അധ്യാപിക മണവാട്ടി; യാത്രയയപ്പിൽ ആഘോഷമായി മെഗാ ഒപ്പന
കൊണ്ടോട്ടി: പ്രിയപ്പെട്ട അധ്യാപികക്ക് മെഗാ ഒപ്പനയൊരുക്കിയുള്ള വിദ്യാര്‍ഥികളുടെ യാത്രയയപ്പ് വേറിട്ട അനുഭവമായി. നെടിയിരുപ്പ് ദേവധാര്‍ യു.പി സ്കൂളില്‍നിന്ന് 34 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന കെ. ആസ്യക്കാണ് കുട്ടികള്‍ വ്യത്യസ്തമായ യാത്രയയപ്പ് സംഘടിപ്പിച്ചത്. വിദ്യാലയമുറ്റത്ത് നൂറ് വിദ്യാര്‍ഥികള്‍ അണിനിരന്ന് ചുവടുവെച്ച ഒപ്പനയില്‍ പ്രിയ അധ്യാപികയെ മണവാട്ടിയാക്കാനും കുട്ടികള്‍ മറന്നില്ല. ഒപ്പനക്ക് ശേഷം തിരുവാതിര കളിയും കുട്ടികള്‍ അവതരിപ്പിച്ചു. യാത്രയയപ്പ് സമ്മേളനം നഗരസഭ കൗണ്‍സിലര്‍ ടി. സൈതലവി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന് എന്‍. മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് മുജീബ് മുണ്ടശ്ശേരി ഉപ...