കോട്ടക്കൽ അതിരുമടയിൽ വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു. കൊണ്ടോട്ടി കിഴിശ്ശേരി കുഴിഞ്ഞൊളം പാറമ്മൽ സ്വദേശി കാക്കകണ്ടി വീട്ടിൽ കെ പി ബഷീർ എന്നയാളാണ് മരിച്ചത്. ഭാര്യ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ആണ്. ഇന്ന് രാവിലെയാണ് അപകടം. മകളുടെ അടുത്തേക്ക് ഭാര്യയോടൊപ്പം സ്‌കൂട്ടറിൽ പോയതായിരുന്നു ഇവർ. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവുമായി ഇവരുടെ സ്‌കൂട്ടർ കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ബഷീറിന്റെ ജീവൻ രക്ഷിക്കാനായില്ല. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com
