Thursday, June 18News That Matters

കേരള റിയൽ എസ്റ്റേറ്റ് ഏജന്റ് അസോസിയേഷൻ ഐ.എൻ.ടി.യു.സി ജില്ലാ കൺവെൻഷൻ നടന്നു

പരപ്പനങ്ങാടി: കേരള റിയൽ എസ്റ്റേറ്റ് ഏജന്റ് അസോസിയേഷൻ ഐ.എൻ.ടി.യു.സി (INTUC) മലപ്പുറം ജില്ലാ കൺവെൻഷൻ പരപ്പനങ്ങാടി കോൺഗ്രസ് ഓഫീസിൽ വെച്ച് നടന്നു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മുസ്തഫ ഹാജി പുത്തൻതെരുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന സെക്രട്ടറി പി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.കെ. വേണു ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. മയക്കുമരുന്നിനെതിരെ ‘ഓപ്പറേഷൻ തൂഫാൻ’ പ്രഖ്യാപിച്ച് പ്രവർത്തിക്കുന്ന കേരള സർക്കാരിനും പോലീസിനും കൺവെൻഷൻ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. ലഹരിമുക്ത സമൂഹത്തിനായി ഓപ്പറേഷൻ തൂഫാൻ ദൗത്യത്തിൽ പങ്കാളികളാകുന്ന പോലീസ് ഉദ്യോഗസ്ഥരുമായി പൂർണ്ണമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയ കൺവെൻഷനിൽ, പങ്കെടുത്തവർ ലഹരിക്കെതിരെയുള്ള പ്രതിജ്ഞയും ചൊല്ലി. ചടങ്ങിൽ ഡി.സി.സി മെമ്പർ ഷാജഹാൻ, യു.ഡി.എഫ് ചെയർമാൻ ലത്തീഫ്, ഐ.എൻ.ടി.യു.സി പ്രസിഡന്റ് ഗഫൂർ എന്നിവർ സംസാരിച്ചു. സിദ്ദീഖ് പുല്ലാട്ട് സ്വാഗതവും മുനീർ പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version