എ ആർ നഗർ ഇരുമ്പുചോല എ യു പി സ്കൂളിൽ 1995-96 വർഷം ഏഴാം ക്ലാസ് പൂർവ വിദ്യാർത്ഥികളുടെ സംഗമം ‘ചോലക്കാലം’ സ്കൂളിൽ വെച്ച് നടന്നു. നൂറിലധികം പൂർവ വിദ്യാർഥികൾ അവരുടെ അധ്യാപകരോടൊപ്പം പഴയ ക്ലാസ്സ്‌റൂമിൽ ഇരുന്നു സംസാരിച്ചു. ഹെഡ് മാസ്റ്റർ ശാഹുൽ ഹമീദ് തറയിൽ പരിപാടി ഉൽഘടനം ചെയ്തു. പൂർവ വിദ്യാർഥി ഇ കെ മുഹമ്മദ് അലി അദ്ധ്യക്ഷനായിരുന്നു. സ്കൂൾ മാനേജർ കാവുങ്ങൽ ലിയാകതലി, ലത്തീഫ് കൊടിഞ്ഞി, മുൻ അധ്യാപകരായ പി കെ അബ്സുറസാഖ്, കെ കെ ജോർജ്, പി അബ്ദുള്ള മൗലവി, പികെ മുഹമ്മദ്, ബി ശശിധരൻ പി ുഹമ്മദ് മുസ്തഫ, എം ഫാത്തിമ, ടി പി ഷൌക്കത്തലി, എം പാത്തുമ്മ, ഹംസകോയ, മിനി, അമ്പിളി, സിപി സുജാത, എന്നിവർ സംസാരിച്ചു.
പൂർവ വിദ്യാർത്ഥികളുടെ സംഭവനയായി സ്കൂൾ ഓഫീസിന് ഷെൽഫ് നൽകി.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com