മലപ്പുറം: കെട്ടിട ഉടമകളെ ശത്രുക്കളായി കാണുന്ന പ്രവണത റവന്യൂ വകുപ്പും ഗവണ്‍മെന്റും അവസാനിപ്പിക്കുകയും വര്‍ദ്ധിപ്പിച്ച കെട്ടിട നികുതി പിന്‍വലിക്കുകയും കെട്ടിട നിര്‍മ്മാണ തൊഴിലാളികളുടെ ക്ഷേമം ഉദ്ദേശിച്ച് ഗവണ്‍മെന്റ് പിരിച്ചെടുക്കുന്ന ബില്‍ഡിംഗ് സെസ് അതിനുവേണ്ടി ഉപയോഗിക്കുന്ന ഒരു സാഹചര്യം കേരളത്തില്‍ ഇല്ലെന്നും അതുകൊണ്ടുതന്നെ ബില്‍ഡിങ് നിര്‍മ്മിക്കുന്നവരില്‍ നിന്ന് അന്യായമായി പിരിച്ചെടുക്കുന്ന സെസ് ഒഴിവാക്കുകയും വേണമെന്ന് ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ 12-ാം വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. സംസ്ഥാനപ്രസിഡന്റ് അഡ്വ: യു. എ. ലത്തീഫ് ഉത്ഘാടനം ചെയ്തു.സലിം കാരാട്ട് യോഗത്തില്‍ അധ്യക്ഷനായി. മലപ്പുറം മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് ഒ.സഹദേവന്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.ഫക്രുദീന്‍ തങ്ങള്‍, സബാഹ് വേങ്ങര, അച്ചമ്പാട്ട് ബീരാന്‍ കുട്ടി, ഹൈദര്‍ കോട്ടയില്‍, അഹമ്മദ് മൂപ്പന്‍, കോയ ദീന്‍, എയര്‍ലൈന്‍സ് അസീസ്, റസാഖ് മഞ്ചേരി, അഡ്വ. ഫാത്തിമ രോഷ്‌ന, അബ്ദുല്‍ അസീസ് പാലക്കാട്, െ്രെബറ്റ് റസാഖ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി
പ്രസിഡന്റ് : സബാഹ് വേങ്ങര, ജനറല്‍ സെക്രട്ടറി -ഫക്രുദീന്‍ തങ്ങള്‍, ട്രഷറര്‍ – ഷാഹുല്‍ ഹമീദ് മഞ്ചേരി എന്നിവരെ തെരഞ്ഞെടുത്തു.