Monday, August 24News That Matters

നൃത്ത അധ്യാപിക തൃശൂരിൽ കൊല്ലപ്പെട്ടു; പ്രതി പോലീസിൽ കീഴടങ്ങി

വേങ്ങര കണ്ണമംഗലം സ്വദേശിയായ നൃത്ത അധ്യാപികയെ തൃശൂരിൽ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചെറുതുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിലെ ഹനാൻ ലോഡ്ജിലാണ് സംഭവം. കൊലപാതകത്തിന് ശേഷം പ്രതി നേരിട്ട് പോലീസിൽ കീഴടങ്ങി.​ചേറൂർ വില്ലേജ് ഓഫീസിന് താഴെ തോട്ടുങ്ങൽ വെള്ളേരി നാരായണന്റെ ഭാര്യ ധനലക്ഷ്മി (55) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ ചെനക്കലങ്ങാടി ചീനക്കനാരി റോഡ് വിഗീഷ് നിവാസിൽ വിജീഷ് (39) ആണ് ചെറുതുരുത്തി പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചത്.​ഇന്നലെ (ഓഗസ്റ്റ് അഞ്ച്) ആണ് കൊലപാതകം നടന്നത്. ധനലക്ഷ്മിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ ചെറുതുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ എന്താണെന്ന് പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്. ഏഴു വര്‍ഷത്തോളമായി ധനലക്ഷ്മിയും വിബീഷും സൗഹൃദത്തില്‍ ആയിരുന്നു എന്നാണ് നിഗമനം. കുന്നംകുളം എസിപി എന്‍ മുരളീധരന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. തൃശൂര്‍ ഡോഗ്‌സ്‌ക്വാഡിലെ ഡോഗ് ജിപ്‌സി, ഫിംഗര്‍ പ്രിന്റ് എക്‌സ്‌പെര്‍ട്ടുകളായ ജിനി, ഗീതു ജോസഫ്, ചെറുതുരുത്തി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍ നായര്‍, എസ്‌ഐ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം വൈകീട്ട് മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍: ഹിരണ്‍, അനാമിക.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version