Monday, January 19News That Matters

Author: admin

ഒരു കോടി രൂപയും 300 പവനും കവർന്ന കേസില്‍ അയല്‍വാസി പിടിയില്‍

KANNUR, LOCAL NEWS
വളപട്ടണം മന്നയിലെ അരി മൊത്ത വ്യാപാരി കെ.പി.അഷറഫിന്റെ വീട്ടില്‍നിന്ന് ഒരു കോടി രൂപയും 300 പവനും കവർന്ന കേസില്‍ പ്രതി പിടിയില്‍. അഷറഫിന്റെ വീട്ടിന് സമീപത്തെ കൊച്ചു കൊമ്ബല്‍ വിജേഷ് (30) നെയാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. കവർച്ച ചെയ്ത പണവും ആഭരണങ്ങളും വെല്‍ഡിങ് തൊഴിലാളിയായ വിജേഷിന്റെ വീട്ടിലെ കട്ടിലിനടിയില്‍നിന്ന് പോലീസ് കണ്ടെടുത്തതായി അറിയുന്നു. സി.സി.ടി.വി. ദൃശ്യങ്ങളും വിരലടയാളങ്ങളും കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. വീടുമായി നല്ല പരിചയമുള്ളയാളാണ് കവർച്ച നടത്തിയതെന്ന് പോലീസ് നേരത്തെ തന്നെ മനസിലാക്കിയിരുന്നു. അഷ്റഫും കുടുബവും വീട് പൂട്ടി മധുരയിലെ വിരുത് നഗറില്‍ വിവാഹത്തില്‍ പങ്കെടുക്കാൻ നവംബർ 19 - ന് രാവിലെ വീട് പൂട്ടി പോയതായിരുന്നു. 24-ന് രാത്രി തിരിച്ചെത്തിയപ്പോഴാണ് വീടിന്റ ജനല്‍ തകർത്ത് അകത്ത് കയറിയ മോഷ്ടാവ് ലോക്കറില്‍ സൂക്ഷിച്ച പണവും ആഭരണവും കവർന്നത് അറിയ...

പുതുക്കാട് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

LOCAL NEWS, THRISSUR
തൃശ്ശൂർ: പുതുക്കാട് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറെ കൊടകരയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗ്രേഡ് എസ്ഐ ജിനുമോൻ തച്ചേത്ത് (53) ആണ് മരിച്ചത്. രാവിലെ വീട്ടുകാർ വിളിച്ചുണർത്താൻ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹം കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ചിട്ടുണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഡിജിറ്റൽ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേർ അറസ്റ്റിൽ.

KERALA NEWS
തിരുവനന്തപുരം: ഡിജിറ്റൽ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേർ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി മിഷാബ്, മലപ്പുറം സ്വദേശി മുഹമ്മദ് മുഫസിൽ എറണാകുളം സൈബർ പൊലീസിന്റെ പിടിയിലായത്. പ്രതികൾ വെർച്വൽ അറസ്റ്റ് വഴി തട്ടിയെടുത്തത് നാല് കോടിയോളം രൂപയാണെന്നാണ് വിവരം. വാഴക്കാല സ്വദേശി ബെറ്റി ജോസഫിന്റെ പരാതിയിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. പൊലീസ് എന്ന വ്യാജേനയുളള ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് വ്യാപകമാകുന്നതിനിടെയാണ് അറസ്റ്റ് നടക്കുന്നത്. ഇരകളുടെ ഫോണിലേക്ക് വിളിച്ചശേഷം നിയമവിരുദ്ധമായ ഇടപാട് നടന്നിട്ടുണ്ടെന്നാണ് പ്രതികൾ പറയുക. ഉത്തരേന്ത്യൻ കേന്ദ്രീകരിച്ചും ഇത്തരത്തിലുളള സംഘങ്ങൾ പ്രവർത്തിക്കുന്നെണ്ടെന്ന വിവരം നേരത്തെ ലഭിച്ചിരുന്നു. ഉത്തരേന്ത്യൻ സംഘങ്ങളെ സഹായിക്കുന്ന രണ്ടുപേരാണ് പിടിയിലായവരെന്നാണ് പൊലീസ് പറഞ്ഞു. പ്രതികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് സൂചന നൽക...

മുൻ പോസ്റ്റ് മാസ്റ്റർ വാപ്പാട്ട് വേണുവേട്ടൻ അന്തരിച്ചു

MARANAM
വേങ്ങര : കുറ്റൂർ നോർത്ത് പോസ്റ്റ് ഓഫീസിൽ ദീർഘകാലം സേവനം അനുഷ്ടിച്ച മുൻ പോസ്റ്റ് മാസ്റ്റർ വാപ്പാട്ട് വേണുവേട്ടൻ എന്നവർ അന്തരിച്ചു. സംസ്കാരം വൈകീട്ട് 5 മണിക്ക് വീട്ടു വളപ്പിൽ നടക്കും നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സ്ത്രീകളെ കബളിപ്പിച്ച് സ്വര്‍ണാഭരണം തട്ടിയ കേസില്‍ അറസ്റ്റ്

KOZHIKODE, LOCAL NEWS
കോഴിക്കോട്: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സ്ത്രീകളെ കബളിപ്പിച്ച് 20 പവന്‍ സ്വര്‍ണാഭരണം തട്ടിയ കേസില്‍ അറസ്റ്റ്. വടകര മയ്യന്നൂര്‍ സ്വദേശി പാലോള്ള പറമ്പത്ത് മുഹമ്മദ് നജീറാ(29)ണ് പിടിയിലായത്. ചെക്യാട് താനക്കോട്ടൂര്‍ സ്വദേശിനിയുടെ അഞ്ചുപവന്‍ തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. കുറ്റ്യാടി ചെറിയ കുമ്പളം സ്വദേശിനിയെ കബളിപ്പിച്ച് പ്രതി 15 പവന്‍ തട്ടിയെടുത്തെന്ന പരാതിയില്‍ കുറ്റ്യാടി പൊലീസ് സ്റ്റേഷനിലും പ്രതിക്കെതിരെ കേസുണ്ട്. പഴയ ആഭരണങ്ങള്‍ക്ക് പകരം പുതിയത് നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി താനക്കോട്ടൂരിലെ യുവതിയെ കബളിപ്പിച്ചത്. മൂന്നുലക്ഷത്തിലേറെ വില വരുന്ന സ്വര്‍ണാഭരണവുമായാണ് യുവാവ് മുങ്ങിയത്. ജ്വല്ലറി ഉടമയെന്ന് പരിചയപ്പെടുത്തി വിലകൂടിയതും അപൂര്‍വവുമായ ആഭരണങ്ങളുടെ ശേഖരം ഉണ്ടെന്നും പഴയ ആഭരണങ്ങള്‍ക്ക് പകരം ഇവ നല്‍കാമെന്നുമായിരുന്നു ഇന്‍സ്റ്റഗ്രാം വഴി യുവതികളെ വിശ്വസിപ്പിച്ചത്. കഴിഞ്ഞ വെള്ള...

പുത്തനങ്ങാടി മിനിബസാർ സ്വദേശി കുറുക്കൻ അഹമ്മദ് കുട്ടി ഹാജി മരണപ്പെട്ടു.

MARANAM
വലിയോറ: പുത്തനങ്ങാടി മിനിബസാർ സ്വദേശി പരേതനായ കുറുക്കൻ അലവി എന്നവരുടെ മകൻ അഹമ്മദ് കുട്ടി ഹാജി എന്നവർ മരണപ്പെട്ടു. ദീർഘകാലം സഊദിയിൽ അല്ലീത്തിലും ളറബ് ലും പ്രവാസിയായിരുന്നു. ഭാര്യ: കദീജ, മക്കൾ: മുഹമ്മദ് ഷമീർ, ഹബീബ് റഹ്മാൻ, അബ്ദുൽ കരിം, ഫാത്വിമ സുഹ്റ, സുമയ്യ. മരുമക്കൾ: സുബൈർ പുകയൂർ, ശഫീഖ് പത്ത്മൂച്ചി, ഷമീബ ചെമ്മാട്, ഫാരിദ പാറക്കാവ്, മുഹസിന ഊരകം. പരേതന്റെ ജനാസ നിസ്കാരം ഇന്ന് രാത്രി 09:30 ന് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

KSEB യുടെ സുപ്രധാന അറിയിപ്പുകള്‍ : 7 കാര്യങ്ങള്‍ ഓണ്‍ലൈനിലൂടെ മാത്രം

KERALA NEWS
ഡിസംബർ മാസം തുടങ്ങിയതോടെ ഉപഭോക്താക്കള്‍ കെ എസ് ഇ ബിയുടെ സുപ്രധാന മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം പുതിയ വൈദ്യുതി കണക്ഷൻ ഉള്‍പ്പെടെയുള്ള അപേക്ഷകളക്കമുള്ള പല കാര്യങ്ങളും ഇന്ന് മുതല്‍ ഓണ്‍ലൈനിലൂടെ മാത്രമാകും സാധ്യമാകുക. വൈദ്യുതി കണക്ഷൻ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാകുന്നതില്‍ ചിലപ്പോഴെങ്കിലും കാലതാമസമുണ്ടാകുന്നു എന്ന ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച്‌ അപേക്ഷകള്‍ പൂർണ്ണമായും ഓണ്‍ലൈനാക്കാൻ തീരുമാനിച്ചതെന്ന് കെ എസ് ഇ ബി നേരത്തെ തന്നെ അറിയിച്ചിരുന്നു. പ്രധാനമായും 7 കാര്യങ്ങളാണ് കെ എസ് ഇ ബി ഇത് സംബന്ധിച്ച്‌ അറിയിച്ചിട്ടുള്ളത്.പുതിയ കണക്ഷനും മറ്റ് സേവനങ്ങള്‍ക്കുമുള്ള ആപ്ലിക്കേഷനുകള്‍ ഇന്ന് മുതല്‍ ഓണ്‍ലൈനായി മാത്രമായിരിക്കും സ്വീകരിക്കുകയെന്നാണ് അറിയിപ്പ്. സെക്ഷൻ ഓഫീസില്‍ നേരിട്ടുള്ള പേപ്പർ അപേക്ഷകള്‍ പൂർണ്ണമായും ഒഴിവാക്കും. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം സേവനം എന്ന നിലയില്‍ മാത്രം അപേക്ഷകള്‍ പരിഗണിക്...

തെങ്ങ് ദേഹത്തു വീണു; 10 വയസുകാരന് ദാരുണാന്ത്യം

Accident
കണ്ണൂർ: പഴയങ്ങാടിയിൽ തെങ്ങ് വീണു 10 വയസുകാരൻ മരിച്ചു. പഴയങ്ങാടി മുട്ടത്താണ് ദാരുണ സംഭവം. മൻസൂർ- സമീറ ദമ്പതികളുടെ മകൻ നിസാലാണ് മരിച്ചത്. വീടിനു സമീപം ജെസിബി ഉപയോ​ഗിച്ചു തെങ്ങ് പിഴുതു മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. വീടിനു സമീപത്തു തെങ്ങ് പിഴുതു മാറ്റുന്നതു കാണാനായി നിസാൽ അവിടെ പോയി നിന്നിരുന്നു. ജെസിബി ഉപയോ​ഗിച്ചു തെങ്ങ് പിഴുതു മാറ്റുന്നതിനിടെ ദിശ മാറി നിസാലിന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. മുട്ടം വെങ്ങര മാപ്പിള യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് നിസാൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വള്ളികുന്ന് നിയോജക മണ്ഡലം മുൻ UDF ചെയർമാന്‍ പി. ഹരി ഗോവിന്ദന്‍ മരണപ്പെട്ടു

MARANAM
വള്ളികുന്ന് നിയോജക മണ്ഡലം മുൻ UDF ചെയർമാനും തിരൂർ കാർഷിക ഗ്രാമ വികസന ബേങ്ക് പ്രസിഡൻ്റുമായിരുന്ന പി. ഹരിഗോവിന്ദേട്ടൻ മരണപ്പെട്ടു. സംസ്കാര ചടങ്ങുകൾ വള്ളിക്കുന്നിലെ തറവാട് വീട്ടിലായിരിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. കോൺഗ്രസ് നേതാവായിരുന്ന PIG മാഷുടെ മകനും, നിലവിലെ വള്ളിക്കുന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി വീരേന്ദ്രകുമാർ എന്ന ബേബിയേട്ടൻ്റെ സഹോദരനുമാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കവേ ബസ്സിനടിയിൽപ്പെട്ട് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Accident
പാലക്കാട് :ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കവേ മുന്നോട്ട് എടുത്ത ബസ്സിനടിയിൽപ്പെട്ടു പരിക്കേറ്റ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു.എരിമയൂർ ചുള്ളിമട വട്ടോട്ട് കൃഷ്‌ണദാസ്-രജിത ദമ്പതിയുടെ മകൾ തൃതിയ (6) അണ് മരിച്ചത്. എരിമയൂർ സെൻ്റ് തോമസ് മിഷൻ എൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇന്നലെ വൈകിട്ട് ബസിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കോയമ്പത്തൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സ്ഥിരീകരിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് BMW കാറും AC വീടും; വിജിലന്‍സ് അന്വേഷണത്തിന് ധനവകുപ്പ്.

KERALA NEWS
സാമൂഹ്യസുരക്ഷാ പെന്‍ഷനില്‍ ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ കൂടുതല്‍ നടപടികളുമായി ധനവകുപ്പ്.വന്‍ ക്രമക്കേട് കണ്ടെത്തിയ മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ നഗരസഭയില്‍ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍ദേശം നല്‍കി. പെന്‍ഷന്‍ അര്‍ഹത സംബന്ധിച്ച്‌ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍, വരുമാന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച റവന്യു ഉദ്യോഗസ്ഥര്‍, പെന്‍ഷന്‍ അനുവദിച്ചു നല്‍കിയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണത്തിനും കടുത്ത നടപടിക്കും നിര്‍ദേശിച്ചിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന തുടര്‍നടപടികള്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യാനും ധനവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണ പുരോഗതി ഓരോ മാസവും വിലയിരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടക്കല്‍ നഗരസഭയിലെ ഏഴാം വാര...

ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച്ച പറ്റി; ക്ഷേമപെൻഷൻ വിവാദത്തില്‍ കോട്ടയ്ക്കല്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍

KOTTAKKAL
28 പേരുടെ പെൻഷൻ റദ്ദാക്കിയെന്നും എന്തെങ്കിലും ക്രമക്കേട് നടത്തിയാല്‍ ഉടൻ നടപടി സ്വീകരിക്കുമെന്നും കോട്ടയ്ക്കല്‍ നഗരസഭ ചെയർപേഴ്സണ്‍ ഡോ ഹനീഷ. കോട്ടയ്ക്കല്‍ നഗരസഭയില്‍ ഒട്ടേറെ പെൻഷൻ ഗുണഭോക്താക്കളുണ്ട്. കോട്ടയ്ക്കല്‍ നഗരസഭയ്ക്ക് കീഴില്‍ വരുന്ന എട്ടാം വാർഡില്‍ മാത്രം 38 പേരാണ് ക്ഷേമ പെൻഷൻ വാങ്ങുന്നത്.സാമൂഹിക സുരക്ഷാ പെൻഷൻ കൃത്യമായ മാനദണ്ഡങ്ങളോടെയാണ് കൊടുക്കുന്നതെന്നും 2023-ന് ശേഷം ഇത് വിലയിരുത്താനായി വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിർബന്ധപൂർവ്വം ആവശ്യപ്പെട്ടിരുന്നുവെന്നും ചെയർപേഴ്സണ്‍ പറഞ്ഞു. എന്തുകൊണ്ട് ഈ പാളിച്ച വന്നുവെന്ന് കൃത്യമായി പരിശോധിക്കും. ചിലപ്പോള്‍ പെൻഷൻ അപേക്ഷിക്കുന്ന സമയത്ത് വീട് വളരെ ചെറുതായിരിക്കാം പിന്നീട് വലുതാക്കിയതാവാം. എന്തെങ്കിലും രീതിയില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ പെൻഷൻ തിരിച്ചുവാങ്ങുന്നതുള്‍പ്പെടെയുള്ള തുടർനടപടികള്‍ സ്വീകരിക്കുമെന്നാണ് ജനങ്ങളോട് പറയാനുള്ളത്. - ചെ...

വാടകയിലുള്ള ജി എസ് ടി: കേന്ദ്ര ധനമന്ത്രിയെ സന്ദർശിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി.

NATIONAL NEWS
ചെറുകിട വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്ന വാടകയിന്മേലുള്ള ജിഎസ്ടി നയം പുന പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി കൊടിക്കുന്നിൽ സുരേഷ് എംപി. കേരളത്തിലെ ചെറുകിട വ്യാപാരികൾ, അടുത്തിടെ കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ പങ്കാളിത്തമുള്ള ജി എസ് ടി കൗൺസിലിന്റെ തീരുമാനപ്രകാരം  വാടകയിൻമേൽ ജി എസ് ടി ഏർപ്പെടുത്തിയ നടപടി പിൻവലിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ചിരുന്നതായും ഇതു സംബന്ധിച്ച് അപ്പോൾ തന്നെ മന്ത്രിക്ക് നിവേദനവും നൽകിയിരുന്നതായി കൊടിക്കുന്നിൽ പറഞ്ഞു . കഴിഞ്ഞദിവസം  ഇത് സംബന്ധിച്ചിട്ടുള്ള മറുപടി ധനകാര്യവകുപ്പ് സഹമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭ്യമായി. മറുപടിയിൽ  ചെറുകിട വ്യാപാരികളുടെ വാടകയിലുള്ള ജി എസ് ടി തീരുമാനം സംബന്ധിച്ച് പുനർചിന്തനം നടത്തുന്നതിനായി തുടർന്നുവരുന്ന കൗൺസിൽ യോഗത്തിൽ പരിഗണിക്കാം ...

ജ്വലറി ഉടമയെ കാറിടിച്ച് വീഴ്ത്തി സ്വർണ കവർച്ച; ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അർജുൻ അറസ്റ്റിൽ

CRIME NEWS
പെരിന്തൽമണ്ണ ജ്വല്ലറി ഉടമകളെ ആക്രമിച്ച് സ്വർണം കവർന്ന സംഭവത്തിൽ പിടിയിലായ 13 പ്രതികളിൽ വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കാറിലുണ്ടായിരുന്ന ഡ്രൈവറും. തൃശൂർ പാട്ടുരായ്ക്കൽ സ്വദേശി കുറിയേടത്ത് മനയിൽ അർജുൻ (28) ആണ് പിടിയിലായത്. 21 ന് രാത്രി എട്ടരയോടെ പെരിന്തൽമണ്ണയിൽ കടയടച്ച് വീട്ടിലേക്ക് സ്‌കൂട്ടറിൽ പോവുകയായിരുന്ന കെ.എം.ജ്വല്ലറി ഉടമകളായ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും കാറിടിപ്പിച്ച് മാരകമായി പരുക്കേൽപിച്ച് സ്വർണം കവർന്നെന്നാണ് കേസ്.കവർച്ച നടത്തി സ്വർണവുമായെത്തിയ സംഘത്തിലെ 4 പേരെ ചെർപ്പുളശ്ശേരിയിൽനിന്ന് മറ്റൊരു വാഹനത്തിൽ കേസിലെ മറ്റൊരു പ്രതിയായ മിഥുന്റെ വീട്ടിലെത്തിച്ചത് അർജുനാണ്. പിടിയിലായ സംഘാംഗങ്ങളിൽ നിന്ന് വിവിധ സ്ഥലങ്ങളിൽ നിന്നായി 1.723 കിലോ സ്വർണവും സ്വർണം വിറ്റുകിട്ടിയ 3,27,9500 രൂപയും പൊലീസ് പിടിച്ചെടുത്തിരുന്നു. കൂത്തുപറമ്പ് പത്തായക്കുന്ന് പാട്ടിയം സ്വദേശികള...

ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവം; ഹോട്ടല്‍ നടത്തിപ്പുകാര്‍ അറസ്റ്റില്‍

LOCAL NEWS, THRISSUR
ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തില്‍ ഹോട്ടല്‍ നടത്തിപ്പുകാർ അറസ്റ്റില്‍. സെയിൻ ഹോട്ടല്‍ നടത്തിപ്പുകാരായ കയ്പമംഗലം സ്വദേശി ചമ്മിണിയില്‍ വീട്ടില്‍ റഫീക്ക് (51), കാട്ടൂർ പൊഞ്ഞനം സ്വദേശി ചിറക്കുഴി വീട്ടില്‍ അസ്ഫീർ (44) എന്നിവരെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മെയ് 25ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. പെരിഞ്ഞനം കുറ്റിലക്കടവ് രായംമരക്കാർ വീട്ടില്‍ ഉസൈബയാണ് വിഷബാധയേറ്റ് മരിച്ചത്. 250 ഓളം പേർക്കാണ് അന്ന് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിനുശേഷം പൊലീസും ആരോഗ്യവിഭാഗവും ചേർന്ന് ഹോട്ടല്‍ അടപ്പിക്കുകയും നടത്തിപ്പുകാർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. മുൻകൂർ ജാമ്യത്തിന് ശ്രമിച്ച പ്രതികളോട് അന്വേഷണ ഉദ്യോഗസ്ഥർ മുൻപാകെ കീഴടങ്ങാൻ കോടതി നിർദേശിക്കുകയായിരുന്നു. ഇത് പ്രകാരം രണ്ട് പേരും കയ്പമംഗലം പൊലീസില്‍ കീഴടങ്ങുകയായിരുന്നു. അറസ്റ്റ് ...

തൊപ്പി ഒളിവില്‍

ERANANKULAM, LOCAL NEWS
താമസ സ്ഥലത്തുനിന്ന് രാസലഹരി പിടിച്ചെടുത്തതിന് പിന്നാലെ യൂട്യൂബര്‍ തൊപ്പി (നിഹാദ്) ഒളിവില്‍. പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നിഹാദ് ഒളിവില്‍ പോയത്. ഇയാള്‍ മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചു. നിഹാദിനൊപ്പം സുഹൃത്തുക്കളായ മൂന്ന് യുവതികളും മുന്‍കൂര്‍ ജാമ്യം തേടി. ജാമ്യഹര്‍ജി നാളെ കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് നിഹാദിന്റെ തമ്മനത്തെ താമസ സ്ഥലത്തു നിന്ന് രാസലഹരിയായ എംഡിഎംഎ പിടികൂടിയത്. ഇതിന് പിന്നാലെ നിഹാദിനെതിരെ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നിഹാദിന്റെ മൂന്ന് സുഹൃത്തുക്കളെയും പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. ഇതിന് തൊട്ടുപിന്നാലെയാണ് നിഹാദും സുഹൃത്തുക്കളും ഒളിവില്‍ പോയത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വനിത ലീഗ് സംസ്ഥാന ട്രഷറര്‍ പി പി നസീമ അന്തരിച്ചു

MARANAM
കാഞ്ഞങ്ങാട്: വനിത ലീഗ് സംസ്ഥാന ട്രഷറര്‍ പി പി നസീമ(50) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാഞ്ഞങ്ങാട് ഇക്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായിരുന്നു. അജാനൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. വനിത ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റായും നസീമ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭര്‍ത്താവ്: മുഹമ്മദ് കുഞ്ഞി. മക്കള്‍: മന്‍സൂര്‍( വിദ്യാര്‍ത്ഥി), നസ്രി. മരുമകന്‍: നൗഷാദ്. സഹോദരങ്ങള്‍: സലാം, നാസര്‍, ബഷീര്‍, മറിയം, സഫിയ, നഫീസ, മൈമുന, പരേതനായ കുഞ്ഞബ്ദുള്ള. മയ്യിത്ത് നിസ്‌കാരം രാത്രി ഒമ്പത് മണിക്ക് കൊളവയല്‍ ജുമാ മസ്ജിദില്‍. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പടയപ്പയ്ക്ക് മുന്നിൽ കുട്ടികളുമായെത്തിയ സ്കൂൾ ബസ്; ആന പാഞ്ഞടുത്തു, കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

LOCAL NEWS, WAYANAD
ഇടുക്കി: വിദ്യാർത്ഥികളുമായി എത്തിയ സ്കൂൾ ബസ് പടയപ്പയ്ക്ക് മുൻപിൽപ്പെട്ടു. ഇടുക്കിയിലെ നെറ്റിമേടിനും കുറ്റിയാർ വാലിക്കും ഇടയിൽ ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. സ്കൂൾ വിട്ട് വരുന്നതിനിടെ ബസ് പടയപ്പയുടെ മുന്നിൽ പെടുകയായിരുന്നു. ആനയെ കണ്ടതോടെ സ്കൂൾ ബസ് നിർത്തിയിട്ടു. എന്നാൽ ബസിന് നേരെ പടയപ്പ പാഞ്ഞടുത്തു. ഈ സമയത്ത് കുട്ടികൾ ഭീതിയോടെ നിലവിളിച്ചു. പിന്നീട് ബസ് പിറകോട്ടെടുത്താണ് ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഈ സമയത്ത് ഒരു ബൈക്ക് യാത്രക്കാരനും കാട്ടാനയുടെ മുന്നിൽപ്പെട്ടിരുന്നു. അയാൾ ബൈക്ക് പിറകോട്ടെടുത്തതോടെ താഴെ വീഴുകയും ചെയ്തു. ഈ പ്രദേശത്ത് നേരത്തെ തന്നെ പടയപ്പയുടെ സാന്നിധ്യമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ജനവാസ മേഖലയിൽ ഇറങ്ങി വലിയ നാശനഷ്ടം വിതച്ച പടയപ്പയെ വനപാലകർ നിരീക്ഷിച്ചു വരികയായിരുന്നു. അതേസമയം, പടയപ്പ ആരേയും ആക്രമിച്ചിട്ടില്ലെന്നാണ് വിവരം. സംഭവത്തെ തുടർന്ന് പ്രദേശത്ത് ആർആർ...

ഗുരുവായൂരിലെ മാലമോഷണ പരമ്ബര: താനൂർ സ്വദേശി അറസ്റ്റില്‍

LOCAL NEWS, THRISSUR
റെയില്‍വേ സ്റ്റേഷൻ കേന്ദ്രീകരിച്ച്‌ ആഭരണ മോഷണ പരമ്ബര നടത്തിയയാള്‍ അറസ്റ്റില്‍. താനൂർ സ്വദേശി രാമനാട്ടുകരയില്‍ താമസിക്കുന്ന മൂർക്കാടൻ പ്രദീപിനെയാണ് (45) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറിലാണ് മോഷണ പരമ്ബരയുടെ തുടക്കം. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കൊല്ലം ഓച്ചിറ സ്വദേശിനി രത്‌നമ്മയുടെ (63) രണ്ടര പവന്‍ വരുന്ന മാല റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ പൊട്ടിച്ചെടുത്തു. അന്നുതന്നെ സ്‌റ്റേഷന് കിഴക്ക് താമസിക്കുന്ന കൈപ്പട ഉഷയുടെ രണ്ടുപവന്റെ മാലയും പൊട്ടിച്ചു. കുറച്ച്‌ ദിവസത്തിന് ശേഷം തിരുവെങ്കിടത്തുള്ള സച്ചിദാനന്ദന്റെ വീടിന്റെ ഓടിളക്കി അകത്തുകയറിയെങ്കിലും ഒന്നും മോഷ്ടിക്കാനായില്ല. അന്നുതന്നെ കൊല്ലം സ്വദേശിനി സീതാലക്ഷ്മിയുടെ (62) ഒന്നേമുക്കാല്‍ പവന്റെ മാല പൊട്ടിച്ചു. നവംബർ രണ്ടിന് റെയില്‍വേ സ്റ്റേഷൻ പരിസരത്തുള്ള ചീരേടത്ത് സന്തോഷ്‌കുമാറിന്റെ വീട്ടിലെ ബൈക്ക് മോഷ്ടിച്ചു. ഇത് വ...

സ്കൂൾ കലോത്സവത്തിനിടെ മേക്കപ്പ് ആർട്ടിസ്റ്റ് കുഴഞ്ഞു വീണ് മരിച്ചു

MALAPPURAM
കോട്ടക്കൽ: മലപ്പുറം ജില്ല സ്കൂൾ കലോത്സവത്തിനിടെ കുഴഞ്ഞുവീണ മേക്കപ്പ് ആർട്ടിസ്റ്റ് മരിച്ചു. എറണാകുളം നോർത്ത് കൈതാരം ആലക്കട റോഡ് പ്രശാന്ത് നിവാസിൽ മണപ്പിള്ളിൽ എൻ.വി. ഗോപി (78) ആണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ ഒമ്പതോടെയാണ് സംഭവം. കോട്ടക്കൽ രാജാസ് ഹയർസെക്കൻഡറി സ്കൂളിലായിരുന്നു ജില്ലാ സ്കൂൾ കലോത്സവം. ചവിട്ടുനാടക മത്സരത്തിനായി പൊന്നാനി വിജയമാത ഹൈസ്കൂൾ വിദ്യാർഥികൾക്ക് മേക്കപ്പ് ഇട്ടുകൊടുക്കുകയായിരുന്നു ഇദ്ദേഹം. ഒരു കുട്ടിയുടേത് പൂർത്തിയാക്കി രണ്ടാമത്തെ കുട്ടിക്ക് മേക്കപ്പ് ഇട്ടു കൊടുക്കുന്നതിനിടെ ശാരീരികാസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ കലോത്സവ നഗരിയിലെ മെഡിക്കൽ ടീം പരിശോധിച്ചു. തുടർന്ന് കോട്ടക്കൽ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നോർത്ത് പറവൂർ ഗോതുരുത്തിലെ ചവിട്ടുനാടക പരിശീലകൻ തമ്പി പയ്യമ്പിള്ളിയുടെ സംഘത്തിലെ മേക്ക് അപ്പ് ആർട്ടിസ്റ്റ് ആണ് ഗോപി. എറണാകുളത്തുനിന്ന് പുലർച്ചെ മൂന്നരയേടെ പ...

MTN NEWS CHANNEL

Exit mobile version