Tuesday, January 20News That Matters
Shadow

Author: admin

കെ.മുഹമ്മദ് ഈസ അന്തരിച്ചു

കെ.മുഹമ്മദ് ഈസ അന്തരിച്ചു

GULF NEWS
ഖത്തറിലെ പ്രമുഖ മലയാളി വ്യവസായിയും കലാ-കായിക-സാമൂഹിക പ്രവർത്തന മേഖലയിലെ നിറ സാന്നിധ്യവുമായ കെ. മുഹമ്മദ് ഈസ (68) അന്തരിച്ചു. ന്യൂമോണിയ ബാധിതനായി ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെ ഹമദ് മെഡിക്കല്‍ കോർപറേഷൻ ആശുപത്രിയിലായിരുന്നു മരണം. മലപ്പുറം വളാഞ്ചേരി മൂടാല്‍ സ്വദേശിയാണ്. ഖത്തറിലെ പ്രശസ്തമായ അലി ഇന്റർനാഷണല്‍ ഗ്രൂപ്പ് ജനറല്‍ മാനേജറും ഖത്തർ കെ.എം.സി.സി സീനിയർ വൈസ് പ്രസിഡന്റും നിരവധി സംഘടനകളുടെ ഭാരവാഹിയുമാണ് ഇദ്ദേഹം. ഫുട്ബാള്‍ സംഘാടകനും മാപ്പിളപ്പാട്ട് ഗായകനും ആസ്വാദകനുമെന്ന നിലയില്‍ നാലു പതിറ്റാണ്ടിലേറെ കാലം ഖത്തറിലെയും കേരളത്തിലെയും കലാകായിക രംഗത്തെ സജീവ സാന്നിധ്യമായി നിറഞ്ഞു നിന്നാണ് വിടവാങ്ങല്‍. 1976ല്‍ തന്റെ 19ാം വയസ്സില്‍ ഖത്തറിലെത്തി പ്രവാസ ജീവിതത്തിന് തുടക്കം കുറിച്ച ഈസക്ക പ്രവാസത്തിന്റെ അരനൂറ്റാണ്ടിലേക്ക് പ്രവേശിക്കവെയാണ് ബുധനാഴ്ച മരണപ്പെടുന്നത്. പാലക്കാട് മേപ്പറമ്ബ് സ്വദേശി ന...
നിക്കാഹിനു പിന്നാലെ 18 കാരി ജീവനൊടുക്കിയ സംഭവം; കൈ ഞരമ്പ് മുറിച്ച അയല്‍വാസി തൂങ്ങി മരിച്ചു

നിക്കാഹിനു പിന്നാലെ 18 കാരി ജീവനൊടുക്കിയ സംഭവം; കൈ ഞരമ്പ് മുറിച്ച അയല്‍വാസി തൂങ്ങി മരിച്ചു

CRIME NEWS
മലപ്പുറം: നിക്കാഹ് നടത്തി ദിവസങ്ങള്‍ക്കകം യുവതി ജീവനൊടുക്കിയതിനു പിന്നാലെ കൈ ഞരമ്പ് മുറിച്ച് സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ച അയല്‍വാസിയെ ഒടുവില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം കാരക്കുന്ന് സ്വദേശി സജീര്‍ (19) ആണ് മരിച്ചത്. സമീപവാസിയായ ഷൈമ സിനിവറുമായി സജീര്‍ പ്രണയത്തിലായിരുന്നു എന്നാണ് വിവരം. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സജീര്‍ ആരുമറിയാതെ ഇവിടെ നിന്ന് കടന്നു കളഞ്ഞു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് എടവണ്ണ പുകമണ്ണില്‍ തൂങ്ങിമരിച്ച നിലയില്‍ സജീറിനെ കണ്ടെത്തിയത്. ഷൈമയുടെ സമ്മതമില്ലാതെയാണ് ബന്ധുക്കള്‍ നിക്കാഹ് നടത്തിയത്. ഇതിനു പിന്നാലെ ഷൈമ വീട്ടില്‍ തൂങ്ങിമരിച്ചു. പിതാവ് മരിച്ച ശേഷം പിതൃസഹോദരന്‍റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത്. ജനുവരി അവസാനമായിരുന്നു ഷൈമയുടെ നിക്കാഹ്. മതാചാര പ്രകാരം ചടങ്ങ് നടത്തിയെങ്കിലും ഭര്‍ത്താവിന്റെ വീട്ടിലേക്ക് ഷൈമയെ കൂട്ടിക്കൊ...
മീന്‍ക്കാരൻ്റെ മീനേ… മീനേ… ജോലികളിലെ ശ്രദ്ധ തിരിക്കുന്നു; പട്ടിക കൊണ്ട് ആക്രമിച്ചു, പ്രതി പിടിയില്‍

മീന്‍ക്കാരൻ്റെ മീനേ… മീനേ… ജോലികളിലെ ശ്രദ്ധ തിരിക്കുന്നു; പട്ടിക കൊണ്ട് ആക്രമിച്ചു, പ്രതി പിടിയില്‍

ALAPPUZHA, LOCAL NEWS
ആലപ്പുഴ: മീന്‍ വില്‍പ്പന നടത്താന്‍ വിളിച്ചു കൂവിയ മീന്‍ വില്‍പ്പനക്കാരനെ ആക്രമിച്ചയാള്‍ അറസ്റ്റില്‍. വീടിന്റെ മുന്നിലൂടെ മീനേ…എന്നു വിളിച്ചുകൂവിയുള്ള കച്ചവടം ഇഷ്ടപ്പെടാത്തതിനാണ് മീന്‍വില്‍പ്പനക്കാരനെ ആക്രമിച്ചത്. സംഭവത്തില്‍ സിറാജ് (27) എന്നയാളാണ് അറസ്റ്റിലായത്. ഇരുചക്ര വാഹനത്തില്‍ മത്സ്യകച്ചവടം നടത്തുന്ന ബഷീര്‍ (51) എന്നയാള്‍ക്കാണ് പട്ടിക കൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 10.30 നായിരുന്നു സംഭവം. മീന്‍കച്ചവടക്കാര്‍ ഉച്ചത്തില്‍ കൂവി വിളിക്കുന്നതു കാരണം ചെയ്തുകൊണ്ടിരിക്കുന്ന ജോലികളില്‍ നിന്നും ശ്രദ്ധ തിരിയുവെന്നാണ് ആക്രമണത്തിന് കാരണമായി സിറാജ് പൊലീസിനോട് പറയഞ്ഞത്. സിറാജിന്റെ ആക്രമണത്തില്‍ മുതുകിലും കൈക്കും പരിക്കേറ്റ ബഷീര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E ...
റാഗിങ് അഞ്ച് സീനിയർ വിദ്യാർഥികളെ  അറസ്റ്റു ചെയ്തു

റാഗിങ് അഞ്ച് സീനിയർ വിദ്യാർഥികളെ അറസ്റ്റു ചെയ്തു

KOTTAYAM, LOCAL NEWS
കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്സിങ് കോളേജില്‍ അതിക്രൂരറാഗിങ്. ഒന്നാംവർഷ വിദ്യാർഥികളെ മൂന്നുമാസമായി ക്രൂരമായ റാഗിങ്ങിന് വിധേയരാക്കിയ അഞ്ച് സീനിയർ വിദ്യാർഥികളെ ഗാന്ധിനഗർ പോലീസ് അറസ്റ്റു ചെയ്തു. നഴ്സിങ് കോളേജ് വിദ്യാർഥികളായ കോട്ടയം മൂന്നിലവ് കീരിപ്ലാക്കല്‍ സാമുവല്‍(20), വയനാട് നടവയല്‍ ഞാവലത്ത് ജീവ(19), മലപ്പുറം സ്വദേശികളായ മഞ്ചേരി കച്ചേരിപ്പടി വീട്ടില്‍ റിജില്‍ജിത്ത്(20), വണ്ടൂർ കരുമാരപ്പറ്റ രാഹുല്‍രാജ്(22), കോട്ടയം കോരൂത്തോട് നെടുങ്ങാട് വിവേക്(21) എന്നിവരാണ് അറസ്റ്റിലായത്. കോളേജ് തുറന്ന ദിവസംമുതലാണ് ഹോസ്റ്റലില്‍ റാഗിങ് അരങ്ങേറിയത്. കോളേജില്‍ അധ്യയനം തുടങ്ങിയ നവംബർ നാലുമുതല്‍ തിങ്കളാഴ്ചവരെ തിരുവനന്തപുരം സ്വദേശികളായ ആറ് വിദ്യാർഥികളാണ് റാഗിങ്ങിന് വിധേയരായത്. കോമ്ബസ് ഉപയോഗിച്ച്‌ ശരീരത്തില്‍ മുറിവുകളുണ്ടാക്കിയും കത്തിവെച്ച്‌ ഭീഷണിപ്പെടുത്തിയുമാണ് ക്രൂരപീഡനം നടത്തിയത്. ശരീരമാസകലം വരഞ്ഞ് മുറ...
സ്വകാര്യ കോർട്ടേഴ്സില്‍ യുവാവ് മരിച്ച നിലയില്‍.

സ്വകാര്യ കോർട്ടേഴ്സില്‍ യുവാവ് മരിച്ച നിലയില്‍.

CRIME NEWS
തിരൂർ: മങ്ങാട് സ്വകാര്യ കോർട്ടേഴ്സില്‍ യുവാവ് മരിച്ച നിലയില്‍. പൂക്കയില്‍ സ്വദേശി കരീം (40) ആണ് മരിച്ചത്. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. പൊലീസില്‍ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
തട്ടിക്കൊണ്ടുപോയ പത്താം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തി

തട്ടിക്കൊണ്ടുപോയ പത്താം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തി

CRIME NEWS
തിരുവനന്തപുരം മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി. ആറ്റിങ്ങലിന് സമീപം കീഴാറ്റിങ്ങലിലുള്ള റബര്‍ തോട്ടത്തില്‍ നിന്നാണ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. പൊലീസ് പിന്തുടര്‍ന്നെത്തി ആഷിക്കിനെ രക്ഷപ്പെടുത്തി. പൊലീസ് എത്തുമ്പോള്‍ ഗുണ്ടാ സംഘം തടഞ്ഞുവെച്ച നിലയിലായിരുന്നു വിദ്യാര്‍ത്ഥി. രണ്ട് പേരെ പൊലീസ് പിടികൂടി. രണ്ട് പേര്‍ വാഹനത്തില്‍ തന്നെ രക്ഷപ്പെട്ടു. ഇവര്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ വ്യാപിപ്പിച്ചു. ലഹരി സംഘമാണോ ആഷിക്കിനെ തട്ടിക്കൊണ്ടുപോയതെന്ന സംശയത്തില്‍ പൊലീസ് ആ വഴിയിലും അന്വേഷണം നടത്തുന്നുണ്ട്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം നടന്നത്. കാറിലെത്തിയ നാലംഗ സംഘം ആഷിക്കിനെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു ഇതിന് പിന്നാലെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ആഷിക്കിനെ ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അസഭ്യവര്‍ഷമായിരുന്നു ഫലം. ...
പറപ്പൂർ IUH സ്കൂൾ പാലിയേറ്റീവ് ഫണ്ട് കൈമാറി

പറപ്പൂർ IUH സ്കൂൾ പാലിയേറ്റീവ് ഫണ്ട് കൈമാറി

VENGARA
പറപ്പൂർ IUH സ്കൂൾ പാലിയേറ്റീവ് ദിനമായ ജനുവരി 15 ന് കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും പിരിച്ചെടുത്ത ഫണ്ട് പാലിയേറ്റീവിന് കൈമാറി. സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സാനിദ്യത്തിൽ ഹെഡ് മാസ്റ്റർ മമ്മു എ. പാലിയേറ്റീവ് പ്രസിഡന്റ് അയമുതു മാസ്റ്റർക്ക് കൈമാറി. ചടങ്ങിൽ സ്കൂൾ മാനേജർ ടി. മൊയ്‌തീൻകുട്ടി (കുഞ്ഞു) ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ അഷ്‌റഫ്.പി, അദ്ധ്യാപകർ അബ്ദുൾനാസർ.സി, ഫുആദ്‌.വി, പാലിയേറ്റീവ് ഭാരവാഹികളായ മൊയ്‌ദുട്ടി ഹാജി എ.പി, മുഹമ്മദ് അലി മാസ്റ്റർ സി.കെ, കുഞ്ഞഹമ്മദ് .ടി എന്നിവരും പങ്കെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
യുവതികളെ വിവാഹം കഴിക്കും, മടുക്കുമ്പോൾ ഉപേക്ഷിച്ച് മുങ്ങും;വിവാഹ തട്ടിപ്പുവീരൻ കുടുങ്ങി

യുവതികളെ വിവാഹം കഴിക്കും, മടുക്കുമ്പോൾ ഉപേക്ഷിച്ച് മുങ്ങും;വിവാഹ തട്ടിപ്പുവീരൻ കുടുങ്ങി

KERALA NEWS
കോന്നി: വിവാഹത്തട്ടിപ്പിനു മൂന്ന് സ്ത്രീകളെ നേരത്തേ ഇരകളാക്കിയ യുവാവ് ആലപ്പുഴ സ്വദേശിനിയുടെ പരാതിയിൽ കുടുങ്ങി. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെടുകയും തുടർന്ന് വിവാഹം കഴിക്കുകയും ചെയ്ത നാലാമത്തെ യുവതിയുടെ പരാതിയിലാണ് വിവാഹത്തട്ടിപ്പു വീരൻ പൊലീസ് പിടിയിലായത്. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയും കോന്നി പ്രമാടം പുളിമുക്ക് തേജസ്‌ ഫ്ലാറ്റിൽ താമസിക്കുന്നയാളുമായ ദീപു ഫിലിപ്പ് (36) ആണ് കോന്നി പൊലീസിന്റെ പിടിയിലായത്. 2022 മാർച്ച്‌ ഒന്നിനും ഈ വർഷം ഫെബ്രുവരി ഏഴിനും ഇടയിലുള്ള കാലയളവിലാണ് യുവതിയെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിനിയെ 10 കൊല്ലം മുൻപ് കല്യാണം കഴിച്ചാണ് വിവാഹത്തട്ടിപ്പിന് തുടക്കം. യുവതിയുടെ സ്വർണാഭരണങ്ങളും പണവും കൈക്കലാക്കിയ ഇയാൾ പിന്നീട് ഭാര്യയെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ചു കടന്നു. തുടർന്ന് കാസർകോടുള്ള മറ്റൊരു യുവതിയുമായി തമിഴ്നാട്ടിലേക്കു മുങ്ങി. അവിടെ കുറ...
തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.

തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.

KOZHIKODE, LOCAL NEWS
തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പൊക്കുന്ന് അബീന ഹൗസില്‍ നിസാറിന്റെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് അടപ്പ് തൊണ്ടയില്‍ കുടുങ്ങിയ കുട്ടിയെ കോട്ടപ്പറമ്ബ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തുംമുമ്ബ് കുഞ്ഞ് മരിച്ചിരുന്നു. തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അതേസമയം, കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ പിതാവ് നിസാർ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കോഴിക്കോട് ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്.രണ്ടാഴ്ച മുമ്ബ് ഓട്ടോറിക്ഷയില്‍നിന്ന് തെറിച്ചുവീണ് കുട്ടിക്ക് പരിക്കേറ്റിരുന്നതായാണ് പിതാവ് പറയുന്നത്. ഇവരുടെ ആദ്യത്തെ കുഞ്ഞ് 14 ദിവസം പ്രായമുള്ളപ്പോള്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചിരുന്നു. ഈ രണ്ടുസംഭവങ്ങളും ഭാര്യവീട്ടില്‍വെച്ചായിരുന്നുവെന്നും മരണങ്ങളില്‍ ദുരൂ...
കൊക്കെയ്ന്‍ കേസില്‍ പ്രതിയായ നടന്‍ ഷൈന്‍ ടോം ചാക്കോയെ കോടതി വെറുതെ വിട്ടു.

കൊക്കെയ്ന്‍ കേസില്‍ പ്രതിയായ നടന്‍ ഷൈന്‍ ടോം ചാക്കോയെ കോടതി വെറുതെ വിട്ടു.

KERALA NEWS
കൊച്ചി: കൊക്കെയ്ന്‍ കേസില്‍ പ്രതിയായ നടന്‍ ഷൈന്‍ ടോം ചാക്കോയെ കോടതി വെറുതെ വിട്ടു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ള മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടത്.2015 ജനുവരി 30നായിരുന്നു ഷൈന്‍ ടോം ചാക്കോയേയും നാല് യുവതികളേയും കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ വച്ച് കൊക്കെയ്ന്‍ ഉപയോഗിച്ചതിന് പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി പന്ത്രണ്ട് മണിക്ക് നടത്തിയ റെയ്ഡില്‍ ഷൈന്‍ ടോം ചാക്കോയും മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍, ടിന്‍സ് ബാബു, സ്‌നേഹ ബാബു എന്നിവരും പിടിയിലായിരുന്നു. അറസ്റ്റിലാകുമ്പോള്‍ ഇവര്‍ മയക്ക് മരുന്ന് ഉപയോഗിച്ച നിലയിലായിരുന്നു. കേസില്‍ എട്ടുപ്രതികളാണ് ഉണ്ടായിരുന്നത്. പ്രതികള്‍ക്ക് വേണ്ടി അഡ്വ. രാമന്‍ പിള്ളയാണ് ഹാജരായത്. കാക്കനാട്ടെ ഫോറന്‍സിക് ലാബില്‍ ആയിരുന്നു ഇവരുടെ രക്ത സാമ്പിളുകള്‍ ആദ്യം പരിശോധനയ്ക്കായി അയച്ചിരുന...
പറപ്പൂർ ചോലക്കുണ്ട് GUP സ്കൂൾ പാലിയേറ്റീവ് ഫണ്ട് കൈമാറി

പറപ്പൂർ ചോലക്കുണ്ട് GUP സ്കൂൾ പാലിയേറ്റീവ് ഫണ്ട് കൈമാറി

VENGARA
പറപ്പൂർ ചോലക്കുണ്ട് GUP സ്കൂൾ പാലിയേറ്റീവ് ദിനമായ ജനുവരി 15 നു കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും പിരിച്ചെടുത്ത തുക പാലിയേറ്റീവിന് കൈമാറി. സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സാനിദ്യത്തിൽ ഹെഡ് മാസ്റ്റർ സുധർമ്മൻ കെ.ടി പാലിയേറ്റീവ് പ്രസിഡന്റ് അയമുതു മാസ്റ്റർക്ക് കൈമാറി. ചടങ്ങിൽ അബ്ദുൽ ഗഫൂർ മാസ്റ്റർ, മൊയ്‌ദുട്ടി ഹാജി എ.പി, ശാഹുൽ ഹമീദ് എം.കെ, മുഹമ്മദ് കുട്ടി മാസ്റ്റർ, മുഹമ്മദ് അലി മാസ്റ്റർ, സ്കൂൾ ലീഡർ എന്നിവരും സംബന്ധിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
അമൃതം പൊടിയിൽ ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തി

അമൃതം പൊടിയിൽ ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തി

KERALA NEWS
ആലപ്പുഴ : ആലപ്പുഴ മാന്നാറിലെ അങ്കണവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തി. ബുധനൂരിലെ അങ്കണവാടിയിൽ ഫെബ്രുവരി മാസത്തിൽ നൽകുന്നതിനായി ജനുവരി 22 ന് പഞ്ചായത്തിൽ നിന്നും അങ്കണവാടികളിലേക്ക് വിതരണം ചെയ്ത അമൃതം പൊടി പായ്ക്കറ്റുകളിൽ ഒന്നിലാണ് ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തിയത്. രണ്ടു ദിവസം മുൻപ് ലഭിച്ച അമൃതം പായ്ക്കറ്റ് വീട്ടുകാർ പൊട്ടിച്ച് കുറുക്ക് തയ്യാറാക്കാൻ എടുത്തപ്പോഴാണ് രണ്ട് പല്ലികളെ ചത്ത് ഉണങ്ങിയ നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് അങ്കണവാടി ടീച്ചറെത്തി പരിശോധിച്ച് സൂപ്പർവൈസറെ വിവരം അറിയിക്കുകയും സി ഡി പി ഒ യ്ക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. മാന്നാർ പഞ്ചായത്ത് കുടുംബശ്രീ സംരംഭമായ അമൃതശ്രീ അമൃതംഫുഡ് സപ്ലിമെന്റ് യൂണിറ്റ് ഉല്പാദിപ്പിക്കുന്ന അമൃതം ന്യൂട്രിമിക്സാണ് അങ്കണവാടികളിൽ വിതരണം ചെയ്യുന്നത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പ...
യുവതിയെ മന്ത്രവാദിയും ശിഷ്യനും പീഡിപ്പിച്ചു

യുവതിയെ മന്ത്രവാദിയും ശിഷ്യനും പീഡിപ്പിച്ചു

CRIME NEWS
ഭർത്താവുമായുളള പിണക്കം മാറ്റിത്തരാം എന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിക്കുകയും ദൃശ്യം പകർത്തി ലക്ഷങ്ങള്‍ തട്ടുകയും ചെയ്ത കേസില്‍ മന്ത്രവാദിയും കൂട്ടാളിയും പിടിയില്‍. മന്ത്രവാദി എന്ന് അവകാശപ്പെടുന്ന മലപ്പുറം മാറാഞ്ചേരി സ്വദേശി കാണാക്കോട്ടയില്‍ വീട്ടില്‍ താജുദ്ദീൻ (46), ഇയാളുടെ ശിഷ്യനായ വടക്കേക്കാട് നായരങ്ങാടി സ്വദേശി മലയംകുളത്തില്‍ വീട്ടില്‍ ഷക്കീർ (37) ആണ് അറസ്റ്റിലായത്. ഭർത്താവുമായുളള പ്രശ്നങ്ങള്‍ മന്ത്രവാദത്തിലൂടെ തീർക്കാമെന്ന് പറഞ്ഞ് ഷക്കീർ ആണ് യുവതിയെ സമീപിക്കുന്നത്. ഇത് വിശ്വസിച്ച യുവതിക്ക് അവരുടെ വീട്ടില്‍ ചെന്ന് ഷക്കീർ തലവേദനയ്ക്കുളള ഗുളികയാണെന്ന് പറഞ്ഞ് മരുന്ന് നല്‍കി ബോ‌ധം കെടുത്തുകയായിരുന്നു. ബോധരഹിതയായ യുവതിയെ നഗ്നയാക്കി ഫോട്ടോ എടുത്ത ഷക്കീർ അവരെ ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. പിന്നീട് ഫോട്ടോ ഭർത്താവിനും കുടുംബത്തിനും കാണിച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയില്‍ നിന്...
ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം; രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം; രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

Accident
മിനി ഊട്ടിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം.ടിപ്പര്‍ ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ചാണ് അപകടം.കൊട്ടപ്പുറം സ്വദേശികളായ മുഫീദ് (17), വിനായക് (17) എന്നിവരാണ് മരിച്ചത്.പരിക്കേറ്റ മറ്റൊരു വിദ്യാര്‍ഥി കൊട്ടപ്പുറം സ്വദേശി അഫ്‌ലഹിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഫീദ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൂന്നു പേരാണ് ബൈക്കില്‍ ഉണ്ടായിരുന്നത്. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വിനായകനെ രക്ഷിക്കാനായില്ല. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള അഫ്‌ലഹിന്റെ ആരോഗ്യനില തൃപ്തികരമാണ്. അവധി ദിവസമായ ഞായറാഴ്ച മൂവരും ഇരുചക്രവാഹനത്തില്‍ മിനി ഊട്ടിയിലെ സ്ഥലം കാണാനെത്തിയതാണെന്നാണ് വിവരം. ഇതിനിടെ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം...
നാടിന്റെ പട്ടിണി മാറ്റിയവര്‍ പ്രവാസികള്‍:  അബുദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ.

നാടിന്റെ പട്ടിണി മാറ്റിയവര്‍ പ്രവാസികള്‍: അബുദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ.

MALAPPURAM
മലപ്പുറം: പ്രവാസികളാണ് നമ്മുടെ നാടിന്റെ പട്ടിണി മാറ്റിയ തെന്നും അവരെ സര്‍ക്കാര്‍ കാണാതിരിക്കരുതെന്നും മലപ്പുറംജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.അബദുല്‍ ഹമീദ് മാസ്റ്റര്‍ എം എല്‍ എ പറഞ്ഞു. മുസ്ലിം ലീഗ് എന്നും പ്രവാസികളെ കൂടെയുണ്ടാവും മലപ്പുറം നിയോജക മണ്ഡലം മുസ്ലിം ലീഗ് നടത്തുന്ന പ്രവാസി ഹെവന്‍ മീറ്റ് മാതൃകയാണെന്നും ഹമീദ് മാസ്റ്റര്‍ പറഞ്ഞു. മലപ്പുറം നിയോജക മണ്ഡലം മുസ്ലിം ലീഗ് നടത്തുന്ന പ്രവാസി ഹെവന്‍ മീറ്റിന്റെ പൂക്കോട്ടൂര്‍ പഞ്ചായത്ത്തല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കെ.മന്‍സൂര്‍ കുഞ്ഞാപ്പു അധ്യക്ഷം വഹിച്ചു. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പി.എ.സലാം ആമുഖ ഭാഷണം നടത്തി. കെ.എന്‍.ഷാനവാസ് അഡ്വ: കാരാട്ട് അബുറഹിമാന്‍, സി.ടി.നൗഷാദ്, എം.ടി.അലി, കെ.ഇസ്മായീല്‍ മാസ്റ്റര്‍ ശിഹാബ് ഒഴുകൂര്‍, കെ.അസീസ് മാസ്റ്റര്‍, എന്‍.പി.അക്ബര്‍, അബദു റസാക്ക് എം. സി. ശുക്കൂര്‍, ഫാരിസ് പള്ളിപ്പടി, ആഷിഖലി ...
ബൈക്കും കാറും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികന് ദാരുണാന്ത്യം

ബൈക്കും കാറും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികന് ദാരുണാന്ത്യം

Accident
കൊണ്ടോട്ടി വട്ടപ്പറമ്ബില്‍ ബൈക്കും കാറും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികന് ദാരുണാന്ത്യം. മഞ്ചേരി കാരക്കുന്ന് എടക്കാട് വീട്ടില്‍ സിഗിഷ്ണു(25) ആണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ധ രാത്രിയോടെയായിരുന്നു അപകടം.കൊച്ചിയിലെ ഫെയര്‍കോഡ് ഐ ടി കമ്ബനിയിലെ മുന്‍ ജീവനക്കാരനായ സിഗിഷ്ണു ബൈക്കില്‍ കോഴിക്കോട് ഭാഗത്തുനിന്ന് കൊണ്ടോട്ടി ഭാഗത്തേക്കു പോവുമ്ബോഴായിരുന്നു അപകടം. സിഗിഷ്ണുവിന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
തൊട്ടിയൻ മുഹമ്മദ് അലി മരണപ്പെട്ടു

തൊട്ടിയൻ മുഹമ്മദ് അലി മരണപ്പെട്ടു

MARANAM
വേങ്ങര ചേറ്റിപുറംമാട് സ്വദേശിയും മമ്പുറം, മക്ക എന്നിവിടങ്ങളിലെ സക്കീഫ ഹോട്ടൽ ഉടമയുമായിരുന്ന തൊട്ടിയൻ മുഹമ്മദ് അലി എന്നവർ മരണപ്പെട്ടു, പരേതന്റെ ജനാസ നമസ്കാരം നാളെ രാവിലെ (9-2-2025, ഞായർ) 9 മണിക്ക് കച്ചേരിപ്പടി ജുമാമസ്ജിദിൽ വച്ച് മറവു ചെയ്യപ്പെടുന്നതാണ്.
വീണാലുക്കലിൽ യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു.

വീണാലുക്കലിൽ യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു.

CRIME NEWS
കോട്ടക്കല്‍: വീണാലുക്കലിൽ യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. വീണാലുക്കൽ സ്വദേശി സുഹൈബ് ചെമ്മൂക്ക(28)നാണ് വെട്ടേറ്റത്. സംഭവത്തിൽ മലപ്പുറം സ്വദേശിയായ റാഷിദ്(18) പൊലീസിൽ കീഴടങ്ങി.  ഇന്നലെ രാത്രിയായിരുന്നു സംഭവം. സുഹൈബിനെ പിന്തുടർന്ന് യുവാവ് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. യുവാവ് 7 തവണ വെട്ടിയെന്നാണ് പൊലീസ് നൽകുന്ന വിവരം. ഗുരുതര പരിക്കുകളോടെ സുഹൈബിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിൽ തുടരുകയാണ് യുവാവ്. അതേസമയം, റാഷിദിന് സുഹൈബിനോടുള്ള പകയ്ക്ക് കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.  നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിന് സസ്പെൻഷൻ

വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിന് സസ്പെൻഷൻ

MALAPPURAM
മലപ്പുറം: എളങ്കൂരിലെ ഭർത്യവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് പ്രഭിന് സസ്പെൻഷൻ. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സായ പ്രഭിനെ ആരോഗ്യ വകുപ്പാണ് സസ്പെൻസ്‌ ചെയ്തത്. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങളാണ് പ്രഭിനെതിരെ ചുമത്തിയിട്ടുള്ളത്. കോടതി റിമാൻ്റ് ചെയ്ത പ്രഭിൻ ഇപ്പോൾ ജയിലിലാണ്. കഴിഞ്ഞ മാസമാണ് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ(25)യെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ പ്രഭിനും വീട്ടുകാരും ഉപദ്രവിച്ചിരുന്നുവെന്ന് വിഷ്ണുജയുടെ കുടുംബം ആരോപിച്ചിരുന്നു. സ്ത്രീധനത്തിന്റേയും സൗന്ദര്യത്തിന്റേയും പേരിൽ ആക്ഷേപിച്ചെന്നും വിഷ്ണുജയുടെ പിതാവ് വാസുദേവൻ ആരോപിച്ചിരുന്നു. വിഷ്ണുജയും എളങ്കൂര്‍ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത് 2023 മെയ് മാസത്തിലാണ്. സ്ത്രീധനത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിൽ ഉപദ്രവിച്ചിരുന്നെന്ന് കുടുംബം പരാതി നൽകിയിരുന്നു. പീഡനത്തിന് ഭര്‍ത്ത...
ചേറൂർ മുതൂകുണ്ട് K ശറഫുദ്ധീൻ എന്നവർ മരണപ്പെട്ടു

ചേറൂർ മുതൂകുണ്ട് K ശറഫുദ്ധീൻ എന്നവർ മരണപ്പെട്ടു

MARANAM
വേങ്ങര : ചേറൂർ മുതൂകുണ്ട് പരേതനായ കോട്ടാടൻ മുഹമ്മദ്' എന്നവരുടെ മകൻ K ശറഫുദ്ധീൻ (ഓട്ടോ ഡ്രൈവർ) എന്നവർ മരണപ്പെട്ടു. നിസ്കാരം വൈകീട്ട് 5 മണിക്ക് മുതുവിൽ കുണ്ട് ദാറുസ്സലാം ജുമാ മസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL