Thursday, September 18News That Matters

അരിക്കുളം അംഗൻവാടി കം ക്രഷ് ആരംഭിച്ചു

വേങ്ങര ഗ്രാമപഞ്ചായത്തിലെ സെന്റർ നമ്പർ 1 അരിക്കുളം അംഗൻവാടിയിൽ പുതിയതായി ആരംഭിച്ച അംഗൻവാടി കം ക്രഷ് കേന്ദ്രത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഹസീന ഫസൽ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ എ.കെ. സലിം സ്വാഗതം പറഞ്ഞു. വികസന ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഹസീന ബാനു അധ്യക്ഷയായിരുന്നു.
ചടങ്ങിൽ മുഖ്യാതിഥിയായി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബെൻസീറ ടീച്ചർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗമായ ശ്രീ അബ്ദുൽ ഖാദർ സിപി, ALM & SC അംഗങ്ങളായ ശ്രീ എ.കെ മജീദ്, ശ്രീ ഹസീബ്. പി എന്നിവർ ആശംസകൾ അർപ്പിച്ചു. അംഗൻവാടി കം ക്രഷിന്റെ പ്രവർത്തനത്തെക്കുറിച്ച് CDPO ശ്രീമതി ശാന്തകുമാരി വിവരിച്ചു.

രക്ഷിതാക്കൾ, കുട്ടികൾ, ALM & SC അംഗങ്ങൾ, അമ്മമാർ, ക്രഷ് ജീവനക്കാർ, അങ്കണവാടി ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിന് ഐസിഡിഎസ് സൂപ്പർവൈസർ ജസീന മോൾ കറുകമണ്ണിൽ നന്ദി പറഞ്ഞു. അരീക്കുളം അംഗൻവാടി കം ക്രഷിലേയ്ക്ക് ഇപ്പോൾ അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്. 6 മാസം മുതൽ 3 വയസ്സുവരെയുള്ള കുട്ടികൾക്ക് തികച്ചും സൗജന്യമായി അഡ്മിഷൻ നൽകുന്നു. ജോലിക്കുപോകുന്ന സ്ത്രീകൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ, കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തി ഈ ഗവൺമെന്റ് ക്രഷ് രാവിലെ 7 മുതൽ വൈകിട്ട് 7 മണിവരെ പ്രവർത്തിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version