Thursday, January 15News That Matters

ശൈഖുനാ നൂറുൽ മആരിഫ് അബ്ദുറഹീം ഉസ്താദ് ശിഷ്യസംഗമം സംഘടിപ്പിച്ചു.

വേങ്ങര : ശൈഖുനാ നൂറുൽ മആരിഫ് അബ്ദുറഹീം ഉസ്താദ് ശിഷ്യസംഗമം വേങ്ങര വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വച്ച് ഉസ്മാൻ തഅതാനി ഉദ്ഘാടനം ചെയ്തു. അൽ ഫത്താഹ് ഇസ്ലാമിക് സെൻറർ ൻറെ ആഭിമുഖ്യത്തിൽ കിടങ്ങഴിയിൽ നിർമ്മിക്കുന്ന മസ്ജിദിന്റെ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ടാണ് ശിഷ്യഗണങ്ങൾ വ്യാപാര ഭവനിൽ ഒത്തുകൂടിയത്. പ്രവർത്തനങ്ങൾ ഏകോ പിപ്പിക്കാനും തീരുമാനിച്ചു. അബ്ദു റസാഖ് ബാഖവി അധ്യക്ഷത വഹിച്ചു, സമസ്ഥാന ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് കൂടിയായ നൂറുൽ മആരിഫ് അബ്ദുൽ റഹീം കിടങ്ങഴി ഉസ്താദ് പ്രഭാഷണം നടത്തി, പ്രമുഖ സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ പി എച്ച് ഫൈസൽ, സുലൈമാൻ ദാരിമി, വി. മാനു വഹബി, എം ബി സിദ്ദിഖ് ബാഖവി, ഉമ്മർ ബാഖവി, എ കെ മൊയ്തീൻ സൈനി, അസ്കർ സൈനി, പി മുസ്തഫ സൈനി, മുസ്തഫ ബാഖവി കാളികാവ് , ഇ പി അഷറഫ് ബാഖവി സ്വാഗതവും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version