Friday, May 1News That Matters

മമ്പുറം പുഴയിൽ വീണ ഒരു ലക്ഷം രൂപയുടെ ഐഫോൺ സ്കൂബ ടീം കണ്ടെത്തി

മമ്പുറം പാലത്തിൽ വെച്ച് പുഴയിൽ വീണ ഒരു ലക്ഷം രൂപയോളം വിലമതിക്കുന്ന ഐഫോൺ ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെടുത്തു. കക്കാടംപുറം സ്വദേശി മുഹമ്മദ് ബാസിൽ മൂനംകാടന്റെ ഉടമസ്ഥതയിലുള്ള ഫോണാണ് പുഴയിൽ നഷ്ടപ്പെട്ടിരുന്നത്. ഫോൺ വീണ ഉടനെ മണൽ തൊഴിലാളികൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് മലപ്പുറത്തുനിന്നുള്ള സ്കൂബ ടീം നടത്തിയ വിശദമായ പരിശോധനയിലാണ് നാല് മീറ്ററോളം താഴ്ചയുള്ള ഭാഗത്തെ കരിങ്കൽ പാളികൾക്കിടയിൽ കുടുങ്ങിയ നിലയിൽ ഫോൺ കണ്ടെത്തിയത്. സ്കൂബ ടീം അംഗങ്ങളായ മുഹമ്മദ് ഷിബിൻ, മുഹമ്മദ് ഫാരിസ് എന്നിവർ ചേർന്നാണ് ഫോൺ പുറത്തെടുത്തത്. ഡ്രൈവർ മനോജ് മുണ്ടക്കാട്, ഹോം ഗാർഡ് സനു, സിവിൽ ഡിഫൻസ് അംഗം നാസർ മലയിൽ എന്നിവരും ഈ ദൗത്യത്തിൽ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version