വേങ്ങര: തറയിട്ടാൽ സ്വദേശി എഞ്ചിനീയർ പുല്ലമ്പലവൻ അബ്ദുറഹ്മാൻ മരണപ്പെട്ടു. മയ്യിത്ത് നിസ്കാരം ഇന്ന് (ചൊവ്വാഴ്ച) വൈകുന്നേരം 4:30-ന് അരീക്കുളം ജുമാ മസ്ജിദിൽ നടക്കും.
വേങ്ങര: കുറ്റൂർ മാടംചിന സ്വദേശി പൂവഞ്ചേരി അബൂബക്കർ (62) ചെന്നൈ തിരുവള്ളൂരിൽ കാറിടിച്ചു മരിച്ചു. കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ജോലിസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ട്രെയിൻ ഇറങ്ങി താമസസ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെ കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചുമണിയോടെയാണ് അബൂബക്കറെ കാറിടിച്ചത്. കൂടെയുണ്ടായിരുന്ന ചെങ്ങാനി സ്വദേശികളായ രണ്ടുപേർക്ക് അപകടത്തിൽ പരിക്കേറ്റു. മൃതദേഹം നാട്ടിലെത്തിച്ചു. കബറടക്കം ഏപ്രിൽ 15-ന് ബുധനാഴ്ച രാവിലെ എട്ടുമണിക്ക് കുറ്റൂർ മാടംചിന ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. നഫീസയാണ് ഭാര്യ. സലീന, സുഹ്‌റാബി, അഫ്സത്ത്, മാജിദ, സിയാന ജാസ്‌മിൻ എന്നിവർ മക്കളും നൗഫൽ, മൊയ്തീൻ കുട്ടി, റിയാസ്, സഫീർ, ഹംസക്കുട്ടി എന്നിവർ മരുമക്കളുമാണ്. വോട്ട് ചെയ്ത് മടങ്ങുന്നതിനിടെയുണ്ടായ ഈ ദാരുണ വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി....
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് റിട്ട. അഡീഷണൽ സെക്രട്ടറിയും നിരവധി മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗവുമായിരുന്ന വി.പി. അബ്ദുൽ റസാഖ് (74) അന്തരിച്ചു. ഇന്ന് പുലർച്ചെ ശാരീരിക അസ്വസ്ഥതയെത്തുടർന്ന് തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ അന്ത്യം സംഭവിക്കുകയായിരുന്നു. 1971-ൽ സെക്രട്ടറിയേറ്റിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം 2002-ൽ അഡീഷണൽ സെക്രട്ടറി (ജി.എ.ഡി) ആയാണ് വിരമിച്ചത്. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച അദ്ദേഹം, പിന്നീട് മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, ശങ്കരനാരായണപിള്ള, വി.സി. കബീർ, നാലകത്ത് സൂപ്പി, ഇ.റ്റി. മുഹമ്മദ് ബഷീർ, പി.കെ. അബ്ദുറബ്ബ് എന്നിവരോടൊപ്പം സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ള വിവിധ നിർണ്ണായക ചുമതലകൾ വഹിച്ചിട്ടുണ്ട്. മലപ്പുറം കോട്ടക്കൽ സ്വദേശിയായ അദ്ദേഹം വട്ടിയൂർക്കാവ് കുതിരക...
ഘാനയില്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരം മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചു. ഘാന പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടീമായ ബെറെകം ചെല്‍സി താരം ഡൊമിനിക്ക് ഫ്രിംപോങിനാണ് (20) ദാരുണാന്ത്യം സംഭവിച്ചത്. ആയുധധാരികളായ മോഷ്ടാക്കള്‍ ടീം ബസിനു നേരെ ആക്രമണം നടത്തുകയായിരുന്നു. അതിനിടെയാണ് ഞെട്ടിക്കുന്ന സംഭവം. താരത്തിന്റെ മരണം ഘാന ഫുട്‌ബോള്‍ അസോസിയേഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സ്മാര്‍ടക്‌സിനെതിരായ ഘാന പ്രീമിയര്‍ ലീഗ് മത്സരം കളിച്ച് മടങ്ങുകയായിരുന്ന ബെറെകം ചെല്‍സി ടീം ബസാണ് മോഷ്ടാക്കള്‍ ആയുധവുമായി എത്തി റോഡില്‍ വച്ച് ബസ് തടഞ്ഞു ആക്രമിച്ചത്. ഞായറാഴ്ച ഗുവാസോ ബിബിയാനി റോഡില്‍ വച്ചാണ് ആക്രമണമുണ്ടായത്. ആയുധധാരികളായ മോഷ്ടാക്കള്‍ റോഡില്‍ ബസ് തടഞ്ഞു നിര്‍ത്തി ടീം ബസിനു നേര്‍ക്കെ തുരുതുരെ വെടിവയ്ക്കുകയായിരുന്നുവെന്നു ബെറെകം ചെല്‍സി ടീം മാധ്യമങ്ങളോടു വ്യക്തമാക്കി.'സംരേബോയിയില്‍ നിന്നു ബെറെക്കമിലേക്കുള്ള മടക്ക യാത്രയില്‍, ഞങ്ങളുടെ...
വണ്ടൂർ വാണിയമ്പലത്ത് 19 വയസ്സുകാരനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിക്കെതിരെ വധശ്രമത്തിന് വണ്ടൂർ പോലീസ് കേസെടുത്തു. വെന്തോടൻപടി സ്വദേശി പുഴുത്തുണ്ണി മിഷാബിനെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. വിസയുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. വണ്ടൂർ പാലാമഠം സ്വദേശി ഫഹദിനാണ് (19) തലയ്ക്ക് പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി 9.30-ഓടെ വാണിയമ്പലത്ത് വെച്ചായിരുന്നു ആക്രമണം നടന്നത്.ഫഹദിന്റെ പിതാവ് മിഷാബിന് ജിദ്ദയിലേക്ക് വിസ സംഘടിപ്പിച്ചു നൽകിയിരുന്നു. എന്നാൽ വിദേശത്ത് എത്തിയപ്പോൾ വാഗ്ദാനം ചെയ്ത ജോലിയല്ല ലഭിച്ചതെന്നും ശമ്പളം കുറവാണെന്നും ആരോപിച്ച് മിഷാബ് തിരികെ വരികയായിരുന്നു. വിസയ്ക്കായി നൽകിയ ഒന്നര ലക്ഷം രൂപ ഫഹദിന്റെ പിതാവ് തിരികെ നൽകാനുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ എട്ടു മാസമായി ഇവർക്കിടയിൽ തർക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസവും ഇതേ ചൊല്ലി വാക്കുതർക്കം ഉണ്ടാവ...
എടവണ്ണയില്‍ ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടത്തില്‍ 17കാരൻ മരിച്ചു. പോരൂർ അയനിക്കോട് വലിയപ്പറമ്പ് സ്വദേശി കോന്തൻകുളവൻ അബ്ദുല്‍ കബീറിന്റെ മകൻ റിഫാത് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് അപകടം. അപകടത്തില്‍ കൂടെയുള്ള രണ്ട് പേർക്ക് പരിക്കേറ്റു. നിയമ നടപടികള്‍ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം പോരൂർ അയനിക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ ഖബറടക്കും...
വേങ്ങര: മെയ് 23, 24 തിയതികളിൽ പാണ്ടികശാല മർഹൂം റിസ്‌വാൻ നഗറിൽ വെച്ച് നടക്കുന്ന എസ്.എസ്.എഫ് കൂരിയാട് സെക്ടർ സാഹിത്യോത്സവിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതൻ കെ.പി.എച്ച്. തങ്ങൾ കാവനൂർ ആണ് ഓഫീസിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സാഹിത്യോത്സവത്തിൽ സെക്ടറിന് കീഴിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഇരുനൂറോളം പ്രതിഭകൾ വൈവിധ്യമാർന്ന കലാ-സാഹിത്യ മത്സരങ്ങളിൽ മാറ്റുരയ്ക്കും. സ്വാഗത സംഘം ഭാരവാഹികളായ നവാസ് ബാഖവി കെ.എം., ബാവ ഹാജി പി., അസീസ് കെ., സൈതലവി കെ., മുസ്തഫ ഹാജി ഇ.വി., സൈതലവി ഹാജി, അനസ് നുസ്‌രി തുടങ്ങിയ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു. സാഹിത്യോത്സവത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് സ്വാഗത സംഘത്തിന്റെ നേതൃത്വത്തിൽ പാണ്ടികശാലയിൽ നടന്നുവരുന്നത്....
മലപ്പുറം: തിരൂരങ്ങാടി മൂന്നിയൂർ വെളിമുക്കിൽ വിവാഹസൽക്കാരത്തിനിടെ തെങ്ങ് വീണ് പരിക്കേറ്റ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ മരണപ്പെട്ടു. വെളിമുക്ക് ആലുങ്ങൽ മണ്ണട്ടാംപാറ സ്വദേശിയും കെ.എസ്.ഇ.ബി ഓവർസിയറുമായ തുമ്പാണി സുനിൽകുമാർ (57) ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കഴിഞ്ഞ മാർച്ച് 30-ന് വെളിമുക്ക് ആലുങ്ങലുള്ള ബന്ധുവീട്ടിൽ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. സൽക്കാരം കഴിഞ്ഞ് ബൈക്കിൽ മടങ്ങാൻ ഒരുങ്ങുന്നതിനിടെ സമീപത്തുണ്ടായിരുന്ന തെങ്ങ് കടപുഴകി സുനിലിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. അപകടത്തിൽ കൂടെയുണ്ടായിരുന്ന ബന്ധു ശരത്തിനും പരിക്കേറ്റിരുന്നു.
ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ തന്നെ ചേളാരിയിലെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ...
മുംബൈ: ഇന്ത്യന്‍ സംഗീതലോകത്തെ അനശ്വര ശബ്ദവും വിസ്മയ ഗായികയുമായ ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും മാസങ്ങളായി ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ള പ്രമുഖര്‍ ഗായികയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. പ്രശസ്ത പിന്നണി ഗായിക ലതാ മങ്കേഷ്‌കറുടെ സഹോദരിയായ ആശാ ഭോസ്‌ലെ, സംഗീത ലോകത്തെ ഏഴു പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറില്‍ നിരവധി ഇതിഹാസ ഗാനങ്ങളാണ് സമ്മാനിച്ചത്. മറാഠി നാടകവേദിയിലെ പ്രതിഭയായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശുദ്ധമാതിയുടേയും മകളായി ഇന്‍ഡോറിലായിരുന്നു ജനനം. പിതാവില്‍ നിന്നാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ അഭ്യസിച്ചത്. 1943-ല്‍ 'മജാ ബാല്‍' എന്ന മറാഠി ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്ത...
തിരുവനന്തപുരം: കേരളത്തിൽ ഭരണവിരുദ്ധ തരംഗം അതിശക്തമാണെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറ് സീറ്റുകളിൽ വിജയിക്കുമെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. വട്ടിയൂർക്കാവിൽ അയ്യായിരത്തിനും പതിനായിരത്തിനും ഇടയിൽ വോട്ടുകൾക്ക് യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കുമെന്നും തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ബിജെപി ബൂത്തുകളിൽ സജീവമായിരുന്നെങ്കിലും അവസാന റൗണ്ടിൽ അവർക്ക് ശക്തമായ മത്സരം കാഴ്ചവെക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം വിലയിരുത്തി. തിരുവനന്തപുരത്ത് വെച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മോണാലിസയുടെ വിവാഹത്തിൽ പങ്കെടുത്തതിനെ മുരളീധരൻ പരിഹസിച്ചു. നാല് വോട്ടിന് വേണ്ടിയുള്ള ഇത്തരം എടുത്തുചാട്ടം പാടില്ലെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള എടുത്തുചാട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. കുംഭമേളയിലെ വൈറൽ താരവുമായി ബന്ധപ്പെ...
എറണാകുളം ജില്ലാ കളക്ടർ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് അവബോധ വീഡിയോ നിർമ്മാണ മത്സരത്തിൽ മലപ്പുറം മൂന്നിയൂർ നെടുംപറമ്പ് സ്വദേശി കെ.വി. മുഹമ്മദ് ജറീസിന്റെ നേതൃത്വത്തിലുള്ള ടീമിന് ഒന്നാം സമ്മാനം ലഭിച്ചു. വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യവും ജനാധിപത്യ പ്രക്രിയയിലെ പൗര പങ്കാളിത്തവും പ്രമേയമാക്കിയ വീഡിയോയ്ക്കാണ് 25,000 രൂപയുടെ പുരസ്കാരം ലഭിച്ചത്. തമിഴ്‌നാട് ഗാന്ധിഗ്രാം റൂറൽ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ വിദ്യാർത്ഥികളായ മുഹമ്മദ് ജറീസ്, അധീനോ ദ്രാവിഡ്, ഹാരിഷ് അഹ്‌മദ് എന്നിവരാണ് വീഡിയോയിൽ അഭിനയിച്ചതും അണിയറയിൽ പ്രവർത്തിച്ചതും. മത്സരത്തിൽ രണ്ടാം സ്ഥാനം എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ വീഡിയോയ്ക്കാണ് ലഭിച്ചത്.
വെള്ളിയാഴ്ച എറണാകുളം ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസിൽ നടന്ന ചടങ്ങിൽ വെച്ച് ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐ.എ.എസ് വിജയികൾക്ക് സമ്മാനതുകയും സർട്ടിഫിക്കറ്റും കൈമാറി. തിരഞ്ഞ...
ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി പെൺകുട്ടി ശ്രീനന്ദയുടെ (15) പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. തലയുടെ വലതുഭാഗത്തേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. വീഴ്ചയുടെ ആഘാതത്തിൽ ശരീരത്തിലുടനീളം പരിക്കുകളുണ്ടെന്നും പലയിടങ്ങളിലും അസ്ഥികൾ പൊട്ടിയ നിലയിലാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഈ പരിക്കുകൾ വീഴ്ചയിൽ സംഭവിച്ചതാണെന്നും മരണത്തിൽ മറ്റ് അസ്വാഭാവികതകൾ നിലവിൽ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ചിക്കമഗളൂരു ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം ഇന്ന് രാവിലെ ഒൻപത് മണിയോടെ ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിക്കും. പത്ത് മണി വരെ വീട്ടിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം പത്തരയോടെ ലക്കിടി തിരുവില്വാമല ഐവർമഠത്തിൽ സംസ്കരിക്കും.നാല് ദിവസം നീണ്ട ഊർ...
പറപ്പൂർ: കേരള ശാസ്ത്ര കോൺഗ്രസിൽ മികച്ച നേട്ടം കൈവരിച്ച് നാടിന്റെ അഭിമാനമായി മാറിയ നീതുവിനെ പറപ്പൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കമ്മിറ്റി ആദരിച്ചു. അറിവിന്റെയും ഗവേഷണത്തിന്റെയും പുതിയ തലങ്ങൾ തേടിയുള്ള യാത്രയിൽ ശാസ്ത്ര കോൺഗ്രസിന്റെ പുരസ്കാരം സ്വന്തമാക്കിയ നീതുവിനെ ആദരിക്കാൻ സ്നേഹനിർഭരമായ ചടങ്ങാണ് വാർഡിൽ സംഘടിപ്പിച്ചത്. ആറാം വാർഡ് മെമ്പർ റെജ്‌ന റഹൂഫ് എ.വി. നീതുവിന് ഉപഹാരം കൈമാറി. നീതുവിനെ പുരസ്കാര നേട്ടത്തിലേക്ക് നയിച്ച കുടുംബത്തിന്റെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി. കുഞ്ഞുനാളിലെ സ്വപ്നങ്ങൾക്ക് ചിറകുനൽകിയ അമ്മയും കഠിനാധ്വാനത്തിന് കരുത്തുപകർന്ന അച്ഛന്റെ അമ്മയും ചടങ്ങിൽ സംബന്ധിച്ചത് വൈകാരികമായ നിമിഷങ്ങളായി. ചടങ്ങിൽ ആറാം വാർഡ് വനിതാ ലീഗ് പ്രസിഡന്റ് ഉമ്മുകുൽസു എ.വി., ജനറൽ സെക്രട്ടറി റുഷ്ദ വെട്ടിക്കാട്ടിൽ, ട്രഷറർ സുലൈഖ ഇ.കെ., സഫിയ കുന്നുമ്മൽ, സൈനബ, സറീന ഇ.കെ., സുമ്മയ്യ ഉബൈദ് തുടങ്ങിയവർ പങ്കെടുത്തു...
ചിക്കമഗളൂരു: കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനെത്തി കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. നാലാം ദിവസത്തെ തെരച്ചിലിനിടെയാണ് 1500 അടി താഴ്ചയിൽ നിന്ന് മൃതദേഹം ലഭിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് 40 അംഗ സംഘത്തിനൊപ്പം എത്തിയ ശ്രീനന്ദയെ കാണാതാകുന്നത്. ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സസമീപം ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ കാണാതായത്. മാതാപിതാക്കൾ ഉൾപ്പെട്ട 40 അംഗ സംഘത്തിനൊപ്പം പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്തുനിന്ന് എത്തിയതായിരുന്നു ശ്രീനന്ദ. ശ്രീനന്ദയെ കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം 1500 അടി താഴ്ചയിൽ നിന്ന് കണ്ടെത്തിയത്. പൊലീസ് വനം വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ കൂടി ഉൾപ്പെടുന്നതായിരുന്നു ടാസ്ക് ഫോഴ്സ്. തെർമൽ ...
കണ്ണൂര്‍: പ്രമുഖ മുസ്ലീം പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി എസ് ഇബ്രാഹീം കുട്ടി മുസ്ല്യാര്‍ (88) അന്തരിച്ചു. വാര്‍ദ്ധകൃ സഹജമായ അസുഖത്ത തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അന്ത്യം. പുതുശ്ശേരി സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗമായും, തലശ്ശേരി, മാഹി, പാനൂര്‍, ചൊക്ലി, കോട്ടക്കല്‍, നിട്ടൂര്‍, അഴിയൂര്‍ തുടങ്ങിയ മുപ്പതോളം മഹല്ലുകളുടെ ഖാസിയായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു.മങ്ങാട് മഹല് പ്രസിഡന്റ്, ഖുതുബി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു. 1937 ലാണ് ജനനം. കാസര്‍ക്കോട്ടെ പരേതരായ തളങ്കര മുഹമ്മദ് സഈദ് മുസലിയാരുടെയും ഫാത്തിമയുടെയും മകനാണ്. പ്രമുഖ പണ്ഡിതനും സൂഫീവര്യനുമായിരുന്ന ശംസുല്‍ ഉലമ ഖുതുബി മുഹമ്മദ് മുസ്ല്യാരുടെ പൗത്രനാണ്. പിതാവ് മുഹമ്മദ് സഈദ് മുസ്ലിയാരില്‍ നിന്നും, പിന്നീട് പെരിങ്ങത്തൂര്‍ ദര്‍സ...
വേങ്ങര: ഊരകം കുറ്റാളൂർ സ്വദേശി മക്കയിൽ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. കുറ്റാളൂർ സ്വദേശി ചാലിൽ ബീരാൻ കുട്ടി ഹാജിയുടെ മകൻ ചാലിൽ ഷഫീഖ് ആണ് മരണപ്പെട്ടത്. ജിദ്ദ പഴയ മക്കാ റോഡിലെ ബഹ്‌റയിലുള്ള എ.ഐ.സി (AIC) സ്റ്റീൽ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.
തിരൂരങ്ങാടി: ചെമ്മാട് പരപ്പനങ്ങാടി റോഡിൽ പന്താരങ്ങാടി പതിനാറുങ്ങൽ വെച്ചുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മിനി പിക്കപ്പ് വാനിടിച്ചാണ് അപകടമുണ്ടായത്. പെരിന്തൽമണ്ണ പഴമള്ളൂർ മിനാർ കുഴി സ്വദേശി മുല്ലപ്പള്ളി അബൂബക്കറിന്റെ മകൻ മുഹമ്മദ് ഷാദിൽ (20) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ വണ്ടി ഓടിച്ചിരുന്ന അബ്ദുൽ ഗഫൂറിന് പരിക്കേറ്റു. മുഹമ്മദ് ഷാദിലിന്റെ മൃതദേഹം നിലവിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്....
വേങ്ങര: എ.ആർ. നഗർ കൊടുവായൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. എ.ആർ. നഗർ സർവീസ് സഹകരണ ബാങ്കിന് എതിർവശത്തുള്ള കെട്ടിടത്തിന് മുകളിലാണ് ഒറീസ സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് ചുറ്റിക കൊണ്ട് അടിയേറ്റാണ് മരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.കൊല്ലപ്പെട്ട യുവാവിനോടൊപ്പം താമസിച്ചിരുന്നയാളെ സംഭവത്തിന് പിന്നാലെ കാണാതായിട്ടുണ്ട്. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. കൊലപാതകമാണെന്ന സംശയത്തെത്തുടർന്ന് വേങ്ങര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു വരികയാണ്. വിരലടയാള വിദഗ്ധരും സയന്റിഫിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റും. ഒപ്പം താമസിച്ചിരുന്നയാളെ പിടികൂടിയാൽ മാത്രമേ കൊലപാതകത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പോല...
വേങ്ങര: ഇരുകുളം സ്വദേശി മല അലവി ഹാജി മഹാരാഷ്ട്രയിലെ നാസിക്കിൽ മരണപ്പെട്ടു. പരേതനായ മല മൊയ്തീൻ കുട്ടി ഹാജിയുടെ മകനാണ്. ഇരുകുളം മേഖലയിലെ മത-സാമൂഹിക രംഗങ്ങളിലും ദീർഘകാലമായി നാസിക്കിൽ ബിസിനസ് രംഗത്ത് സജീവമായിരുന്നു അദ്ദേഹം. മയ്യിത്ത് നിലവിൽ നാസിക്കിലാണുള്ളത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച ശേഷം ഇരുകുളം ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കം നടക്കും. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു....
കൊല്ലം: പുനലൂരിൽ കൈകൊട്ടിക്കളിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മകനും അമ്മയ്ക്കും എതിരെ പൊലീസ് കേസെടുത്തു. മണിയാർ എരിച്ചിക്കൽ സ്വദേശിനി മിനി, മകൻ 31 വയസുള്ള ചിക്കുരാജ് എന്നിവർകെതിരെയാണ് പുനലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ മിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചിക്കു രാജ് ഒളിവിലാണ്. 2025 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കൈകൊട്ടിക്കളി സംഘത്തിൽ അംഗമായ കുട്ടിയെ ട്രൂപ്പിന്റെ കോർഡിനേറ്ററായ മിനിയുടെ മകൻ പുനലൂർ എരിച്ചിക്കലിലുള്ള വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.വിവരമറിഞ്ഞ് ഒന്നാംപ്രതിയുടെ അമ്മയും കേസിൽ രണ്ടാം പ്രതിയുമായ മിനി പെൺകുട്ടിയുടെ വാടക വീട്ടിലെത്തി മാതാപിതാക്കളോട് സംഗതിപുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ കുട്ടിയുടെ പെരുമാറ്റത്തിൽ ഉണ്ടായ വ്യത്യാസത്തിൽ നിന്നും സ്കൂൾ അധികൃതർ വഴി നടത്തിയ കൗൺസിലിങ്ങിലൂടെയാണ് സംഭവം പുറത...