Friday, January 16News That Matters

Author: admin

വയനാട് ദുരന്തം; ഡിഎൻഎ ഫലങ്ങൾ ലഭിച്ചു തുടങ്ങി, നാളെ മുതൽ പരസ്യപ്പെടുത്തുമെന്ന് മന്ത്രി റിയാസ്

KERALA NEWS
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള ജനകീയ തിരച്ചിൽ നാളെയും തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഡിഎൻഎ ഫലങ്ങൾ കിട്ടി തുടങ്ങിയെന്നും നാളെ മുതൽ പരസ്യപ്പെടുത്തുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് മൂന്ന് ശരീരഭാ​ഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മനുഷ്യന്റേതാണോയെന്ന് വ്യക്തമാകുയെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ അട്ടമലയിൽ നിന്ന് ഇന്ന് ഒരു എല്ലിൻ കഷ്ണവും കണ്ടെത്തിയിട്ടുണ്ട്. ഇതും മനുഷ്യന്റേതാണോ മൃഗത്തിന്റേതോ എന്നും തിരിച്ചറിയണം. ഉരുൾപൊട്ടലിന് മുമ്പുള്ളതോ എന്നും വ്യക്തമാകണം. പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂവെന്ന് മന്ത്രി അറിയിച്ചു. നാളെയും മറ്റന്നാളും ചാലിയാറിൽ വിശദമായ തെരച്ചിൽ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. മുണ്ടേരി ഫാം-പരപ്പൻ പാറയില്‍ 60 അംഗ സംഘവും പാണംകായം വനമേഖലയിലെ തെരച്ചിൽ 50 അംഗ സംഘവും പര...

അച്ഛനമ്പലം സ്വദേശി പുള്ളാട്ട് സലാം മരണപ്പെട്ടു.

MARANAM
വേങ്ങര: അച്ഛനമ്പലം പുള്ളാട്ട് കുഞ്ഞു എന്നവരുടെ മകന്‍ പുള്ളാട്ട് സലാം മരണപ്പെട്ടു.മയ്യിത്ത് നമസ്ക്കാരം ഇന്ന് രാത്രി 10 മണിക്ക് അച്ഛനമ്പലം ജുമാ മസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com

കനത്ത മഴയെത്തുടര്‍ന്ന് മലപ്പുറം കരുവാരക്കുണ്ടില്‍ മലവെള്ളപ്പാച്ചില്‍.

Breaking News
കനത്ത മഴയെത്തുടര്‍ന്ന് മലപ്പുറം കരുവാരക്കുണ്ടില്‍ മലവെള്ളപ്പാച്ചില്‍. ഒലിപ്പുഴ, കല്ലന്‍ പുഴ തുടങ്ങിയ പുഴയിലും തോടുകളിലുമാണ് മലവെള്ളപ്പാച്ചില്‍. മലപ്പുറത്തിന്റെ മലയോരമേഖലയായ കരുവാരക്കുണ്ട് അടക്കമുള്ള പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഇന്ന് തീവ്രമഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. രണ്ടു ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 14 വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും അതിശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ശക്തമായ മഴ പെയ്യുന്ന പ്രദേശങ്ങളില്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ കരുതിയിരിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്...

കോഴി വില നേര്‍ പകുതി; മത്സ്യ വിലയും താഴോട്ട്

VENGARA
കോഴി വില നേര്‍ പകുതിയായി 130-110ല്‍ എത്തി. നേരത്തെ 260 രൂപ വരെ വിലയുണ്ടായിരുന്ന കോഴി ഇറച്ചിക്ക് പിന്നീട് വില 220 ല്‍ എത്തിയിരുന്നു. ചില സ്ഥലങ്ങളില്‍ കോഴി ഇറച്ചി വില 140 ആണെങ്കിലും വേങ്ങര ഇന്നലെ വില 130 ആണ്. മത്സ്യത്തിന്‍റെയും വില ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ട്രോളിങ്ങ് നിരോധനത്തിന് ശേഷമാണ് വില ഇത്തരത്തില്‍ കുറഞ്ഞത്. വിവാഹം,സല്‍ക്കാരം തുടങ്ങിയവ ഉദ്ധേശിക്കുന്നവര്‍ക്ക് കോളടിച്ചിരിക്കുകയാണ്. ഓണത്തിന് മുമ്പെ തന്നെ വില വീണ്ടും ഉയര്‍ന്ന് ഇരുന്നൂറിന്‍റെ മുകളിലേക്ക് തന്നെ എത്തിയേക്കും. അതിന് മുമ്പെ പൂതി തീര്‍ക്കാനുള്ള അവസരമായാണ് പലരും കാണുന്നത്. കോഴിക്കടകള്‍ക്ക് മുമ്പില്‍ വലിയ വരി രൂപപ്പെട്ടിരുന്നു.ഇന്നും ഇതിന് മാറ്റമില്ല. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മുന്‍ മന്ത്രി കെ. കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

Breaking News
താനൂര്‍: മുന്‍ മന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായ കെ. കുട്ടി അഹമ്മദ് കുട്ടി (71) അന്തരിച്ചു. താനൂരിലെ വീട്ടിലായിരുന്നു അന്ത്യം. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡന്റ്, ലോക്കൽ സെൽഫ് ഗവൺമെന്റ് ബോർഡ് ചെയർമാൻ എന്നീ പദവികൾ വഹിച്ച അദ്ദേഹം നിലവിൽ സംസ്ഥാന കമ്മിറ്റിയുടെ പരിസ്ഥിതി സംരക്ഷണ സമിതിയുടെ ചെയർമാനായും പ്രവർത്തിച്ച് വരികയായിരുന്നു. 2004ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. 1992ലെ ഉപതെരഞ്ഞെടുപ്പിൽ താനൂരിൽനിന്നും 1996ലും 2001ലും തിരൂരങ്ങാടിയിൽനിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1953 ജനുവരി 15ന് കെ. സെയ്താലിക്കുട്ടി മാസ്റ്ററുടെ മകനായി ജനിച്ചു. വായനയും എഴുത്തും ജീവിത സപര്യയാക്കിയ അദ്ദേഹം മുസ്‌ലിംലീഗിന്റെ ധൈഷണിക മുഖമായിരുന്നു. രണ്ട് തവണ താനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. 1992-ലെ ഉപതിരഞ്ഞെടുപ്പില്‍ താനൂരില്‍ നിന്നും 1996ലും 2001ലും തിരൂരങ...

പശു ഫാമിന്റെ മറവില്‍ എം.ഡി.എം.എ വില്‍പന

MALAPPURAM
നിലമ്ബൂരില്‍ പശു ഫാമിന്റെ മറവില്‍ എം.ഡി.എം.എ മയക്കുമരുന്ന് വില്‍പന നടത്തിയ യുവാവിനെ പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടി. മമ്ബാട് നടുവക്കാട് സ്വദേശി മധുരക്കറിയന്‍ അബൂബക്കറാണ് (37) പിടിയിലായത്. ഫാമില്‍ നിര്‍ത്തിയിട്ടിരുന്ന പ്രതിയുടെ കാറില്‍ സൂക്ഷിച്ച 3.5 ഗ്രാം എം.ഡി.എം.എ പൊലീസ് പരിശോധനയില്‍ പിടിച്ചെടുത്തു. അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള പശു ഫാം കേന്ദ്രീകരിച്ച്‌ ലഹരി വില്‍പനയും ഉപയോഗവും നടക്കുന്നതായി മലപ്പുറം ഡിവൈഎസ്പി പി.കെ. സന്തോഷിന് രഹസ്യ വിവരം ലഭിച്ചിരുന്നു.ഡിവൈഎസ്പിയുടെ നിര്‍ദ്ദേശാനുസരണം പശു ഫാമും പരിസരവും പൊലീസ് നിരീക്ഷിച്ചു വരുകയായിരുന്നു. തുടര്‍ന്നാണ് നിലമ്ബൂര്‍ ഇന്‍സ്‌പെക്ടര്‍ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രദേശത്തെ ലഹരികടത്ത് സംഘത്തെക്കുറിച്ച്‌ സൂചന ലഭിച്ചിട്ടുണ്ടെന്ന് നിലമ്ബൂര്‍ എസ്‌എച്ച്‌ഒ മനോജ് പറഞ്ഞു. പ്രതിയെ നിലമ്ബൂര്‍ കോടതിയില്‍ ഹാജരാക...

തോട്ടശ്ശേരിയറ വാളക്കുട സ്വദേശി ശ്രീധരൻ വെള്ളാങ്ങര നിര്യാതനായി

MARANAM
കണ്ണമംഗലം തോട്ടശ്ശേരിയറ വാളക്കുട സ്വദേശി ശ്രീധരൻ വെള്ളാങ്ങര (73 വയസ്സ്) നിര്യാതനായി. ഭാര്യ: സാവിത്രി മക്കൾ: സുജിത്, പ്രജിത്, സുസ്മിത, ശ്രീജിത്, അജിത്. മരുമക്കൾ: പ്രജിത, ശരണ്യ സുനിൽകുമാർ ചേളാരി,സുകന്യ, പ്രഞ്ജുഷ. സംസ്കാരം നാളെ 11/08/2024 ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

താമസ സ്ഥലത്ത് നിന്ന് 5കിലോ കഞ്ചാവ് പിടികൂടി

VENGARA
വേങ്ങര : ചേറൂർ കിളിനക്കോട് തടത്തിപാറയിൽ താമസ സ്ഥലത്ത് നിന്ന് 5കിലോ കഞ്ചാവ് വേങ്ങര പൊലിസ് പിടികൂടി. ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വേങ്ങര പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വേങ്ങര കണ്ണമംഗലം പഞ്ചായത്ത് കിളിനക്കോട് തടത്തിപാറയില്‍ വച്ച്‌ അഞ്ച് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയായ മഹേന്ദ്ര മാജി(29), ബീഹാര്‍ സ്വദേശിയായ മുഹമ്മദ് നൗഷാദ് അന്‍സാരി (25) എന്നിവരെയാണ് എസ്പിയുടെ പ്രത്യേക സ്ക്വാഡ് പിടികൂടിയത്. ഇവരുടെ സുഹൃത്തുക്കളായ ഒഡീഷ സ്വദേശിയായ രഗുനാഥ് പൂജാരി(21), മനാജര്‍ പൂജാരി(24) എന്നിവരില്‍ നിന്നു 200 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി. വരും ദിവസങ്ങളിലും ജില്ലയില്‍ ശക്തമായ പരിശോധന തുടരുമെന്ന് എസ്പി അറിയിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmai...

ഉമ്മൻ ചാണ്ടിയുടെ ഓർമ്മക്കായി വീൽചെയറുകൾ കൈമാറി.

TIRURANGADI
തിരൂരങ്ങാടി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് മൂന്നിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി തിരൂരങ്ങാടി താലൂക്ക് ഹെഡ് കോർട്ടേഴ്സ് ഹോസ്പിറ്റലിലേക്ക് വീൽചെയറുകൾ നൽകി. കോൺഗ്രസ്സ് മൂന്നിയൂർ മണ്ഡലം പ്രസിഡൻ്റ് കെ. മൊയ്തീൻകുട്ടിയിൽ നിന്നും ആർ എം ഓ, ഡോക്ടർ.ഹഫീസ് റഹ്മാൻ വീൽ ചെയർ ഏറ്റുവാങ്ങി. ചടങ്ങിൽ ഡിസിസി വൈസ് പ്രസിഡൻറ് വീക്ഷണം മുഹമ്മദ്. സി, കെ, ഹരിദാസൻ ,മൊയ്തീൻ മൂന്നിയൂർ, സലാം പടിക്കൽ, മുഹ്സിൻ പടിക്കൽ, മുഹമ്മദ് പീച്ചൻവീടൻ , കാദർക്കുട്ടി മാളിയേക്കൽ, മുസ്ഥഫ തൈക്കാടൻ, തിരൂരങ്ങാടി ഹോസ്പിറ്റൽ നഴ്സിംഗ് സൂപ്രണ്ട്എ കെ സുന്ദരി,സീനിയർ നഴ്സിംഗ് ഓഫീസർമാരായ വി. ആർ. രഞ്ജിനി. കെ അനിത, പി.എസ് പുഷ്പലത എന്നിവർ സന്നിഹിതരായിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…...

ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവാക്കള്‍ പിടിയില്‍

CRIME NEWS
തൃശൂര്‍: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ അധിക വരുമാനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവാക്കള്‍ പിടിയില്‍. മലപ്പുറം വണ്ടൂര്‍ സ്വദേശികളായ അഞ്ചചാവടി കുരുങ്ങണ്ണാന്‍ വീട്ടില്‍ ഇര്‍ഷാദ് (33), പൂങ്ങോട് അത്തിമന്നന്‍ വീട്ടില്‍ ഷെഫീക് (31) എന്നിവരാണ് അറസ്റ്റിലായത്. മേലൂര്‍ കുവ്വക്കാട്ടു സ്വദേശി ജെറിനില്‍ നിന്നും 11.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് യുവാക്കളെ കൊരട്ടി എസ്.എച്ച്‌.ഒ. അമൃത് രംഗനും സംഘവും അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണിലേക്ക് ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കിയുള്ള സന്ദേശം അയച്ചായിരുന്നു തട്ടിപ്പിന്റെ ആരംഭം. ഈ നമ്ബറിലേക്ക് തിരിച്ചു മറുപടി ലഭിക്കുന്നതോടെയുള്ള ലിങ്കില്‍ ജോയിന്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ആദ്യം ജെറിന് ഒരു സന്ദേശം ലഭിച്ചു. റിപ്ലേ കൊടുത്തതോടെ ഇയാളെ കുരുക്കാൻ പ്രതികള്‍ പണി തുടങ്ങി. ഓഫറുകള്‍ മുന്നോട്ട് വച്ച്‌ ഒരു ലിങ്ക് ജെറിന് അയച്ച്‌ നല്‍കി. ലിങ്കില്‍ ...

കായലില്‍ വീണ് കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി.

KERALA NEWS
കൊച്ചി: എറണാകുളം നെട്ടൂരില്‍ കായലില്‍ വീണ് കാണാതായ മലപ്പുറം മൈലാടിപ്പാലം സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. നെട്ടൂർ ബീച്ച്‌ സോക്കർ പരിസരത്ത് വാടകയ്ക്ക് താമസിക്കുന്ന മുതിരപറമ്ബ് വീട്ടില്‍ ഫിറോസ് ഖാന്റെ മകള്‍ ഫിദ (16) ആണ് മരിച്ചത്. മത്സ്യത്തൊഴിലാളികള്‍ നടത്തിയ പരിശോധനയില്‍ ഊന്നി വലയില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.വെള്ളിയാഴ്ച രാവിലെ 6.30 ഓടെയായിരുന്നു സംഭവം. രാവിലെ ഭക്ഷണ മാലിന്യം കളയാൻ പോയ വിദ്യാർത്ഥിനി തിരികെയെത്താത്തതിനെ തുടർന്നാണ് കായലില്‍ വീണതായി സംശയമുടലെടുത്തത്. തുടർന്ന് കായലില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഫയർ ഫോഴ്സും സ്കൂബാ ടീമും പെണ്‍കുട്ടിക്ക് വേണ്ടി കായലില്‍ തിരച്ചില്‍ നടത്തിയിരുന്നു. വൈകുന്നേരത്തോടെ തിരച്ചില്‍ അവസാനിപ്പിച്ചെങ്കിലും മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയ നിലയില്‍ പിന്നീട് കണ്ടെത്തുകയായിരുന്നു. മലപ്പുറം മൈലാടിപ്പാലം സ്വദ...

18 കുട്ടി ഡ്രൈവർമാർ പിടിയിൽ

MALAPPURAM
മലപ്പുറം: സ്കൂള്‍ പരിസരം കേന്ദ്രീകരിച്ച്‌ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ജില്ലാ പോലീസ് നടത്തിയ വാഹന പരിശോധനയില്‍ 203 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പരിശോധനയുടെ ഭാഗമായി നിയമലംഘനം നടത്തിയ 243 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിച്ചതിന് 2046 പേര്‍ക്കെതിരേയും ട്രിപ്പിള്‍ വച്ച്‌ വാഹനം ഓടിച്ച 259 പേര്‍ക്കെതിരേയും നിയമനടപടികള്‍ സ്വീകരിച്ചു. കൂടാതെ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ ഇരുചക്രവാഹനം ഓടിച്ച 18 വയസിന് താഴെയുള്ള 18 പേര്‍ക്കെതിരേയും നടപടി സ്വീകരിച്ചു. നിയമലംഘനം നടത്തിയ വാഹനത്തിന്‍റെ ഉടമക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയും വാഹനം ഓടിച്ച കുട്ടികള്‍ക്കെതിരേ സോഷ്യല്‍ ബാക്ക് ഗ്രൗണ്ട് റിപ്പോര്‍ട്ട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് സമര്‍പ്പിക്കും. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം നല്‍കിയതിന് അതത് വാഹന ഉടമകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത് കൂടാതെ വാഹനത്തിന്‍റെ പെര്‍മിറ്റ് ഒരു...

‘പൊട്ടും സിന്ദൂരവുമിട്ട വിദ്യാർഥിയെ തടയുമോ?’; ഹിജാബ് കേസിൽ സുപ്രിംകോടതി

NATIONAL NEWS
മുംബൈ സ്വകാര്യ കോളജിലെ ഹിജാബ് വിലക്ക് നീക്കിയ ഉത്തരവില്‍ സുപ്രിംകോടതി ഉന്നയിച്ചത് സുപ്രധാന ചോദ്യങ്ങള്‍ കോളജ് അധികൃതരുടേത് 'തെരഞ്ഞെടുത്ത നിരോധന'മാണെന്നും തിലകക്കുറിയും പൊട്ടുമണിഞ്ഞ് കോളജില്‍ വിദ്യാര്‍ഥികള്‍ വരുന്നത് നിരോധിച്ചിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. ഏകീകൃത ഡ്രസ് കോഡ് നടപ്പാക്കുകയായിരുന്നു ഉദ്ദേശ്യമെങ്കില്‍ അതു കൂടി നിരോധിക്കേണ്ടതില്ലേ എന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഇതെന്താണ്? ഇത്തരം നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കരുത്. മതം വെളിപ്പെടുത്താൻ പറ്റില്ലേ? അവരുടെ പേര് മതം വെളിപ്പെടുത്തുന്നില്ലേ? നമ്ബറുകളിലാണ് തിരിച്ചറിയേണ്ടത് എന്ന് അവരോട് പറയുമോ?' - ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബഞ്ച് ചോദിച്ചു. സ്വകാര്യ സ്ഥാപനത്തിലാണ് നിയമം നടപ്പാക്കിയത് എന്ന് ചൂണ്ടിക്കാട്ടിയ, കോളജിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷിക മാധവി ദിവാനോട് എന്നാണ് സ്ഥാപനം ആരംഭിച്ചതെന്ന് ജസ്റ്റിസ് സ...

കൊണ്ടോട്ടി നഗരസഭയില്‍ ഇനി കോണ്‍ഗ്രസ് ചെയർപേഴ്‌സണ്‍.

MALAPPURAM
കോണ്ടോട്ടി: യു.ഡി.എഫ് ധാരണ പ്രകാരം കൊണ്ടോട്ടി നഗരസഭയില്‍ ഇനി കോണ്‍ഗ്രസ് ചെയർപേഴ്‌സണ്‍. നീറാട് വാർഡ് കൗണ്‍സിലർ നിദ ഷഹീറിനെ അധ്യക്ഷയായി തെരഞ്ഞെടുത്തു. കെ.പി. നിമിഷ ആയിരുന്നു എല്‍.ഡി.എഫ് സ്ഥാനാർഥി. ആകെ 40 സീറ്റുള്ള നഗരസഭയില്‍ 32 വോട്ടുകള്‍ നിദയ്ക്ക് ലഭിച്ചു. നിമിഷക്ക് ആറ് വോട്ടാണ് ലഭിച്ചത്. രണ്ടുവോട്ടുകള്‍ അസാധുവായി. നീറാട് വാർഡ് കൗണ്‍സിലർ ആണ് നിദ ഷഹീർ. സംസ്ഥാനത്തെ പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയാണ് ഇവരെന്ന് കോണ്‍ഗ്രസ് ഭാരവാഹികള്‍ പറഞ്ഞു. മുസ്‌ലിം ലീഗിലെ സി.ടി. ഫാത്തിമത്ത് സുഹ്റാബി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നായിരുന്നു ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ് ധാരണ പ്രകാരമായിരുന്നു. ഇതോടെ 26കാരിയായ നിദ ഷഹീറിർ സംസ്ഥാനത്തെ നഗരസഭകളെ നയിക്കുന്നവരില്‍ പ്രായംകുറഞ്ഞ അധ്യക്ഷയെന്ന ബഹുമതി നേടി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL...

നാഗസാക്കി ദിനം ആചരിച്ചു.

TIRURANGADI
ചെട്ടിയാം കിണർ ഗവ. ഹൈസ് കൂൾ ജൂനിയർ റെഡ് ക്രോസ് , സ്കൗട്ട് ആൻഡ് ഗൈഡ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നാഗസാക്കി ദിനാചരണത്തിൻ്റെ ഭാഗമായി യുദ്ധ വിരുദ്ധ റാലി, സഡാക്കോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. പ്രധാനധ്യാപകൻ പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ജൂനിയർ റെഡ് ക്രോസ് ലീഡർ സബ മെഹ്റിൻ കൗൺസിലർ അസൈനാർ എടരിക്കോട് ഇർഷാദ് പി.ടി. മുബശ്ശിറ കെ എന്നിവർ സംബന്ധിച്ചു....

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദുരന്തഭൂമിയിൽ.

NATIONAL NEWS
കൽപ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദുരന്തഭൂമിയിൽ. ഉരുൾപൊട്ടൽ നടന്ന വയനാട്ടിലെ ദുരന്ത മേഖല അദ്ദേഹം സന്ദർശിക്കും. ഇന്ന് രാവിലെ 11.20നു എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലാണ് അദ്ദേഹം എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ ചേർന്നു അദ്ദേഹത്തെ സ്വീകരിക്കും. സന്ദർശനത്തിൽ അദ്ദേഹത്തിനൊപ്പം കേന്ദ്ര മന്ത്രി സുരേഷ് ​ഗോപിയുമുണ്ടാകും. വിമാനത്താവളത്തിൽ നിന്നു അദ്ദേഹം വ്യോമസേനയുടെ ഹെലികോപ്റ്ററിലായിരിക്കും ​ദുരന്ത ബാധിത മേഖലയിലേക്ക് പോകുക. പ്രദേശത്തെ പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തും. തുടർന്നു ദുരിതാശ്വാസ ക്യാംപുകളും അദ്ദേഹം സന്ദർശിക്കും. ​ദുരിത ബാധിതരുമായി അദ്ദേഹം സംസാരിക്കും. പിന്നാലെ റിവ്യു മീറ്റിങും നടത്തും. ​ദുരന്ത ബാധിത പ്രദേശത്ത് പ്രധാനമന്ത്രി മൂന്ന് മണിക്കൂർ സന്ദർശനം നടത്തുമെന്നു മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. സന്ദർശന സമയത്ത് തിര...

വയനാട് ദുരന്തം: ഇന്ന് നാല് മൃതദേഹങ്ങൾ കണ്ടെത്തി; കാണാതായവർ 133

KERALA NEWS
വയനാട് ഉരുൾപൊട്ടലിന്റെ പതിനൊന്നാം നാളിലും നാലുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി .സൂചിപ്പാറ കാന്തൻപാറ മേഖലകളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത് . പി പി കിറ്റ് ഇല്ലാതെ മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയ്യാൻ കഴിയില്ല എന്ന് സന്നദ്ധസംഘം അറിയിച്ചു. അതേസമയം വീട് നഷ്ടപ്പെട്ട നിൽക്കുന്ന ആളുകൾക്ക് അടിയന്തര ആശ്വാസ ധനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചു കാടുകയറിയുള്ള തിരച്ചിലിലാണ് നാലു മൃതദേഹങ്ങൾ കാന്തൻപാറ വനമേഖലയിൽ പാറക്കെട്ടുകൾക്കിടയിൽ കണ്ടെത്തിയത് .സന്നദ്ധ പ്രവർത്തകരായ എട്ടംഗ സംഘമായിരുന്നു പരിശോധനയ്ക്ക് നേതൃത്വം നൽകിയത് .എന്നാൽ പി പി കിറ്റ് ലഭിക്കാതെ മൃതദേഹം എയർലൈഫ്റ്റ് ചെയ്യാൻ ആകില്ലെന്ന് ഇവർ പറഞ്ഞു. പുനരധിവാസ പദ്ധതിക്ക് സർക്കാർ കാലതാമസം വരുത്തരുതെന്നും സുതാര്യതയ്ക്കായി എംഎൽഎമാരെയും എംപിമാരെയും ഉൾപ്പെടുത്തി സമിതി രൂപീകരിക്കണമെന്നും കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ആവശ്യപ്പെട്ടു. യുഡിഎഫ് എംപിമാർ ഒരുമാസത്തെ ശമ്പള...

വയനാട് ദുരന്തത്തില്‍ സംഘടനകളുടെ പണപ്പിരിവ്; പൊതുതാല്‍പര്യ ഹര്‍ജി തള്ളി;

KERALA NEWS
വയനാട് ദുരന്തത്തില്‍ സംഘടനകളുടെ പണപ്പിരിവ്; നടൻ സി ഷുക്കൂറിന്റെ പൊതുതാല്‍പര്യ ഹര്‍ജി തള്ളി; ദുരിതാശ്വാസ നിധിയിലേക്ക് പിഴയടയ്ക്കാൻ ഉത്തരവ് കൊച്ചി: വയനാട് ദുരന്തത്തില്‍ സംഘടനകള്‍ നടത്തുന്ന പണപ്പിരിവ് നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹർജി ഹൈക്കോടതി തള്ളി. സിനിമാ നടനും കാസർകോട്ടെ അഭിഭാഷകനുമായ സി ഷുക്കൂർ സമർപ്പിച്ച ഹ‍ർ‍ജിയാണ് പിഴയോടെ നിരസിച്ചത്. ഹർജിക്കാരൻ 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് അടയ്ക്കാൻ കോടതി നിർദേശിച്ചു.ഹർജിയില്‍ എന്ത് പൊതുതാല്‍പര്യമെന്ന് ചോദിച്ച കോടതി, സംഭാവന നല്‍കുന്ന ജനങ്ങളുടെ ഉദ്ദേശ ശുദ്ധിയെ എന്തിന് സംശയിക്കുന്നെന്നും ഹർജിക്കാരനോട് ആരാഞ്ഞു. വയനാട് ദുരന്തത്തിന്‍റെ പേരില്‍ നടത്തുന്ന പണപ്പിരിവും പുനരധിവാസും പൂർണമായി സർക്കാർ മേല്‍നോട്ടത്തില്‍ വേണമെന്നാവശ്യപ്പെട്ടാണ് സി ഷുക്കൂർ ഹൈക്കോടതിയെ സമീപിച്ചത്. വയനാട് ദുരന്തത്തിൻ്റെ അടിസ്ഥാനത്തില...

ഹിരോഷിമ നാഗസാക്കി ദിനാചരണം

TIRURANGADI
കൊളപ്പുറം ഗവൺമെന്റ് ഹൈസ്കൂളിൽ ജെ ആർ സി കാഡറ്റുകൾ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. പ്രധാന അധ്യാപിക ജെസ്സി ഫിലിപ്പ് അധ്യക്ഷ വഹിച്ചു ജെ ആർ സി കൗൺസിലർ സിജി ടീച്ചർ യുദ്ധവിരുദ്ധ സന്ദേശം നൽകി. എസ് എസ് അധ്യാപകൻ ഗഫൂർ മാസ്റ്റർ ഹിരോഷിമ നാഗസാക്കി ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളോട് സംസാരിച്ചു. ജെ ആർ സി കാഡറ്റുകൾ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വയനാട് ദുരന്തസ്ഥലം കണ്ടുമടങ്ങിയ ആൾ കുഴഞ്ഞുവീണ് മരിച്ചു.

KERALA NEWS
വയനാട് ദുരന്തസ്ഥലം കണ്ടുമടങ്ങിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. മരിച്ചത് ചൂരൽമല പാലക്കോടൻ വീട്ടിൽ കുഞ്ഞുമുഹമ്മദ്. ഇന്നലെയാണ് അദ്ദേഹം ദുരന്തം ബാധിച്ച മേഖലയിൽ എത്തിയത്. ദുരന്തമേഖല കണ്ടുമടങ്ങിയ ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളയാളാണ് ഇദ്ദേഹം. വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിൽ നിന്നും ബന്ധു വീട്ടിലേക്ക് താമസം മാറിയയാളാണ് കുഞ്ഞു മുഹമ്മദ്. ജീപ്പ് ഡ്രൈവറായിരുന്നു. ആരോഗ്യ പ്രശ്നങ്ങളുള്ള ആളായിരുന്നു എന്നാണ് വിവരം. ദുരന്തത്തിന് കടുത്ത മനോവിഷമത്തിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടിയടക്കം പൂർത്തീകരിച്ച ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL

Exit mobile version