Sunday, November 22News That Matters

യുവാവിനെ ആക്രമിച്ച് പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ

നിലമ്പൂർ: നിലമ്പൂരിൽ യുവാവിനെ ആക്രമിച്ച് പണം തട്ടിയെടുത്ത സംഭവത്തിൽ പ്രതികളുമായി ബന്ധമുള്ള മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കാളികാവ് അഞ്ചച്ചവടി സ്വദേശി ഫിറോസിന്റെ 9,90,000 ലക്ഷം രൂപയാണ് കവർന്നത്. മണ്ണാർക്കാട് സ്വദേശികളാണ് പണം തട്ടിയെടുത്തതെന്നും, സംഭവത്തിന് പിന്നിൽ ആസൂത്രിത കവർച്ചയാണെന്നും പോലീസ് വ്യക്തമാക്കി.​ഇന്നലെ ഉച്ചയോടെ നിലമ്പൂരിലെ ബാങ്ക് ഓഫ് ബറോഡ ശാഖയിൽ നിന്നാണ് ഫിറോസ് പണവുമായി പുറത്തിറങ്ങിയത്. ബാങ്കിന്റെ കോണിപ്പടി ഇറങ്ങുന്നതിനിടെ നാലംഗ സംഘം ഫിറോസിനെ ആക്രമിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. ഫിറോസിന്റെ കയ്യിൽ ഒരു കത്തിയുള്ളതായും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവസ്ഥലത്തുണ്ടായിരുന്നവർ പകർത്തിയ ദൃശ്യങ്ങളിൽ ഫിറോസ് കോണിപ്പടി ഇറങ്ങി വരുന്നതും നാലംഗ സംഘം പണം തട്ടിയെടുത്ത് രക്ഷപ്പെടുന്നതും വ്യക്തമായി കാണാം. കസ്റ്റഡിയിലുള്ളവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version