Wednesday, December 10News That Matters

ബ്രഹ്മകുമാരീസ് ഈശ്വരീയ വിദ്യാലയം അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

മലപ്പുറം: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ബ്രഹ്മകുമാരീസ് ഈശ്വരീയ വിദ്യാലത്തിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. മലപ്പുറം എം എസ് പി കമ്മ്യൂണിറ്റി ഹാളില്‍ നഗര സഭാ ചെയര്‍മാന്‍ മുജീബ് കാടേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്രഹ്മകുമാരീസ് പാലക്കാട് ,മലപ്പുറം ജില്ലകളുടെ കോ ഓഡിനേറ്റര്‍ രാജയോഗിനി ബ്രഹ്മകുമാരി മീനാബഹന്‍ജി മുഖ്യ പ്രഭാഷണം നടത്തി. ബ്രഹ്മകുമാര്‍ ഗോപാലകൃഷ്ണന്‍ ഭായി യോഗാസനങ്ങള്‍ക്ക് നേതൃത്വം നല്‍കി .പതഞ്ജലി യോഗ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ആചാര്യ ഉണ്ണിരാമന്‍ മാസ്റ്റര്‍ ,കെ എന്‍ എ ഖാദര്‍ , എം എസ് പി ആംഡ് പോലീസ് ഇന്‍സ്‌പെക്ടര്‍ പി ബാബു ,പത്രപ്രവര്‍ത്തകന്‍ ഉസ്മാന്‍ ഇരുമ്പുഴി,സുന്ദരരാജ് മലപ്പുറം, തൃപുരാന്തക ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍ വിജയന്‍ മീമ്പാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.ബി കെ സുനിത സിസ്റ്റര്‍ സ്വാഗതവും ബി കെ ശാന്ത സിസ്റ്റര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version