കോട്ടക്കൽ: ചങ്കുവെട്ടിയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഊരകം കല്ലേങ്ങൽപടി സ്വദേശി മരണപ്പെട്ടു. ആലിപ്പറമ്പിൽ തെങ്ങിൽ പരേതനായ കുഞ്ഞലവിയുടെ മകൻ മുഹമ്മദ് (60) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കോട്ടക്കൽ ചങ്കുവെട്ടിയിൽ വെച്ച് ഇന്നോവ കാർ ഇടിച്ചാണ് അപകടം. രാത്രി ജോലി കഴിഞ്ഞ് പുലർച്ചെ മടങ്ങാനിരിക്കെയാണു അപകടം. മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നിസ്കാരം ഇന്ന് രാത്രി 8:30 ന് കുറ്റാളൂർ മാതൊടു പള്ളിയിൽ
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com