ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ചുങ്കത്തറ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കാട്ടുമുണ്ട തിരുവാലി റോഡിൽ പൂവ്വത്തിക്കുന്നിൽഇന്ന് രാവിലെ 9.10 തോടെയാണ് ബൈക്കും ജീപ്പും കൂട്ടി ഇടിച്ച് യുവാവ് മരിച്ചത്. ചുങ്കത്തറ ടൗണിലെ വെള്ളാരംപ്ര റഫീഖിന്റെ മകൻ ആദിൽ എന്ന 22 കാരനാണ് മരിച്ചത്. ഇൻഡസ്ട്രീസ് ജോലി കാരനായ ആദിൽ ഇന്ന് പണി ഇല്ലാത്തതിനാൽ വീട്ടിലേക്ക് മടങ്ങു പ്പോഴാണ് അപകടത്തിൽപ്പെട്ടത്. ജോലി സ്ഥലത്ത് വൈദ്യുതി ഇല്ലാത്തതിനാൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. നാട്ടുകാർ ഉടൻ അപകടത്തിൽപ്പെട്ട യുവാവിനെ നിലമ്പൂർ ഗവ: ജില്ല ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com