കൊച്ചി: എറണാകുളം വെണ്ണലയിൽ യുവാവ് അമ്മയെ കുഴിച്ചിട്ടു. അമ്മയുടെ മരണം ആരെയും അറിയിക്കാതെ വീട്ടുമുറ്റത്ത് കുഴിച്ചിടുകയായിരുന്നു. വെണ്ണല സ്വദേശി അല്ലിയാണ് മരിച്ചത് . അമ്മ മരിച്ച ശേഷം കുഴിച്ചിട്ടെന്നാണ് മകൻ്റെ മൊഴി. മകൻ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലോ ഇന്ന് രാവിലെയോ ആയിരിക്കാം മൃതദേഹം കുഴിച്ചിട്ടതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ ശേഷം എന്തെങ്കിലും പറയാന്‍ സാധിക്കൂവെന്നും കൂട്ടിച്ചേര്‍ത്തു. പ്രദീപ് മദ്യലഹരിയിലാണെന്ന് സൗത്ത് എസിപി രാജ്‍കുമാര്‍ പറഞ്ഞു. ഇന്ന് രാവിലെ നാല് മണിയോടെ പ്രദീപ് സമീപത്തെ വീടുകളിലെത്തി അമ്മ മരിച്ചു സംസ്കരിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ സ്ഥിരം മദ്യപാനി ആയതുകൊണ്ട് ആരും വിശ്വസിച്ചിരുന്നില്ല. പിന്നീട് നാട്ടുകാരാണ് യുവാവ് കുഴിയെടുത്ത് അമ്മയെ കുഴിച്ചിടുന്ന കാഴ്ച കണ്ടത്. പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി അല്ലിയുടെ മൃതദേഹം പുറത്തെടുത്തിട്ടുണ്ട്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com