Sunday, November 22News That Matters

മാധ്യമങ്ങൾ സൗഹാർദത്തിന്റെ പ്രചാരകരാകണം വിസ്ഡം മീഡിയ വർക്ഷോപ്പ്

വേങ്ങര.മതസ്പർധയും വർഗീയതയും വളർത്തുന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പുലർത്തി മാധ്യമങ്ങൾസാമൂഹിക സൗഹാർദത്തിന്റെ പ്രചാരകരാവണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ തോട്ടശ്ശേരിയറ പീസ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ജില്ലാ മീഡിയ പി ആർ ശില്പശാല അഭിപ്രായപ്പെട്ടു.. വ്യാജ വാർത്തകളിലൂടെസോഷ്യൽ മീഡിയകളെ വർഗീയതയും മതവിദ്വേഷവും പ്രചരിപ്പിക്കാൻ ദുരുപയോഗം ചെയ്യുന്ന പ്രവണത വർധിച്ചുവരികയാണ്. ഇത്തരം പ്രവണതകൾക്കെതിരെ മാധ്യമ ജാഗ്രത അനിവാര്യമാണ്. വാർത്തകളുടെ ആധികാരികത ഉറപ്പുവരുത്തിയും സാമൂഹിക സൗഹാർദവും ഐക്യവും പ്രോത്സാഹിപ്പിച്ചും ഡിജിറ്റൽ മാധ്യമങ്ങളെ സാമൂഹിക നന്മയ്ക്കായി ഉപയോഗിക്കാൻ മാധ്യമ പ്രവർത്തകരും കണ്ടന്റ് ക്രിയേറ്റർമാരും ഉത്തരവാദിത്തം പുലർത്തണം. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ കെ സജ്ജാദ് ഉദ്ഘാടനം ചെയ്തു. കെ കെ അഹമ്മദലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി യു മുഹമ്മദ് മദനി, സംസ്ഥാന പ്രവർത്തകസമിതി അംഗം മുജീബ് മദനി ഒട്ടുമൽ, ജില്ലാ ഭാരവാഹികളായ, ഡോ വി അബ്ദുല്ലത്തീഫ് മാസ്റ്റർ,എ നൗഷാദ് മാസ്റ്റർ, മാസിൻ തിരൂരങ്ങാടി, ആസിഫ് സ്വലാഹി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version