കണ്ണമംഗലം ചേറൂർ വലിയ ജുമാഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ കൊട്ടേക്കാട്ട് അബ്ദുറഹിമാന്റെ ഭാര്യ ഇല്ലിക്കൽ പാലാത്ത് ബീക്കുട്ടി ഹജ്ജുമ്മ (88) അന്തരിച്ചു. പരേതയുടെ ജനാസ നമസ്കാരം ഇന്ന് (19.01.2026) വൈകിട്ട് 5 മണിക്ക് ചേറൂർ വലിയ ജുമാ മസ്ജിദ് ൽ നടക്കും. മൈമൂന (കക്കൊവ്), അബ്ദുൽ കരീം (അബൂദാബി), അബ്ദുൽ അസീസ് (അറേബ്യ), സുഹ്റാബി (താനാളൂർ), ഫൈസൽ (ചേറൂർ) എന്നിവരാണ് പരേതയുടെ മക്കൾ. അലി, ഇബ്രാഹിം, റഹീന, ആസ്യ, സക്കീന എന്നിവർ മരുമക്കളാണ്.
