Saturday, April 18News That Matters

Month: December 2024

തന്തൈ പെരിയാർ സ്മാരകം നാടിന് സമർപ്പിച്ചു; ഉദ്ഘാടനം നിർവഹിച്ച് സ്റ്റാലിനും പിണറായിയും

KOTTAYAM, LOCAL NEWS
വൈക്കം: തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും. പെരിയാർ ഗ്രന്ഥശാലയുടേയും ഉദ്ഘാടനം നടന്നു. കേരള മന്ത്രിമാരായ വി എൻ വാസവനും സജി ചെറിയാനും തമിഴ്നാട് മന്ത്രിമാരായ ദുരൈ മുരുകൻ, ഇ വി വേലു, എം പി സ്വാമിനാഥൻ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് വൈക്കം ബീച്ച് മൈതാനത്ത് നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കും.1985-ൽ കേരള സർക്കാർ വൈക്കം വലിയ കവലയിൽ നൽകിയ 84 സെന്റ് സ്ഥലത്ത് തന്തൈ പെരിയാർ സ്മാരകം പണിയാൻ അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എംജിആർ തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം തമിഴ്‌നാട് മന്ത്രി ഡോ. നാവലർ വി.ആർ. നെടുഞ്ചെഴിയൻ തറക്കല്ലിട്ടു. 1994-ൽ സ്മാരകം അദ്ദേഹം തന്നെ തുറന്നുകൊടുത്തു. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് 8.14 കോടി രൂപ മുതൽമുടക്കിയാണ് തമിഴ...

വിനോദയാത്രാ സംഘത്തിലെ നാല് വിദ്യാർഥിനികൾ മുങ്ങിമരിച്ചു; ആറ് അധ്യാപകർ അറസ്റ്റിൽ

NATIONAL NEWS
ബെംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ മുരുഡേശ്വറിൽ സ്കൂൾ വിനോദയാത്രാ സംഘത്തിലെ നാല് വിദ്യാർഥിനികൾ മുങ്ങിമരിച്ചു. കോലാർ മുളബാഗിലു മൊറാർജി ദേശായി റസിഡൻഷ്യൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ ശ്രാവന്തി, ദീക്ഷ, ലാവണ്യ, ലിപിക (എല്ലാവർക്കും 15 വയസ്സ്) എന്നിവരാണ് മരിച്ചത്. 46 വിദ്യാർത്ഥികളും ആറ് അധ്യാപകരും അടങ്ങുന്ന സംഘം ചൊവ്വാഴ്ചയാണ് മുരുഡേശ്വർ സന്ദർശിച്ചത്. വൈകുന്നേരം 5.30 ഓടെ അധ്യാപകരും വിദ്യാർത്ഥികളും ബീച്ചിലേക്ക് പോയതായി പൊലീസ് പറഞ്ഞു. ലൈഫ് ഗാർഡ് മുന്നറിയിപ്പ് നൽകിയെങ്കിലും അത് വകവയ്ക്കാതെ വിദ്യാർഥിനികൾ കടലിലിറങ്ങുകയായിരുന്നു. ഏഴ് വിദ്യാർഥിനികൾ കടലിൽ മുങ്ങിത്താണു. ഒരാളുടെ മൃതദേഹം ചൊവ്വാഴ്ച വൈകിട്ടും ബാക്കി മൂന്ന് പേരുടെ മൃതദേഹങ്ങൾ ഇന്നലെ രാവിലെയുമാണ് ലഭിച്ചത്. മറ്റ് മൂന്ന് പേരെ ലൈഫ് ഗാർഡും പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് സുരക്ഷിതമായി കരയ്ക്കെത്തിക്കുകയും ആശുപത്രിയിൽ പ്രവേശിപ...

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കാനുള്ള സമയപരിധി ശനിയാഴ്ച അവസാനിക്കും.

NATIONAL NEWS
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കാനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി രണ്ടുദിവസം മാത്രം. ഫീസില്ലാതെ ആധാര്‍കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയുക ഡിസംബര്‍ 14 വരെ മാത്രമാണ്. ഇതിനോടകം തന്നെ നിരവധി തവണയാണ് സൗജന്യമായി ആധാര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി കേന്ദ്രം നീട്ടിയത്. സമയപരിധി ഇനിയും നീട്ടിയില്ലായെങ്കില്‍ ഡിസംബര്‍ 14 ന് ശേഷം വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ ഫീസ് നല്‍കേണ്ടി വരും. മൈആധാര്‍ പോര്‍ട്ടല്‍ വഴി മാത്രമാണ് സൗജന്യ സേവനം ലഭിക്കുക.ആധാര്‍ എടുത്തിട്ട് 10 വര്‍ഷം കഴിഞ്ഞെങ്കില്‍ കാര്‍ഡ് ഉടമകള്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം. പക്ഷേ ഇത് നിര്‍ബന്ധമല്ല. പേര്,വിലാസ്,ജനനതീയതി ,മറ്റ് വിശദാംശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈനായി യുഐഡിഎഐ വെബ്‌സൈറ്റിന്റെ പോര്‍ട്ടലില്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം. അതേസമയ...

ക്രൂരമായ ഫൗള്‍! സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം താരം സാമുവലിനെ നാട്ടിലേക്ക് തിരിച്ചയക്കും,

LOCAL NEWS
സൂപ്പർ സ്റ്റുഡിയോ മലപ്പുറം താരം സാമുവലിനെ ക്ലബ് നാട്ടിലേക്ക് തിരിച്ചയക്കും എന്ന് അസോസിയേഷൻ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസില്‍ നടന്ന മത്സരത്തില്‍ ഉദയ പറമ്ബില്‍ പീടിക താരത്തിനെതിരെ ഒരു പ്രകോപനവും ഇല്ലാതെ നടത്തിയ ഫൗള്‍ വലിയ ചർച്ചയായ സാഹചര്യത്തിലാണ് നടപടി.വീണു കിടക്കുക ആയിരുന്ന ഉദയ പറമ്ബില്‍ പീടിക താരത്തിനെ ബൂട്ടു കൊണ്ട് നെഞ്ചില്‍ ചവിട്ടിയാണ് സാമുവല്‍ കടന്നു പോയത്. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ഒപ്പം ഫുട്ബോള്‍ പ്രേമികള്‍ താരത്തിനെതിരെ നടപടിക്ക് ആയി ശബ്ദം ഉയർത്തുകയും ചെയ്തതോടെയാണ് നടപടി വന്നത് ഔദ്യോഗിക പ്രസ്താവനയുടെ പൂർണ്ണ രൂപം; സ്നേഹം നിറഞ്ഞ ഓണേഴ്സ് അസിസ്റ്റന്റ് മാനേജേഴ്സ് സുഹൃത്തുക്കളെ,10-12-2024നു എടത്തനാട്ടുകര SFA ടൂർണ്ണമെന്റില്‍ വച്ച്‌ സൂപ്പർ സ്റ്റുഡിയോ ഉദയാ പറമ്ബില്‍ പീടിക മത്സരത്തില്‍ സൂപ്പർ സ്റ്റുഡിയോ ടീം 2-ാം ഗോള...

സമസ്തയ്ക്കുള്ളിലെ തർക്കങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന മുശാവറ യോഗത്തിൽ വാക്കേറ്റം.

KERALA NEWS
സമസ്തയ്ക്കുള്ളിലെ തർക്കങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന മുശാവറ യോഗത്തിൽ വാക്കേറ്റം. സാദിഖലി തങ്ങൾക്കെതിരെ പരാമർശം നടത്തിയ ഉമർ ഫൈസി മുക്കത്തെ മാറ്റിനിർത്തി ചർച്ച ചെയ്യണമെന്ന ആവശ്യം ഉയർന്നതോടെയായിരുന്നു വാക്കേറ്റം. തർക്ക വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക മുശാവറ ചേരുമെന്ന് അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. അതേസമയം സമസ്ത മുശാവറയിൽ നിന്ന് അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ഇറങ്ങിപ്പോയി എന്ന വാർത്ത തള്ളി സമസ്ത. ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാനരഹിതമാണ്. സമയക്കുറവ് മൂലം മറ്റ് അജണ്ടകൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം ചേരാൻ തീരുമാനിക്കുകയാണ് ഉണ്ടായതെന്നും സമസ്ത വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. ഖാസി ഫൗണ്ടേഷൻ രൂപീകരണവുമായി ബന്ധപ്പെട്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അധിക്ഷേപിച്ചു എന്ന ആരോപണത്തിൽ ഉമർ ഫൈസിക്കെതിരെ നടപടി വേണമെന്നായിരുന്നു ലീഗ് അനുകൂലികളുടെ പ്രധാന ആവശ്യം. വിഷയം ചർച്ച ചെയ്യുമ്പോൾ ഉമ്മർ ഫൈ...

2025 വർഷത്തെ ‘കാരുവിള്ളി’ കലണ്ടർ മന്ത്രി കടന്നപ്പള്ളി പ്രകാശനംചെയ്തു.

ERANANKULAM, LOCAL NEWS
കൊച്ചി: പതിനാല് തലമുറകളുടെ പേര് രേഖപ്പെടുത്തിയിട്ടുള്ള കാരുവിള്ളി കുടുംബത്തിന്റെ വംശ വൃക്ഷം അനുബന്ധമായി രേഖപ്പെടുത്തിയ 2025 വർഷത്തെ കലണ്ടർ കുടുംബാംഗമായ ഹൈക്കോടതി അഡ്വക്കറ്റ് സിറാജ് കാരോളിയിൽ നിന്നും കേരള പുരാവസ്തു രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എറണാകുളത്ത് വച്ച് ഏറ്റുവാങ്ങി പ്രകാശനം ചെയ്തു. പുരാരേഖയായ കുടുംബ വൃക്ഷം രേഖപ്പെടുത്തിയ കലണ്ടർ പേജ് മറിച്ചു നോക്കി മന്ത്രി അഭിനന്ദിച്ചു. വരും തലമുറകൾക്ക് പ്രചോദനം നൽകുന്ന തരത്തിലുള്ള പ്രവർത്തനമെന്നദ്ദേഹം അഭിപ്രായപ്പെട്ടു. കേരള ടെക്സ്റ്റൈൽസ് കോർപ്പറേഷൻ ചെയർമാൻ സിആർ വത്സനും ചടങ്ങിൽ സംബന്ധിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഏഴാമത് ചെവിടിക്കുന്നൻ കുടുംബ സംഗമം ഡിസംബർ 24ന്

VENGARA
ഡിസംബർ 24ന് വേങ്ങര തറയിട്ടാൽ എ. കെ മാൻഷനിൽ നടക്കുന്ന ഏഴാമത് ചെവിടിക്കുന്നൻ കുടുംബ സംഗമത്തിന് കുഴുപ്പുറത്തു സി. കെ. വല്ല്യാക്കയുടെ വീട്ടിൽ നടന്ന സ്വാഗതസംഘം യോഗം അന്തിമ രൂപം നൽകി. യോഗം തെന്നല മൊയ്‌ദീൻകുട്ടീ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ സി. കെ. അഹമ്മദ്കുട്ടി മാസ്റ്റർ അധ്യക്ഷനായി. ആലിഹാജി കുഴിപ്പുറം,ബാപ്പുട്ടിഹാജി പാണ്ടിക്കാട്, ബാപ്പു കണ്ണമംഗലം, കുന്ഹാലൻ ഹാജി മൂനമ്പത്, ഹംസ കണ്ണമംഗലം, കോയാ മുഹാജി തെന്നല,മുഹമ്മദാലി മാസ്റ്റർ പറപ്പൂർ,കോമു കണ്ണമംഗലം,അഹമ്മദ്ഹാജി പാണ്ടിക്കാട്, അലവിക്കുട്ടി കണ്ണമംഗലം, മുജീബ് കണ്ണമംഗലം, അസീസ് കുഴിപ്പുറം, ബാവ ഇരിങ്ങല്ലൂർ, കുഞ്ഞാപ്പു കല്ലക്കയം, അഹമ്മദ്ഹാജി മൂനമ്പത് തുടങ്ങിയവർ പ്രസംഗിച്ചു.സംഗമത്തിന്റെ ഭാഗമായി ഉദ്‌ഘാടന സമ്മേളനം, യുവജന-വിദ്യാർത്ഥി സമ്മേളനം, പ്രവാസി സംഗമം, അനുമോദന സമ്മേളനം, മുതിർന്നവരെ ആദരിക്കൽ, പാഠന ക്ലാസുകൾ, റിലീഫ് പ്രവർത്തനങ്ങൾ, കലാപരിപാടികൾ എന്ന...

രാത്രികാല മന്ത് നിവാരണ രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

TIRURANGADI
തിരൂരങ്ങാടി : നഗരസഭയിലെ ഡിവിഷൻ 9 മമ്പുറം ചന്തപ്പടിയിൽ മലപ്പുറം ഡിവിസി യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ രക്തത്തിലെ മന്ത് രോഗ വിരകളുടെ സാന്നിധ്യം കണ്ടെത്തുന്ന രക്ത പരിശോധന ക്യാമ്പ് രക്ത സാമ്പിൾ നൽകി ഡിവിഷൻ കൗൺസിലർ സുഹറാബി സി.പി ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി താലൂക്ക് ഹെഡ് കോട്ടേഴ്സ് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ: പ്രഭുദാസ് ക്യാമ്പിന് നേതൃത്വം നൽകി. മന്ത് രോഗത്തിന് കാരണമാകുന്ന മൈക്രോ ഫൈലേറിയയുടെ സാന്നിധ്യം രക്തത്തിൽ ഉണ്ടോ എന്നറിയാൻ പ്രദേശത്തെ 166 പേരുടെ രക്തസാമ്പിളുകൾ ക്യാമ്പിൽ ശേഖരിച്ചു.ആരോഗ്യവകുപ്പ് മലപ്പുറം ഡിവിസി അംഗം റഹീമിൻ്റെയും, ഡി.വി.സി യൂണിറ്റിലെ ജീവനക്കാരും, ആശാവർക്കർ ഷൈനിയുടെയും നേതൃത്വത്തിലാണ് രാത്രികാല രക്ത പരിശോധന ക്യാമ്പ് ചന്തപ്പടി ജി എൽ പി സ്കൂളിൽ നടത്തിയത്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജലീൽ, മലപ്പുറം ക്യാമ്പിൽ പങ്കെടുത്തു. തിരൂരങ്ങാടി ഹബീബ് റഹ്മാൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ മികവുറ്റസംഘാട...

കരിങ്ങാലി വെള്ളക്കുപ്പി കാണുമ്പോള്‍ ബിയറാണെന്നു തോന്നുന്നവരുടെ മനോനില പരിശോധിക്കണം; ചിന്ത ജെറോം

KOLLAM, LOCAL NEWS
കൊല്ലം: സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിനിടെ കരിങ്ങാലി വെള്ളം കുടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതിനെതിരെ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ഡോ. ചിന്ത ജെറോം. കരിങ്ങാലി വെള്ളക്കുപ്പി കാണുമ്പോള്‍ ബിയറാണെന്നു തോന്നുന്നവരുടെ മനോനില പരിശോധിക്കണമെന്ന് ചിന്ത ഫേസ്ബുക്കില്‍ കുറിച്ചു. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച്, ഹരിത രാഷ്ട്രീയത്തിന്റെ മാതൃകാ പാഠങ്ങള്‍ പകര്‍ത്തിയാണ് പാര്‍ട്ടിയുടെ സമ്മേളനങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നത്. അതിന്റെ ഭാഗമായാണ് പ്ലാസ്റ്റിക്ക് കുപ്പിവെള്ളം ഉപേക്ഷിച്ച് പുനരുപയോഗിക്കാന്‍ കഴിയുന്ന കുപ്പിയില്‍ കരിങ്ങാലി കുടിവെള്ളം സമ്മേളന നഗരിയില്‍ വിതരണം ചെയ്തതെന്നും ചിന്ത പറയുന്നു. ഇതിന്റെ ചിത്രങ്ങള്‍ ബിയര്‍ കുപ്പിയാണ് എന്ന മട്ടിലാണ് സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷ 'നന്നാക്കികള്‍' പ്രചരിപ്പിക്കുന്നത്. സത്യാനന്തര രാഷ്ട്രീയത്തില്‍ എങ്ങനെയാണ് അസത്യങ്ങള്...

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂര്‍ തുറുവിയ്ക്കല്‍ ക്ഷേത്രക്കുളത്തില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. ഓട്ടോ ഡ്രൈവര്‍മാരായ പാറോട്ടുകോണം സ്വദേശികളായ ജയന്‍, പ്രകാശന്‍ എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് ക്ഷേത്രക്കുളത്തില്‍ മൂന്നുപേര്‍ അപകടത്തില്‍പ്പെട്ടതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. 11 മണിയോടെ മൂന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ കുളിക്കാനായി കുളത്തില്‍ ഇറങ്ങുകയായിരുന്നു. ആഴക്കുടുതല്‍ ഉള്ളതിനാല്‍ ആളുകള്‍ ഇറങ്ങാതിരിക്കാനായി ചുറ്റുമതിലും ഗേറ്റ് ഉണ്ടായിരുന്നു. ഇതുകടന്ന് മൂന്നുപേരും കുളിക്കാനിറങ്ങി. 12 മണിയോടെ ഇവര്‍ മുങ്ങിത്താഴുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ കുളത്തില്‍ ഇറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തി. മൂന്നുപേരെ ഉടന്‍ തന്നെ കരയ്ക്ക് എത്തിച്ചെങ്കിലും അപ്പോഴെക്കും രണ്ടുപേര്‍ മരിച്ചിരുന്നു. പരിക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കല...

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മുന്നറിയിപ്പ്

KERALA NEWS
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടക്കി, തൃശൂര്‍ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല...

ബേബിരാജ് സ്‌മാരക പുരസ്‌കാരം വേങ്ങര സർവ്വീസ് സഹകരണ റൂറൽ ബാങ്കിന്

VENGARA
വള്ളിക്കുന്ന്: ജില്ലയിലെ മികച്ച സഹകരണ സ്ഥാപനത്തിന് മാരത്തയിൽ ബേബിരാജ് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ബേബിരാജ് സ്‌മാരക പുരസ്‌കാരം വേങ്ങര സർവീസ് സഹകരണ റൂറൽ ബാങ്കിന് പ്രമുഖ സഹകാരിയും സിനിമ നിർമാതാവുമായ ആര്യാടൻ ഷൗക്കത്ത് സമ്മാനിച്ചു. സഹകരണ വകുപ്പിൽ സേവനത്തിലിരിക്കെ മരണപ്പെട്ട മാതൃകാ സർക്കാർ ജീവനക്കാരനും മികച്ച സഹകാരിയുമായിരുന്ന മാരാത്തയിൽ ബേബിരാജിന്റെ സ്‌മരണയ്ക്ക് ഏർപ്പെടുത്തിയതാണ് 2024-ലെ ബേബിരാജ് സ്‌മാരക പുരസ്‌കാരം. വള്ളിക്കുന്നിൽ നടന്ന ട്രസ്റ്റ് വാർഷിക പൊതുയോഗത്തിലാണ് പുരസ്‌കാരം കൈമാറിയത്. ചടങ്ങിൽ തനതു ഫണ്ടിലും വായ്‌പാ വിതരണത്തിലും മാതൃകാപ്രവർത്തനം നടത്തി ആസ്തി ശോഷണ നിലയിൽ നിന്നും ലാഭാവസ്ഥയിലേക്ക് ഉയർന്നതിനുള്ള അംഗീകാരമായാണ് ബാങ്കിനെ പുരപുരസ്‌കാരത്തിനായി തിരഞ്ഞെടുത്തതെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ട്രസ്റ്റ് ചെയർമാൻ എം. മോഹൻദാസ് അധ്യക്ഷത വഹിച്ചു. വൈദ്യുതി ബോർഡ് മുൻ സ്പെഷ്യൽ ഓഫീസർ (റവന്...

ലക്കി ഭാസ്കർ പ്രചോദനമായി; ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടി ഒൻപതാം ക്ലാസ് വിദ്യാർഥികൾ.

NATIONAL NEWS
മികച്ച വിജയം നേടിയ ചിത്രമാണ് ദുൽഖർ സൽമാന്റെ ലക്കി ഭാസ്കർ. ബാങ്ക് ഉദ്യോ​ഗസ്ഥൻ തട്ടിപ്പ് നടത്തി പണം സമ്പാദിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം കണ്ട് ലക്കി ഭാസ്കറിനെപ്പോലെ പണം സമ്പാദിക്കാനായി ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടിയിരിക്കുകയാണ് നാല് സ്കൂൾ വിദ്യാർഥികൾ. വിശാഖപട്ടണം സെന്റ്. ആൻസ് ഹൈസ്കൂളിലെ വിദ്യാർഥികളാണ് ഒളിച്ചോടിയത്. ബാ​ഗുകളുമായി വിദ്യാർഥികൾ ഹോസ്റ്റലിന്റെ മതിൽ ചാടുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ഒൻപതാം ക്ലാസിൽ പഠിക്കുന്ന കിരൺ കുമാർ, കാർത്തിക്, ചരൺ തേജ, രഘു എന്നിവരാണ് പണം സമ്പാദിക്കാൻ ഹോസ്റ്റൽ വിട്ടത്. ലക്കി ഭാസ്കർ സിനിമ കണ്ടതിനു പിന്നാലെ ദുൽഖറിന്റെ കഥാപാത്രം ഇവരെ ഏറെ സ്വാദീനിച്ചിരുന്നു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. വീടുകളും കാറുകളും വാങ്ങാൻ ദുൽഖറിനെ പോലെ പണം സമ്പാദിച്ചതിനു ശേഷമേ തിരിച്ചുവരൂ എന്നാണ് ഇവർ സുഹൃത്തുക്കളോട് പറയുകയായിരുന്നു. വിദ്യാർഥികളെ കാണാതായതോടെ ഹോസ്റ്റൽ പൊലീസിനെ...

മൂന്നാറില്‍ ശക്തമായ തണുപ്പ്; താപനില പത്തുഡിഗ്രിയില്‍ താഴെ.

IDUKKI, LOCAL NEWS
തൊടുപുഴ: മൂന്നാറില്‍ തണുപ്പുകാലം തുടങ്ങി. ഈ സീസണില്‍ ആദ്യമായി ഇന്നലെ താപനില പത്തുഡിഗ്രിയില്‍ താഴെയെത്തി. കുറഞ്ഞതാപനില 9.3 രേഖപ്പെടുത്തി. മഴ മാറിയതോടെയാണ് ശൈത്യകാലത്തിനു തുടക്കമായത്. രാത്രിയിലും പുലര്‍ച്ചെയുമാണ് ശക്തമായ തണുപ്പ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളില്‍ തണുപ്പ് അതിശക്തമാകും.വടക്കുകിഴക്കന്‍ മണ്‍സൂണും ചക്രവാതച്ചുഴിയും കാരണം സംസ്ഥാനത്ത് ഇനിയും ശൈത്യകാലം ആരംഭിച്ചിട്ടില്ലെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ ജനുവരിയിലാണ് മൂന്നാറില്‍ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടത്. അന്ന് മൈനസ് ഒന്ന് ആയിരുന്നു താപനില. വിദേശികളെയും സ്വദേശികളെയും ഒരുപോലെ ആകര്‍ഷിക്കുന്നതാണ് മൂന്നാറിലെ ഹില്‍സ്‌റ്റേഷന്‍. അവിടുത്തെ തണുത്ത കാലാവസ്ഥയാണ് ആളുകളെ വന്‍തോതില്‍ ആകര്‍ഷിക്കുന്നത്. 2023ല്‍ ഏകദേശം 16.72 ലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികളാണ് മൂന്നാര്‍ സന്ദര്‍ശിച്ചത്. ഇത് സംസ്ഥാനത്തെ മൊത്തം ആഭ്യന്തര സഞ്ചാരികളുടെ 7...

സെക്രട്ടേറിയറ്റിന് മുന്നില്‍ റോഡ് കയ്യേറി പന്തല്‍ കെട്ടി CPI സമരം; കേസെടുത്ത് പൊലീസ്.

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: തലസ്ഥാനത്ത് റോഡ് കയ്യേറി വീണ്ടും പന്തല്‍ കെട്ടി സമരം. സിപിഐ സംഘടനയായ ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷനാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരപ്പന്തല്‍ കെട്ടിയത്. സംഘടന നടത്തുന്ന 36 മണിക്കൂര്‍ രാപ്പകല്‍ സമരത്തിന്റെ സമ്മേളന വേദി റോഡിലാണ് നിര്‍മ്മിച്ചത്. പ്രവര്‍ത്തകര്‍ റോഡില്‍ നിറഞ്ഞതോടെ സെക്രേട്ടേറിയറ്റിന് മുന്നില്‍ ഗതാഗത തടസ്സം നേരിട്ടിരുന്നു. ഗതാഗതം നിയന്ത്രിക്കാനായി പൊലീസ് സ്ഥലത്തെത്തിയില്ലെന്നും ആക്ഷേപമുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങള്‍ക്കായി ജോയിന്റ് കൗണ്‍സില്‍ സംഘടിപ്പിച്ച 36 മണിക്കൂര്‍ നീളുന്ന രാപ്പകല്‍ സമരം ഇന്നലെ രാവിലെയാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ ആരംഭിച്ചത്. അതിനിടെ, സമരം വാര്‍ത്തയായതോടെ, റോഡ് കയ്യേറി സമരപ്പന്തല്‍ കെട്ടി സമരം നടത്തിയതിന് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെയാണ് കേസെടുത്തത്....

കൊടിഞ്ഞിപ്പള്ളി മോഷണം: പ്രതി പിടിയിൽ.

CRIME NEWS
തിരൂരങ്ങാടി : കൊടിഞ്ഞിപ്പള്ളിയിലെ ഭണ്ഡാരം കുത്തിത്തുറന്ന് 20,000 രൂപയോളം മോഷ്ടിച്ചയാളെ തിരൂരങ്ങാടി പോലീസ് അറസ്റ്റുചെയ്തു.താമരശ്ശേരി പൂനൂർ കക്കാട്ടുമ്മൽ വീട്ടിൽ മുജീബ് റഹ്‌മാനാ (41) ണ് പിടിയിലായത്. കഴിഞ്ഞ രണ്ടിന് രാത്രിയാണ് മോഷണം നടന്നത്. പിക്കാസ് ഉപയോഗിച്ച് ഭണ്ഡാരം തകർത്താണ് പണം മോഷ്ടിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങളും സമാനകേസുകളിലെ പ്രതികളെക്കുറിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് താമരശ്ശേരി പൂനൂരിൽനിന്നും പ്രതി പിടിയിലായത്. തൃശ്ശൂർ കുന്നംകുളത്തെ പള്ളിയിൽനിന്ന്‌ ഭണ്ഡാരം തകർത്ത് ഒരുലക്ഷം കവർന്ന കേസിൽ ജയിലിലായിരുന്ന പ്രതി അടുത്തിടെ ജാമ്യത്തിലിറങ്ങിയാണ് കൊടിഞ്ഞിപ്പള്ളിയിൽ മോഷണം നടത്തിയത്. തിരൂരങ്ങാടി ഇൻസ്പെക്ടർ ബി. പ്രദീപ്‌കുമാർ, എസ്.ഐ. രാജു, ഡാൻസാഫ് അംഗങ്ങളായ കെ. പ്രമോദ്, എം. പ്രബീഷ്, കെ.ബി. അനീഷ്, എം.എം. ബിജോയ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHAT...

‘സിനിമയല്ല സാറേ’; ചൊറിയണം തേച്ച് മര്‍ദിച്ച DYSPക്കും മുന്‍ SIക്കും തടവും പിഴയും.

ALAPPUZHA, LOCAL NEWS
ചേര്‍ത്തല: കസ്റ്റഡിയിലെടുത്തയാളെ ‘ആക്ഷന്‍ ഹീറോ ബിജു’ സിനിമ സ്‌റ്റൈലില്‍ ചൊറിയണം തേച്ച് മര്‍ദിച്ചെന്ന പരാതിയില്‍ ആലപ്പുഴ ഡി.വൈ.എസ്.പിക്കും സര്‍വീസില്‍ നിന്ന് വിരമിച്ച എ.എസ്.ഐക്കും ശിക്ഷ വിധിച്ച് ചേര്‍ത്തല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. ആലപ്പുഴ ഡി.വൈ.എസ്.പി മധുബാബുവിനും മുന്‍ എ.എസ്.ഐ മോഹനനുമാണ് ഒരുമാസം തടവും 500 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം അധികം തടവ് അനുഭവിക്കണം. ജഡ്ജി ഷെറിന്‍ കെ. ജോര്‍ജാണ് ഉത്തരവാക്കിയത്. 2006 ഓഗസ്റ്റിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പള്ളിക്കുരം നികര്‍ത്തില്‍ സിദ്ധാര്‍ത്ഥിന്റെ ഹരജിയിലാണ് ഉത്തരവ്. മണപ്പുറത്ത് ചകിരി മില്‍ നടത്തുന്ന ആളുമായുണ്ടായ തര്‍ക്കത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തെന്നും പൊലീസ് വാഹനത്തില്‍ വെച്ച് നഗ്‌നനാക്കി മര്‍ദിക്കുകയും ചൊറിയണം തേച്ചു എന്നുമായിരുന്നു പരാതി. ആ സമയത്ത് ചേര്‍ത്തലയിലെ എസ്.ഐ ...

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ആയി അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്

LOCAL NEWS
തിരുവനന്തപുരം| 2024-27 വര്‍ഷത്തേക്കുള്ള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ആയി അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു. ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസര്‍ മലപ്പുറം ജില്ലാ കളക്ടര്‍ വി ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ കമ്മിറ്റി അംഗം ഉമര്‍ ഫൈസി മുക്കമാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഹുസൈന്‍ സഖാഫിയെ നാമനിര്‍ദേശം ചെയ്തത്. അഡ്വ. മൊയ്തീന്‍ കുട്ടി പിന്താങ്ങി. റിട്ടേര്‍ണിംഗ് ഓഫീസര്‍ ബിന്ദു വി ആര്‍ തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി. ശേഷം സംസ്ഥാന സ്‌പോര്‍ട്‌സ്, ന്യൂനപക്ഷ ക്ഷേമ, വഖ്ഫ്, ഹജ്ജ് തീര്‍ഥാടന വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്റെ അധ്യക്ഷതയില്‍ നടന്ന പുതിയ ഹജ്ജ് കമ്മിറ്റിയുടെ പ്രഥമ മീറ്റിംഗില്‍ 2025 വര്‍ഷത്തെ ഹജ്ജ് ഒരുക്കങ്ങള്‍ വിലയിരുത്തി. മലപ്പുറം കുഴിമണ്ണ, തവനൂര്‍ സ്വദേശിയായ ഹുസൈന്‍ സഖാഫി സമസ്ത മുശാവറ അംഗവും മര്‍കസ് എക...

റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം

Accident
കോഴിക്കോട് ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ടികെ ആൽവിൻ(20) ആണ് മരിച്ചത്. വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ കൂട്ടത്തിലെ ഒരു വാഹനം ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 7.30 ഓടെയായിരുന്നു അപകടം. ആൽവിൻ മൊബൈൽ ഉപയോ​ഗിച്ച് റോഡിൽ നിന്നും വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാർ ആൽവിന്റെ മേലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. ഉടനെ ഒപ്പം ഉണ്ടായിരുന്ന യുവാക്കൾ ആൽവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുച്ചു. വാഹനങ്ങൾ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രണ്ട് വാഹനങ്ങളാണ് ഉണ്ടായിരുന്നത് എന്നാണ് സൂചന. അശ്രദ്ധമായ ഡ്രൈവിങ് ആണ് അപകടം ഉണ്ടാക്കിയതെന്നാണ് പോലീസിന്റെ നി​ഗമനം. പോലീസ് ഉടൻ യുവാക്കളുടെ മൊഴി രേഖപ്പെടുത്തും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർ...

അമ്മയേയും മകളേയും വീട്ടിൽ മരണപ്പെട്ടനിലയിൽ കണ്ടെത്തി

LOCAL NEWS
താനൂർ: താനൂർ മഠത്തിൽ റോട്ടിൽ നടുവത്തി പാലത്തിനടുത്ത് താമസിക്കുന്ന കാലടി ബാലൻ എന്നവരുടെ ഭാര്യ ലക്ഷ്മി ദേവി എന്ന ബേബി (74) വയസ്സ്, ഇവരുടെ മകൾ ദീപ്തി (36) വയസ്സ് ( ദീപ്തി മാനസിക വൈകല്യം ഉള്ള ആൾ ആണ് ), എന്നിവരാണ് വീട്ടിൽ മരണപെട്ട നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലായിരുന്നു ലക്ഷ്മി ദേവിയുടെ മൃതദേഹം മുറിയിൽ കണ്ടെത്തിയത്. ഇതേ മുറിയിലെ കട്ടിലിൽ മരിച്ച നിലയിലായിരുന്നു മകൾ ദീപ്‌തിയെ കണ്ടെത്തിയത്. ദീപ്തി ഭിന്നശേഷിക്കാരിയാണ്. സംഭവ സ്ഥലത്ത് പോലീസെത്തി ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനുശേഷമെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളുവെന്നും പോലീസ് അറിയിച്ചു. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL

Exit mobile version