കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു. താനാളൂർ മഹല്ല് ജുമാമസ്ജിദിന് സമീപം നമ്ബിപറമ്ബില്‍ സൈനബ (44) യാണ് മരിച്ചത്. വ്യാഴം വൈകിട്ട് ചായ കഴിക്കുന്നതിനിടെ കേക്ക് തൊണ്ടയില്‍ കുടുങ്ങിയത്. ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.ഇന്നലെ വൈകീട്ടോടെയായിരുന്നു മരണം സംഭവിച്ചത്. ശനിയാഴ്ചയായിരുന്നു സൈനബയുടെ മകള്‍ ഖൈറുന്നീസയുടെ വിവാഹം.