Monday, July 27News That Matters

Author: admin

തിരൂർ 15 വയസ്സുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

CRIME NEWS
തിരൂർ പൂക്കയിൽ 15 വയസ്സുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി തിരൂർ: പൂക്കയിൽ തറയം പറമ്പിൽ മദ്രസക്ക് സമീപം താമസിക്കുന്ന ഓട്ടോ ഡ്രൈവർ ഗണേശന്റെ മകൾ ശ്രുതിയെ വീട്ടിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്നലെ അഞ്ചുമണിയോടെയാണ് സംഭവം. തിരൂർ ബോയ്സ് ഹൈസ്കൂൾ പത്താം തരം വിദ്യാർത്ഥിനിയാണ് മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഹോക്കി ടീം ഗോള്‍കീപ്പര്‍ പി. ആര്‍ ശ്രീജേഷിന് രാജ്യത്തിന്‍റെ ആദരം.

Sports
പാരീസ് ഒളിമ്പിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പര്‍ പി. ആര്‍ ശ്രീജേഷിന് രാജ്യത്തിന്‍റെ ആദരം. മലയാളി ഗോള്‍ കീപ്പര്‍ ധരിച്ചിരുന്ന ജഴ്‌സി പിന്‍വലിക്കാന്‍ ഹോക്കി ഇന്ത്യ തീരുമാനിച്ചു. പാരിസ് ഒളിമ്പിക്‌സോടെ വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷ്, രണ്ട് പതിറ്റാണ്ടോളം 16-ാം നമ്പർ ജഴ്‌സി ധരിച്ചാണ് കളിച്ചത്. പാരിസിലും മുന്നെ ടോക്കിയോയിലും നടന്ന ഒളിമ്പിക്‌സുകളില്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ നേട്ടത്തില്‍ പ്രധാനിയാവാന്‍ ഇന്ത്യന്‍ വന്‍മതിലിന് കഴിഞ്ഞിരുന്നു.പിആര്‍ ശ്രീജേഷ് ദേശീയ ജൂനിയർ ഹോക്കി ടീമിന്‍റെ പരിശീലകനാകുമെന്നു ഹോക്കി ഇന്ത്യ സെക്രട്ടറി ജനറൽ ഭോല നാഥ് സിങ് അറിയിച്ചിട്ടുണ്ട്. ‘ശ്രീജേഷ് ഇപ്പോൾ ജൂനിയർ ടീമിന്‍റെ പരിശീലകനാകാൻ പോവുകയാണ്. സീനിയർ ടീമില്‍ നിന്ന് ഞങ്ങൾ 16-ാം നമ്പർ ജഴ്‌സി പിന്‍വലിക്കുന്നു. ജൂനിയർ ടീമിന്‍റെ 16-ാം നമ്പര്‍ പിന്‍വലിക്കില്ല. ജൂനിയർ ടീമിൽ ശ്രീജേഷ് മറ്റൊരു പിആര്‍ ശ്രീജേ...

ജമ്മു കശ്മീരില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ ആര്‍മി ക്യാപ്റ്റന് വീരമൃത്യൂ.

Breaking News
ന്യുഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ ആര്‍മി ക്യാപ്റ്റന് വീരമൃത്യൂ. കശ്മീരിലെ ദോഡ ജില്ലയില്‍ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ക്യാപ്റ്റന്‍ ദീപക് സിങ്ങാണ് വീരമൃത്യു വരിച്ചത്. ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈന്യം സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിനിടെയാണ് വീരമൃത്യ വരിച്ചത. നാലംഗ ഭീകരസംഘമാണ് സൈന്യത്തിന് നേരെ വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പ്രദേശവാസിക്കും പരിക്കേറ്റു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് നിര്‍മ്മിത M4 റൈഫിള്‍ ഉള്‍പ്പടെ നിരവധി ആയുധങ്ങളും സൈന്യം കണ്ടെടുത്തു. ഇന്നലെ വൈകീട്ടോടെയാണ് ഭികരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് രാത്രിയിലും ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇന്ന് രാവിലെ വീണ്ടും ഏറ്റു...

അഞ്ചാം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

CRIME NEWS
തൃശൂർ: ചേലക്കരയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചീപ്പാറ സ്വദേശി ചീപ്പാറ വീട്ടിൽ അബ്ദുൾ സിയാദ് - ഷാജിത ദമ്പതികളുടെ മകൻ ആസിം സിയാദിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ഉടൻ ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 10 വയസുകാരനായ ആസിം സിയാദ് ചേലക്കര എസ്എംടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർ‌ഥിയാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

6 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍.

Breaking News
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 6 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മരിച്ചവരുടെ  കുടുംബാംഗങ്ങളില്ലെങ്കിൽ അടുത്ത ബന്ധുക്കൾക്ക് ധനസഹായം നല്‍കും. ഇതിനായി  പിന്തുടർച്ച അവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കാണാതായ വ്യക്തികളുടെ ആശ്രിതർക്കും ധനസഹായം ഉണ്ടാകും. 70 % അംഗവൈകല്യം ബാധിച്ചവർക്ക് 75000 രൂപയും അതിൽ കുറവുള്ളവർക്ക് 50000 രൂപ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരിത ബാധിത കുടുംബത്തിന് പ്രതിമാസം 6000 രൂപ വാടക ഇനത്തിൽ നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ബന്ധുവീടുകളിലേക്ക് മാറുന്നവർക്കും വാടക തുക ലഭിക്കും. സ്പോൺസർഷിപ്പ് കെട്ടിടങ്ങളിലോ സർക്കാർ സംവിധാനങ്ങളിലേക്കോ മാറുന്നവർക്ക് വാടക തുക ലഭിക്കില്ല. രേഖകൾ നഷ്ടമായവർക്ക് പുതുക്കിയ രേഖ വാങ്ങാമെന്നും ഇതിന് ഫീസ് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ...

INTUC മലപ്പുറം ജില്ലാ സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍

MALAPPURAM
മലപ്പുറം:ആഗസ്റ്റ് 21 ന് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ വിലക്കയറ്റം തടയുവാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുക, സംസ്ഥാനത്തെ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും ഓണത്തിന് മുമ്പായി ഒരു മാസത്തെ ശമ്പളം ബോണസായി നല്‍കുക, ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക ഓണത്തിന് മുമ്പായി നല്‍കുക, ചുമട്ട് തൊഴിലാളികളുടെ ജോലി സ്ഥിരത ഉറപ്പ് വരുത്തുക, എന്‍ എഫ് എസ് എ ഗോഡൗണ്‍ തൊഴിലാളികളുടെ പുതിക്കിയ കൂലി മുന്‍കാല പ്രാബല്യത്തോടെ അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് നടത്തുന്ന സെക്രട്ടറിയേറ്റ് ധര്‍ണ്ണയില്‍ മലപ്പുറം ജില്ലയില്‍ നിന്നും ആയിരം തൊഴിലാളികളെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു. യോഗം ഐ എന്‍ ടി യുസി ജില്ലാ പ്രസിഡന്റ ് വി പി ഫിറോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അറക്കല്‍ കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ഹസ്സന്‍ പുല്ലങ്കോട്, ഗഠ ഗീത ജയന്‍ അറക്കല്‍ സുബൈര്‍ പച്ചീരി. നിയോജക മണ്ഡലം പ്രസിഡ...

ഗുണനിലവാരമുള്ള കമ്പനികളുടെ ഹെൽമറ്റ് ഉപയോഗിച്ചില്ലങ്കിൽ ഇനി പിഴ

NATIONAL NEWS
റോഡ് സുരക്ഷ വർധിപ്പിക്കാനുള്ള സുപ്രധാന നീക്കത്തിന്‍റെ ഭാഗമായി രാജ്യത്തുടനീളം നിലവാരമില്ലാത്ത ബൈക്ക് ഹെൽമെറ്റുകൾക്കെതിരെ കർശന നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. രാജ്യത്ത് നിലവാരമില്ലാത്ത ഹെൽമെറ്റുകൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നത് ഒഴിവാക്കാൻ പുതിയ നീക്കവുമായിട്ടാണ് കേന്ദ്ര സർക്കാർ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ. ഇതുസംബന്ധിച്ച് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം ജില്ലാ കളക്ടർമാർക്കും മജിസ്‌ട്രേറ്റുമാർക്കും നിർദ്ദേശം നൽകി എന്നാണ് റിപ്പോര്‍ട്ടുകൾ. ഇത്തരക്കാരെ അവരുടെ വേരുകളിൽ നിന്ന് ഇല്ലാതാക്കിക്കൊണ്ട് ഹെൽമെറ്റിൻ്റെ ഗുണനിലവാരം ഉറപ്പാക്കാനാണ് നീക്കം. ഐഎസ്ഐ മുദ്രയില്ലാത്തതും ഗുണനിലവാരമില്ലാത്തതുമായ ഹെൽമെറ്റുകൾ നിർമ്മിക്കുന്ന ഫാക്ടറികൾ സീൽ ചെയ്യാനാണ് ഉപഭോക്തൃ മന്ത്രാലയം ഉത്തരവിറക്കിയിരിക്കുന്നത്. റോഡപകട മരണങ്ങൾ, പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടുന്ന അപകടകരമായ വർധനവിനൊപ്പം,...

അക്ഷയകളുടെ ഫീസുകൾ ബോർഡിൽ പ്രദർശിപ്പിക്കണം

TIRURANGADI
തിരൂരങ്ങാടി : വിവിധ സേവനങ്ങൾക്കായി സർക്കാർ ഏർപ്പെടുത്തിയ അക്ഷയ സെൻററുകളിലെയും /പ്രൈവറ്റായി സേവനം നൽകി വരുന്ന സേവാ കേന്ദ്രങ്ങളിലും സേവനത്തിനുള്ള ബോർഡ് പ്രദർശിപ്പിക്കണമെന്ന് നിയമമുള്ളതാണെങ്കിലും ഗവൺമെൻറ് അംഗീകൃത അക്ഷയ സെൻററുകളിൽ പോലും സേവനങ്ങൾക്കുള്ള ഫീസ് പ്രദർശിപ്പിക്കാതെ ജനങ്ങളിൽ നിന്നും അധിക തുക ഈടാക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റി അക്ഷയ സെൻറർ ഉടമയെ വിളിച്ചു വരുത്തുകയും നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പണം തിരിച്ചു നൽകുകയും ചെയ്തു ഇനി ഇത് ആവർത്തിക്കില്ല എന്ന് ലെറ്റർ ഹെഡിൽ എഴുതി നൽകുകയും ചെയ്തു ഇത് പല ഭാഗങ്ങളിലും സംഭവിക്കുന്നതിൽ ജില്ല അക്ഷയ സെൻറർ മോധാവിക്ക് ബോർഡുകൾ പ്രദർശിപ്പിക്കാത്ത അക്ഷയ സേവാ കേന്ദ്രങ്ങൾക്കെതിരെ നടപടിക്ക് പരാതി നൽകുമെന്ന് തിരുരങ്ങാടി താലൂക്ക് കൺസ്യൂമർ സൊസൈറ്റി ഭാരവാഹികൾ അറിയിച്...

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തളളി

KERALA NEWS
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തളളി. നിർമാതാവ് സജിമോൻ പാറയില്‍ നല്‍കിയ ഹർജിയാണ് തള്ളിയത്. റിപ്പോർട്ടിന്‍റെ പ്രസക്തഭാഗങ്ങള്‍ പുറത്തുവരാൻ ഇതിലൂടെ വഴിയൊരുങ്ങി. റിപ്പോർട്ട് ഏകപക്ഷീയമായതിനാല്‍ പുറത്തുവിടരുതെന്ന ആവശ്യമാണ് നിരസിച്ചത്. ജസ്റ്റീസ് വിജി അരുണാണ് ഹർജി തള്ളി വിധി പ്രസ്താവിച്ചത്. സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പട്ടാമ്പിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ പിടികൂടി

GULF NEWS, KERALA NEWS
പാലക്കാട് പട്ടാമ്ബിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ പിടികൂടി പൊലീസ്. പട്ടാമ്ബി സ്വദേശി റൌഫിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ആറു പേരെയാണ് പട്ടാമ്ബി പൊലീസ് ആലുവയില്‍ നിന്നും പിടികൂടിയത്. വിദേശത്ത് വെച്ചുണ്ടായ തർക്കത്തെ തുടർന്നായിരുന്നു തട്ടിക്കൊണ്ടു പോകലെന്ന് പൊലീസ് പറഞ്ഞു. തൃശൂർ സ്വദേശികളായ ദേവനാഥ്, അമാൻ, അജ്മല്‍, ഹിരണ്‍, നിതില്‍, അഖിലേഷ് എന്നിവ പിടിയിലായത്. പ്രതികളെല്ലാം റൌഫിനൊപ്പം വിദേശത്ത് ജോലി ചെയ്തിരുന്നവരാണ്. ഈ സമയത്ത് റൌഫും പ്രതികളും തമ്മില്‍ തർക്കമുണ്ടായി. പിന്നാലെ പ്രതികളില്‍ ചിലർ നാട്ടിലേക്ക് മടങ്ങി. റൌഫ് നാട്ടില്‍ തിരിച്ചെത്തിയെന്ന് തിരിച്ചറിഞ്ഞാണ് ആറംഗ സംഘം ആയുധങ്ങളുമായി കാറിലെത്തി റൌഫിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഘമെത്തി റൌഫിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കിയത്. ശേഷം കാറിലേക്ക് വലിച്ചു കയറ്റി. ഇതിനിടയില്‍ റൌഫ് ബഹളം വെച്ചു. ബഹളവും പിടിവലി...

മലപ്പുറത്ത് വാഹനാപകടം; യുവാവ് മരണപ്പെട്ടു

Accident
മലപ്പുറം: മേൽമുറി മച്ചിങ്ങലിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ലോറിയും ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. ബൈക്ക് യാത്രക്കാരനായ കോഡൂർ ഉർദുനഗർ സ്വദേശി പട്ടർകടവൻ ഉമറിൻ്റെ മകൻ മുഹമ്മദ് ബാദുഷയാണ് മരിച്ചത്. മൃതദേഹം മലപ്പുറം ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ടെലഗ്രാമിൽ കണ്ട ലിങ്കിൽ ക്ലിക്ക് ചെയ്തു, 46 ലക്ഷം പോയി; പ്രതിയെ പിടികൂടി

CRIME NEWS
ആറന്മുള: 46 ലക്ഷം രൂപയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയെ മധ്യപ്രദേശില്‍ എത്തി കേരള പൊലീസ് പിടികൂടി. ഭോപ്പാലില്‍ നിന്നാണ് മാനവേന്ദ്ര സിംഗ് എന്ന പ്രതിയെ പത്തനംതിട്ട ആറന്മുള പൊലീസ് പിടികൂടിയത്. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി. ആറന്മുള സ്വദേശിക്കാണ് പണം നഷ്ടമായത്. കഴിഞ്ഞ ഡിസംബറില്‍ രജിസ്റ്റർ ചെയ്ത കേസില്‍ ഏറെ പ്രയാസപ്പെട്ടാണ് പ്രതികളെ പൊലീസ് കുടുക്കിയത്. ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയില്‍ കോഴഞ്ചേരി സ്വദേശിയായ യുവാവിന്റെ 46 ലക്ഷം രൂപ സൈബർ തട്ടിപ്പ് വഴി കവർന്നെടുത്ത സംഘത്തിലെ പ്രതിയെയാണ് ആറന്മുള പൊലീസ് മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നും അറസ്റ്റ് ചെയ്തത്. ആറന്മുള പൊലീസ് ഇൻസ്പെക്ടർ സി കെ മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ടെലഗ്രാം ആപ്ലിക്കേഷൻ വഴി ക്രിപ്റ്റോ കറൻസി ട്രേഡ് നടത്തി ലാഭം ഉണ്ടാക്കാം എന്ന പരസ്യം കണ്ട് പരാതിക്കാരൻ ...

ചെമ്പൻ തൊടിക സെയ്തലവി മരണപ്പെട്ടു

MARANAM
ചേറൂർ ചെമ്പൻ തൊടിക സെയ്തലവി എന്നവർ മരണപ്പെട്ടു വേങ്ങര: ചേറൂർ ചെമ്പൻ തൊടിക സെയ്തലവി എന്നവർ മരണപ്പെട്ടു (ഡ്രൈവർ ശിഹാബിന്റെ ജേഷ്ഠ സഹോദരൻ)മക്കൾ : റസാക്ക്, സൈനുൽ ആബിദ്, ആസ്യ, ഫസീല. ഉമ്മ : പരേതയായ കോഴിപ്പറമ്പത്ത് ഖദീജ.മയ്യിത്ത് നമസ്ക്കാരം വൈകിട്ട് 5 മണിക്ക് ചേറൂർ ജുമാ മസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മാനേജേഴ്‌സ് അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി

MALAPPURAM
കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തില്‍ മാനേജേഴ്‌സ് അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി മലപ്പുറം: സംശുദ്ധമായ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ,രംഗങ്ങളില്‍ നിറസാന്നിധ്യമാവുകയും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് കെ കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തില്‍ മാനേജേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി . അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് നാസര്‍ എടരിക്കോട് അധ്യക്ഷതവഹിച്ചു . സംസ്ഥാന ജനറല്‍ സെക്രട്ടറി മണി കെ കൊല്ലം, കാടാമ്പുഴ മൂസ ഹാജി, അരവിന്ദാക്ഷന്‍ മണ്ണൂര്‍, തോമസ് കോശി, അഡ്വക്കേറ്റ് ഹമീദ് ആറ്റിങ്ങല്‍, പ്രകാശ് കുമാര്‍ കൊല്ലം, യൂസഫ് മുള്ളാട്ട് എറണാകുളം, സദാ ശിവന്‍ നായര്‍ തിരുവനന്തപുരം,ഉല്ലാസ് രാജ്, പ്രസീദ് കണ്ണൂര്‍,അനിയന്‍ എസ് കെ ആലപ്പുഴ, രാജന്‍ നായര്‍ കാസര്‍ഗോഡ്, സൈനുല്‍ ആബിദ് പട്ടര്‍...

വിദഗ്ധ സംഘം ഇന്ന് എത്തും

KERALA NEWS
വയനാട്ടിലെ ദുരന്തമുണ്ടായ പ്രദേശങ്ങൾ താമസ യോഗ്യമാണോ എന്ന് പരിശോധിക്കാൻ വിദഗ്ധ സംഘം ഇന്ന് എത്തും കൽപറ്റ: ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, പുഞ്ചിരിമട്ടം, ചൂരൽമല, അട്ടമല പ്രദേശങ്ങളിൽ വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച അഞ്ചംഗ സംഘമാണ് ഇന്ന് പരിശോധന നടത്തുന്നത്. ദുരന്തമുണ്ടായ പ്രദേശങ്ങൾ താമസ യോഗ്യമാണോ എന്ന് പരിശോധിക്കും. ദുരന്തബാധിതരുടെ താത്ക്കാലിക പുനരധിവാസം ഓ​ഗസ്റ്റിൽ തന്നെ പൂർത്തിയാക്കുമെന്ന് മന്ത്രിമാരായ കെ രാജനും ഒ ആർ കേളുവും അറിയിച്ചിരുന്നു. പുനരധിവാസത്തിന് ഉപയോ​ഗിക്കുന്ന എല്ലാ വീടുകളിലും ആവശ്യമായ ഫർണിച്ചറുകളും മറ്റും ഉറപ്പാക്കും.ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പരിശോധന നടത്തി ശുപാർശ സമർപ്പിക്കാൻ നിയോഗിച്ചിട്ടുള്ളത്. അതേസമയം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് നഷ്ടപ്പെട്ട രേഖ...

ബാക്കിക്കയം ബ്രിഡ്ജിന് മുകൾ ഭാഗത്തെ വൻ മരം മുറിച്ചു മാറ്റി.

VENGARA
ബാക്കിക്കയം ബ്രിഡ്ജിന് മുകൾ ഭാഗത്തെ വൻ മരം എമർജൻസി റെസ്‌ക്യു ഫോഴ്‌സ് മുറിച്ചു മാറ്റി. ബാക്കിക്കയം ബ്രിഡ്ജിന് മുകൾ ഭാഗത്തെ കാച്ചടിക്ക് പോകുന്ന പാലത്തിന്റെ തൂണിൽ കുടുങ്ങിയ വൻ ചേര് മരം ബ്രിഡ്ജ് ഓപ്പറേറ്റർ മുസ്തഫ പറഞ്ഞതനുസരിച്ച് വേങ്ങര എമർജൻസി റെസ്‌ക്യു ഫോഴ്‌സ് (ERF) അംഗങ്ങൾ മുനീറിന്റെ നേതൃത്വത്തിൽ ഫസ്‌ലു, പ്രദീപ്‌, മുജീബ്, മുഹമ്മദലി, ഷിബിലി, മുസ്തഫ കാരത്തോട്, അഫ്സൽ, ലാലു, ദിൽഷാദ്, സവാദ് കൂരിയാട് എന്നിവർ മരം മുറിച്ചു മാറ്റി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കീരി കുഞ്ഞാലൻ ഹാജി മരണപ്പെട്ടു.

MARANAM
ഊരകം OKM നഗർ സ്വദേശി കീരി കുഞ്ഞാലൻ ഹാജി മരണപ്പെട്ടു. ഊരകം : ഒ.കെ.എം നഗർ സ്വദേശി കീരി കുഞ്ഞാലൻ ഹാജി എന്നവർ മരണപ്പെട്ടു. ഭാര്യ : പരേതയായ ബിരിയാമ, മക്ക : ഉമ്മർ അലി, മുഹമ്മദ്‌ കുട്ടി (നാണി), ഖാലിദ്, ഫാത്തിമ, സക്കീന, സാബിറ, ഖദീജ ജനാസ നമസ്കാരം വൈകു: 5 മണിക്ക് പുളിക്കപ്പറമ്പ് ജുമാ മസ്ജിദിൽ വച്ച് നടത്തപ്പെടുന്നതാണ്....

കയകൽപ് അവാർഡിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് രണ്ടാം സ്ഥാനം

TIRURANGADI
തിരൂരങ്ങാടി: സംസ്ഥാന സർക്കാരിന്റെ 2023-24 വർഷത്തെ കായകല്‍പ്പ അവാർഡിന് രണ്ടാംവർഷവും തിരൂരങ്ങാടി താലൂക്ക് ആശുപത്രി രണ്ടാംസ്ഥാനം കരസ്ഥമാക്കി. ജില്ലാതല മത്സരത്തില്‍ മികച്ച സ്കോർ നേടി സംസ്ഥാന തല അവാർഡ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു. സംസ്ഥാനത്തെ താലൂക്ക് ആശുപത്രി വിഭാഗത്തില്‍ സബ് ജില്ലാ തലത്തില്‍ 89.09 ശതമാനം മാർക്കോടെ ചാവക്കാട് താലൂക്ക് ആശുപത്രി ഒന്നാം സ്ഥാനം നേടിയപ്പോള്‍ രണ്ട് മാർക്ക് വ്യത്യാസത്തില്‍ 87.44 ശതമാനം മാർക്കോടെ തിരൂരങ്ങാടി താലൂക്ക് ആശുപത്രി രണ്ടാം സ്ഥാനവും പത്ത് ലക്ഷം അവാർഡ് തുകയ്ക്കും അർഹത നേടി. കൂടാതെ അവാർഡിനർഹമായ മികച്ച താലൂക്ക് ആശുപത്രിക്കുള്ള എക്കോ ഫ്ര‌ണ്ട്ലി‌ അവാർഡും ലഭ്യമാകും. സർക്കാർ ആശുപത്രികളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ അടിസ്ഥാനമാക്കിയാണ് അവാർഡിന് പരിഗണിക്കുന്നത്. രോഗി സൗഹൃദ ആശുപത്രി എന്ന നിലയില്‍ ജില്ലയില്‍ തന്നെ മെച്ചപ്പെട്ട സേവനമാണ് തിരൂരങ്ങാ...

വലിയോറ പടിക്കപറമ്പ് സ്വദേശി പറമ്പൻ അലവി മരണപ്പെട്ടു

MARANAM
വലിയോറ: അടക്കാപ്പുര പടിക്കപറമ്പ് സ്വദേശി പറമ്പൻ അലവി കാക്ക (80) എന്നവർ മരണപ്പെട്ടു. മക്കൾ: ഇല്ല്യാസ്, ഹസൈൻ, റുഖിയ, അസ്മാബി. പരേതൻ്റെ ജനാസ നിസ്ക്കാരം നാളെ ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

KERALA NEWS
തിരുവനന്തപുരത്ത് മൂന്ന് പ്രദേശങ്ങളില്‍ അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുളം, തോട് തുടങ്ങിയ ജലാശയങ്ങില്‍ കുളിച്ചവര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഇക്കാര്യം പറഞ്ഞ് ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു. ഇത്തരം ജലവുമായി ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടേണ്ടതാണ്. 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്.അതിനാല്‍ ആരംഭത്തില്‍ തന്നെ രോഗം കണ്ടെത്തി ചികിത്സിക്കുന്നത് പ്രധാനമാണ്. ലോകത്ത് തന്നെ രോഗമുക്തി കൈവരിച്ചിട്ടുള്ളത് ആകെ 11 പേര്‍ മാത്രമാണ്. കേരളത്തില്‍ രണ്ട് പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡിന്...

MTN NEWS CHANNEL

Exit mobile version