സംസ്ഥാന സ്കൂൾ കായിക മേളയിൽ തിരുവനന്തപുരം ചാമ്പ്യന്മാരായി. ഇതര ജില്ലകളെ ബഹുദൂരം പിന്നിലാക്കി 1935 പോയിന്‍റോടെയാണ് തിരുവനന്തപുരം ചാമ്പ്യന്മാരായത്. കായിക മേളയിൽ ആദ്യാവസാനം തിരുവനന്തപുരത്തിന്‍റെ ആധിപത്യമായിരുന്നു.ഗെയിംസിലെയും അക്വാട്ടിക്‌സിലെയും മികച്ച പ്രകടനമാണ് തിരുവനന്തപുരത്തിന് 1087 പോയിന്‍റ് ലീഡ് കിട്ടാൻ കാരണമായത്. 848 പോയിന്‍റോടെ തൃശ്ശൂര്‍ രണ്ടാമതായപ്പോള്‍ 824 പോയിന്‍റോടെ മലപ്പുറം മൂന്നാമതെത്തി. ഏഴ് ദിനങ്ങളിലായി കൊച്ചിയിൽ നടന്ന കായിക മേള ഇന്നലെ സമാപിച്ചു. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്‌തു. കായികരംഗത്ത് കേരളത്തിന് നഷ്‌ടപ്പെട്ട പ്രൗഢി തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു.സ്‌കൂള്‍ കായിക മേളയിലൂടെ ഉയര്‍ന്ന് വരുന്ന താരങ്ങളില്‍ പലരും പിന്നീട് കായിക രംഗത്ത് നിന്നും അപ്രത്യക്ഷരാകുന്നുണ്ട്. ഒരു കാലത്ത് ഇന്ത്യന്‍ കായിക രംഗത്തിന് ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ നാടായിരുന്നു കേരളം.വനിത ഒളിമ്പ്യന്മാരെയടക്കം സൃഷ്‌ടിച്ച നാടാണ് നമ്മുടേത്. പിന്നീടെപ്പോഴോ കായിക രംഗത്തിന് പിന്നോട്ടുപോക്ക് സംഭവിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പങ്കെടുത്ത കായികതാരങ്ങളുടെ എണ്ണം നോക്കിയാല്‍ ലോകത്തെ ഏറ്റവും വലിയ കായിക മേളകളിലൊന്നാണീ സംസ്ഥാന സ്‌കൂള്‍ കായികമേള.2016 ലാണ് കായികമേളയെ ‘കായികോത്സവം’ എന്ന നിലയിലേക്ക് നമ്മള്‍ പരിവര്‍ത്തനപ്പെടുത്തിയത്. ഇത്തവണ മുതലാണ് ഒളിമ്പിക്‌സ് മാതൃകയില്‍ ‘കേരള സ്‌കൂള്‍ കായികമേള’ എന്ന പേരില്‍ കായികോത്സവം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ഈ മാതൃകയില്‍ വളരെ സമഗ്രവും വിശാലവുമായ രീതിയില്‍ കായികമേള സംഘടിപ്പിക്കുന്നത്. നൂതന സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തി മത്സര വിധി നിര്‍ണയത്തില്‍ കൃത്യത പുലര്‍ത്താന്‍ മേളയ്ക്ക് കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. എവര്‍ റോളിങ് ട്രോഫി തിരുവനന്തപുരത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com