കടയുടമ പര്‍ഷ ഗൗഡിന്റെ പരാതിയില്‍ നര്‍സിങ്ജി പൊലീസ് യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മദ്യപാന ചലഞ്ചില്‍ പങ്കെടുത്ത തായ് യുവാവ് മരിച്ചെന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ താനാകര്‍ കാന്തിയാണ് മരിച്ചത്. ആല്‍കഹോള്‍ അധികമായതിനെ തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണം. 'ബാങ്ക് ലെസ്റ്റര്‍' എന്ന താനാകര്‍ കാന്തിയെ 75000 രൂപ നല്‍കിയാണ് ചലഞ്ചില്‍ പങ്കെടുത്തത്. 350 മില്ലി വിസ്‌കി ...

MTN NEWS CHANNEL

Exit mobile version