വേങ്ങര: സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ വേങ്ങര റേഞ്ച് മദ്രസ മാനേജ്മെന്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. വേങ്ങര മിഫ്ഹുൽ ഹുദ മദ്രസയിൽ ചേർന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.കുണ്ടുപുഴയ്ക്കൽ കുഞ്ഞിമോൻ ഹാജി (പ്രസിഡന്റ്), സി.വി. ഹാബിദ് ഹാജി (സെക്രട്ടറി), കെ. സൈതലവി ഹാജി (ഖജാൻജി), കാപ്പിൽ ഹംസ ഹാജി, കെ.ടി. ഗഫൂർ ഹാജി (വൈസ് പ്രസിഡന്റുമാർ), അഷ്കർ മാസ്റ്റർ, മൊയ്ദീൻ കുട്ടി (ജോയിന്റ് സെക്രട്ടറിമാർ), പി.കെ.സി. മൊഹമ്മദ് ഹാജി, ടി.പി. മൊഹമ്മദ് അലി (ജില്ലാ കൗൺസിൽ അംഗങ്ങൾ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.കുഞ്ഞിമോൻ ഹാജി അധ്യക്ഷത വഹിച്ച യോഗം പി.കെ.സി. മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. റിട്ടേണിംഗ് ഓഫീസറായ ഉസ്താദ് യു.പി. മുഹമ്മദാലി ഖാസിമി തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
