Saturday, April 18News That Matters

Month: October 2024

വർഗീയ അജണ്ടകളുടെ മറ്റൊരു വേർഷനാണ് മദ്രസകൾക്കെതിരെയുള്ള ബാലാവകാശ കമ്മീഷന്റെ നീക്കമെന്ന് : പി.കെ കുഞ്ഞാലിക്കുട്ടി

MALAPPURAM
രാജ്യത്തെ പൗരന്മാരുടെ മൗലിക അവകാശത്തിന്മേൽ കത്തിവെച്ച് ഭരണഘടന ഉന്മൂലനം ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ വർഗീയ അജണ്ടകളുടെ മറ്റൊരു വേർഷനാണ് മദ്രസകൾക്കെതിരെയുള്ള ബാലാവകാശ കമ്മീഷന്റെ നീക്കമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇഷ്ടപ്പെട്ട മതം വിശ്വസിക്കാനും അതനുസരിച്ചു ജീവിക്കാനും അത് പഠിക്കാനുമുള്ള അവകാശം ഭരണ ഘടന അനുവദിച്ചതാണ്. രാജ്യത്തെ ഇസ്ലാം മത വിശ്വാസികൾക്ക് ഒരു വിശ്വാസി എന്ന നിലയിലുള്ള ആചാരങ്ങളും, അനുഷ്ടാനങ്ങളും, മത മൂല്യങ്ങളും തത്വങ്ങളും, വിധി വിലക്കുകളും സ്വായത്തമാക്കി ഒരു നല്ല മുസ്ലിമും അതിലൂടെ ഒരു നല്ല മനുഷ്യനിലേക്കുമെത്താൻ വഴിയൊരുക്കുന്ന കേന്ദ്രങ്ങളായിട്ടാണ് മദ്രസകൾ പ്രവർത്തിക്കുന്നത്. അതൊരിക്കലും രാജ്യ വിരുദ്ധമല്ലെന്ന് മാത്രമല്ല ഉത്തമ പൗരന്മാരെ സൃഷ്ടിക്കുന്ന ഇടം കൂടിയാണ്. ഇതിനെതിരെയുള്ള നീക്കങ്ങൾ ദുരുദ്ദേശപരം തന്നെയാണ്. വിദ്യാഭ്യാസത്തിൻറെ ഗുണ നിലവാരം വ...

ജില്ലാ സീനിയര്‍ ഹോക്കി ടീം ജഴ്‌സി പ്രകാശനം ചെയ്തു

MALAPPURAM
മലപ്പുറം : സംസ്്ഥാന സീനിയര്‍ ഹോക്കി മെന്‍ വിഭാഗത്തില്‍ പങ്കെടുക്കുന്ന മലപ്പുറം ജില്ലാ സീനിയര്‍ ഹോക്കി ടീമിന് യാത്രയയപ്പ്് നല്‍കി. ജില്ലാ ഹോക്കി അസോസിയേഷന്‍ പ്രസിഡന്റ് അഹമ്മദ് ബഷീര്‍ മച്ചിങ്ങല്‍ ടീം ക്യാപ്റ്റന്‍ മുഹമ്മദ് റിഷാദിന് ടീം ജഴ്‌സി കൈമാറി. ഹോക്കി അസോസിയേഷന്‍ ഭാരവാഹികളായ നൗഷാദ് മാമ്പ്ര, മുംതാസ് ബഷീര്‍, അസ്്ക്കറലി എം , ടീം മെമ്പര്‍ അതുല്‍ സി എന്നിവര്‍ പങ്കെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

നിയമസഭാ മാര്‍ച്ചിനെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ സ്വര്‍ണം മോഷണം പോയി

KERALA NEWS
പ്രതിപക്ഷ യുവജന സംഘടനകളുടെ നിയമസഭാ മാർച്ചിന് എത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷ അരിതാ ബാബുവിന്റെ സ്വർണം മോഷണം പോയി. പ്രതിഷേധത്തിനിടെ ജലപീരങ്കിയേറ്റ അരിതയെ സിടി സ്കാൻ ചെയ്യാൻ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഈ സമയത്ത് ഊരിയ കമ്മലും മാലയും ആണ് കാണാതായത്. സഹപ്രവർത്തകയുടെ ബാഗില്‍ ആയിരുന്നു ഒന്നരപവനോളം സ്വർണം സൂക്ഷിച്ചത്. സ്വർണം നഷ്ടമായതില്‍ കന്റോൻന്മെന്റ് പൊലീസില്‍ പരാതി നല്‍കി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷ യുവജന സംഘടനകള്‍ നിയമസഭ മാര്‍ച്ച്‌ നടത്തിയത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മാര്‍ച്ച്‌ പോലീസ് ബാരിക്കേഡ് വെച്ച്‌ തടഞ്ഞിരുന്നു. ബാരിക്കേഡ് പ്രതിഷേധക്കാര്‍ തകര്‍ത്തതോടെ പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കിയും രണ്ട് റൗഡ് കണ്ണീര്‍ വാതകവും പ്രയോഗിച്ചു. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം, പൊലീസിന്റെ ക്രമിനല്‍ വല്‍ക്കരണം ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചാണ് പ്രത...

രത്തൻ ടാറ്റ അന്തരിച്ചു

NATIONAL NEWS
പ്രമുഖ വ്യവസായിയും ടാറ്റാ സൺസ് ചെയർമാൻ ഇമെരിറ്റസുമായ രത്തൻ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. രക്തസമ്മർദം കുറഞ്ഞ് അവശനായ അദ്ദേഹത്തെ തിങ്കളാഴ്ച പുലർച്ചെയാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുമ്പോഴും ആരോഗ്യനില ക്രമേണ മോശമാകുകയായിരുന്നു. ജെ.ആർ.ഡി. ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെ മകനായി 1937 ഡിസംബർ 28നു ജനനം. കോർണൽ സർവകലാശാലയിൽ നിന്ന് ആർക്കിടെക്‌ചറൽ എൻജിനീയറിങ് ബിരുദം. 21 വർഷം (1991–2012) ടാറ്റ ഗ്രൂപ്പിനെ നയിച്ചു. ടാറ്റയെ രാജ്യാന്തര ബ്രാൻഡ് ആക്കി. ആഗോളവൽക്കരണത്തിന്റെ വെല്ലുവിളികൾക്കും സാധ്യതകൾക്കുമിടയിൽ, ലയനങ്ങളിലൂടെയും ഏറ്റെടുക്കലുകളിലൂടെയും ടാറ്റയുടെ രാജ്യാന്തര വളർച്ചയ്ക്കു പുതിയ കുതിപ്പു കണ്ടെത്തി. ഇന്ത്യക്കാർക്കുവേണ്ടി ഇന്ത്യയിൽ രൂപപ്പെടുത്തിയ കാർ ആയി ടാറ്റ ഇൻഡിക്ക പുറത്തിറക്കിയതും ലോകത്തെ ഏറ്റവും വില കുറഞ്ഞ കാർ ആയി നാനോ പുറത്തിറ...

മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി; അന്വേഷണം ‘രക്ഷാപ്രവര്‍ത്തനം’ എന്ന വിവാദ പ്രസ്താവനയില്‍

KERALA NEWS
മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. നവകേരളാസദസ്സിലെ വിവാദ പ്രസ്താവനയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ പ്രസ്താവനയിലാണ് അന്വേഷണത്തിന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. പ്രസ്താവനയിൽ എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. രക്ഷാ പ്രവര്‍ത്തനം തുടരാമെന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയായെന്നായിരുന്നു മുഖ്യമന്ത്രിക്കെതിരായ പരാതി. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ സ്വകാര്യ പരാതിയിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. നേരത്തേ നവകേരളയാത്രയ്ക്കിടെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ട് കേസ് അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് റഫറന്‍സ്...

മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു.

KERALA NEWS
തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. കെ സുരേന്ദ്രന്‍ വീട്ടിലെത്തി അംഗത്വം നല്‍കി. കേരളത്തില്‍ ഡിജിപി റാങ്കിലെത്തിയ ആദ്യ വനിതയാണ് ശ്രീലേഖ. കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ. 1987 ബാച്ച് ഉദ്യോഗസ്ഥയാണ്. 2020ലാണ് വിരമിച്ചത്. കേരളത്തില്‍ ബിജെപിയില്‍ ചേര്‍ന്ന മൂന്നാം ഡിജിപിയാണ് ശ്രീലേഖ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവലയത്തില്‍ ആകര്‍ഷിച്ചാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് ശ്രീലേഖ പറഞ്ഞു. ബിജെപിയുടെ ആദര്‍ശങ്ങളോട് വിശ്വാസമുണ്ടെന്നും പാർട്ടിയിൽ ചേർന്ന ശേഷം ശ്രീലേഖ മാധ്യമങ്ങളോട് പ്രതികരിച്ചു. 'രണ്ട് മൂന്ന് ആഴ്ചയ്ക്ക് മുമ്പാണ് ഇങ്ങനൊരു നിര്‍ദേശം വന്നത്. എനിക്ക് ആലോചിച്ച് തീരുമാനിക്കണമെന്ന് പറഞ്ഞു. ആലോചിച്ച് തീരുമാനിച്ചു. നരേന്ദ്ര മോദിയുടെ പ്രഭാവമാണ് ബിജെപിയില്‍ ചേരാന്‍ കാരണം. മുപ്പ...

ഡ്രൈവറുടെ ഗൂഗിള്‍ പേ വഴി കൈക്കൂലി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

CRIME NEWS
ഇടുക്കി: കൈക്കൂലി ആരോപണത്തിന് പിന്നാലെ ഇടുക്കി ഡിഎംഒയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഡോ. എല്‍ മനോജാണ് അറസ്റ്റിലായത്. മൂന്നാറിലെ ഹോട്ടലിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ 75000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്. കൈക്കൂലി ആരോപണത്തിന് പിന്നാലെ മനോജിനെ ആരോഗ്യവകുപ്പ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് സസ്‌പെന്‍ഷന് ഡോ. എല്‍ മനോജ് സ്റ്റേ വാങ്ങിയിരുന്നു. ആരോപണത്തില്‍ വേണ്ടത്ര അന്വേഷണം നടത്താതെയാണ് നടപടിയെന്നും ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഇന്ന് സര്‍വീസില്‍ തിരികെ പ്രവേശിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. കൈക്കൂലി പണം ഡിഎംഒയുടെ ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴിയാണ് സ്വീകരിച്ചതെന്നാണ് കണ്ടെത്തല്‍. ഇതോടെ ഡ്രൈവര്‍ രാഹുല്‍ രാജിനെയും വിജിലന്‍സ് കസ്റ്റഡിയിലെടുത്തു. മനോജിനെതിരായ പരാതിയില്‍ അന്വേഷണം നടത്ത...

തിരുവോണം ബമ്ബര്‍; ഇതാണ് ആ ഭാഗ്യനമ്ബര്‍ TG-434222, ഒന്നാം സമ്മാനം വയനാട്ടില്‍ വിറ്റ ടിക്കറ്റിന്

KERALA NEWS
തിരുവോണം ബമ്പർ ഒന്നാം സമ്മാനമായ 25 കോടി വയനാട് ബത്തേരിയിൽ വിറ്റ ടിക്കറ്റിന്. TG 434222 നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. നാഗരാജു എന്ന ഏജന്റിനാണ് ടിക്കറ്റ് വിറ്റതെന്ന് ഏജൻസി ഉടമ ജിനീഷ് പറഞ്ഞു. 1st Prize Rs.25,00,00,000/- [Rs.25 Crores] TG 434222 (WAYANADU) Consolation Prize Rs.5,00,000/- TA 434222 TB 434222 TC 434222 TD 434222 TE 434222 TH 434222 TJ 434222 TK 434222 TL 434222 2nd Prize Rs.1,00,00,000/- [Rs.1 Crore] 1) TD 281025 2) TJ 123040 3) TJ 201260 4) TB 749816 5) TH 111240 6) TH 612456 7) TH 378331 8) TE 349095 9) TD 519261 10) TH 714520 11) TK 124175 12) TJ 317658 13) TA 507676 14) TH 346533 15) TE 488812 16) TJ 432135 17) TE 815670 18) TB 220261 19) TJ 676984 20) TE 340072...

സൂരേഷ് ഗോപിയെ ആക്ഷന്‍ ഹീറോയാക്കി അവതരിപ്പിച്ചു: തിരുവഞ്ചൂര്‍

KERALA NEWS
തിരുവനന്തപുരം: പൂരം കലക്കലില്‍ ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. വിഷയത്തില്‍ ജനങ്ങളുടെ മുന്നില്‍ സര്‍ക്കാര്‍ പ്രതികൂട്ടിലാണ്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം. പൂരം കലക്കി തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ എം ആര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ ഗുഢാലോചന നടന്നിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. 'പൂരപറമ്പില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ രക്ഷകനായി, ആക്ഷന്‍ ഹീറോയായി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചു. സംഘര്‍ഷം നടക്കുന്നിടത്തേക്ക് പോകാന്‍ മന്ത്രിമാരായ കെ രാജനും ആര്‍ ബിന്ദുവിനും മറ്റ് അംഗങ്ങള്‍ക്കും കിട്ടാത്ത സൗകര്യം എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് കിട്ടി. പൊലീസ് സഹായിക്കാതെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ആംബുലന്‍സില്‍ എത്താകാനാകില്ല. എഡിജിപി എം ആര്‍ അജിത് കുമാര്‍ ഉത്തരവ് നല്‍കാ...

യുവതിയെ കൊന്ന് കഷണങ്ങളാക്കിയത് സ്വയരക്ഷക്ക് വേണ്ടി; പ്രതിയുടെ കുറിപ്പ്.

CRIME NEWS
ബെം​ഗളൂരു: ബെം​ഗളൂരുവിൽ യുവതിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ കൊലപാതകം സ്വയരക്ഷയ്ക്ക് വേണ്ടിയായിരുന്നുവെന്ന് പ്രതിയുടെ ഡയറിക്കുറിപ്പ്. കൊല്ലപ്പെട്ട മഹാലക്ഷ്മി തന്നെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നുവെന്നും ഇത് തിരിച്ചറിഞ്ഞ് സ്വയരക്ഷയ്ക്കായാണ് യുവതിയെ കൊലപ്പെടുത്തിയതെന്നുമാണ് പ്രതി മുക്തി രഞജൻ റോയ് ഡയറിയിൽ കുറിച്ചത്. യുവതിയു‌ടെ മൃതദേഹം ഫ്രിഡ്ജിൽ നിന്നും കണ്ടെത്തിയതിന് പിന്നാലെ ഇയാൾ ആത്മഹത്യ ചെയ്തിരുന്നു. മഹാലക്ഷ്മിയെ താനാണ് കൊലപ്പെ‌ടുത്തിയതെന്ന് ആത്മഹത്യാ കുറിപ്പിൽ റോയ് വ്യക്തമാക്കിയിരുന്നു. മഹാലക്ഷ്മി തന്നെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി മുറിച്ച് സ്യൂട്ട് കേസിലാക്കി തള്ളാൻ പദ്ധതിയിട്ടിരുന്നുവെന്നാണ് റോയുടെ ആരോപണം. ഇതിനായി കറുത്ത സ്യൂട്ട് കേസ് മഹാലക്ഷ്മി വാങ്ങി സൂത്ഷിച്ചിരുന്നുവെന്നും യുവാവ് പറ‍ഞ്ഞു. താൻ മഹാലക്ഷ്മിയെ കൊലപ്പെടുത്തിയില്ലായിരുന്നുവെങ്കിൽ അവൾ തന്നെ...

മൂന്ന് ലക്ഷം രൂപ വില; 8000 കിലോഗ്രാം സവാള മോഷ്ടിച്ച മൂന്ന് പേർ അറസ്റ്റിൽ

NATIONAL NEWS
രാജ്‌കോട്ട്: മൂന്ന് ലക്ഷം രൂപ വിലവരുന്ന 8,000 കിലോഗ്രാം സവാള മോഷ്ടിച്ച മൂന്ന് പേർ അറസ്റ്റിൽ. 33 വയസുള്ള കർഷകൻ സാബിർഹുസൈൻ ഷെർസിയ, 30 കാരനായ വ്യാപാരി ജാബിർ ബാദി, 45 കാരനായ ഡ്രൈവറും കർഷകനുമായ നസ്റുദ്ദീൻ ബാദി എന്നിവരാണ് വാങ്കനീർ സിറ്റി പൊലീസിൻറെ പിടിയിലായത്. പ്രതികളിൽ നിന്ന് 3.11 ലക്ഷം രൂപയും 1600 രൂപ വിലവരുന്ന 40 കിലോ സവാളയും മൂന്ന് ലക്ഷം രൂപ വിലവരുന്ന ട്രക്കും പൊലീസ് പിടിച്ചെടുത്തു. രഹസ്യവിവരത്തെത്തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. മോഷ്ടിച്ച സവാള വിൽക്കാൻ വാങ്കനീർ ഭാഗത്തേക്ക് പോകുകയായിരുന്ന പ്രതികളെ വാങ്കനീർ അമർസർ ക്രോസിന് സമീപം വെച്ച് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ, സവാള മോഷ്ടിച്ചതായും വിറ്റതായും പ്രതികൾ കുറ്റസമ്മതം നടത്തി. 35 വയസുള്ള ഇമ്രാൻ ഭോരാനിയ എന്ന കർഷകൻ മറ്റൊരാളിൽ നിന്ന് വാടകയ്ക്ക് എടുത്ത ഗോഡൌണിൽ സൂക്ഷിച്ച് വച്ച സവാളയാണ് മോഷണം പോയത്. ഒക്ടോബർ 5-ന് ഇത് വിൽക്കാനായി എത്തുമ്പോഴാണ...

ശസ്ത്രക്രിയക്ക് 12,000 രൂപ കൈക്കൂലി; ജനറൽ ആശുപത്രിയിലെ സർജനെതിരെ പരാതി

CRIME NEWS
പത്തനംതിട്ട: ശസ്ത്രക്രിയ ചെയ്യുന്നതിനായി സർക്കാർ ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. അടൂർ ജനറൽ ആശുപത്രിയിലെ സർജൻ ഡോ വിനീത് ശസ്ത്രക്രിയയ്ക്കായി പന്ത്രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. കരുവാറ്റ സ്വദേശിനി വിജയശ്രീയാണ് ഡോ വിനീതിനെതിരെ അടൂർ ജനറൽ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയത്. തൻ്റെ സഹോദരിയുടെ ചികിൽസയ്ക്കായാണ് ഡോ വിനീതിനെ കണ്ടതെന്നും പുറത്തെ തടിപ്പ് മാറ്റാൻ ശസ്ത്രക്രിയ ചെയ്യാൻ പന്ത്രണ്ടായിരം രൂപ ഡോ വിനീത് തന്നോട് ആവശ്യപ്പെട്ടതായും സൂപ്രണ്ടിന് നൽകിയ പരാതിയിൽ പറയുന്നു. ഡോ വിനീതുമായുള്ള ഫോൺ സംഭാഷണ ശബ്ദരേഖയും വിജയശ്രീ ആശുപത്രി സൂപ്രണ്ടിന് പരാതിയോടൊപ്പം നൽകിയിരുന്നു. കഴിഞ്ഞ സെപ്റ്റംബർ മാസം 16 നാണ് അടൂർ താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ വിജയശ്രീയുടെ സഹോദരി വിജയാ ദേവി ചികിത്സ തേടിയെത്തിയത്. പതിനേഴാം തീയതി സർജൻ ഡോ വിനീതിനെ കണ്ടു. ചില പരിശോധനകൾ നടത്തി പരിശോധനാ ഫലവുമായി താൻ താ...

റേഷനരി തമിഴ്നാട്ടില്‍ നിന്നും കേരളത്തിലെത്തുമ്പോള്‍ ‘ബ്രാന്‍ഡഡ് അരി’; കടത്തിന് പിന്നില്‍ വലിയ മാഫിയ

CRIME NEWS
തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്നും ആര്യങ്കാവ് ചെക്ക് പോസ്റ്റുവഴി കേരളത്തിലേക്ക് വ്യാപകമായി റേഷനരി കടത്തുന്നു. കേരളത്തിൽ എത്തുമ്പോൾ റേഷനരി ബ്രാൻഡഡ് ആയി മാറും. പെരുമ്പാവൂർ, കാട്ടാക്കട എന്നിവിടങ്ങളിലെ മില്ലുകളിലെത്തിച്ച് പോളിഷ് ചെയ്താണ് വ്യാജ അരി വിപണിയിലെത്തിക്കുന്നത്. വലിയ മാഫിയകളാണ് അരി കടത്തിനു പിന്നിൽ പ്രവർത്തിക്കുന്നതെന്ന് ഡെപ്യൂട്ടി കൺട്രോളർ ഓഫ് റേഷനിങ് സൗത്ത് സോൺ ഓഫീസർ സി വി മോഹൻ കുമാർ റിപ്പോർട്ടറിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് പരിശോധന നടത്തിയത്. ആര്യങ്കാവിലെ അതിർത്തി പ്രദേശങ്ങളിലുള്ള കേന്ദ്രങ്ങളിൽ ആദ്യം അരി എത്തിക്കുകയും അവിടെനിന്ന് പതിനഞ്ച് ടണ്ണോളമാകുമ്പോൾ മില്ലുകളിലേക്ക് മാറ്റുകയുമാണ് ചെയ്യുന്നത്. 174 ചാക്ക് അരിയാണ് നിലവിൽ ആര്യങ്കാവിൽ നിന്ന് തോമസ് എന്ന ആളിൽ നിന്നും പിടിച്ചെടുത്തത്. തവിടെണ്ണയും തവിടും ചേർത്താണ് അരിയിൽ മായം ചേർക്കുന്നത്. തമിഴ്നാട്ടിൽ നിന്നും സൌജന്യമായും അരികിട...

നടൻ ടി പി മാധവൻ അന്തരിച്ചു

Breaking News
കൊല്ലം: നടൻ ടി പി മാധവൻ അന്തരിച്ചു. 86 വയസായിരുന്നു. അന്ത്യം കൊല്ലത്തെ ആശുപത്രിയിൽ വച്ചായിരുന്നു. അമ്മയുടെ സ്ഥാപക ജനറൽ സെക്രട്ടറി ആയിരുന്നു. കുടല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചത്. ഏറെ നാളായി വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസിയാണ് അദ്ദേഹം. 2015ലെ ഹരിദ്വാര്‍ യാത്രക്കിടയിലെ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയ്ക്ക് ശേഷമാണ് ഗാന്ധി ഭവനില്‍ വിശ്രമജീവിതത്തിന് എത്തിയത്. തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയില്‍ അവശനായി കിടന്ന ടിപി മാധവനെ ചില സഹപ്രവര്‍ത്തകരാണ് ഗാന്ധിഭവനില്‍ എത്തിച്ചത്. ഗാന്ധി ഭവനില്‍ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും മാധവന്‍ അഭിനയിച്ചിരുന്നു. എന്നാല്‍ പിന്നീട് മറവി രോഗം ബാധിച്ചു. പ്രശസ്ത അധ്യാപകന്‍ പ്രഫ. എന്‍പി പിള്ളയുടെ മകനാണ് ...

‘ക്ഷേത്രങ്ങൾ സിനിമാ ഷൂട്ടിങ്ങിനുള്ള സ്ഥലമല്ല’: ഹൈക്കോടതി

KERALA NEWS
കൊച്ചി: ക്ഷേത്രങ്ങൾ സിനിമാഷൂട്ടിങ്ങിനുള്ള സ്ഥലമല്ലെന്ന് ഹൈക്കോടതി. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ സിനിമ ഷൂട്ടിങ് അനുവദിച്ചത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരി​ഗണിക്കവെയായിരുന്നു പരാമർശം. ക്ഷേത്രങ്ങൾ സിനിമാ ഷൂട്ടിങ്ങിനുള്ളതല്ലെന്നും ഭക്തർക്ക് ആരാധയ്ക്കുള്ളതാണ് എന്നുമാണ് കോടതി പറഞ്ഞത്. വിശേഷം സിനിമയുടെ ഷൂട്ടിങ്ങിന് ക്ഷേത്രത്തിൽ അനുമതി നൽകിയതിന് എതിരെയാണ് തൃപ്പൂണിത്തുറ സ്വദേശികളായ ദിലീപ് മേനോൻ, ​ഗം​ഗ വിജയൻ എന്നിവരാണ് ഹർജി നൽകിയത്. ക്ഷേത്രവുമായി ബന്ധമില്ലാത്ത സിനിമകളും വിഡിയോകളും ചിത്രീകരിക്കാൻ അനുവദിക്കരുത് എന്നാണ് ഹർജിയിലെ ആവശ്യം. വിശേഷം എന്ന സിനിമ ചിത്രീകരിക്കാൻ അടുത്തിടെ അനുമതി നൽകിയിരുന്നു. പവിത്രമായ പൂജകൾക്കും ആചാരങ്ങൾക്കും വിലകൽപ്പിക്കാതെ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന രീതിയിലാണ് ഷൂട്ടിങ് നടന്നത് എന്നാണ് ഹർജിയിൽ പറഞ്ഞത്. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പിജെ ...

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം: രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണര്‍

KERALA NEWS
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണറുടെ നീക്കം. വിഷയത്തില്‍ ഗവര്‍ണര്‍ വീണ്ടും സര്‍ക്കാരിന് കത്ത് നല്‍കും. കഴിഞ്ഞ ദിവസം വിഷയത്തില്‍ വിശദീകരണം നല്‍കണമെന്ന് ചീഫ് സെക്രട്ടറിയോടും പൊലീസ് മേധാവിയോടും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍ക്കാര്‍ രംഗത്തു വന്നു. ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ട ഗവർണറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഗവർണർക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി. സർക്കാർ എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയും ഡിജിപിയും ​ഗവർണറെ കണ്ട് വിശദീകരണം നൽകിയിരുന്നില്ല. ചട്ടപ്രകാരം ഗവർണറെ കാണാൻ ചീഫ് സെക്രട്ടറി അടക്കമുള്ളവർ പോകേണ്ടതില്ലെന്ന നിലപാടാണ് സർക്കാരിനുള്ളത്. എന്നാൽ റൂൾസ് ഓഫ് ബിസിനസ് അനുസരിച്ച് തനിക്ക് ഇവരെ വിളിച്ചുവരുത്താൻ അധികാരമുണ്ടെന്നാണ് ഗവർണറുടെ വാദം. വ...

സ്കൂൾ കലോത്സവം; അപ്പീലിനുള്ള ഫീസ് ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന മത്സരയിനം അഞ്ചായി ചുരുക്കി

KERALA NEWS
തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിൽ ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സരയിനം അഞ്ചാക്കി. സംസ്കൃതോത്സവത്തിലും അറബിക് കലോത്സവത്തിലും അടക്കം ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനങ്ങളുടെ എണ്ണമാണ് രണ്ട് ​ഗ്രൂപ്പ് അടക്കം അഞ്ചായി ചുരുക്കിയത്. സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ മത്സര അപ്പീലിനു നൽകേണ്ട ഫീസ് ഇരട്ടിയാക്കി. ഉപജില്ലാ കലോത്സവ നടതിതിപ്പിനായി സ്കൂളുകളിൽ നിന്ന് നൽകേണ്ട വിഹിതവും ഉയർത്തി. നിലവിൽ ജനറൽ, സംസ്കൃതം, അറബിക് കലോത്സവങ്ങളിൽ ഓരോന്നിലും രണ്ട് ​ഗ്രൂപ്പ് ഇനങ്ങൾ അടക്കം പരമാവധി അഞ്ച് ഇനങ്ങളിലും മത്സരിക്കാമായിരുന്നു. എന്നാൽ ഇനി എല്ലാ കലോത്സവങ്ങളിലുമായി മൂന്ന് വ്യക്തി​ഗത ഇനങ്ങളിലും 2 ​ഗ്രൂപ്പ് ഇനങ്ങളിലും മാത്രമാകും പങ്കെടുക്കാവുക. കലോത്സവ മത്സരങ്ങൾ സംബന്ധിച്ച അപ്പീൽ നൽകുന്നതിനുള്ള ഫീസ് സ്കൂൾ തലത്തിൽ 500ൽ നിന്ന് 1000 ആക്കി. ഉപജില്ലാ തലത്തിൽ 1000 രൂപയിൽ നിന്ന് 2000 ആയും ജില്ല...

‘ചുവന്ന തോര്‍ത്ത് തൊഴിലാളി സമൂഹത്തിന്റെ പ്രതീകം’; ഡിഎംകെ ഷാളും ചുവന്ന തോര്‍ത്തുമായി പി വി അന്‍വര്‍

KERALA NEWS
തിരുവനന്തപുരം: ഡിഎംകെ യുടെ ഷാള്‍ അണിഞ്ഞ് കയ്യില്‍ ചുവന്ന തോര്‍ത്തുമായിട്ടാണ് പി വി അന്‍വര്‍ നിയമസഭയിലേക്ക് എത്തിയത്. സാധാരണക്കാരായ ചുമട്ടു തൊഴിലാളികളുടേയും, മറ്റു തൊഴിലാളി സമൂഹത്തിന്റേയും, രക്തസാക്ഷികളായ സഖാക്കളുടേയും പ്രതീകമാണ് ചുവന്ന തോര്‍ത്ത്. അതുകൊണ്ടു തന്നെ ഏറെ ആദരവോടെയാണ് ചുവന്ന തോര്‍ത്ത് കയ്യില്‍ കരുതിയതെന്നും അന്‍വര്‍ പറഞ്ഞു. നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കാന്‍ സ്പീക്കര്‍ അനുവദിച്ച് കത്തു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നിരയില്‍ ഇരിക്കാനാണ് സ്പീക്കര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ സര്‍വതന്ത്രസ്വതന്ത്രനായി ജയിച്ച എംഎല്‍എയാണ്. അതുകൊണ്ടു തന്നെ പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കത്തു നല്‍കി. ഇതിന്‍ പ്രകാരമാണ് പ്രത്യേക ബ്ലോക്ക് അനുവദിച്ചു തന്നത്. എന്നാല്‍ നിയമസഭയില്‍ ചെല്ലുമ്പോള്‍ എന്താണ് സംഭവിക്കുകയെന്ന് അറിയില്ല. അതിനാലാണ...

യുവതിയെ പിന്തുടര്‍ന്ന് അശ്ലീലം പറഞ്ഞു; യുവാവിന് ഒന്നര വര്‍ഷം കഠിനതടവും പിഴയും

CRIME NEWS
തിരുവനന്തപുരം: വഴിയാത്രക്കാരിയായ യുവതിയെ പിന്തുടര്‍ന്ന് അശ്ലീലച്ചുവയുള്ള കമന്റുകള്‍ പറഞ്ഞു ശല്യം ചെയ്ത യുവാവിന് തടവുശിക്ഷ. ഒന്നരവര്‍ഷം കഠിനതടവും 5,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. തൈക്കാട് മേട്ടുക്കട സ്വദേശി ധനുഷിനെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. യുവതിയെ പിന്തുടര്‍ന്ന് ശല്യം ചെയ്ത പ്രതിയെ തമ്പാനൂര്‍ പൊലീസാണ് പിടികൂടിയത്. 2023 ജൂണ്‍ 21-ന് രാവിലെ മേട്ടുക്കട ഭാഗത്തുവെച്ചാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വീട്ടില്‍ പടക്കം നിര്‍മിക്കുന്നതിനിടെ സ്ഫോടനം, അയല്‍വാസിയുടെ കുഞ്ഞടക്കം മൂന്നു പേര്‍ മരിച്ചു.

Accident
തിരുപ്പൂര്‍: പടക്കനിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ 9 മാസം പ്രായമുള്ള കുഞ്ഞടക്കം 3 പേർ മരിച്ചു. തിരുപ്പൂർ പാണ്ഡ്യൻ നഗർ പൊന്നമ്മാൾ വീഥിയിലെ വീട്ടിലാണ് സ്ഫോടനമുണ്ടായത്. കണ്ണൻ എന്ന കുമാർ (23), 9 മാസം പ്രായമായ ആലിയാ ഷെറിൻ, തിരിച്ചറിയാത്ത ഒരു യുവതി എന്നിവരാണു മരിച്ചത്. വീട്ടുടമ കാർത്തിയുടെ ബന്ധു ഈറോഡ് നമ്പിയൂരിൽ പടക്കവിൽപന നടത്തുയാണ്. ഇയാളുടെ കട അധികൃതർ അടച്ചുപൂട്ടിയതോടെ കുറച്ചു മാസങ്ങളായി കാർത്തിയുടെ വീട്ടിലാണ് അനധികൃതമായി പടക്കനിർമാണം നടത്തിയിരുന്നത്. ദീപാവലിയും ഉത്സവങ്ങളുമായി ബന്ധപ്പെട്ടു കൂടുതൽ ഓർഡർ ലഭിച്ചതിനാൽ കൂടുതൽ പടക്ക നിർമാണ സാമ​ഗ്രികൾ വീട്ടിലുണ്ടായിരുന്നു. ഇതാണ് ആഘാതം കൂട്ടിയത്. സ്ഫോടനത്തിൽ കാർത്തിയുടെ വീടിന്റെ മുൻഭാ​ഗം പൂർണമായി തകർന്ന നിലയിലാണ്. കൂടാതെ അടുത്തുള്ള മറ്റ് വീടുകൾക്കും നാശനഷ്ടമുണ്ടായി. അപകടത്തിൽ കൊല്ലപ്പെട്ട യുവതിയുടെ ശരീരം ചിന്നച്ചിതറിയ നിലയിലാണ്. ഇവരെ ഇതുവരെ തിരിച...

MTN NEWS CHANNEL

Exit mobile version