Friday, November 14News That Matters
Shadow

ട്രെയിനില്‍ മോഷണം; ഒരാള്‍ പിടിയില്‍

ട്രെയിനിലെ റിസർവേഷൻ കോച്ചില്‍ നിന്നും യാത്രക്കാരന്റെ സ്വർണ മോതിരവും മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ള ബാഗ് കവർന്ന കേസില്‍ പ്രതിയെ റെയില്‍വെ പൊലീസ് പിടികൂടി. മലപ്പുറം തിരൂരങ്ങാടി സ്വദേശി കെ.സാക്കിർ(28) ആണ് പിടിയിലായത്. ജൂലായ് 31ന് മുരുഡേശ്വർ-കാച്ചിഗുഡ എക്സ്പ്രസില്‍ യാത്ര ചെയ്ത ആലപ്പുഴ സ്വദേശിയുടെ ബാഗാണ് മോഷ്ടിച്ചത്. ഒരു പവൻ ആഭരണം, വെള്ളി മോതിരം, മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെടുത്തു. റെയില്‍വെ പൊലീസ് എസ്.ഐ അനില്‍ മാത്യു, എ.എസ്.ഐ ഗോകുല്‍ദാസ്, സീനിയർ സിവില്‍ ഓഫീസർമാരായ സുഗീർത്ഥകുമാർ, എം.ജി.അബ്ദുള്‍ മജീദ്, ശശിനാരായണൻ, ടി.സി.സുരേഷ് എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Comments (0)

Your email address will not be published. Required fields are marked *

MTN NEWS CHANNEL