Saturday, April 18News That Matters

Month: July 2025

സ്‌കൂൾ സമയമാറ്റത്തിൽ വിദ്യാഭ്യാസമന്ത്രിക്കെതിരെ ജിഫ്രി മുത്തു കോയ തങ്ങൾ.

KERALA NEWS
സ്‌കൂൾ സമയമാറ്റത്തിൽ വിദ്യാഭ്യാസമന്ത്രിക്കെതിരെ ജിഫ്രി മുത്തു കോയ തങ്ങൾ. സ്കൂൾ സമയമാറ്റത്തിൽ മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകിയിട്ടുണ്ട്. മറുപടി നൽകേണ്ടത് സർക്കാരാണ്. മാന്യമായ തീരുമാനം ഉണ്ടാകണമെന്നും തങ്ങൾ വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രിയുടെ ശൈലി ശരിയല്ല. ഏതെങ്കിലും മതസമുദായത്തെ അവഗണിക്കരുത്. മന്ത്രിയുടെ മറുപടി മാന്യമായിരിക്കണം. ചർച്ചയ്ക്ക് തയ്യാറാകണം. വാശി പിടിക്കുന്ന സമീപനം ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു. മദ്രസ സമയം മാറ്റാൻ പറ്റില്ല. മദ്രസ പഠനത്തിന് വേറെ സമയം എങ്ങനെ കണ്ടെത്താനാണ്. മത പഠനത്തിന് മറ്റൊരു സമയം കണ്ടെത്തണമെന്ന മന്ത്രിയുടെ നിർദേശത്തിന് ആകെ 24 മണിക്കൂർ അല്ലേയുള്ളൂ എന്നായിരുന്നു തങ്ങളുടെ മറുപടി. വിദ്യാഭ്യാസ മന്ത്രി അങ്ങനെ പറയരുതായിരുന്നു. ആലോചിച്ച് ചെയ്യാം എന്നായിരുന്നു മറുപടി നൽകേണ്ടത്. ഉറങ്ങുന്ന സമയത്ത് മദ്രസ പഠനം നടക്കുമോ?. സ്കൂൾ സമയമാറ്റം എല്ലാർക്കും കണ്ടെത്താമല്ലോ. വലിയ...

കുടുംബശ്രീ CDSകള്‍ ഐ.എസ്.ഒ നിലവാരത്തിലേക്ക്: ജില്ലാതല ഡോക്യൂമെന്റേഷന്‍ പരിശീലനം സംഘടിപ്പിച്ചു

MALAPPURAM
കുടുംബശ്രീ സി.ഡി.എസുകളെ ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് മുന്നോടിയായുള്ള ജില്ലാതല ഡോക്യുമെന്റേഷന്‍ പരിശീലനം പെരിന്തല്‍മണ്ണ നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. കുടുംബശ്രീയും കിലയും (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ ) ചേര്‍ന്ന് സംഘടിപ്പിച്ച പരിശീലന പരിപാടി പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.ഷാജി ഉദ്ഘാടനം ചെയ്തു. സി.ഡി.എസുകളില്‍ ഡോക്യുമെന്റേഷന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട മാര്‍ഗ്ഗരേഖകള്‍, ചെയ്യേണ്ട രീതി തുടങ്ങിയ കാര്യങ്ങളും എസ്.ഒ.പി (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍) സംബന്ധിച്ചും സെമിനാറില്‍ പരിശീലനം നല്‍കി. നിലവില്‍ ജില്ലയില്‍ 58 ഗ്രാമ സിഡിഎസുകളേയും 2 നഗര സി.ഡി.എസുകളേയുമാണ് ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. തെരഞ്ഞെടുത്ത സി.ഡി.എസു കളിലെ ചെയര്‍പേഴ്‌സണ്‍മാര്‍ക്കും, അക്കൗണ്ടന്റ്മാര്‍ക്കും ബി.സി മാര്‍ക്...

ചെട്ടിയാൻകിണർ ഗവ. ഹൈസ്കൂൾ ജനസംഖ്യ ദിനം ആചരിച്ചു.

TIRURANGADI
ചെട്ടിയാൻകിണർ ഗവ. ഹൈസ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ജനസംഖ്യ ദിനം ആചരിച്ചു. ക്വിസ് മത്സരം, ബോധവൽക്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റഫീഖ് വേങ്ങര ബോധ വൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. ക്വിസ് മത്സരത്തിൽ എം.കെ ഫാത്തിമ തസ്നീം , സി. ഹനൂന, ജെ.ബി ശ്രീ വിഷ്ണു എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി ഫാസിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അസൈനാർ എടരിക്കോട് സ്വാഗതവും ധനേഷ് മാസ്റ്റർ നന്ദിയും പറഞ്ഞു....

കളഞ്ഞു കിട്ടിയ രണ്ടര പവൻ സ്വർണ്ണത്താലിമാല ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് അധ്യാപകമാർ

VENGARA
കളഞ്ഞു കിട്ടിയ രണ്ടര പവൻ സ്വർണ്ണത്താലിമാല ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് അധ്യാപകമാർ കൂടെ വേങ്ങര പോലീസും. വേങ്ങര GMVHSS സ്കൂളിലെ അധ്യാപകരായ ലീന, ബിന്ദു എന്നിവർക്കാണ് കഴിഞ്ഞ ദിവസം വേങ്ങര ബസ് സ്റ്റാൻ്റിലെ കൂൾബാറിൽ നിന്ന് താലിമാല കളഞ്ഞു കിട്ടിയത്. ഉടമയെ തിരിച്ചറിയാത്തതിനെ തുടർന്ന് ഇരുവരും ചേർന്ന് ആഭരണം പൊലിസിൽ ഏൽപ്പിക്കുകയായിരുന്നു. പൊലിസ് നടത്തിയ അന്വേഷണത്തിൽ താലി ചെയിൻ ശൈലജയുടേതാണന്ന് തിരിച്ചറിയുകയും മാല പൊലിസ് സ്റ്റേഷനിൽ വച്ച് ഉടമക്ക് കൈമാറുകയുമായിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...

ഖുർആൻ മുഴുവൻ മനപ്പാഠമാക്കി 13വയസ്സുകാരിഷംനാ മോൾ

VENGARA
വേങ്ങര: മനാറുൽ ഹുദാ അറബിക്കോളേജ് ക്യാമ്പസിൽ സ്സാദ് ഖുർആൻ അക്കാദമി യുടെ കീഴിൽ 2023 ജൂൺ മാസം തുടക്കം കുറിച്ച സ്സാദ് ദാറുൽ ബനാത്ത് & ഖുർആൻ അക്കാദമിയിൽ പഠിക്കുന്ന വളാഞ്ചേരി വെണ്ടല്ലൂർ സ്വദേശി അബ്ദുറഷീദ് ഷമീന ദമ്പതികളുടെ മകളും ഊരകം എം യു എച്ച് എസ് എസ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായ ഷംന മോളാണ് പരിശുദ്ധ ഖുർആൻ പൂർണമായും മനപ്പാഠമാക്കിയത്. 24 മാസം കൊണ്ട് തന്നെ ഷംന വിശുദ്ധ ക്വുർആൻ മുഴുവനായും മനഃപ്പാഠമാക്കി. വിദ്യാത്ഥിനിയുടെ നിശ്ചയദാർഢ്യം, മാതാപിതാക്കളുടെ പ്രാർത്ഥന, വേണ്ടപ്പെട്ടവരുടെ സഹായങ്ങൾ, അധ്യാപകരുടെ അധ്വാനം,അതിലുപരി അല്ലാഹുവിന്റെ അനുഗ്രഹം എല്ലാം ഈ മികച്ച നേട്ടം കൈവരിക്കാൻ ഷംനക്ക് ഏറെ തുണയായി. ഇക്കഴിഞ്ഞ വർഷം തിരുവനന്തപുരം സ്വദേശി അനസ്‌ബിൻ ത്വാഹ, എടപ്പാൾ സ്വദേശി ഷാഹിക്ക് എന്നീകുട്ടികൾ ഖുർആൻ മനപ്പാഠമാക്കിക്കൊണ്ട് അഫിളായിരുന്നു....

മഞ്ചേരി ടൗണ്‍ ലയന്‍സ് ക്ലബ്ബ് സ്ഥാനാരോഹണവും കുടുംബ സംഗമവും

MALAPPURAM
മഞ്ചേരി ടൗണ്‍ ലൈന്‍സ് ക്ലബ്ബിന്റെ പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും മലബാര്‍ ഹെറിറ്റേജില്‍ നടന്നു. കെ എം വിബിന്‍ (പ്രസിഡന്റ്), കുഞ്ഞന്‍ (സെക്രട്ടറി), മധു ലാകയില്‍ (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. സ്ഥാനാരോഹണ ചടങ്ങ് കെ പി എ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ എം വിബിന്‍ അധ്യക്ഷത വഹിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.പ്രഭുദാസ് മുഖ്യാതിഥിയായി. സ്ഥാനാരോഹണ ചടങ്ങിന് പ്രോഗ്രാം കോ ഓഡിനേറ്റര്‍ വിജയരാജ് നേതൃത്വം നല്‍കി. ജി എല്‍ ടി കോ ഓഡിനേറ്റര്‍ ജയരാജ്,ഐ പി പി മനോജ് കുമാര്‍, എം സി അജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിന്റെ ഭാഗമായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് 25 ഐ വി സ്റ്റാന്‍ഡുകളും തൃക്കലങ്ങോട് പെയിന്‍ ആന്റ് പാലിയേറ്റീവിലേക്ക് വാക്കറുകളും സംഭാവന നല്‍കി. തുടര്‍ന്ന് കുട്ടികളുടെ നൃത്ത,സംഗീത പരിപാടികളും അരങ്ങേറി....

കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

Accident
കോഴിക്കോട്: കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ബാലുശേരി വട്ടോളി സ്വദേശി അശ്വിൻ മോഹൻ (30) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ കക്കയം പഞ്ചവടി പാലത്തിന് സമീപം ഉച്ചക്ക് 2 മണിക്ക് ശേഷം കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെടുകയായിരുന്നു. ഏകദേശം ഒരു കിലോമീറ്റർ അകലെ നിന്ന് രാവിലെ 11.15 ഓടെ എൻഡിആർഎഫ്, ഫയർഫോഴ്സ്, സന്നദ്ധ റക്സ ടീം, നാട്ടുകാർ പോലിസ് എന്നിവരുടെ സംയുക്ത തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ...

മദ്രസയുടെ സമയം മാറ്റുകയാണ് വേണ്ടത്; സമസ്തയുടെ ആവശ്യത്തിന് വഴങ്ങില്ല: മന്ത്രി വി ശിവന്‍കുട്ടി

LOCAL NEWS
തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റത്തിനെതിരെ സമരത്തിനിറങ്ങുന്ന സമസ്തക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സമരം ജനാധിപത്യ വിരുദ്ധമാണെന്നും സര്‍ക്കാരിനെ ഭീഷണപ്പെടുത്തുന്ന രീതിയാണ് സമസ്ത സ്വീകരിക്കുന്നതെന്നും മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. സമസ്തയുമായി ചര്‍ച്ചയ്ക്കില്ല. കോടതി പറഞ്ഞിട്ടാണ് സമയമാറ്റം. അതിനാല്‍ എതിര്‍പ്പുണ്ടെങ്കില്‍ കോടതിയെയാണ് സമീപിക്കേണ്ടത്. മത സംഘടനകള്‍ വിദ്യാഭ്യാസ രംഗത്ത് അനാവശ്യമായി ഇടപെടുന്നത് അംഗീകരിക്കാനാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. 'സര്‍ക്കാര്‍ ഒരു തീരുമാനം എടുക്കുമ്പോള്‍ എല്ലാ കുട്ടികളെയും ബാധിക്കുന്ന തരത്തിലേ എടുക്കാന്‍ പറ്റുകയുള്ളു. ഏതെങ്കിലും ഒരുവിഭാഗത്തിന് വേണ്ടി പരീക്ഷ മാറ്റിവയ്ക്കുക, ക്ലാസ് ടൈം മാറ്റിവയ്ക്കുക, പ്രത്യേകം അവധി നല്‍കുകയെന്നത് തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സര്‍ക്കാരിന് ചെയ്യാനാവില്ല. ഈ ആവശ്യം ജനാധ...

മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു

Accident
കോട്ടയം: ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു. അരുവിത്തുറ കൊണ്ടൂര്‍ പാലാത്ത് ജിമ്മിയുടെയും അനുവിന്റെയും മകളാണ് ഐറിന്‍ ജിമ്മി (18) ആണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീടിനു പുറകുവശത്തെ കടവില്‍ സഹോദരിയ്‌ക്കൊപ്പം കുളിക്കാനിറങ്ങിയ ഐറിന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഫയര്‍ഫോഴ്സ്, എമര്‍ജന്‍സി ടീം, റെസ്‌ക്യൂ ഫോഴ്സ്, നന്മകൂട്ടം പ്രവര്‍ത്തകര്‍ എന്നിവര്‍ രക്ഷപ്പെടുത്തി ഈരാറ്റുപേട്ട സണ്‍റൈസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥി എഡ്വിന്‍, പ്ലസ്ടു വിദ്യാഥിനിയായ മെറിന്‍ എന്നിവര്‍ സഹോദരങ്ങള്‍....

സ്കൂള്‍ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍

CRIME NEWS
ആലപ്പുഴ: ചെന്നിത്തല നവോദയ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂള്‍ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറാട്ടുപുഴ സ്വദേശി നേഹയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറാം ക്ലാസ് മുതല്‍ നേഹ നവോദയ വിദ്യാലയത്തിലാണ് പഠിക്കുന്നത്. ഇന്ന് പുലർച്ചെയാണ് ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയില്‍ നേഹയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടി ആരംഭിച്ചിട്ടുണ്ട്. നേഹയുടെ ഹോസ്റ്റല്‍ മുറിയടക്കം പൊലീസ് പരിശോധിക്കുകയാണ്....

പങ്ങിണിക്കാടൻ സൈതാലി ഹാജി മരണപ്പെട്ടു.

MARANAM
ക്ലാരി: ഓട്ടുപാറപ്പുറം സ്വദേശി പരേതനായ പങ്ങിണിക്കാടൻ കുഞ്ഞി മൊയ്‌ദീൻ മൊല്ല ഹാജി എന്നവരുടെ മകൻ പങ്ങിണിക്കാടൻ സൈതാലി ഹാജി (90) എന്നവർ മരണപ്പെട്ടു. സഹോദരങ്ങൾ : ക്ലാരി മഹ്മൂദ് ബാഖവി, കുഞ്ഞഹമ്മദ് ഹാജി. ഹൈദ്രു ഹാജി, കുഞ്ഞു ഫൈസി, അബ്ദുറഹ്മാൻ മുൻഷി. ഭാര്യ : കദീജ ഹജ്ജുമ്മ,മക്കൾ : അബ്ദുൽ റഷീദ് ഹാജി, അബ്ദുൽ നാസർ അൻവരി, അബ്ദുൽ മാലിക് ഹുദവി, മൊയ്‌ദീൻ നിസാമി. ഫാത്തിമ സുഹറ, താഹിറ, നസീറാമോൾ, ജുവൈറിയ,മയ്യിത്ത് നിസ്കാരം വൈകുന്നേരം 3:00 മണിക്ക് ക്ലാരി ചെനക്കൽ ജുമാ മസ്ജിദിൽ....

ഇന്ന് സംസ്ഥാന വ്യാപക SFI വിദ്യാഭ്യാസ ബന്ദ്

KERALA NEWS
ആര്‍എസ്‌എസ് ഭാരതാംബ ചിത്ര വിവാദത്തില്‍ കേരള സര്‍വകലാശാലയിലെ പ്രതിസന്ധി രൂക്ഷം. പ്രശ്‌നങ്ങളോട് പ്രതികരിക്കാതെ വൈസ് ചാന്‍സലര്‍. വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. എസ്.എഫ്.ഐയുടെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ഇന്ന്. സര്‍വകലാശാലകള്‍ കാവിവത്കരിക്കാനുള്ള ഗവര്‍ണറുടെ ഇടപെടലുകള്‍ക്കെതിരെയുള്ള സമരത്തില്‍ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 30 പേരെ റിമാന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്കെന്ന് എസ്‌എഫ്‌ഐ അറിയിച്ചു.കേരള സര്‍വകലാശാല വിസിയെ ഇന്നും തടയുമെന്ന് സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദ് പറഞ്ഞു. കേരളത്തിലെ സര്‍വകലാശാലകള്‍ ആര്‍എസ്‌എസിന് അടിയറവ് വെക്കാന്‍ ഗവര്‍ണറും ഗവര്‍ണര്‍ നിയോഗിച്ച വിസിമാരും ശ്രമിക്കുകയാണ്. സര്‍വകലാശാലയില്‍ ഉദ്യോഗസ്ഥരെയും ജോലി ചെയ്യാന്‍ അനുവദിക്കാത്തത് മോഹന്‍കുന്നുമ്മലും സിസ തോമസും അവരെ നിയന്ത്രിക്കുന്ന ഗവര്‍ണറുമാണെന്നും ശിവപ്രസാദ് പറഞ്ഞു. വ്യാഴാഴ്ച കേരള സര്‍വകലാശാലയിലേക്കും ര...

വീഡിയോ വീണ്ടും ഫെയ്സ്ബുക്കിൽ പ്രചരിച്ചതിനെ തുടർന്ന് 3 മുതിർന്ന വിദ്യാർത്ഥികൾക്കെതിരെ പൊലിസ് കേസ്സെടുത്തു.

VENGARA
വേങ്ങര : 6 മാസം മുമ്പ് വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷം.വീഡിയോ വീണ്ടും ഫെയ്സ്ബുക്കിൽ പ്രചരിച്ചതിനെ തുടർന്ന് 3 മുതിർന്ന വിദ്യാർത്ഥികൾക്കെതിരെ പൊലിസ് കേസ്സെടുത്തു. കഴിഞ്ഞ ഡിസംബറിൽ വേങ്ങര ടൗൺ മോഡൽ വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷമാണ് കേസ്സിനിടയാക്കിയത്. 6 മാസം മുമ്പ് ഒരു കൂട്ടം പ്ലസ്ടു വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥികളെ ബസ് സ്റ്റാൻ്റിലും ചാത്തൻകുളത്തുള്ള സ്കൂൾ റോഡിലും വച്ച് തല്ലി പരിക്കേൽപ്പിച്ചിരുന്നു. ഇതിൻ്റെ വീഡിയോ വിദ്യാർത്ഥികൾ തന്നെ അന്ന് വാട്സപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തിരിന്നു. ഇന്നലെ നടന്ന സംഭവമെന്ന് തോന്നിപ്പിക്കുന്ന വിധം കഴിഞ്ഞ ദിവസം അജയനന്നൊരു ഫെയ്സ്ബുക്കുടമ ദൃശ്യങ്ങൾ തൻ്റെ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചതോടെയാണ് സംഭവം ചർച്ചയായത്. നിരവധിയാളുകൾ അടുത്ത് നടന്ന സംഘർഷമെന്ന നിലയിൽ ദൃശ്യങ്ങൾ ഷെയർ ചെയ്യുകയും പലരും വിദ്യാർത്ഥികൾക്കെതിരെ രൂക്ഷമായി പ്രതി...

പുള്ളാട്ട് കുഞ്ഞിമുഹമ്മദ് മരണപ്പെട്ടു.

MARANAM
കണ്ണമംഗലം: തീണ്ടേക്കാട് സ്വദേശി പരേതനായ പുള്ളാട്ട് കുഞ്ഞിതുവിൻറെ മകൻ കുഞ്ഞിമുഹമ്മദ് മരണപ്പെട്ടു. ഭാര്യ: മറിയുമ്മ. മക്കൾ: ശരീഫ്, ഷമീം, സനൂബ്, ഷാനിബ,സാബിത്ത്. മയ്യിത്ത് നമസ്കാരം ഇന്ന് (09/07/2025 ബുധൻ) വൈകുന്നേരം 5:30ന് എടക്കാപറമ്പ് ജുമാമസ്ജിദിൽ.

ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള പ​രി​സ​രം കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ല്‍പ​ന; ഒ​രാ​ള്‍കൂ​ടി അ​റ​സ്റ്റി​ല്‍

MALAPPURAM
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​രി​ലെ കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള പ​രി​സ​രം കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ല്‍പ​ന ന​ട​ത്തി​യ കേ​സി​ല്‍ ഒ​രാ​ളെ​ക്കൂ​ടി കൊ​ണ്ടോ​ട്ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ഴി​ക്കോ​ട് പെ​രു​വ​യ​ല്‍ കാ​യ​ലം ക​ണ്ണാ​ച്ചോ​ത്തു വീ​ട്ടി​ല്‍ അ​ഫ്‌​ലാ​ഹ് (29) ആ​ണ് പി​ടി​യി​ലാ​യ​ത്. മൂ​ന്ന് കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ല്‍ നേ​ര​ത്തെ ഒ​ഡീ​ഷ ന​ഗ​ര്‍ബാ​നാ​പൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ അ​ജി​ത്ത് ജാ​നി (30), ബി​ഗ്‌​നേ​ഷ് ഹ​യാ​ല്‍ (32) എ​ന്നി​വ​ര്‍ പി​ടി​യി​ലാ​യി​രു​ന്നു. ഇ​തോ​ടെ ഈ ​കേ​സി​ല്‍ അ​റ​സ്റ്റി​ലാ​കു​ന്ന​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. ര​ണ്ടു​മാ​സം മു​മ്പ് ക​രി​പ്പൂ​രി​ന​ടു​ത്ത് കൊ​ള​ത്തൂ​ര്‍ ജ​ങ്ഷ​നി​ല്‍ ഡാ​ന്‍സാ​ഫ് ടീ​മാ​ണ് മൂ​ന്നു​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ പി​ടി​കൂ​ടി​യി​രു​ന്ന​ത്. ഒ​ഡീ​ഷ​യി​ല്‍നി​ന്ന് ക​ഞ്ചാ​വെ​ത്തി​ച്ച സ...

നിയന്ത്രണം വിട്ട ലോ റിക്കടിയിൽപ്പെട്ട് ഡ്രൈവർ മരിച്ചു

Accident
കണ്ണമംഗലം: നിയന്ത്രണം വിട്ട ലോ റിക്കടിയിൽപ്പെട്ട് ഡ്രൈവർ മരിച്ചു. കണ്ണമംഗലം തീണ്ടക്കാട് പരേതനായ പുള്ളാട്ട് കുഞ്ഞീതു ഹാജിയുടെ മകൻ കുഞ്ഞിമുഹമ്മദ് (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെ കണ്ണമംഗലം എടക്കാപറമ്പ്- വാളക്കുട റോഡിലാണ് അപകടം. വട്ടപ്പൊന്ത ഭാഗത്ത് നിന്ന് എം സാൻഡുമായി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഇറങ്ങിയ ശേഷം ഉരുണ്ട ലോറിയിലേക്ക് കയറുന്നതി നിടെയാണ് അപകടമെന്ന് കരുതുന്നു. ലോറി അൽപ്പം മുന്നോട്ട് ഉരുണ്ടശേഷം മരത്തിൽ തങ്ങി നിൽക്കുകയായിരുന്നു. മയ്യിത്ത് പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ട് എടക്കാപറമ്പ് ജുമുഅ മസ്‌ജിദ് ഖബർസ്ഥാ നിൽ ഖബറടക്കി. മാതാവ്: സൈനബ. ഭാര്യ: മറിയുമ്മ. മക്കൾ: ശരീഫ്, ഷെമീം, സനൂബ്, സാനിബ, സാബിത്. മരുമകൾ ഫാത്വിമ....

സൗബിൻ ഷാഹിർ അറസ്റ്റിൽ

KERALA NEWS
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിർ അറസ്റ്റിൽ. ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാം ദിനത്തിലെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് മരട് പൊലീസിന്റെ നടപടി. മൂന്ന് പേരെയും ജാമ്യത്തിൽ വിട്ടയക്കും. ഹൈക്കോടതി നേരത്തെ പ്രതികൾക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു. സൗബിന്‍ ഉൾപ്പടെയുള്ളവർ കേസിൻ്റെ ഭാഗമായി മരട് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. സിനിമയുടെ ലാഭവിഹിതം നല്‍കാന്‍ താന്‍ തയ്യാറാണെന്നും അതിനായി താന്‍ പണം മാറ്റി വച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനെത്തിയ സൗബിൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പരാതിക്കാരന് പണം മുഴുവന്‍ താന്‍ നല്‍കിയതാണ്. എന്നാൽ ലാഭവിഹിതം നൽകിയില്ല. അതിനായി പണം മാറ്റി വെച്ചിരുന്നു. അത് നൽകാനിരിക്കുന്നതിനിടയിലാണ് തനിക്കെതിരായി പരാതിക്കാരന്‍ കേസ് കൊടുത്തതെന്നായിരുന്നു സൗബിൻ്റെ പ്രതികരണം. സിനിമയില്‍ 40 ശതമാനം ലാഭ...

ഇൻസ്പയർ 2025 ബ്രോഷർ പ്രകാശനം ചെയ്തു

GULF NEWS
ദുബായ്: ദുബായ് KMCC തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ ഇൻസ്പയർ 2025 ബ്രോഷർ പ്രകാശനം ചെയ്തു. ദുബായ് KMCC തിരൂരങ്ങാടി മണ്ഡലം കമ്മറ്റിയുടെ "പ്രവാസി സമ്പാദ്യവും സന്തോഷവും" എന്ന ശീർഷകത്തിൽ നടത്തുന്ന INSPIRE 2025 ക്യാമ്പിന്റെ ബ്രോഷർ പ്രകാശനം DARTC - ( Tax - Consultants) CEO - ഇ ദുൽകിഫിലിന് നൽകി തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് വി.സി. സൈതലവി ഉള്ളണം ബ്രോഷർ പ്രകാശനം നിർവഹിച്ചു. ജൂലൈ 12 ശനിയാഴ്ച രാത്രി 7 മണിക്ക് ദുബൈ കെഎംസിസി ഓഫീസൽ വെച്ചു നടക്കുന്ന INSPIRE 2025 -പരിപാടിയിൽ നിക്ഷേപം രംഗത്തെ യുവ സാന്നിധ്യം SEBI രജിസ്റ്റേർഡ് ഫിനാൻഷ്യൽ അഡ്വൈസറും ടാക്സ് എക്സ്പെർട്ടുമായ CA റിൻഷാദ് പങ്കെടുത്ത്‌ വിഷയം അവതരിപ്പിക്കും. ബ്രോഷർ പ്രകാശന ചടങ്ങിൽ കെഎംസിസി ജില്ലാ ഭാരവാഹികളായ ഫൈസൽ തെന്നല, ടിപി സൈതലവി മണ്ഡലം പ്രസിഡന്റ് വിസി സൈതലവി ,ആക്ടിങ് സെക്രട്ടറി ഗഫൂർ കാലടി, വി കെ ജലീൽ തെന്നല , അസീസ് മണമ്മൽ , ഇർഷാദ് കുണ്ടൂർ പങ്കെടുത്ത...

ലോക ജന്തുജന്യ രോഗ ദിനാചരണം ജില്ലാതല ഉദ്ഘാടനം നടന്നു

MALAPPURAM
മലപ്പുറം: പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പ്രതിരോധം ഫലപ്രാപ്തിയിലെത്താന്‍ ഏകോപിത ശ്രമം വേണമെന്ന് മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി. ലോക ജന്തുജന്യ രോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എലിപ്പനി, പേവിഷബാധ, നിപ തുടങ്ങിയ ജന്തുജന്യ രോഗങ്ങള്‍ പ്രധാന ആരോഗ്യ വെല്ലുവിളിയായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇവയ്‌ക്കെതിരെ സാമൂഹ്യ പ്രതിരോധവും അവബോധവും സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ബോധവല്‍ക്കരണ സെമിനാറില്‍ ജന്തുജന്യ രോഗങ്ങള്‍ - നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നതിനെക്കുറിച്ച് ഡി.എം.ഒ ഓഫീസിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി.കെ. സുരേഷ് കുമാര്‍ ക്ലാസ് എടുത്തു. ജില്ലാ സര്‍വേലന്‍സ് ഓഫീസര്‍ ഡോ.സി. ഷുബിന്‍ മുഖ്യ പ്രഭാഷണം നടത്തി. മലപ്പുറം നഗരസഭ ഗസ്റ്റ് ഹൗസ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അധ്യക്ഷയായി. സൂപ്രണ്ട് ഡോ.ക...

തലപ്പാറ വാഹനാപകടത്തിൽ മരണപ്പെട്ട യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി

TIRURANGADI
തലപ്പാറ വാഹനാപകടത്തിൽ മരണപ്പെട്ട യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി തിരൂരങ്ങാടി; തലപ്പാറ കഴിഞ്ഞദിവസം വാഹനപകടത്തിൽ തോട്ടിലേക്ക് വീണ് മരണപ്പെട്ട സഹോദരന്റെ മയ്യത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നിന്ന് പോലീസിന് ഇൻക്വസ്റ്റ് നടപടികൾ കഴിഞ്ഞ് പോസ്റ്റ്മോർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് ബന്ധുക്കൾ കൊണ്ടു പോയി. ഞായറാഴ്ച വൈകിട്ട് 6.30ഓടെ തിരൂരങ്ങാടി തലപ്പാറ കിഴക്കൻ തോടിന്റെ പാലത്തിലാണ് അപകടം നടന്നത് ഇടിയുടെ ആഘാതത്തില്‍ യുവാവ് പാലത്തില്‍ നിന്ന് തോട്ടിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തിങ്കളാഴ്ച രാത്രി 12 മണിവരെ ഫയർഫോഴ്സും സന്നദ്ധ സംഘടനകളും പോലീസും തിരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്തിയില്ല. രാവിലെ തലപ്പാറ മുട്ടിച്ചിറക്കു സമീപം മൃതദേഹം പൊങ്ങുകയായിരുന്നു....

MTN NEWS CHANNEL

Exit mobile version