വേങ്ങര : കഴുകൻചിന മൈത്രിഗ്രാമം പ്ലാസ്റ്റിക് മാലിന്യമുക്ത ഗ്രാമമാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ റോഡിലും വഴിയോരങ്ങളിലും അലക്ഷ്യമായി വലിച്ചെറിയുന്നത് തടയാൻ ചേറൂർ കഴുകൻചിന മൈത്രിഗ്രാമം റെസിഡൻസ് അസോസിയേഷൻ മൈത്രി റോഡരികിലെ 5 ഇലക്ട്രിക് പോസ്റ്റുകളിനടുത്തായി വേസ്റ്റ് ബാസ്ക്കറ്റുകൾ സ്ഥാപിച്ചു. സ്കൂൾ കുട്ടികളുംമറ്റും കടകളിൽ നിന്ന് വാങ്ങിവരുന്ന ജ്യൂസ് ബോട്ടലുകൾ, പ്ലാസ്റ്റിക് ക്യാരി ബാഗുകൾ. ലെയ്സ് മിട്ടായി കവറുകൾ, ഐസ്ക്രീം കവറുകൾ എന്നിങ്ങനെ യുള്ള എല്ലാവിധ പ്ലാസ്റ്റിക് വേസ്റ്റുകളും ഇനിമുതൽ റോഡിൽ നിക്ഷേപിക്കു ന്നതിന്പകരം പുതുതായി സ്ഥാപിച്ച ബാസ്കറ്റിൽ മാത്രം നിക്ഷേപിക്കണം.ഭക്ഷണ വേസ്റ്റുകൾ നിക്ഷേപിക്കാൻ പാടുള്ളതല്ല. ബാസ്ക്കറ്റിൽ നിക്ഷേപിക്കാതെ ഇനിയും പ്ലാസ്റ്റിക് വേസ്റ്റുകൾ റോഡിൽ ഇടുന്നവർക്ക് റോഡ് മുഴുവൻ ക്ലീൻ ചെയ്യേണ്ട പണികിട്ടും. റോഡിൽ വലിച്ചെറിയുന്ന വരെ C C T V ക്യാമറയുടെ നിരീക്ഷണത്തിൽ കണ്ടെത്തു മെന്ന് മൈത്രി ഗ്രാമം പ്രസിഡന്റ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com