Monday, March 2News That Matters

വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു; ഏഴാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

കിഴക്കോത്ത്: കച്ചേരിമുക്കിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റതിനെ തുടർന്ന് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു. മടവൂർ എ.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ തൻഹ (12) ആണ് മരിച്ചത്.​കച്ചേരിമുക്കിന് സമീപമുള്ള വീടിന് അടുത്തുള്ള ഇലക്ട്രിക് ലൈനിൽ കുട്ടി അബദ്ധത്തിൽ തട്ടിയതാണ് അപകടത്തിന് കാരണമായത്. ഷോക്കേറ്റ ഉടൻ തന്നെ തൻഹയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൻഹയുടെ അപ്രതീക്ഷിത വേർപാടിൽ നാടും വിദ്യാലയവും ഒന്നടങ്കം കണ്ണീരിലായിരിക്കുകയാണ്. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version