മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ അദ്ധ്യക്ഷനായ ചടങ്ങ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു. യു.എം ഹംസ (പ്രസിഡണ്ട് കണ്ണമംഗലം പഞ്ചായത്ത്), സലീന കരുമ്പിൽ (പ്രസിഡണ്ട് തെന്നല പഞ്ചായത്ത്), സലീമ ടീച്ചർ (പ്രസിഡണ്ട് പറപ്പൂർ പഞ്ചായത്ത്), ഫസലുദ്ദീൻ തയ്യിൽ (പ്രസിഡണ്ട് എടരിക്കോട് പഞ്ചായത്ത്), സഫീർ ബാബു പി.പി (ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി) , സഫിയ മലേക്കാരൻ (ബ്ലോക്ക് വികസന സ്റ്റാൻറിംഗ് കമ്മിറ്റി), സുഹിജാബി (ബ്ലോക്ക് ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻറിംഗ് കമ്മിറ്റി), എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് ജന പ്രതിനിധികൾ, ഹരിത കേരളം മിഷൻ മലപ്പുറം ജില്ലാ റിസോഴ്സ്സ് പേഴ്സൺ ജോഷോ, ശുചിത്വ മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ജുനൈദ്, ബ്ലോക്ക് പഞ്ചായത്ത് ആർ.ജി.എസ്.എ കോ ഓർഡിനേറ്റർ ഷാഹിന തറയിൽ, ബ്ലോക്ക് പഞ്ചായത്ത് ജി.ഇ.ഒ അഖിലേഷ്, ജോയിൻറ് ബി.ഡി.ഒ സന്തോഷ്, വനിതാ ക്ഷേമ ഓഫീസർ ലിഷ, ഹെൽത്ത് ഇൻസ്പെക്ടർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. മികച്ച ശുചിത്വ ഗ്രാമ പഞ്ചായത്തായി പറപ്പൂർ ഗ്രാമ പഞ്ചായത്തിനെ തെരെഞ്ഞെടുത്തു. ഏറ്റവും മികച്ച ഹരിത സർക്കാർ സ്ഥാപനം – ഗവ. ആയുർവേദ മെൻറൽ ഹോസ്പിറ്റൽ , എടരിക്കോട്, ഏറ്റവും മികച്ച ഹരിത സ്വകാര്യ സ്ഥാപനം – ഫാറൂക്ക് ആർട്സ് & സയൻസ് കോളേജ്, പറപ്പൂർ, ഏറ്റവും മികച്ച ഹരിത വ്യാപാര സ്ഥാപനം – മൈ ലൈഫ് ആർക്കെയ്ഡ്, എടരിക്കോട്, ഏറ്റവും മികച്ച ഹരിത റെസിഡൻസ് അസോസിയേഷൻ – മൈത്രി ഗ്രാമം , കണ്ണമംഗലം, ഏറ്റവും മികച്ച ഹരിത വായനശാലകളായി വി.സി സ്മാരക വായനശാല, ഊരകം, കുരിക്കൾ സ്മാരക വായനശാല, വേങ്ങര, ഏറ്റവും മികച്ച ഹരിത പൊതു ഇടം – കല്ലക്കയം ഹാപ്പിനെസ്സ് പാർക്ക്, പറപ്പൂർ, ഏറ്റവും മികച്ച ഹരിത സി.ഡി.എസ് – കണ്ണമംഗലം സി.ഡി.എസ്, ഏറ്റവും മികച്ച ഹരിത ടൌൺ – കുന്നുംപുറം, ഏ.ആർ നഗർ, ഏറ്റവും മികച്ച ഹരിത കർമ്മസേന – തെന്നല ഹരിത കർമ്മ സേന എന്നിവരെയും തെരെഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബെൻസീറ ടീച്ചർ, മികച്ച ശുചിത്വ സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ച് വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അനീഷ് കൊഴിഞ്ഞിലിൽ ചടങ്ങിന് സ്വാഗതവും ആശംസിച്ചു. വേങ്ങര ബ്ലോക്ക് ഡിവിഷൻ മെമ്പർ അബ്ദുൽ അസീസ് പറങ്ങോടത്ത് നന്ദിയും പ്രകാശിപ്പിച്ചു.
വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com