ചെട്ടിയാൻകിണർ ഗവ. ഹൈസ്കൂൾ ജനസംഖ്യ ദിനം ആചരിച്ചു.
ചെട്ടിയാൻകിണർ ഗവ. ഹൈസ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ജനസംഖ്യ ദിനം ആചരിച്ചു. ക്വിസ് മത്സരം, ബോധവൽക്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റഫീഖ് വേങ്ങര ബോധ വൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. ക്വിസ് മത്സരത്തിൽ എം.കെ ഫാത്തിമ തസ്നീം , സി. ഹനൂന, ജെ.ബി ശ്രീ വിഷ്ണു എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി ഫാസിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അസൈനാർ എടരിക്കോട് സ്വാഗതവും ധനേഷ് മാസ്റ്റർ നന്ദിയും പറഞ്ഞു....