വേങ്ങര : ഈ വർഷത്തെ വിശുദ്ധ ഹജ്ജിന് പോവുന്ന ഹജ്ജാജിമാർക്ക് ഊരകം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി യാത്രയപ്പ് നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സയ്യിദ് കെ.കെ. മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ.ടി. അബ്ദുസമദ് അദ്ധ്യക്ഷത വഹിച്ചു.പി.പി. ഹംസ മൗലവി പ്രാർത്ഥനക്ക് നേതൃത്തം നൽകി.മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് പി.കെ. അസ്ലു, സയ്യിദ് കെ.കെ. അലി അക്ബർ തങ്ങൾ, എൻ. ഉബൈദ് മാസ്റ്റർ, പൂക്കുത്ത് മുഹമ്മദ്, എം. കുഞ്ഞാപ്പ, പി.കെ. അബൂത്വാഹിർ, എം.കെ. മുഹമ്മദ് മാസ്റ്റർ, തൊമ്മാഞ്ചേരി മൻസൂർ, തുപ്പിലിക്കാട്ട് ഹക്കീം,ഹുസൈൻ ഊരകം,നൗഫൽ മമ്പീതി,എം.കെ. കുഞ്ഞബ്ദുള്ള, കെ.ടി. അബൂബക്കർ മാസ്റ്റർ,അഡ്വ: എ. പി നിസാർ, എം.എ. റഊഫ് , സൽമാൻ പാറക്കൽ,ലത്തീഫ് മങ്ങാട്ടിൽ, പി.എ.ലത്തീഫ്, സി.മുനീർ മാസ്റ്റർ, കെ.പി. റഷീദ്, ടി.കെ. അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.