Thursday, June 18News That Matters

കെ.എൻ.എം. തിരൂരങ്ങാടി മണ്ഡലം മദ്രസ കോംപ്ലക്സ് മീറ്റ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: മണ്ഡലത്തിലെ മുഴുവൻ മദ്രസാധ്യാപകരെയും പങ്കെടുപ്പിച്ച് സംഘടിപ്പിച്ച കെ.എൻ.എം. തിരൂരങ്ങാടി മണ്ഡലം മദ്രസ കോംപ്ലക്സ് മീറ്റ് മണ്ഡലം സെക്രട്ടറി ഹംസ മാസ്റ്റർ കരുമ്പിൽ ഉദ്ഘാടനം ചെയ്തു. കോംപ്ലക്സ് പ്രസിഡന്റ് അയ്യൂബ് കുന്നുമ്മൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മലപ്പുറം വെസ്റ്റ് ജില്ലാ മുഫത്തിഷ് ആബിദ് സലഫി മുഖ്യാതിഥിയായി. പുതിയ ഭാരവാഹികളായി അയ്യൂബ് കുന്നുമ്മൽ (പ്രസിഡന്റ്), മുനീർ താനാളൂർ (വർക്കിംഗ് പ്രസിഡന്റ്), സി.വി.എം. ഷെരീഫ് (സെക്രട്ടറി), സനിയ്യ ടീച്ചർ (ട്രഷറർ) എന്നിവരെ യോഗം തെരഞ്ഞെടുത്തു. അബു മാസ്റ്റർ, ഹംസ പുതുപ്പറമ്പ്, റഫീഖ് അക്ബർ, സുൽഫിക്കർ അലി എന്നിവർ വൈസ് പ്രസിഡന്റുമാരും നബീൽ സ്വലാഹി, നൗഫൽ പി.കെ, റംല ടീച്ചർ, റജീന കെ.പി, ഷബീബ് ഹുസ്ന എന്നിവർ ജോയിന്റ് സെക്രട്ടറിമാരുമാണ്. പുതിയ അധ്യയന വർഷത്തിൽ അധ്യാപകർക്കായി എ.ഐ. പരിശീലനം നൽകുക, അന്നുജൂം പരീക്ഷയ്ക്ക് വിദ്യാർത്ഥികൾക്ക് പ്രത്യേക കോച്ചിംഗ് ആരംഭിക്കുക, ചോദ്യപേപ്പർ നിർമ്മാണ ശിൽപശാല സംഘടിപ്പിക്കുക, മണ്ഡലം സർഗമേള വിപുലമായി നടത്തുക തുടങ്ങിയ പ്രധാന തീരുമാനങ്ങൾ കമ്മിറ്റി ചർച്ച ചെയ്ത് അംഗീകരിച്ചു. ചടങ്ങിൽ വിവിധ മദ്രസകളെ പ്രതിനിധീകരിച്ച് സ്വദർ മുദരിസുമാർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version