കേരള കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ഐ എൻ ടി യു സി മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ വേങ്ങര വിപിസി മാളില്‍ ചേര്‍ന്നു. കണ്‍വെന്‍ഷനില്‍ വെച്ച് ജില്ലാ ഭാരവാഹികളായി തിരഞ്ഞെടുത്തവര്‍ക്ക് നോമിനേഷന്‍ ലെറ്റര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വേലായുധന്‍ മാസ്റ്റര്‍ കൈമാറി. നവംബര്‍ ആറിന് നടക്കുന്ന നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ മെമ്പര്‍മാരുടെ പിച്ച തെണ്ടല്‍ സമരം വന്‍ വിജയമാക്കുന്നതിന് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. പരിപാടി ഡിസിസി പ്രസിഡണ്ട് വിഎസ് ജോയ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ലാ കോണ്‍ഗ്രസ് നേതാക്കളും ജനപ്രതിനിധികളും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും പങ്കെടുക്കും. ജില്ലാ പ്രസിഡണ്ട് അസൈനാര്‍ ഊരകത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ അഷ്‌റഫ് മനരിക്കല്‍, എം ബിന്ദു,മനോജ് പുനത്തില്‍, ചന്ദ്രമതി ചെമ്പട്ട്, സുബ്രഹ്‌മണ്യന്‍ കാളങ്ങാടന്‍, സലാം ഹാജി മച്ചിങ്ങല്‍, യു ഹരിദാസ്, നാസര്‍ പറമ്പന്‍, തുടങ്ങിയവര്‍ സംസാരിച്ചു
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com