Monday, August 24News That Matters

പി.എ. മൗലവി അച്ചനമ്പലം നിര്യാതനായി

അച്ചനമ്പലം സ്വദേശിയും പ്രമുഖ മത, സാമൂഹ്യ, രാഷ്ട്രീയ പ്രവർത്തകനുമായ പുള്ളാട്ട് അബ്ദുള്ള മൗലവി (പി.എ. മൗലവി അച്ചനമ്പലം) നിര്യാതനായി. പരേതനായ പുള്ളാട്ട് മുഹമ്മദ് ഹാജിയുടെ മകനാണ്.​യു.എ.ഇ കെ.എം.സി.സി നേതാവായിരുന്ന അദ്ദേഹം ദീർഘകാലം ഫുജൈറയിൽ ബിസിനസ്സ് നടത്തി വരികയായിരുന്നു. സമസ്തയുടെ സജീവ പ്രവർത്തകനായ അദ്ദേഹം അച്ചനമ്പലം മഹല്ല് ഭാരവാഹി, യു.ഡി.എഫ് മണ്ഡലം ഭാരവാഹി, കടുക്കുന്നി മദ്രസ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചുവരികയായിരുന്നു.​ ഭാര്യ നഫീസ മക്കൾ. സൽ‍മത്ത്. സൈഫുന്നീസ. ഖൻസാ. ഫഹദ്. ഉവൈസ്. മരുമക്കൾ. സലാം. നൗഫൽ. ശിഹാബ്. അഫ്ര. മയ്യത്ത് നമസ്കാരവും ഖബറടക്കവും ഇന്ന് രാത്രി 9.30-ന് അച്ചനമ്പലം ജുമാ മസ്ജിദിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version