കുറുവ മുത്ത്യാർകുണ്ടിന് സമീപം ചെറുപുഴയിൽ അനധികൃത മത്സ്യബന്ധനത്തിനായി നിര്‍മിച്ച തടയണകള്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. പുഴയുടെ സ്വാഭാവികമായ ഒഴുക്കിനെ തടഞ്ഞുകൊണ്ടാണ് തടയണകള്‍ നിര്‍മിച്ചിരുന്നത്. കേരള ഇൻലാൻഡ് ആന്റ് അക്വാകൾച്ചർ നിയമത്തിനെ ലംഘിച്ചുകൊണ്ടുള്ളതായിരുന്നു മൽസ്യബന്ധനം. അനധികൃത മത്സ്യബന്ധനം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർമാരായ കെ.ശ്രീജേഷ്, ആര്‍. രാഹുൽ, ഫിഷറീസ് ഓഫിസർ സി. ബാബുരാജ് , കെ. രജിത് , ഗ്രൗണ്ട് റെസ്ക്യൂ അബ്ദുൾ റസാഖ് , അക്വാകർച്ചർ പ്രമോട്ടർ പ്രണവ് എസ്., ദിനേശ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തടയണകള്‍ പൊളിച്ചു കളഞ്ഞത്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com