Tuesday, December 9News That Matters

മുത്തങ്ങ ചെക്ക് പോസ്റ്റിൽ മെത്താഫിറ്റമിനുമായി വേങ്ങര സ്വദേശി എക്സൈസിൻ്റെ പിടിയിൽ.

വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിൽ മെത്താഫിറ്റമിനുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ. വേങ്ങര കണ്ണാടിപ്പുര മുഹമ്മദ്‌ മുഷ്‌രിഫ് ആണ് അറസ്റ്റിലായത്. കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്നാണ് 4.868 ഗ്രാം മെത്താഫിറ്റമിൻ പിടികൂടിയത്. മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ്സിലെ പരിശോധനയിലാണ് സംഭവം. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്നും മാരക രാസ ലഹരിയായ മെത്താഫിറ്റമിൻ പിടികൂടുകയായിരുന്നു. തുടർന്ന് മുഹമ്മദ് മുഷ്‍രിഫിൻ്റെ പൊലീസിനെ കസ്റ്റഡിയിലെടുത്തു. സംഘത്തിൽ എക്സൈസ് ന്റലിജൻസ് ഇൻസ്പെക്ടർ മണികണ്ഠൻ വികെ, അസി എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) മാരായ സുരേഷ് വെങ്ങാലിക്കുന്നേൽ, ഹരിദാസ് സിവി, പ്രിവെൻറ്റീവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി,പി, അനീഷ് എഎസ് , വിനോദ് പിആർ ചാൾസ്കുട്ടി ടിഇ, സിവിൽ എക്‌സൈസ് ഓഫീസർ മാരായ സുധീഷ് വി, ശിവൻ ഇബി, വനിതാ സിവിൽ എക്സൈസ് ഓഫീസർ മാരായ ഷൈനി കെ‌ഇ, പ്രസന്ന ടിജി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ് കെ എന്നിവരും ഉണ്ടായിരുന്നു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version