കൊല്ലം: ഭക്ഷണം മോശമാണെന്ന് പരാതി പറഞ്ഞ കുടുംബത്തിന് ഹോട്ടല്‍ ഉടമയുടെ മര്‍ദ്ദനമെന്ന് പരാതി. കുട്ടികളടക്കമുള്ള സംഘത്തിനാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഡൊണാള്‍ഡ് ഡക്ക് എന്ന ഹോട്ടലിന്റെ ഉടമയ്ക്ക് എതിരെയാണ് പരാതി. ഭക്ഷണത്തിന് രുചിയില്ലെന്ന് ഹോട്ടല്‍ അധികൃതരെ അറിയിച്ച കുടുംബം, ഭക്ഷണത്തില്‍ മണ്ണ് കണ്ട വിവരവും അറിയിച്ചു. ഇതില്‍ പ്രകോപിതനായ ഹോട്ടല്‍ ഉടമ ടൈറ്റസ് മര്‍ദ്ദിച്ചെന്ന് പരാതിയില്‍ പറയുന്നു. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് ടൈറ്റസിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
തങ്ങള്‍ മോശമായൊന്നും പറഞ്ഞില്ലെന്നും, സൗഹാര്‍ദ്ദപരമായാണ് സംസാരിച്ചതെന്നും മര്‍ദ്ദനമേറ്റ ജയ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ‘ഭക്ഷണം മോശമാണ്, ഇനിയാര്‍ക്കും ഇങ്ങനെ നല്‍കരുതെന്നാണ് പറഞ്ഞത്. കുട്ടികള്‍ അടക്കം ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. കൂടെയുണ്ടായിരുന്നവരെ അവർ ക്രൂരമായി മര്‍ദ്ദിച്ചു’, ജയ പറഞ്ഞു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com